Video Stories
ജാതിനൂലില്‍ തുന്നിയ ജയം

ലഖ്‌നോ: ജാതി സമവാക്യങ്ങള്‍ കൃത്യമായി കണക്ക്ക്കൂട്ടി പ്രവര്‍ത്തിച്ചു, മുസ്്‌ലിംവോട്ടുകള്‍ക്കെതിരെ അസംഘടിത ഹിന്ദുവോട്ടുകള്‍ ഏകീകരിപ്പിച്ചു എന്നിങ്ങനെ രണ്ടു പ്രധാനപ്പെട്ട തന്ത്രങ്ങളാണ് യു.പിയില്‍ ബി.ജെ.പിയുടെ വിജയത്തിന് കാരണമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികളില്‍ മുഴുവന്‍ വികസനത്തെ കുറിച്ച് വാതോരാതെ പാര്‍ട്ടി സംസാരിച്ചെങ്കിലും യുദ്ധതന്ത്രങ്ങളില്‍ ജാതി രാഷ്ട്രീയത്തിന് സുപ്രധാന ഇടം ലഭിച്ചു. അതിപ്രകാരം;
മുസ്്‌ലിം-യാദവ സമുദായങ്ങള്‍ക്കെതിരെ (സംസ്ഥാനത്ത് മുസ്്‌ലിംകള്‍ 19 ശതമാനവും യാദവുകള്‍ 10 ശതമാനവും വരും) ഏറ്റവും പിന്നാക്ക ജാതിക്കാരായ (മോസ്റ്റ് ബാക്ക്‌വേര്‍ഡ് കമ്യൂണിറ്റീസ്-എം.ബി.സി) സമുദായങ്ങളെ ഒന്നിപ്പിക്കുകയാണ് ആദ്യം ചെയ്തത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കണിശമായ ജാതി സൂത്രങ്ങള്‍ ബി.ജെ.പി ഉപയോഗിച്ചു. ലോധ്, രാജ്ഭര്‍, സൈനി, ഗുജ്ജര്‍, ഷക്യ, മൗര്യ, ധന്‍കര്‍, നിഷാദ്, കേവത് തുടങ്ങിയ യാദവേതര ജാതിയില്‍ നിന്നുള്ള 170 സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി രംഗത്തിറക്കിയത്. ഇവര്‍ സംസ്ഥാനത്തിന്റെ 22 ശതമാനത്തോളം വരും. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിലെ 27 ശതമാനവും ഈ ജാതിയില്‍ നിന്നായിരുന്നു.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് കുശ്‌വാഹ സമുദായത്തില്‍ നിന്നുള്ള കേശവ് പ്രസാദ് മൗര്യയുടെ നിയോഗം. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 201 സമ്മേളനങ്ങളാണ് (പരിവര്‍ത്തന്‍ യാത്ര) പാര്‍ട്ടി നടത്തിയത്. ഇതെല്ലാം നോണ്‍ യാദവ ഒ.ബി.സി (കുര്‍മി, ലോധ്മുന്‍മുഖ്യമന്ത്രി ഉമാഭാരതിയുടെ ജാതി, ഭുമിഹാര്‍ ജാതികളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.
മോദിയെയും അമിത് ഷായെയും കൂടാതെ മൗര്യ, രാജ്‌നാഥ് സിങ്, ഉമാഭാരതി, കല്‍രാജ് മിശ്ര എന്നിവരായിരുന്നു സംസ്ഥാനത്തെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകര്‍. ഇതില്‍ താക്കൂര്‍ സമുദായക്കാരനായ രാജ്‌നാഥ് ആ സമുദായങ്ങള്‍ക്ക് മേധാവിത്വമുള്ള സ്ഥലങ്ങളിലാണ് പ്രധാനമായും പ്രചാരണം നടത്തിയത്. ബ്രാഹ്മണനായ കല്‍രാജ് മിശ്ര ഉന്നതജാതിക്കാര്‍ക്ക് മേധാവിത്വമുള്ള സ്ഥലങ്ങളിലും. താഴ് ജാതിയിലുള്ള ഉമാഭാരതിയും മൗര്യയും അവരുടെ ജാതി പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
ബി.എസ്.പിയില്‍ നിന്ന് ബ്രജേഷ് പഥക്, സ്വാമി പ്രസാദ് മൗര്യ, ആര്‍.കെ മൗര്യ എന്നിവരുടെ വരവ് ബി.എസ്.പിയുടെ ബ്രാഹ്മണ-ദളിത്-ഒബിസിയേതര സഖ്യമോഹങ്ങള്‍ക്ക് തിരിച്ചടിയായി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ റിത ബഹുഗുണ ജോഷിയുടെ വരവും ഗുണമായി.
ദളിതുകളെ പ്രീണിപ്പിക്കാനായി ബി.ആര്‍ അംബേദ്കറിനോടുള്ള ആദരമായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സെഷന്‍ വിളിച്ചു ചേര്‍ത്തു. യാദവേതര ദളിത് വോട്ടുകള്‍ ആകര്‍ഷിക്കാനും ഇതുവഴി സാധിച്ചു.
തീരെ അറിയപ്പെടാത്ത സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എന്ന ദലിത് സംഘടനയുമായി വരെ ധാരണയിലെത്തി എട്ട് സീറ്റുകള്‍ ഇവര്‍ക്കു കൊടുത്തു.
ഒരു മുസ്‌ലിം സ്ഥാനാര്‍ഥിക്കുപോലും ബിജെപി അവസരം നല്‍കിയില്ല. ഇതുവഴി ലക്ഷ്യമിട്ട ഹിന്ദു വോട്ട് ഏകീകരണം സാക്ഷാത്കൃതമായി.
പ്രചാരണത്തില്‍ മുസ്്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ശ്രദ്ധിച്ചു. ഗ്രാമത്തില്‍ ഖബറിസ്ഥാന്‍ ഉണ്ടെങ്കില്‍ അവിടെ ശ്മശാനവും വേണം. റംസാന് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും വേണം എന്നിങ്ങനെയുള്ള മോദിയുടെ പ്രസംഗം ഹിന്ദു വോട്ട് ഏകീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.
മുസ്‌ലിം വോട്ടുകള്‍ ബി.എസ്.പിയിലും എസ്.പിയിലുമായി ചിതറിയതിന്റെ ഗുണവും ബിജെപിക്ക് ലഭിച്ചു. ബി.എസ്.പി ക്ക് വോട്ട് ചെയ്യാന്‍ ചില മുസ്്‌ലിം സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.
ലോക്‌സഭാ വിജയത്തിനു ശേഷം ഹിന്ദുത്വ ഗ്രൂപ്പുകള്‍ യുപിയിലെ ഗ്രാമങ്ങളില്‍ ശക്തമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ആര്‍.എസ്.എസ്, ബജ്‌രംഗ്ദള്‍, വി.എച്ച്.പി തുടങ്ങിയ സംഘടനകള്‍ ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലം കൂടിയാണ് വിജയം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ