Video Stories
ജനങ്ങളുടെ നിക്ഷേപത്തിന് ആര് സുരക്ഷ നല്‍കും
ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ബാങ്ക് നിക്ഷേപത്തില്‍ നിന്ന് പൊടുന്നനെ പണം നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് രാജ്യം മുഴുവന്‍. സുരക്ഷിതമായിരിക്കുന്നുവെന്നുകരുതിയ നിക്ഷേപം ഒരു സു(?)പ്രഭാതത്തില്‍ പിന്‍വലിച്ചതായി ബാങ്കില്‍ നിന്ന് സന്ദേശം വരുന്നത് ഏതൊരാളെയും അമ്പരിപ്പിക്കുന്നതാണ്. ഇതിനകം സാധാരണക്കാരുടെ സമ്പാദ്യമായ 1.30 കോടി രൂപയുടെ തട്ടിപ്പാണ് ഈ മേഖലയില്‍ നടന്നിട്ടുള്ളതെന്നാണ് വിവരം. പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ കാര്‍ഡുകളില്‍ നിന്നാണ് പണം നഷ്ടമായിട്ടുള്ളത്. ഇതില്‍ യെസ് ബാങ്കും അവരുടെ എ.ടി.എം നിയന്ത്രിക്കുന്ന ഹിറ്റാച്ചിയുമാണ് ആദ്യഘട്ടത്തില്‍ സംശയനിഴലിലുള്ളത്.
ദേശീയ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.എ) യുടെ കണക്കുപ്രകാരം ഇതിനകം രാജ്യത്തെ 32 ലക്ഷം എ.ടി.എം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തുകഴിഞ്ഞു. ലണ്ടനില്‍ നിന്നും ചൈനയില്‍ നിന്നും അമേരിക്കയില്‍ നിന്നും വരെ പണം പിന്‍വലിക്കപ്പെട്ടതായാണ് വിവരം. 69.72 കോടി എ.ടി.എം ഡെബിറ്റ് കാര്‍ഡുകളാണ് രാജ്യത്താകെയായി വിതരണം ചെയ്തിട്ടുള്ളത്. മാസ്റ്റര്‍ കാര്‍ഡ്, വിസ, റൂപേ എന്നിവയുടെ കാര്‍ഡുകളാണിവ. രാജ്യത്തെ ഏറ്റവും വലിയ ദേശസാല്‍കൃതബാങ്കായ സ്റ്റേറ്റ് ബാങ്കിനാണ് ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യേണ്ടിവന്നിരിക്കുന്നത്-6.2 ലക്ഷം .ഒരു അക്കൗണ്ടില്‍ നിന്നുമാത്രം 12 ലക്ഷം രൂപ ഇവര്‍ക്ക് നഷ്ടമായി. ഇതിനകം 641 പരാതികള്‍ ലഭിച്ചതായി എന്‍.പി.സി.എ പറയുന്നു.
ഇതേതുടര്‍ന്ന് രാജ്യത്തെ കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ അങ്കലാപ്പിലായിരിക്കുകയാണ്. തങ്ങളുടെ സമ്പാദ്യത്തിന്റെ ഫലം പണമായി സ്വയം സൂക്ഷിക്കാനാവാതെയാണ് ആളുകളത് ബാങ്കുകളെ ഏല്‍പിക്കുന്നത്. സാധാരണക്കാരും പാവപ്പെട്ടവരും വരെ ഇപ്പോള്‍ ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിന് തയ്യാറായി മുന്നോട്ടുവരുന്ന കാലവുമാണ്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരവും 22 കോടി ഉപഭോക്താക്കളാണ് വിവിധ ബാങ്കുകളിലായി തങ്ങളുടെ അധ്വാനത്തിന്റെ ഒരു ഓഹരി നിക്ഷേപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നടക്കം നിത്യേന തട്ടിപ്പിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഒരേ അക്കൗണ്ടില്‍ നിന്നുതന്നെ പല തവണ പണം നഷ്ടപ്പെട്ട സംഭവവും ഉണ്ടാകുന്നുണ്ട്.
ഇന്റര്‍നെറ്റ് പോലുള്ള ആത്യാധുനിക സാങ്കേതിക വിദ്യകള്‍ ജനത്തിന് ഉപയോഗത്തേക്കാളേറെ ഉപദ്രവമാകുന്നുണ്ടോ എന്ന ചിന്തയിലേക്കാണ് ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ വെളിച്ചം വീശുന്നത്. ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനും പണം നിക്ഷേപിക്കുന്നതിനും ആവശ്യമായ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥ സുരക്ഷിതത്തിനാണെന്നാണ് ഇതുവരെയും കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ ബാങ്കുകളുടെ പക്കല്‍നിന്ന് നഷ്ടപ്പെടുന്നുവെന്നാണ് തട്ടിപ്പിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുമ്പോള്‍ മനസ്സിലാകുന്നത്.
വിലപ്പെട്ട ഏറെ സമയം ലാഭിക്കാമെന്നതിനാലാണ് എ.ടി.എം സംവിധാനം ബാങ്കുകള്‍ക്കെന്നപോലെ ഉപഭോക്താക്കള്‍ക്കും സ്വീകാര്യമായത്. നിക്ഷേപ സുരക്ഷിതത്വത്തിനായി കാര്‍ഡുടമകള്‍ ഇടക്കിടെ പിന്‍നമ്പര്‍ മാറ്റാനാണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ടുമാസത്തിനിടെ പത്തുതവണ പിന്‍നമ്പര്‍ മാറ്റിയവര്‍ക്കും പണം നഷ്ടപ്പെട്ടതിന്റെ കാരണം എന്തായിരിക്കും. പലപ്പോഴും എ.ടി.എം യന്ത്രത്തെ കുറ്റപ്പെടുത്തി പണം തിരികെ നല്‍കാതിരിക്കുന്ന പ്രവണതയും ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. കഴിഞ്ഞ ഓഗസ്്റ്റില്‍ കൊച്ചിയിലും തിരുവനന്തപുരത്തും മുംബൈയിലും വരെ എ.ടി.എം മെഷീനുകളില്‍ കൃത്രിമം കാട്ടി പണം പിന്‍വലിച്ചിരുന്നു. ഇതിലെ പ്രതികള്‍ രാജ്യത്തിനുപുറത്തേക്കുവരെ നീണ്ട പശ്ചാത്തലത്തിലാണ് പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ വരുന്നത്. എ.ടി.എം സംവിധാനം വ്യാപമാകുന്ന ആദ്യകാലത്ത് പിന്‍ നമ്പര്‍ ചോര്‍ത്തി പണം തട്ടുന്ന രീതിയാണെങ്കില്‍ ഇന്ന് കാമറ സ്ഥാപിച്ച് നമ്പര്‍ ശേഖരിച്ചും കുറെ കൂടി കടന്ന് ഓണ്‍ലൈന്‍ വഴിയും പണം തട്ടുന്ന രീതിയാണുണ്ടായിട്ടുള്ളത്. 2012 മുതല്‍ക്കാണ് ഇത്തരം തട്ടിപ്പുകള്‍ കൂടി വരുന്നത്. 2014ല്‍ പതിനായിരത്തോളം പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ മേയ്ക്കും സെപ്തംബറിനുമിടയില്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നതായാണ് ഔദ്യോഗികവിവരം. രാജ്യത്തെ എഴുപതുശതമാനം എ.ടി.എമ്മുകളും കാലഹരണപ്പെട്ട യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് വിന്‍ഡോസ് എക്‌സ്.പി പിന്‍വലിച്ചെങ്കിലും അത്തരം കമ്പ്യൂട്ടറുകളാണ് ഇപ്പോഴും പല ബാങ്കുകളും ഉപയോഗിക്കുന്നതത്രെ.
പുതുതലമുറ ബാങ്കുകളുടെ വരവുതന്നെ ഏറെ വിവാദത്തോടെയായിരുന്നുവെന്ന കാര്യം ഓര്‍ക്കണം. രാജ്യത്തെ ജനങ്ങളുടെ നിക്ഷേപം കുത്തക മുതലാളിമാരുടെ കൈകളിലേക്ക് പോകുന്നുവെന്ന ആക്ഷേപമാണ് പൊതുവെ സ്വകാര്യബാങ്കുകളെക്കുറിച്ചുള്ളത്. ഇതു ശരിവെക്കുന്ന തരത്തിലുള്ള സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. രാജ്യത്തെ ബാങ്കുകളുടെ നിയന്താവായ റിസര്‍വ് ബാങ്ക് ബാങ്കുകളെയാണ് ഇന്നത്തെ തട്ടിപ്പിന് കാരണമായി കുറ്റപ്പെടുത്തുന്നത്. ഉപഭോക്താക്കള്‍ നല്‍കുന്ന ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ട്. വിവരങ്ങള്‍ എവിടെനിന്നാണ് നഷ്ടപ്പെടുന്നതെന്ന് കണ്ടെത്തിയാല്‍ മാത്രമേ പരിഹാരം കണ്ടെത്താനാകൂ. ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട പണം പത്ത് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ അതേ അക്കൗണ്ടില്‍ നിക്ഷേപിച്ചുനല്‍കണമെന്നാണ് ആര്‍.ബി.ഐയുടെ വ്യവസ്ഥ. ഇതനുസരിച്ച് തിരുവനന്തപുരത്തും മറ്റും പണം നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കിയെങ്കിലും തട്ടിപ്പുനടന്ന എ.ടി.എം മെഷീനുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിവരങ്ങളാണ് പുതിയ തട്ടിപ്പിനും പിന്നിലെന്നാണ് സൂചനകള്‍. അതുകൊണ്ടാണ് തട്ടിപ്പിനിരയായ എ.ടി.എം ഉപയോഗിച്ച ഉപഭോക്താക്കളുടെ കാര്‍ഡുകള്‍ ഇപ്പോള്‍ ബ്ലോക്ക് ചെയ്തിട്ടുള്ളത്.
എ.ടി.എമ്മുകളേക്കാള്‍ മാളുകളിലും കടകളിലും സൈ്വപ്പ് ചെയ്തുനല്‍കുന്ന അക്കൗണ്ടുകള്‍ വഴിയും വിവരം ചോര്‍ന്നിരിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ പരിഭ്രാന്തരാണ്. ഭയപ്പെടാനൊന്നുമില്ലെന്നു ബാങ്കുകള്‍ പറയുമ്പോഴും സുരക്ഷാ വിദഗ്ധര്‍ പറയുന്നത് ഉപഭോക്താക്കള്‍ തന്നെ ജാഗ്രത കാട്ടണമെന്നാണ്. മൂന്നുമാസത്തിലോ ആറുമാസം കൂടുമ്പോഴോ പിന്‍ നമ്പര്‍ മാറ്റുകയാണ് സുരക്ഷിതമായ രീതി. പലരും പിന്‍ നമ്പര്‍ എഴുതി സൂക്ഷിക്കുന്നതും പതിവാണ്. ഇതും ശരിയായ രീതിയല്ല. രണ്ടോ മൂന്നോ കാര്‍ഡുകള്‍ ഉപയോഗിക്കുകയും പണം കുറച്ചുസൂക്ഷിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കണമെന്നുമാണ് മറ്റൊരു ഉപദേശം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം വിദ്യകള്‍ പ്രായോഗികമല്ലെന്ന് വിദഗ്ധര്‍ ഓര്‍ക്കുന്നില്ല. ഉപഭോക്താക്കളുടേതല്ലാത്ത ഈ കുറ്റത്തിന് റിസര്‍വ് ബാങ്കും അതാത് ബാങ്കുകളും പൊലീസും കേന്ദ്രസര്‍ക്കാറും സമഗ്രമായ അന്വേഷണം നടത്തി വിവരച്ചോര്‍ച്ച അടയ്ക്കാനും തട്ടിപ്പിന് പരിഹാരം കാണാനും സമയം അതിക്രമിച്ചിരിക്കയാണ്. സാങ്കേതിക വിദ്യയെക്കുറിച്ച് അഭിമാനം കൊള്ളുന്ന രാജ്യത്തിന് ഇത് തീര്‍ത്തും നാണക്കേടാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ