Connect with us

Video Stories

ഗാലറി നിറച്ച് മഞ്ഞക്കടല്‍; ഫൈനല്‍ പന്തുരുളാന്‍ ഇനി മിനിറ്റുകള്‍ മാത്രം

Published

on

രണ്ടരമാസക്കാലം നീണ്ട രാജ്യത്തെ ഏറ്റവും വലിയ കാല്‍പന്ത് പൂരത്തിന് അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം. വൈകിട്ട് ഏഴിനാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ കിക്കോഫ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാന്‍സെന്ന് വിശേഷണം നേടിയ കേരളത്തിന്റെ ആരാധകര്‍ക്ക് കന്നി ഐ.എസ്.എല്‍ കിരീടം സമ്മാനിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇതിലും വലിയ സുവര്‍ണാവസരം ഇനി ലഭിച്ചെന്ന് വരില്ല.

രാവിലെ മുതല്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് അണമുറിയാതെ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വൈകീട്ട് ആറിന് മുമ്പായി ആരാധകര്‍ ഗാലറിയിലെത്തണമെന്നാണ് നിര്‍ദേശം. ഇരുടീമുകളും ഗ്രൗണ്ടിലെത്തി പരിശീലനം തുടങ്ങി. ടീം ബസുകളില്‍ നിന്നിറങ്ങിയ ഓരോ താരത്തിനും വമ്പന്‍ സ്വീകരണങ്ങളാണ് ആരാധകരൊരുക്കിയത്. കേരളാ താരങ്ങള്‍ക്ക് ലഭിച്ച അതേസ്വീകരണം കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിനും ആരാധകര്‍ നല്‍കി.

എട്ടു ടീമുകള്‍ അണിനിരന്ന കിരീട പോരാട്ടത്തില്‍ അവശേഷിക്കുന്നത് രാജ്യത്തിന്റെ ഫുട്‌ബോള്‍ ഫാക്ടറികളെന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു ദേശങ്ങളിലെ ടീമുകള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സും ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദ എന്ന് വിളിപ്പേരുള്ള സൗരവ് ഗാംഗുലിയുടെ അത്‌ലറ്റികൊ ഡി കൊല്‍ക്കത്തയും. കഴിഞ്ഞ സീസണില്‍ കൈവിട്ടു പോയ കിരീടം തിരികെ പിടിക്കാമെന്ന കിനാക്കളുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.

സീസണില്‍ രണ്ടു വട്ടം മാത്രം തോല്‍വിയറിഞ്ഞ ദാദയുടെ സംഘത്തിന് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയുടെ മണ്ണില്‍ തോല്‍പിക്കാന്‍ കഴിഞ്ഞത്. പക്ഷേ ചരിത്രത്തില്‍ കാര്യമില്ലെന്ന് ഇരു പരിശീലകരും സമ്മതിക്കുന്നു. ഇന്നത്തെ ഉത്സവ രാത്രിയില്‍ താരങ്ങള്‍ കളത്തിലിറങ്ങുമ്പോള്‍ കിരീടം മാത്രമാണ് ലക്ഷ്യം.

ജൈത്രയാത്ര തുടരാന്‍
മോശമായിരുന്നു സീസണില്‍ കേരളത്തിന്റെ തുടക്കം, ആദ്യ ജയത്തിനും ഗോളിനും ഏറെ കാത്തിരിക്കേണ്ടി വന്നു, തുടര്‍ച്ചയായി ടീം ലൈനപ്പില്‍ മാറ്റം വരുത്തിയ കോച്ച് കോപ്പല്‍ ഏറെ വിമര്‍ശനങ്ങളേറ്റു വാങ്ങി, പക്ഷേ ചാരത്തില്‍ നിന്ന് ഉയിര്‍ത്തേഴുന്നേല്‍ക്കുകയായിരുന്നു ടീം. അതിന് ഊര്‍ജ്ജമായത് കോപ്പലെന്ന ഇംഗ്ലീഷ് ചാണക്യന്റെ തന്ത്രങ്ങളും. കിരീടത്തിനൊപ്പം കൊച്ചിയില്‍ തുടര്‍ച്ചയായ ഏഴാം ജയം കൂടിയാണ് മഞ്ഞപ്പട ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്ക് മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പെരുങ്കോട്ടയില്‍ വിള്ളല്‍ വീഴ്ത്താനായത്. അതിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഇവിടെ തോറ്റിട്ടില്ല. ഇതുവരെ ആകെ നാല് ഗോള്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇവിടെ വഴങ്ങിയത്. അടിക്കാനും തടുക്കാനും അറിയുന്ന ഒന്നാന്തരം കളിക്കാരാണ് കൊല്‍ക്കത്തയുടെ കരുത്ത്. ഹൊസെ മൊളീനയെന്ന സ്പാനിഷുകാരന്‍ കോച്ചിന്റെ മൂര്‍ച്ചയേറിയ തന്ത്രങ്ങളും കൂട്ടിനുണ്ട്. അതിനാല്‍ കൊച്ചിയില്‍ നിറഞ്ഞുകവിയുന്ന കാണികളുടെ ആര്‍പ്പുവിളികളെ കൊല്‍ക്കത്ത ഭയക്കുന്നില്ല.

തീരുമോ ആ കടം

കഴിഞ്ഞതിലൊന്നും കാര്യമില്ലെന്ന് പറയുമ്പോഴും ഉള്ളില്‍ പ്രതികാരത്തിന്റെ തീക്കനല്‍ അവശേഷിക്കുന്നുണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളില്‍. 2014ലെ ആദ്യപതിപ്പില്‍ മുംബൈ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കണ്ണീര്‍ വീഴ്ച്ചയോടെയായിരുന്നു കൊല്‍ക്കത്തയുടെ പട്ടാഭിഷേകം. ഫൈനലില്‍ കൊല്‍ക്കത്തക്കായി വിജയ ഗോള്‍ നേടിയ മുഹമ്മദ് റഫീഖാണ് ബുധനാഴ്ച്ച ഡല്‍ഹിക്കെതിരായ രണ്ടാം സെമിയില്‍ കേരളത്തിനായി വിജയ ഗോള്‍ (പെനാല്‍റ്റി) നേടിയത്. കൊല്‍ക്കത്ത നിരയിലുണ്ടായിരുന്ന മലയാളി താരം മുഹമ്മദ് റാഫിയും ഇന്ന് ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റതിനാല്‍ ഫൈനലില്‍ റാഫിക്ക് പകരം റഫീഖിന് അവസരം ലഭിക്കാനാണ് സാധ്യത. അന്ന് കേരളത്തിനായി കളിച്ച ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്, 2014ല്‍ ചെന്നൈയിനെതിരായ രണ്ടാം സെമിയുടെ എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയ പ്രതിരോധ താരം പിയേഴ്‌സണ്‍ കൊല്‍ക്കത്തയുടെ ജഴ്‌സിയിലാണ് ഇന്ന് ഇറങ്ങുക. 2014ല്‍ കേരളത്തിനായി ഫൈനല്‍ കളിച്ച ഏഴു താരങ്ങള്‍ ഇന്നും ടീമിനൊപ്പമുണ്ട്. മെഹ്താബ് ഹുസൈന്‍, സന്ദേശ് ജിങ്കന്‍, ഇഷ്ഫാഖ് അഹമ്മദ്, ഗുര്‍വിന്ദര്‍ സിങ്, സന്ദീപ് നന്ദി, മൈക്കല്‍ ചോപ്ര, സെഡ്രിക് ഹെങ്ബാര്‍ത്ത് എന്നീ താരങ്ങള്‍ ആദ്യ സീസണിലും കേരളത്തിനൊപ്പമുണ്ടായിരുന്നു. ചോപ്രയും ഹെങ്ബാര്‍ത്തും ആദ്യ സീസണിന് ശേഷം മൂന്നാം സീസണിലാണ് വീണ്ടും കേരളത്തിനൊപ്പം ചേര്‍ന്നത്.

ഹോസു, തീരാനഷ്ടം

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ആര്‍ക്കും പരിക്കില്ലെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍ വ്യക്തമാക്കുന്നു. സെമിയുടെ രണ്ട് പാദത്തിലും മഞ്ഞക്കാര്‍ഡ് വാങ്ങിയ ഹോസുവിന് സസ്‌പെന്‍ഷനുള്ളതിനാല്‍ ഇന്ന് കളിക്കാനാകില്ല. പകരം റിനോ ആന്റോയോ ദിദിയര്‍ കാദിയോയോ ഇറങ്ങിയേക്കും. മുന്നേറ്റത്തില്‍ കൊപ്പല്‍ വലിയ അഴിച്ചുപണിക്ക് മുതിരില്ല. കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, ഡക്കന്‍സ് നാസണ്‍ എന്നിവര്‍ അണിനിരക്കും. ഒപ്പം സി കെ വിനീതും. മുഹമ്മദ് റാഫി ഇന്ന് ഇറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മധ്യനിരയില്‍ മെഹ്താബ് ഹുസൈന്‍-അസ്‌റാക്ക് മഹ്മത് സഖ്യം തന്നെയായിരിക്കും. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനും ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടും നാലാമനായി റിനോ, കാദിയോ എന്നിവരില്‍ ഒരാളെത്തും. ഡല്‍ഹിക്കെതിരെ ഷൂട്ടൗട്ടില്‍ തിളങ്ങിയെങ്കിലും കളിയുടെ നിശ്ചിത സമയത്ത് തികഞ്ഞ പരാജയമായിരുന്ന സന്ദീപ് നന്ദിക്ക് പകരം ഗ്രഹാം സ്റ്റാക്കിനാണ് ബാറിന് കീഴില്‍ കൂടുതല്‍ സാധ്യത. കൊല്‍ക്കത്ത നിരയില്‍ പരിക്കേറ്റ പ്രതിരോധ താരം അര്‍ണബ് മൊണ്ടല്‍ കളിക്കില്ല. മുംബൈ സിറ്റിക്കെതിരായ രണ്ടാംപാദ സെമിയില്‍ വിശ്രമിച്ച മുന്‍നിര താരങ്ങളെല്ലാം ഇന്ന് തിരിച്ചെത്തും.

വിജയികള്‍ക്ക് എട്ടു കോടി

കൊച്ചി: ട്രോഫിക്ക് പുറമേ ഐ.എസ്.എല്‍ വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുന്നത് എട്ടു കോടി രൂപ. റണ്ണേഴ്‌സ് അപിന് നാലു കോടി രൂപയും സെമി ഫൈനലിസ്റ്റിന് ഒന്നരക്കോടിയും സമ്മാനമായി ലഭിക്കും. ആകെ 15 കോടി രൂപയാണ് വിജയികള്‍ക്ക് നല്‍കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.