Video Stories
കേരളത്തിന്റെ നന്മക്ക് സഹകരിച്ചു നീങ്ങാം
രണ്ടാഴ്ചമുമ്പ് കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ പ്രഖ്യാപിച്ച വലിയ നോട്ടുകളുടെ അസാധുവാക്കല്‍ നടപടി രാജ്യത്തെ സാമ്പത്തിക അടിയന്തിരാവസ്ഥയിലെത്തിച്ചതിനിടെയാണ് കൂനിന്മേല്‍ കുരു എന്ന പോലെ സാധാരണക്കാരുടെ ആശ്രയമായ സഹകരണ മേഖലയെയും സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളും അവയുടെ ശാഖകളിലും 1600 ലധികം പ്രാദേശിക സര്‍വീസ് സഹകരണ ബാങ്കുകളിലും പഴയ നോട്ടുകള്‍ മാറ്റി നല്‍കരുതെന്നും പുതിയ നിക്ഷേപം സ്വീകരിക്കരുതെന്നും ആഴ്ചയില്‍ 24000 രൂപ വെച്ച് പിന്‍വലിച്ചാല്‍ മതിയെന്നുമുള്ള ഉത്തരവാണ് നല്‍കിയത്.
മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്ര ധനമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ രൂക്ഷമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു റിസര്‍വ് ബാങ്ക്. ഇതേതുടര്‍ന്ന് നവംബര്‍ 14 മുതല്‍ കേരളത്തിലെ സംസ്ഥാന സഹകരണ ബാങ്കും അര്‍ബന്‍ ബാങ്കുകളുമൊഴികെയുള്ള 90 ശതമാനം സഹകരണ മേഖലയും അനിശ്ചിതത്വത്തിലാണ്. നിക്ഷേപകര്‍ ചികില്‍സ, വിവാഹം പോലുള്ള അനിവാര്യതകള്‍ക്കുപോലും ഇവിടെയുള്ള നിക്ഷേപം പിന്‍വലിക്കാന്‍ കഴിയാതെ ആശങ്കയില്‍ അകപ്പെട്ടിരിക്കുന്നു. പണത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായി, സംസ്ഥാനം ഇതുവരെ കാണാത്ത രീതിയിലുള്ള സമര സന്നാഹമാണ് കേരളത്തിലിപ്പോള്‍ കണ്ടുവരുന്നത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഒഴികെയുള്ള എല്ലാ കക്ഷികളും കേരളത്തില്‍ സമരമുഖത്താണ്. സഹകരണ മേഖലയിലെ മുഴുവന്‍ ജീവനക്കാരും 16ന് സഹകരണ ഹര്‍ത്താല്‍ നടത്തി. ചരിത്രത്തിലാദ്യമായി സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തിന് മുന്നില്‍ പകല്‍ മുഴുവന്‍ നീണ്ട സത്യഗ്രഹം നടത്തുകയും വിവിധ കക്ഷികള്‍ ഒറ്റക്കും കൂട്ടായും പ്രകടനങ്ങളും ധര്‍ണകളും നടത്തുകയുമുണ്ടായി. പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച് മുഖ്യമന്ത്രിയെ കണ്ട് പ്രശ്‌നത്തില്‍ സഹകരണം വാഗ്ദാനം ചെയ്തു. ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗവും സര്‍വകക്ഷി യോഗവും കക്ഷിഭേദമെന്യേ യോജിച്ച പോരാട്ടത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ചേരുന്ന വിശേഷാല്‍ നിയമസഭാ സമ്മേളനവും ഇതുസംബന്ധിച്ച് യോജിച്ച പ്രമേയം പാസാക്കും. പൊതുജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളിലും വികസന പ്രക്രിയയിലും കക്ഷിരാഷ്ട്രീയം മാറ്റിവെക്കണമെന്ന ദീര്‍ഘദൃക്കുകളായ നേതാക്കളുടെ നിലപാട് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്.
കേരളത്തിന്റെ സഹകരണ മേഖല രാജ്യത്തിന് തന്നെ മാതൃകയാകുന്നത് അതിന്റെ പ്രവര്‍ത്തന വൈവിധ്യവും വൈപുല്യവും കര്‍ഷകരും ചെറുകിട കച്ചവടക്കാരും അടക്കമുള്ള പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പങ്കാളിത്തവും കൊണ്ടാണ്. സുമാര്‍ ഒന്നര ലക്ഷം കോടിയാണ് ഈ മേഖലയില്‍ നിക്ഷേപമായുള്ളത്. ഇതില്‍ 60 ശതമാനത്തോളം വായ്പയായി തിരിച്ചു വിതരണം ചെയ്യുന്നു. മറ്റു ദേശീയ വാണിജ്യ ബാങ്കുകള്‍ 40 ശതമാനത്തില്‍ താഴെ മാത്രം വായ്പാ-നിക്ഷേപ (സി-ഡി)അനുപാതം ഉള്ളപ്പോഴാണിത്. സംസ്ഥാനത്തെ 50 ശതമാനത്തോളം പേരാണ് ഈ മേഖലയെ തങ്ങളുടെ ദൈനംദിന ഇടപാടുകള്‍ക്കായി ആശ്രയിക്കുന്നത്. ഇങ്ങനെയിരിക്കെയാണ് ഈ മേഖലയില്‍ വന്‍ തോതില്‍ കള്ളപ്പണമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇവിടെയുള്ള നിക്ഷേപത്തിന് വിലങ്ങുവെച്ചത്. എന്നാല്‍ കേരള നിയമസഭ പാസാക്കിയ നിയമ പ്രകാരവും കേന്ദ്ര ബാങ്കിങ് റെഗുലേഷന്‍ നിയമപ്രകാരവുമാണ് ഇവയെല്ലാം പ്രവര്‍ത്തിച്ചുവരുന്നത്. കേന്ദ്രത്തിലെയും മുംബൈയിലെയും സാമ്പത്തിക വിദഗ്ധര്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ച് ജ്ഞാനം കുറവായിരിക്കാം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ തന്നെ ബി. ജെ.പി നേതാക്കളാണ് കേന്ദ്ര തീരുമാനത്തിന് പിന്നിലെന്നാണ് വാര്‍ത്തകള്‍. കേരളത്തിലെ സഹകരണ മേഖലയില്‍ 35000 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് പറഞ്ഞാണ് അവര്‍ കേന്ദ്ര നടപടിയെ ന്യായീകിരക്കുന്നതും ജനങ്ങളുടെ എരിതീയില്‍ എണ്ണയൊഴിക്കുന്നതും.
ബി.ജെ.പിയുടെ തന്നെ സഹകരണ സംഘങ്ങളെയും നിക്ഷേപങ്ങളെയും മറന്നുകൊണ്ട്് കേരളത്തിലെ ജനങ്ങളെയും കക്ഷികളെയും കള്ളപ്പണക്കാരുടെ ഏജന്റുമാരായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. സംഘപരിവാറിന്റെ സഹകാരി സംഘടനയായ സഹകാര്‍ ഭാരതി പോലും കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തുവന്നുവെന്നത് ബി.ജെ.പി നേതൃത്വത്തിനുള്ള പ്രഹരമായി. കേരളം ഭരിക്കുന്ന ഇടതുപക്ഷ മുന്നണിയും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ കേന്ദ്ര നയം മാറ്റിക്കിട്ടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയാണിപ്പോള്‍. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ ആന്റണി സംസ്ഥാനത്തെ എം.പിമാരുടെ സംഘവുമായി കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ടും വിവരം ധരിപ്പിച്ചു. യോജിച്ച സമരത്തിന് ആന്റണിയും അനുകൂലമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് ,സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ നേതാക്കള്‍ എന്നിവരും സഹകരണ വിഷയത്തില്‍ ഏക സ്വരത്തിലാണ് സംസാരിക്കുന്നത്. എല്ലാ വിഷയങ്ങളിലും ഇരുമുന്നണികള്‍ക്കും ഒരേ അഭിപ്രായമാണെന്ന് ഇതിന് അര്‍ഥമില്ല. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് കേന്ദ്രത്തിലിപ്പോള്‍ ലഭിച്ചുവരുന്നതെന്ന സൂചനയാണ് പ്രശ്‌നം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന. നിര്‍ഭാഗ്യവശാല്‍ ഈ ഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ഭിന്നസ്വരം ഉയരാന്‍ പാടില്ലാത്തതായിരുന്നു. യു.ഡി.എഫ് ഭരണത്തിലുള്ള ജില്ലാ സഹകരണബാങ്കുകള്‍ പിരിച്ചുവിടാന്‍ സി.പി.എം ശ്രമിക്കുന്നെന്ന ആരോപണമാണിതിന്് അടിസ്ഥാനം. അതിനെ മുന്നണി ശക്തിയുക്തം എതിര്‍ക്കുക തന്നെ ചെയ്യും.
മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ സെപ്തംബര്‍ രണ്ടിന് നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബി.എം.എസ് ഒഴികെയുള്ള ഐ.എന്‍.ടി.യുസി ,സി.ഐ.ടി.യു, എസ്.ടി.യു, എച്ച്.എം.എസ് തുടങ്ങിയ എല്ലാ സംഘടനകളും പങ്കുചേരുകയുണ്ടായി. നോട്ട് അസാധുവാക്കലിനെതിരായി ഡല്‍ഹിയില്‍ പാര്‍ലമെന്റിലും പുറത്തും നടക്കുന്ന സമരത്തില്‍ പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ടായാണ് അണിനിരന്നിരിക്കുന്നത്. ബംഗാള്‍, ഡല്‍ഹി മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധിയും തെരുവിലിറങ്ങി. രാജ്യത്ത് മതേതരകക്ഷികളുടെ ഐക്യം അനിവാര്യമായ ഘട്ടം കൂടിയാണിത്. നയപരിപാടികളില്‍ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും പൊതുജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളില്‍ ഒരു കക്ഷിയും മുഖം തിരിഞ്ഞുനില്‍ക്കാറില്ല. ഇടുങ്ങിയ താല്‍പര്യങ്ങള്‍ ലക്ഷ്യപാതയിലെ മുള്ളാവരുത്. ഈ സന്നിഗ്ധ ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ നന്മക്കുവേണ്ടി കക്ഷികളും നേതാക്കളും തങ്ങളുടെ പ്രതീക്ഷക്കൊത്ത് ഒറ്റക്കെട്ടായി ഉണരണമെന്നതാണ് ജനം അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ