Food
കുരുമുളക് കാന്‍സര്‍ അണുക്കളെ തടയുന്നതായി പഠനം
ഹൂസ്റ്റന്‍: ജീവതശൈലി മൂലം മനുഷ്യ സമൂഹത്തിന് ഇന്ന് മാരകമായ വെല്ലുവിളിയായി മാറിയിരിക്കുകയാണ് അര്‍ബുദം. രോഗം കണ്ടെത്തുമ്പോള്‍ തന്നെ മരണം വന്നെത്തുന്നത് മുതല്‍ ചികിത്സയിലൂടെ തുടക്കത്തില്‍ തന്നെ സുഖപ്പെടുത്താന്‍ സാധിക്കുന്ന തുടങ്ങി അര്‍ബുദങ്ങളാണ് ഇന്ന് ഏതുതരം ആളുകളിലേക്കും പടരുന്നത്.
എന്നാല്‍, ചരിത്രകാലം തൊട്ടേ വിദേശികള്‍ കറുത്തപൊന്നായി കണ്ട ഇന്ത്യന്‍ കുരുമുളകിന് അര്‍ബുദത്തെ കീഴക്കാന്‍ സാധിക്കുമെന്ന പുതിയ പഠനമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഭക്ഷണ സാധനങ്ങളില്‍ ഉപ്പിനെപോലെതന്നെ പ്രധാന്യമര്‍ഹിക്കുന്ന കുരുമുളകിന് അര്‍ബുദത്തെ അകറ്റാന്‍ കഴിയുമെന്ന അറിവ് വലിയ പ്രധാന്യത്തോടെയാണ് ആരോഗ്യലോകം കാണുന്നത്. ഭക്ഷണത്തിന് എരിവ് പകരുവാന്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ കുരുമുളകില്‍ അടങ്ങിയിരിക്കുന്ന ‘പിപ്പര്‍ലോങ്ങുമൈന്‍’ ആണ് അര്‍ബുദത്തിന് മരുന്നായി പ്രവര്‍ത്തിക്കുന്നത്. കാന്‍സറിന് കാരണമായി ശരീരത്തില്‍ വളരുന്ന മുഴകളിലും കോശങ്ങളിലും കൂടുതലായി കാണുന്ന പ്രത്യേകതരം ഘടകത്തിന്റെ ഉല്‍പാദനത്തെ ‘പിപ്പര്‍ലോങ്ങുമൈന്‍’ തടയുമെന്നാണ് പഠനം വിലയിരുത്തുന്നത്.
ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രി ആണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സുഗന്ധ വ്യജ്ഞനങ്ങളില്‍ ക്യാന്‍സര്‍ പ്രതിരോധിക്കുവാനുള്ള ഘടകങ്ങളെ സംബന്ധിച്ച് യുറ്റി സൗത്ത് വെസ്‌റ്റേണ്‍ മെഡിക്കലിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പരലുകളെ കുറിച്ചുള്ള പഠനം എക്‌സറേ സഹായത്തോടു കൂടി നടത്തിയപ്പോള്‍ സാധ്യമായത് താന്മാത്രികമായ ഘടനയെ കുറിച്ചുള്ളതും എങ്ങനെ പിപ്പര്‍ലോങ്ങുമൈന്‍ ഉത്പാദിപ്പിക്കപ്പെടുന്നു എന്നുള്ളതുമാണ്. അവ ശരീരത്തില്‍ രക്തവുമായി കൂടിചേരുമ്പോള്‍ ക്യാന്‍സര്‍ ഘടകങ്ങളെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. കരുമുളകിന്റെ ഈ സവിശേഷക ഗുണം ക്യാന്‍സര്‍ ചികിത്സ രംഗത്ത് കരുത്ത് പകരുന്നതാണ്. ഇതിനെ പ്രയോജനപ്പെടുത്തി മരുന്ന് നിര്‍മ്മാണം നടത്തുവാന്‍ ശ്രമിക്കുമെന്ന് അര്‍ബുദ ശാസ്ത്രത്തെ ഡോ കെന്നത്ത് വെസ്‌റ്റോവര്‍ പറഞ്ഞു.
കുരുമുളകില്‍ അടങ്ങിയിരിക്കുന്ന രാസഘടകം ‘പിപ്പര്‍ലോങ്ങുമൈനാണ്’ ബ്രസ്റ്റ്, ശാസകോശം, ലുക്കീമിയ, പ്രോസ്ട്രയിറ്റ്, ബ്രൈന്‍ ട്യൂമര്‍ തുടങ്ങിയ അര്‍ബുദത്തിന് മറുമരുന്നായി പ്രവര്‍ത്തിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. പുരാതന കാലം മുതല്‍ തന്നെ ആയുര്‍വേദത്തിലും മറ്റുമായി കുരുമുളക് പല അസുഖങ്ങള്‍ക്കും ഉള്ള മറുമരുന്നായി ഉപയോഗിച്ചിരുന്നതായി ശാസ്ത്രജ്ഞര്‍ പഠനത്തില്‍ സൂചിപ്പിച്ചു.
Food
ഗര്‍ഭിണികളും റമസാന്‍ വ്രതവും-ഡോ. റഷീദ ബീഗം
നോമ്പ്കാലത്തെ വ്രതം എല്ലാവരെയും ഒരേ രീതിയിലല്ല ബാധിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ പൊതുവായി എല്ലാ ഗര്‍ഭിണികളോടും നോമ്പെടുക്കാമെന്നോ, എടുക്കാന്‍ പാടില്ല എന്നോ നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല.
ഡോ. റഷീദ ബീഗം,സീനിയര്‍ കണ്‍സട്ടന്റ് & ഹെഡ്.
Obstetrics & Gynaecology Aster MIMS, Calicut.
വീണ്ടും ഒരു പുണ്യമാസം കൂടി പിറക്കുകയായി. ലോകമെങ്ങുമുള്ള ഇസ്‌ലാം മതവിശ്വാസികളെ സംബന്ധിച്ച് വിശുദ്ധിയുടേയും വിശ്വാസത്തിന്റെയും മാസമാണിത്. മനസ്സും ശരീരവും ഒന്നുപോലെ വിശുദ്ധമാക്കുന്ന ഉപവാസമാണ് റമസാന്‍ മാസത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകളില്‍ ഒന്ന്. അതുകൊണ്ട് തന്നെ റമസാന്‍ മാസത്തിലെ വ്രതം സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്ന ഗര്‍ഭിണികളായവരെ സംബന്ധിച്ച് ഇത് ആശങ്കയുടേയും ആകുലതകളുടേയും സംശയങ്ങളുടേയും കൂടി കാലമാണ്. നിരവധിയായ സംശയങ്ങളുമായി അനേകം ഗര്‍ഭിണികള്‍ ദിവസേന വിളിക്കുകയോ ഒ പി യില്‍ സന്ദര്‍ശിക്കുകയോ ഒക്കെ ചെയ്യാറുണ്ട്.
നോമ്പ്കാലത്തെ വ്രതം എല്ലാവരെയും ഒരേ രീതിയിലല്ല ബാധിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ പൊതുവായി എല്ലാ ഗര്‍ഭിണികളോടും നോമ്പെടുക്കാമെന്നോ, എടുക്കാന്‍ പാടില്ല എന്നോ നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല. ഗര്‍ഭിണിയുടെ ആരോഗ്യം, ഗര്‍ഭാവസ്ഥയുടെ സങ്കീര്‍ണ്ണത, ഗര്‍ഭിണിയാകുന്നതിന് മുന്‍പുള്ള ആരോഗ്യം തുടങ്ങിയ അനേകം കാര്യങ്ങളെ പരിഗണിച്ചാണ് നോമ്പെടുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ സാധിക്കുകയുള്ളൂ.
പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉപവസിക്കാന്‍ സാധിക്കില്ല എന്ന തോന്നല്‍ സ്വയമുണ്ടെങ്കില്‍ പിന്നെ ഉപവാസം സ്വീകരിക്കാതിരിക്കുക തന്നെയാണ് നല്ലത്. വ്രതം അനുഷ്ഠിക്കാന്‍ ആരോഗ്യം അനുവദിക്കും എന്ന് തോന്നിയാല്‍ നിര്‍ബന്ധമായും ഡോക്ടറെ സന്ദര്‍ശിച്ച് ഉപദേശം തേടണം. പ്രമേഹം, വിളര്‍ച്ച മുതലായവ ഉള്ളവര്‍ നോമ്പെടുക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഉപവാസമെടുക്കുന്നവര്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും നിര്‍ബന്ധമായും പിന്‍തുടരണം. സ്ഥിരമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കമം.
ജോലി ചെയ്യുന്നവര്‍ റമസാന്‍ കാലത്ത് ജോലി സമയം കുറയ്ക്കുകയോ, അധിക ഇടവേളകള്‍ എടുക്കുകയോ വേണം. ഭക്ഷണസംബന്ധമായ നിര്‍ദ്ദേശങ്ങള്‍ ഡോക്ടര്‍ നല്‍കുന്നതാണ്. കൂടുതല്‍ കാര്യങ്ങള്‍ക്ക് വേണമെങ്കില്‍ ഡയറ്റീഷ്യനെ കൂടി സമീപിക്കാവുന്നതാണ്. മധുരം അമിതമായി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, റെഡ്മീറ്റ്, പൊരിച്ചതും വറുത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കോളകള്‍ മുതലായവ ഒഴിവാക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ആവശ്യമായ ശരീരഭാരം നിലനിര്‍ത്തുക എന്നത് ഗര്‍ഭകാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട വിഷയങ്ങളിലൊന്നാണ്. ആവശ്യത്തിന് ശരീരഭാരമില്ലെന്ന് തോന്നിയാലോ, ശരീരഭാരം കുറയുന്നത് ശ്രദ്ധയില്‍ പെട്ടാലോ ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിക്കുക.
അമിതദാഹം, മൂത്രം കുറച്ച് മാത്രം ഒഴിക്കുക, മൂത്രത്തിന്റെ കടുത്ത നിറത്തില്‍ കാണപ്പെടുക, ശക്തമായ ഗന്ധം അനുഭവപ്പെടുക തുടങ്ങിയവ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. ഇത് മൂത്രാശയത്തിലെ അണുബാധ ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടുക.
തലവേദന, മറ്റ് ശരീരവേദനകള്‍, പനി മുതലായവ ശ്രദ്ധയില്‍ പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഛര്‍ദ്ദി, ഓക്കാനം മുതലായവ ഉണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുകയും ആവശ്യമെങ്കില്‍ ഡോക്ടറെ കാണുകയും ചെയ്യണം.
അവസാന മാസങ്ങളിലെത്തിയവര്‍ക്ക് കുഞ്ഞിന്റെ ചലനസംബന്ധമായ വ്യതിയാനങ്ങളോ ചലിക്കാതിരിക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ സന്ദര്‍ശിക്കണം.
അവസാന മാസത്തിലെത്തിയവര്‍ക്ക് ശക്തമായ വേദന, വെള്ളപ്പോക്ക് പോലുള്ള ലക്ഷണങ്ങള്‍ ചിലപ്പോള്‍ പ്രസവത്തിന്റേതാവാന്‍ സാധ്യതയുള്ളതിനാല്‍ കാത്തിരിക്കാതെ ആശുപത്രിയിലെത്തണം.
അമിതമായ ക്ഷീണം, അവശത മുതലായവ അനുഭവപ്പെട്ടാല്‍ വ്രതം മുറിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. എന്നിട്ടും ക്ഷീണം മാറിയില്ലെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ സന്ദര്‍ശിക്കണം.
ഗര്‍ഭിണികള്‍ വ്രതം മുറിക്കേണ്ടതെങ്ങിനെ?
ഊര്‍ജ്ജം സാവധാനം പുറത്ത് വിടുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് വ്രതം മുറിക്കുന്ന സന്ദര്‍ഭത്തില്‍ ഉപയോഗിക്കേണ്ടത്. പയര്‍ വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഫൈബര്‍ കൂടുതലായടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. ഇവ മലബന്ധം തടയാനും സഹായകരമാകും.
മധുരം അമിതമായുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. ഇത് പ്രമേഹനില അമിതമായി വര്‍ദ്ധിക്കുവാനും കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് നയിക്കുവാനും ഇടയാക്കും.
ചുവന്ന മാംസം (മട്ടണ്‍, ബീഫ്) ഒഴിവാക്കുക. ബീന്‍സ്, പരിപ്പ്, നന്നായി വേവിച്ച മാംസം (ചുവന്ന മാംസം ഒഴികെ), മുട്ട എന്നിവ ആവശ്യത്തിന് ഉപയോഗിക്കാ. ഇവയില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീന്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. കുറഞ്ഞത് 2 ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ചായ, കാപ്പി തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.
Food
റൊമ്പ നല്ലായിറുക്ക്: വില്ലേജ് കുക്കിംഗ് ടീമിനൊപ്പം കൂണ്‍ ബിരിയാണി രുചിച്ച ശേഷം രാഹുല്‍ഗാന്ധിയുടെ മറുപടി വൈറല്‍
ബിരിയാണി രുചിച്ച ശേഷം നല്ലയിറുക്ക്… റൊമ്പ നല്ലായിറുക്ക് എന്ന രാഹുല്‍ഗാന്ധിയുടെ പ്രതികരണം സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
ചെന്നൈ:തമിഴ്‌നാട്ടിലെ പ്രശസ്ത യുട്യൂബ് പാചക ചാനലായ വില്ലേജ് കുക്കിംഗില്‍ അതിഥിയായെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വെള്ളിയാഴ്ച യുട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ആദ്യമണിക്കൂല്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടത്. വില്ലേജ് കുക്കിംഗ് പാചക സംഘത്തോടൊപ്പം കൂണ്‍ ബിരിയാണി രുചിച്ച രാഹുല്‍, സലാഡ് തയാറാക്കാന്‍ കൂടുകയും ചെയ്തു. എഴുപത് ലക്ഷം സസ്‌ക്രൈബേഴ്‌സുമായി ലോകത്തുതന്നെ ഏറ്റവും പ്രശസ്തമായ യുട്യൂബ് കുക്കിംഗ് ചാനലാണ് വില്ലേജ് കുക്കിംഗ്.
സവാളയും തൈരും ഉള്‍പ്പെടെ ആവശ്യമായ സാധനങ്ങള്‍ വീഡിയോയില്‍ രാഹുല്‍ഗാന്ധി പരിചയപ്പെടുത്തുന്നുണ്ട്. പിന്നീട് ചാനല്‍ ഉടമകളുമായി ആശയവിനിയം നടത്തി. വിദേശത്തുപോയി പാചകം ചെയ്യണമെന്ന ഇവരുടെ ആഗ്രഹത്തിന് പ്രോത്സാഹനമേകിയ അദ്ദേഹം ഒരുമിച്ചിരുന്ന് ഇലയിട്ട് ഭക്ഷണംകഴിച്ച ശേഷമാണ് മടങ്ങിയത്.
ബിരിയാണി രുചിച്ച ശേഷം നല്ലയിറുക്ക്… റൊമ്പ നല്ലായിറുക്ക് എന്ന രാഹുല്‍ഗാന്ധിയുടെ പ്രതികരണം സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
Food
വണ്ണം കുറയ്ക്കണോ… പരീക്ഷിക്കൂ ഈ ഭക്ഷണം
പോഷകങ്ങള്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഓട്‌സ്.
ശരീരവണ്ണം കുറയ്ക്കുന്നതിന് പലവഴികള്‍ പരീക്ഷിക്കുന്നവരുണ്ട്. വ്യായാമത്തോടൊപ്പം ഭക്ഷണക്രമീകരണവും വണ്ണംകുറയ്ക്കുന്നതിന് പ്രധാനമാണ്. ഇത്തരത്തില്‍ നിത്യജീവിതത്തില്‍ പരീക്ഷിക്കാവുന്ന ഭക്ഷണവിഭവമാണ് ഓട്‌സ്. രുചികരവും ആരോഗ്യകരവുമാണെന്നത് ഇതിനോടുള്ള ഇഷ്ടം വര്‍ധിപ്പിക്കുന്നു. വളരെയെളുപ്പത്തില്‍ പാകംചെയ്യാനാകുമെന്നതും സഹായകരമാണ്.
പോഷകങ്ങള്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഓട്‌സ്. ശരീര ഭാരം നിയന്ത്രിക്കുന്നതോടൊപ്പം രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതിനും ഹൃദ്രോഗസാധ്യതകുറയ്ക്കുന്നതിനുമെല്ലാം ഓട്‌സ് സഹായിക്കുന്നു. ദഹനത്തിന് സമയമെടുക്കുമെന്നതിനാല്‍ ഈ ഭക്ഷണംകഴിച്ചാല്‍ വിശപ്പ് അനുഭവപ്പെടാതെ കൂടുതല്‍ സമയം നിലനിര്‍ത്താനും സാധിക്കും.
പാലുത്പന്നത്തിന് പകരം സസ്യഅധിഷ്ഠിത ബദലാണ് തിരയുന്നതെങ്കില്‍ ബദാം പാല്‍, സോയപാല്‍ എന്നിവയോടൊപ്പംതന്നെ ഓട്‌സ് പാലും മികച്ചതാണ്. കാല്‍സ്യം കൂടുതലായി അടങ്ങിയിരിക്കുന്ന ഓട്‌സ് പാലില്‍ പ്രോട്ടീനും വിറ്റാമിനുകളുംകൂടുതലായുണ്ട്. കലോറി കുറവായതിനാല്‍ ശരീരഭാരം കൂടുമെന്ന ഭയവും വേണ്ട. പഞ്ചസാര ചേര്‍ക്കാത്ത ഓട്‌സ് പാലാണ് കുടിക്കേണ്ടത് എന്നകാര്യം പ്രത്യേകം ഓര്‍മിക്കണം.
ഓട്‌സിലുണ്ടാക്കുന്ന മറ്റൊരു ഭക്ഷണമാണ് ഒാട്‌സ് സ്മൂത്തി. പാഴപഴം ഉപയോഗിച്ചോമറ്റോ തയാറാക്കുന്ന സ്മൂത്തികളിലേക്ക് അല്‍പം ഓട്‌സ് കൂടെ ചേര്‍ക്കാം. ഇന്‍സ്റ്റന്റ് ഓട്‌സില്‍ കൃത്രിമചേരുവകള്‍ ചേര്‍ക്കുമെന്നതിനാല്‍ പോഷകമൂല്യം കുറയ്ക്കും.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ