Video Stories
ഹം ഭോപാല്‍ മേം തടയലില്‍ പെട്ടു ജി
- ശാരി പി.വി
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ഭോപാലില്‍ ആര്‍.എസ്.എസുകാര്‍ തടഞ്ഞുവത്രേ. സംഗതി ഇങ്ങു കേരളത്തില്‍ ബി.ജെ.പിക്കാരെ സി.പി.എമ്മുകാര്‍ തടവുന്നതിനു പകരമാണു പോലും. ബുദ്ധിയുടെ കാര്യത്തില്‍ പണ്ടേ ശ്ശി കൂടുതലാണെന്ന (ധാരണ മാത്രം) ഉള്ള ചാണക സംഘികള്‍ ഇവിടെ മാത്രമല്ല അങ്ങു ഭോപാലിലും ഉണ്ടെന്നു ഇപ്പോ ഏറെക്കുറെ വ്യക്തം. ചെങ്ങന്നൂര്‍ കോളജില്‍ സംഘര്‍ഷത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും പിടിച്ചായിരുന്നു ഭോപാലുകാരായ സംഘികള്‍ കണ്ണൂരില്‍ അടി..വെട്ട്…. കൊലാ…ന്നും പറഞ്ഞ് തൊണ്ട പൊട്ടിച്ചത്. പക്ഷേ തടയലും മുദ്രാവാക്യം വിളിയുമൊക്കെ മുറപോലെ നടന്നെങ്കിലും ഓടുന്ന ട്രെയിനിന് ഒരു മുഴം മുമ്പേ എന്ന മട്ടില്‍ ഇരട്ടച്ചങ്കന്‍ മുഖ്യന്‍ ആവഴി പോയതുമില്ല. പക്ഷേ സംഘികളുടെ നാട്ടില്‍ (കു) പ്രസിദ്ധി അത്യാവശ്യമുള്ള പൊലീസേമാന്‍മാര്‍ പറയുന്നത് കേരള മുഖ്യനെ തടഞ്ഞില്ല, ടിയാന് ഹിന്ദി അറിയാത്തോണ്ടു സംഭവിച്ചു പോയതാണെന്നാണ്.
ഹിന്ദിയില്‍ തടയല്‍ വേറെ ലവലാണത്രേ. ഇരട്ടച്ചങ്കുണ്ടെന്നേ ഉള്ളൂ നമ്മുടെ മുഖ്യന്‍ ഈ പോളിറ്റ് ബ്യൂറോയ്‌ക്കെല്ലാം ഇടക്കിടെ പോയിട്ടും ഹിന്ദി ചാണക സംഘികളോളം വേണ്ടത്ര വശപ്പെടുത്തിയിട്ടില്ല. അതാണ് കുഴപ്പമായത്. ഹിന്ദി മൊഴിമാറ്റ വിദ്വാനും ഏത് ആരോപണത്തിനും കൈരേഖയുമായി വരുന്ന ആശാനുമായ ഉള്ളി സുരുവിനോടെങ്കിലും ചോദിച്ചു പഠിച്ചാല്‍ മതിയായിരുന്നു. ടിയാനെ പോലെ കോഴിക്കോട് താമരപ്പാര്‍ട്ടിക്കാരുടെ ദേശീയ കൗണ്‍സിലിനു വേണ്ടി ഹിന്ദി തപാലിലൂടെ പഠിച്ച കുറേ പേരുണ്ട്. ഇവരോടൊപ്പം രണ്ട് ദിവസം ചെലവിട്ടാല്‍ മതിയായിരുന്നു. എങ്കില്‍ മധ്യപ്രദേശ് ഡി.ജി.പി പറയുന്ന പോലെ ഹിന്ദികേട്ട് തെറ്റിദ്ധരിക്കില്ലായിരുന്നു. എല്ലാം പോട്ടെ പിണറായിക്ക് കീഴില്‍ എം.എല്‍.എയായിരിക്കുന്ന മുഖേഷ് ആനയെ മേയ്ക്കാന്‍ ഹിന്ദിപഠിപ്പിക്കുന്ന സിനിമയെങ്കിലും കണ്ടാല്‍ മതിയായിരുന്നു. എങ്കില്‍ എവിടെയൊക്കെയാണ് ഹോ, ഹൈ, ഹും വേണമെങ്കില്‍ അത്യാവശ്യത്തിന് ആപ്പുമൊക്കെ വെക്കാമായിരുന്നു.
ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം സംഘികളൊക്കെ വേറെ ലവലിലാ. ഹിന്ദി പഠിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ ഇനി ചിലപ്പോ അതും രാജ്യദ്രോഹമാക്കിയേക്കും. മുഖ്യമന്ത്രി പറഞ്ഞാലും സംഘികളോട് ചെറിയ കൂറൊക്കെ കാണിക്കുമെങ്കിലും ഹിന്ദി അറിയാത്ത പൂച്ചപ്പോലീസുകാരാണ് കേരളത്തില്‍ എന്നതിനാല്‍ ഇടക്ക് ഹിന്ദിയൊക്കെ പറഞ്ഞിരിക്കാന്‍ ബി.ജെ.പിയുടെ കേരളത്തിലെ നേതാക്കന്‍മാരായ രാജശേഖരനും, കൃഷ്ണദാസിനും, എം.ടി രമേശിനും പിന്നെ ജയലളിതയുടെ മരണം കൊണ്ട് തമിഴ്‌നാട്ടില്‍ മാറ്റം സ്വപ്‌നം കണ്ട സുരേന്ദ്രനുമെല്ലാം കരിമ്പൂച്ചകളുടെ അകമ്പടി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. മികച്ച മൊഴിമാറ്റക്കാരനുള്‍പ്പെടെ കരിമ്പൂച്ചകളുടെ അകമ്പടിയിലായതിനാല്‍ ഇനിയിപ്പോ സന്ദേശം സിനിമയിലെ ‘നാരിയല്‍ കാ പാനീ ലാവോ’ സീന്‍ ആവര്‍ത്തിക്കാതിരുന്നാല്‍ മതിയായിരുന്നു. ജനുവരി മുതല്‍ സി.ആര്‍.പി.എഫുകാരോടൊപ്പം ഹാന്‍ ജി, ചലോ ജി, ക്യാ ജി കേള്‍ക്കുമെന്നു ഉറപ്പ്. ഇതൊക്കെ കണ്ടിട്ട് ഇനിയിപ്പോ ഹിന്ദി പഠിക്കാന്‍ ട്യൂഷന് ആളെ വെക്കാന്‍ മുഖ്യന്‍ തയാറായാലും നോട്ട് അസാധുവാക്കി മാലോകരെ മുഴുവന്‍ പഞ്ഞിക്കിട്ട് മേരെ പ്യാരേ ദേശ് വാസിയോം എന്ന് പറയുന്ന പ്രധാനമന്ത്രിയെ അനുകരിച്ച് ഇവിടെ റേഷന്‍ മുടങ്ങുമ്പോ അത് പറയാന്‍ നില്‍കേണ്ട. ഇത് കേരളമാണ്, ട്രോളര്‍മാരുടെ സ്വന്തം നാട്, ഇവിടെ എല്ലാം കോണ്‍ട്രയാ. സംഗതി ബ്ലിംഗസ്യയാവും.
……………………………………………………………….
രാജ്യത്തെ കള്ളപ്പണത്തെ കുറിച്ച് സര്‍ക്കാറിന്റെ കൈവശം ഔദ്യോഗിക കണക്കുകളൊന്നുമില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അപ്പോള്‍ ഇതുവരെ ഉണ്ടെന്നു പറഞ്ഞതത്രയും കൈ രേഖ മാത്രമായിരുന്നെന്നു സാരം. നോട്ട് അസാധുവാക്കിയതിനു ശേഷമോ അതിനു മുമ്പോ ഇത്തരമൊരു കണക്ക് സര്‍ക്കാറിന്റെ കൈവശമില്ലായിരുന്നെന്ന് ടിയാന്‍ ലോക്‌സഭയില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അപ്പോള്‍ വെറും കമ്മട്ടത്തിനാണ് പൊതുജനത്തെ പൊരിവെയിലത്തേക്ക് ഇറക്കി വിട്ടതെന്ന ആരോപണം വെറുതെയല്ല. രാജ്യത്തിന്റെ ധനകാര്യ മന്ത്രി ഡോക്ടര്‍ ആവാഞ്ഞത് ഭാഗ്യം. ഇല്ലേല്‍ രോഗിയെ ശസ്ത്രക്രിയ ചെയ്ത ശേഷം രോഗമൊന്നും ഉണ്ടായിരുന്നില്ലെന്നു പറഞ്ഞേനെ. ചുമ്മാതെയല്ല എന്‍.സി.പി നേതാവ് ശരത് പവാര്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം രോഗി മരിച്ച വിജയകരമായ ശസ്ത്രക്രിയയാണെന്നു പറഞ്ഞത്. ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ലാത്ത നടപടിയെന്നാണ് കേന്ദ്രം പറയുന്നത്. അപ്പോള്‍ ക്യൂവില്‍ നിന്നു പൊലീസുകാരുടെ അടിയും ആകാശത്തേക്കുള്ള വെടിയുമടക്കം കാണേണ്ടി വരുന്നവര്‍ ഈ നാട്ടുകാരില്‍ പെടില്ലേ!.
ഇനിയിപ്പോ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും പിടിച്ചെടുക്കുന്ന പണം നോക്കിയാലും ഗുജറാത്തുകാര്‍ തന്നെയാണ് ഒന്നാം നമ്പറില്‍. ഇനി ഇതാണോ ഗുജറാത്ത് മോഡല്‍ വികസനമാവോ. സംഗതി പാളിയെന്നു മാത്രമല്ല, സര്‍വത്ര പിടിവിട്ടെന്നു ബി.ജെ.പിക്കാര്‍ക്കും അറിയാം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ പോക്കു പോയാല്‍ പോസ്റ്ററൊട്ടിക്കാന്‍ കൂലിക്ക് ആളെ വെക്കേണ്ടി വരുമെന്ന തിരിച്ചറിവില്‍ നിന്നാണ് വിവാദങ്ങള്‍ക്ക് എന്നും തിരി കൊളുത്തി തുടക്കമിടാറുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ പുതിയ വാദം വരുന്നത്. നേരത്തെ ടിയാനെ ഉപയോഗിച്ചാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ പുകച്ചു ചാടിച്ചതും പിന്നാലെ ഇപ്പോഴത്തെ സുനാമിക്കു കൈകാണിച്ച ഉര്‍ജിത് പട്ടേലിനു വരാന്‍ പാതയൊരുക്കിയതും. ഇപ്പോള്‍ അതേ സ്വാമി പറയുന്നത് വികസനം കൊണ്ട് തെരഞ്ഞെടുപ്പ് വിജയിക്കാനാവില്ലെന്നാണ്. ഹിന്ദുത്വ അജണ്ട ഉയര്‍ത്തിക്കാട്ടാതെ ബി.ജെ.പിക്ക് ഒരിക്കലും വിജയിക്കാനാവില്ലെന്നാണ് മേപ്പടിയാന്‍ പറയുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുണ്ടായ ദേശീയ ഗാന വിവാദത്തെ ചേര്‍ത്തു വായിക്കാവുന്നതാണ്.
ചാണക സംഘികളുടെ നിയന്ത്രണത്തിലുള്ള ചാനലിലെ റിപ്പോര്‍ട്ടറും ക്യാമറമാനും ചേര്‍ന്നാണ് തിയേറ്ററില്‍ ആരൊക്കെ എഴുന്നേല്‍ക്കുന്നില്ല, ഇരിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പൊലീസുകാര്‍ക്ക് റിപ്പോര്‍ട്ടു ചെയ്തതെന്നാണ് കേള്‍വി. എന്തായാലും റിപ്പോര്‍ട്ടറേയും ക്യാമറാമാനേയും സമ്മതിക്കണം. ദേശീയ ഗാനം കേള്‍ക്കുമ്പോ എഴുന്നേറ്റ് നിന്ന് വായില്‍ ക്യാമറ കടിച്ചു പിടിച്ചല്ലേ സീനുകള്‍ പിടിക്കുന്നത്. റിപ്പോര്‍ട്ടറാവട്ടെ വാ തുറക്കാതെ മൊബൈല്‍ വഴി സന്ദേശം കൈമാറുന്ന അതി വിദഗ്ധനും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ജാതിയും ഉപജാതിയും കുലമഹിമയുമൊക്കെ തേടി നടക്കലാണിപ്പോ ഇവരുടെയൊക്കെ പണി. ഇതും സ്വാമിയുടെ വേദവാക്യങ്ങളും ചേര്‍ത്തു വെക്കുക അപ്പോള്‍ അറിയാം ഒളി അജണ്ട പോകുന്നതെങ്ങോട്ടാണെന്ന്.
ലാസ്റ്റ് ലീഫ്:
സദ്ദാം ഹുസൈനെ ഇറാഖ് ഭരിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഇറാഖിനേയും സിറിയയേയും ചൂഴ്ന്നു നില്‍ക്കുന്ന ആഭ്യന്തര കലാപങ്ങളും ഐ.എസ് ഭീഷണിയും സംഭവിക്കില്ലായിരുന്നുവെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍. പോയ വണ്ടിക്ക് കൈകാണിച്ചിട്ട് എന്ത് കാര്യം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ