Video Stories
ചിന്തകളെ ജ്വലിപ്പിച്ച തൂലിക
പി.കെ കുഞ്ഞാലിക്കുട്ടി എം.പി
എം.ഐ തങ്ങളുടെ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണ്. മുസ്്‌ലിംലീഗിന്റെ സംഘടനാചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പേരായിരിക്കും എം.ഐ തങ്ങളുടേത്. വിദ്യാര്‍ഥി ജീവിത കാലഘട്ടം മുതല്‍ അടുത്ത പരിചയവും, കഴിഞ്ഞ നാലു പതിറ്റാണ്ടായി ഉത്തമ സൗഹൃദവുമുള്ള വ്യക്തിയാണ് തങ്ങള്‍. അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും ചിന്തയും ഒരു ജനതയില്‍ അവകാശബോധം ഉണര്‍ത്തുന്നതിനും സമുദായത്തെ സംഘടിത പ്രസ്ഥാനമാക്കി മാറ്റുന്നതിനും ഉത്തേജകമായി. എം.ഐ തങ്ങളുമായി ആദ്യമായി കണ്ടുമുട്ടുന്നത് ഓര്‍മയില്‍ വരികയാണ്. 1973 ലാണ് അത്. ഞാന്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് ബിരുദ വിദ്യാര്‍ഥിയാണ്. കോളജ് യൂണിറ്റ് എം.എസ്.എഫ് പ്രസിഡന്റും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചാര്‍ജും വഹിക്കുന്നു. അത്തരം ഒരു സന്ദര്‍ഭത്തിലാണ് പി.പി കമ്മു സാഹിബ്, റഹീം മേച്ചേരി, എം.ഐ തങ്ങള്‍ എന്നിവരടങ്ങിയ മൂവര്‍ സംഘം ഉത്തര മലബാറില്‍ ഒരു പര്യടനത്തിന് എത്തുന്നത്. കണ്ണൂരില്‍ എത്തിയ മലപ്പുറത്തുകാര്‍ എന്ന നിലക്ക് കൂടുതല്‍ സമയം അവരോടൊപ്പം ചെലവഴിക്കാന്‍ സന്ദര്‍ഭമുണ്ടായി. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാപ്പിളനാട് ദൈ്വവാരികയുടെ പ്രചാരണത്തിന് എത്തിയതായിരുന്നു അവര്‍.
മലപ്പുറത്തു നിന്നും പ്രസിദ്ധീകരിക്കുന്ന മാപ്പിളനാട് കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രസിദ്ധീകരണമായിരുന്നു. മുസ്്‌ലിം സമുദായത്തിലും മുസ്്‌ലിംലീഗിലും സ്വയം വിമര്‍ശനങ്ങള്‍ക്ക് ചൂട് പകര്‍ന്നിരുന്ന വാരിക. മാപ്പിളനാടില്‍ വരുന്ന ലേഖനങ്ങളും അഭിപ്രായങ്ങളും അതിനിശിതമായ വിമര്‍ശനങ്ങളും ചിലപ്പോഴൊക്കെ പ്രകോപനപരവുമായിരുന്നു. ഇന്നത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേതുപോലുള്ള അതിരറ്റ വിമര്‍ശനങ്ങള്‍ പോലും വരുമായിരുന്നു ചില ഘട്ടത്തില്‍. പാര്‍ട്ടിക്കകത്തെ വിപ്ലവ ചിന്തകളും മാപ്പിളനാടില്‍ പ്രതിഫലിച്ചു.
രൂക്ഷമായ വിമര്‍ശനങ്ങള്‍ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ നേതാക്കന്മാരുടെ അപ്രിയത്തിന് കാരണമായി. മുസ്‌ലിംലീഗിലെ ഭിന്നിപ്പിന് തൊട്ടുമുമ്പുള്ള കാലമാണ്. പില്‍ക്കാലത്ത് പിളര്‍പ്പിനിടയാക്കിയ പല കാരണങ്ങളെയും മുന്‍കൂര്‍ വിശകലന വിധേയമാക്കി കൊണ്ടുള്ള ചൂടേറിയ ചര്‍ച്ചക്ക് മാപ്പിളനാട് വേദിയായി.
മാപ്പിളനാടും അതിലെ എഴുത്തുകാരും ജനശ്രദ്ധയില്‍ ജ്വലിച്ചുനില്‍ക്കുന്ന ആ കാലത്താണ് പി.പി കമ്മു സാഹിബും റഹീം മേച്ചേരിയും എം.ഐ തങ്ങളും കണ്ണൂരിലെ പര്യടനത്തിന് എത്തുന്നത്.
സ്വാഭാവികമായും നാട്ടുകാരെന്ന നിലയില്‍കൂടി അവരോടൊപ്പം അവിഭക്ത കണ്ണൂര്‍ ജില്ലയിലെങ്ങും പര്യടനത്തിനുപോയി. ആ പര്യടനം തന്നെ ചില വിവാദങ്ങള്‍ക്ക് വഴിവെച്ചു. എം.ഐ തങ്ങളുമായും സൗഹൃദം ഉടലെടുത്തത് തന്നെ ഇത്തരമൊരു ചൂടേറിയ അനുഭവ പശ്ചാത്തലത്തിലാണ്. ആ സഹയാത്രതൊട്ട് എം.ഐ തങ്ങളില്‍ നിന്ന് പലതും പഠിക്കാനും പകര്‍ത്താനുമുണ്ടെന്ന് ബോധ്യമായി. എം.ഐ തങ്ങളുടെ പഠന ക്ലാസുകള്‍ തേടിപ്പിടിച്ച് പങ്കെടുത്തു. ഗഹനമായ ആ പഠനങ്ങളിലും വിഷയാവതരണ ശൈലിയിലും ആകൃഷ്ടനായി. അത് കൂടുതല്‍ അടുത്ത സൗഹൃദമായി വളര്‍ന്നു. പില്‍ക്കാലത്ത് പൊതുരംഗത്ത് സജീവമായപ്പോള്‍ എം.ഐ തങ്ങള്‍ വലിയ സ്വാധീനമായി. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളില്‍ രൂപപ്പെടുന്ന ആശയങ്ങളും പദ്ധതികളും പൊതുപ്രവര്‍ത്തനത്തില്‍ ഏറെ പ്രയോജനകരമായി.
1991 ലെ യു.ഡി.എഫ് സര്‍ക്കാറില്‍ പങ്കാളികളായപ്പോള്‍ പല ഗൗരവതരമായ വിഷയങ്ങളിലും എം.ഐ തങ്ങളുടെ അഭിപ്രായം ആരാഞ്ഞു. അതിനായി എം.ഐ തങ്ങളും മറ്റു എഴുത്തുകാരും ഉള്‍പ്പെടുന്ന കൂടിക്കാഴ്ചകള്‍ നടക്കും. പല വിഷയങ്ങളിലും സ്ഥൈര്യമുള്ള നിലപാട് സ്വീകരിച്ചുകൊണ്ടായിരുന്നു എം.ഐ തങ്ങള്‍ ഇടപെട്ടിരുന്നത്. ചരിത്രം ഉദ്ധരിച്ചും ആദ്യകാല നേതാക്കളുടെ നയനിലപാടുകള്‍ ചൂണ്ടിക്കാട്ടിയും അദ്ദേഹം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വലിയ വെളിച്ചമായിരുന്നു.
വിവിധ പ്രസ്ഥാനങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ആഴത്തില്‍ പഠിച്ചായിരുന്നു അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നതും നിലപാടുകള്‍ സ്വീകരിച്ചിരുന്നതും. മുസ്‌ലിംലീഗിന്റെ നയനിലപാടുകള്‍ നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു എം.ഐ തങ്ങള്‍.
വിവിധ വീക്ഷണ ഗതികളോടുള്ള സമീപനത്തെക്കുറിച്ച് എം.ഐ തങ്ങള്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. ന്യൂനപക്ഷ, പിന്നാക്ക സമൂഹത്തില്‍ നിന്നുള്ള എല്ലാ അഭിപ്രായഗതികളും ഒരുമിച്ചിരുന്ന് പൊതുലക്ഷ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന വേദിയായിരിക്കണം മുസ്്‌ലിംലീഗ് എന്ന് അദ്ദേഹം എപ്പോഴും പറയും. സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോം ആയിരിക്കണം മുസ്്‌ലിംലീഗ് എന്നതായിരുന്നു ആ നിലപാട്. മാപ്പിള നാടിലെ പത്രപ്രവര്‍ത്തനത്തിന്‌ശേഷം ചന്ദ്രികയുടെ പത്രാധിപസമിതിയില്‍ അംഗമായപ്പോഴും പിന്നീട് പത്രാധിപരായിരുന്നപ്പോഴും സമൂഹത്തിന്റെ ശാക്തീകരണത്തിനും പത്രത്തിന്റെ വളര്‍ച്ചയിലും അദ്ദേഹത്തിന്റെ തൂലികയും കാഴ്ചപ്പാടുകളും ഫലപ്രദമായി വിനിയോഗിച്ചു. അദ്ദേഹത്തിന്റെ ലേഖനങ്ങളും പംക്തികളും വലിയ അറിവുകള്‍ പ്രദാനം ചെയ്തു.
മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം എം.ഐ തങ്ങളുടെ ചിന്തയും തൂലികയും അര്‍പ്പിച്ച സേവനം അമൂല്യമാണ്.
മുസ്‌ലിം സമുദായത്തിനും പൊതുസമൂഹത്തിനും മുസ്‌ലിംലീഗ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ഇന്നാരും തര്‍ക്കമില്ലാത്തവിധം സമ്മതിക്കുന്ന യാഥാര്‍ഥ്യമാണ്. വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്കും ഒരു ഉത്തമ സമൂഹത്തിന്റെ രൂപീകരണത്തിനും മുസ്‌ലിംലീഗ് പ്രയോഗവത്കരിച്ച ആശയസംഹിത വളരെ പ്രധാനമാണ്. അതുകൊണ്ട്തന്നെ ഇതര സംഘടനകള്‍ പലതിനും ശോഷണം സംഭവിച്ചപ്പോഴും മുസ്‌ലിംലീഗ് വലിയ സ്വീകാര്യതയോടെ നിലനില്‍ക്കുന്നു. പാര്‍ട്ടിയുടെ ഈ ആശയപരവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളില്‍ എം.ഐ തങ്ങള്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചു. അദ്ദേഹം നിശബ്ദമായി സംഘടനയെ സേവിച്ചു. അധികാര സ്ഥാനങ്ങള്‍ ആഗ്രഹിക്കാതെ സംഘടനാരംഗത്ത് ഒതുങ്ങിനിന്ന് അച്ചടക്കമുള്ള പ്രവര്‍ത്തകനായി സേവനം ചെയ്തു. സ്ഥാനമാനങ്ങള്‍ ഒരിക്കലും വലിയ കാര്യമായി കണക്കാക്കിയില്ല അദ്ദേഹം. പാര്‍ട്ടി പദവികള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എം.ഐ തങ്ങള്‍ തന്റെ സേവനങ്ങള്‍ ഒരേ ശക്തിയോടെ സംഘടനക്ക് നല്‍കി. ഓരോ മുസ്‌ലിംലീഗുകാരന്റെയും മനസ്സില്‍ എം.ഐ തങ്ങള്‍ ഉണര്‍ത്തിവിട്ട ചിന്തയും ആ സാന്നിധ്യവും മായാതെ നിലനില്‍ക്കും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ