Magazine
പൊതുമേഖലാ ബാങ്കുകളെ കൈയൊഴിയാന്‍ സര്‍ക്കാര്‍; 12ല്‍ നിന്ന് അഞ്ചാക്കി കുറയ്ക്കും- കണ്ണുവച്ച് കോര്‍പറേറ്റുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പകുതിയിലേറെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12ല്‍ നിന്ന് അഞ്ചാക്കി കുറയ്ക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി മിക്ക ബാങ്കുകളിലെയും ഓഹരി സര്‍ക്കാര്‍ വില്‍ക്കും.
ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര ആന്‍ഡ് പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നീ ബാങ്കുകളുടെ ഓഹരിയാണ് വില്‍പ്പനയ്ക്കു വയ്ക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 4-5 ബാങ്കുകള്‍ മാത്രം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ 12 പൊതുമേഖലാ ബാങ്കുകളാണ് ഉള്ളത്. വിഷയത്തോട് പ്രതികരിക്കാന്‍ ധനമന്ത്രാലയം വിസമ്മതിച്ചു. ആസ്തി വിറ്റ് ധനം സമാഹരിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കോവിഡ് മഹാമാരിയുടെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണം വേണമെന്ന നിലപാടിലാണ് ധനമന്ത്രാലയം. ബാങ്കുകളുടെ ഓഹരി വില്‍ക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി വേണ്ടി വരും.
പൊതുമേഖലാ ബാങ്കുകള്‍ തമ്മില്‍ ലയനമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഓഹരി വില്‍പ്പന മാത്രമാണ് മുമ്പിലുള്ള പോംവഴി. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പത്തു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലാക്കി ചുരുക്കിയിരുന്നു.
india
നമസ്‌കരിക്കുന്ന മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നില്‍ക്കുന്ന സിഖുകാര്‍; കര്‍ഷക പ്രതിഷേധത്തിലെ ഈ ചിത്രമാണ് ഇന്ത്യ!
പ്രതിഷേധ ഭൂമിയില്‍ നമസ്‌കാരം നടക്കുന്ന സ്ഥലത്ത് കാവല്‍ പോലെ നില്‍ക്കുകയാണ് സിഖ് സമൂഹം.

ന്യൂഡല്‍ഹി: ധാരാളം മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഭൂമിയാണ് ഇന്ത്യ. വൈവിധ്യവും ബഹുസ്വരതയുമാണ് രാജ്യത്തിന്റെ മുദ്രവാക്യം. പരസ്പരം ബഹുമാനിച്ച് മുമ്പോട്ടു പോകുന്ന ജനമാണ് ഇന്ത്യയുടെ കാതല്‍. അത്തരമൊരു കാഴ്ച കാണാനായി ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ നിന്ന്.
പ്രതിഷേധത്തിനെത്തിയ മുസ്‌ലിംകള്‍ നമസ്‌കരിക്കുമ്പോള്‍ അവര്‍ക്ക് നിന്നു കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സിഖുകാരുടെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.
യൂട്യൂബില്‍ ഡെക്കാല്‍ ഡൈജസ്റ്റ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഈ മനോഹര ദൃശ്യം പുറംലോകത്തെത്തിച്ചത്. പ്രതിഷേധ ഭൂമിയില്‍ നമസ്‌കാരം നടക്കുന്ന സ്ഥലത്ത് കാവല്‍ പോലെ നില്‍ക്കുകയാണ് സിഖ് സമൂഹം.
This made me emotional. Sikh brothers standing in solidarity with Muslims while they offer namaz at the farmers protest. pic.twitter.com/1QqC03vKR0
— Rana Ayyub (@RanaAyyub) December 7, 2020
മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് അടക്കമുള്ളവര്‍ ഈ വീഡിയോ പങ്കുവച്ചു. ഇതെന്നെ വികാരഭരിതയാക്കി എന്നാണ് അവര്‍ കുറിച്ചത്. ജാതി-മത ഭേദമെന്യേ ലക്ഷക്കണക്കിന് കര്‍ഷകരാണ് കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ സമരമിരിക്കുന്നത്.
ഇന്ത്യന്‍ എക്‌സ്പ്രസിലെ പ്രവീണ്‍ ഖന്ന പകര്‍ത്തിയ ചിത്രം
പ്രതിഷേധത്തിന് നാള്‍ക്കുനാള്‍ പിന്തുണ വര്‍ധിച്ചു വരികയാണ്. സര്‍ക്കാര്‍ ഈയിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍. സര്‍ക്കാറുമായി കര്‍ഷക സംഘടനാ പ്രതിനിധികള്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല.
india
1500 രൂപയില്‍ നിന്ന് ആയിരം കോടിയുടെ സാമ്രാജ്യം ഉണ്ടാക്കിയ മസാല കിങ്- ഇത് ധരംപാല്‍ ഗുലാതിയുടെ ജീവിതം
1923ല്‍ പാകിസ്താനില്‍ ജനിച്ച ‘മഹാശയ്ജി’ വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തുമ്പോള്‍ കൈയിലുണ്ടായിരുന്നത് ആയിരത്തി അഞ്ഞൂറു രൂപ.

indiaന്യൂഡല്‍ഹി: ഇന്ത്യന്‍ മസാല വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു അന്തരിച്ച മഹാശയ് ധരംപാല്‍ ഗുലാതി. എംഡിഎച്ച് എന്ന ബ്രാന്‍ഡിലൂടെ കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് മസാല കിങ് എന്ന വിളിപ്പേരു കിട്ടിയ സംരഭകന്‍. പുതുതലമുറയിലെ സംരഭകരുടെ പാഠപുസ്തകമാണ് ധരംപാല്‍. വ്യാഴാഴ്ച ഡല്‍ഹിയിലെ മാതാ ചനാന്‍ ദേവി ആശുപത്രിയില്‍ വച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. 97 വയസ്സായിരുന്നു.
വെറും 1500 രൂപയില്‍ നിന്ന് 1000 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലേക്ക് വളര്‍ന്ന ധരംപാലിന്റെ കഥയിങ്ങനെ.
1923ല്‍ പാകിസ്താനില്‍ ജനിച്ച ‘മഹാശയ്ജി’ വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തുമ്പോള്‍ കൈയിലുണ്ടായിരുന്നത് ആയിരത്തി അഞ്ഞൂറു രൂപ. 650 രൂപയ്ക്ക് ഒരു ഉന്തുവണ്ടി വാങ്ങിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് ഖുതുബ് റോഡ് വരെ ആയിരുന്നു ഓട്ടം.
ഇക്കാലയളവില്‍ ഒരുപാട് ജോലികള്‍ ചെയ്തു. സോപ്പ് നിര്‍മാണം, വസ്ത്ര നിര്‍മാണം, ആശാരിപ്പണി, അരിക്കച്ചടവം… അങ്ങനെയങ്ങനെ… എന്നാല്‍ ഒന്നും ക്ലച്ചുപിടിച്ചില്ല. പിന്നീട് അച്ഛന്റെ മസാലക്കടയായ മഹാശ്യന് ഡി ഹട്ടിയില്‍ ചെന്ന് അവിടെ ജോലിക്കു ചേര്‍ന്നു. ഇതേ പേരു തന്നെയാണ് പില്‍ക്കാലത്ത് എംഡിഎച്ച് എന്ന പേരില്‍ ധരംപാല്‍ കൂടെക്കൂട്ടിയത്.
പയ്യെപ്പയ്യെ കുടുംബം ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ ഒരു സ്വത്തുവാങ്ങി. അവിടെ ഒരു സുഗന്ധവ്യഞ്ജനക്കട തുടങ്ങി. 1953ലായിരുന്നു അത്. ബിസിനസ് മെല്ലെ പച്ചപിടിച്ചു തുടങ്ങുമ്പോള്‍ അത് ടെലിവിഷന്‍ വഴിയെല്ലാം പരസ്യപ്പെടുത്തി ധരംപാല്‍. തൊട്ടുപിന്നാലെ ചാന്ദ്‌നി ചൗക്കില്‍ മറ്റൊരു കടയും ആരംഭിച്ചു.
1959ല്‍ ഡല്‍ഹിയിലെ കൃതിനഗറില്‍ നിര്‍മാണ യൂണിറ്റായി കുറച്ചു സ്ഥലം വാങ്ങി. പിന്നീട് ധരംപാലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2016 സാമ്പത്തിക വര്‍ഷത്തില്‍ 21 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം. രാജ്യത്തുടനീളം 15 ഫാക്ടറികളും ആയിരത്തിലേറെ ഡീലര്‍മാരും കമ്പനിക്കു കീഴില്‍ ഉണ്ടായി.
President Kovind presents Padma Bhushan to Mahashay Dharampal Gulati for Trade & Industry. He is the Chairman of 'Mahashian Di Hatti' (MDH) and an icon in the Indian food industry pic.twitter.com/I109601WsI
— President of India (@rashtrapatibhvn) March 16, 2019
ഡല്‍ഹിയിലെ ഇടുങ്ങിയ മുറിയില്‍ നിന്ന് ദുബൈയിലും ലണ്ടനിലും ഓഫീസുകളുണ്ടായി. ആയിരത്തിലേറെ രാഷ്ട്രങ്ങളിലേക്ക് സ്വന്തം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. 60 ഉത്പന്നങ്ങളാണ് എംഡിഎച്ച് പുറത്തിറക്കിയിരുന്നത്. അതിനിടെ, സേവനത്തിന് പരമോന്നത പുരസ്‌കാരങ്ങളില്‍ ഒന്നായ പത്ഭൂഷണ്‍ വരെ അദ്ദേഹത്തെ തേടിയെത്തി.
സ്വന്തം ശമ്പളത്തിന്റെ പത്തു ശതമാനം മാത്രമേ അദ്ദേഹം ഉപയോഗിച്ചിരുന്നുള്ളൂ. ബാക്കി മഹാശയ് ചുനി ലാല്‍ ചാരിറ്റ്ബ്ള്‍ ട്രസ്റ്റിനാണ് അദ്ദേഹം കൈമാറിയിരുന്നത്. ഡല്‍ഹിയില്‍ 250 ബെഡുള്ള ഒരു ആശുപത്രിയും നാലു സ്‌കൂളുകളും ഈ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
india
ഏല്‍ക്കേണ്ടി വന്നത് കണ്ണീര്‍വാതകവും ജലപീരങ്കിയും; എന്നിട്ടും പൊലീസിന് വെള്ളവും ഭക്ഷണവും നല്‍കി കര്‍ഷകര്‍!
ഒരു കൂട്ടം പൊലീസുകാര്‍ വരി നിന്ന് കര്‍ഷകര്‍ നല്‍കുന്ന ഭക്ഷണം വാങ്ങുന്നതാണ് ചിത്രം. യൂണിഫോമില്‍ ചിരിച്ചു കൊണ്ടാണ് അവര്‍ ഭക്ഷണം വാങ്ങി മടങ്ങിപ്പോകുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തെ ഊട്ടുക എന്നതാണ് കര്‍ഷകരുടെ അടിസ്ഥാന ദൗത്യം. ആ ദൗത്യം പ്രതിഷേധച്ചൂടിലും അവര്‍ മറന്നില്ല. തങ്ങളെ കണ്ണീര്‍വാതകവും ജലപീരങ്കിയും കൊണ്ട് നേരിട്ട പൊലീസിന് കര്‍ഷകര്‍ നല്‍കിയത് കുടിവെള്ളവും ഭക്ഷണവും!.
ഹരിയാനയിലെ പ്രതിഷേധത്തില്‍ നിന്നാണ് ഈ മനോഹരമായ കാഴ്ച. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഒരു കൂട്ടം പൊലീസുകാര്‍ വരി നിന്ന് കര്‍ഷകര്‍ നല്‍കുന്ന ഭക്ഷണം വാങ്ങുന്നതാണ് ചിത്രം. യൂണിഫോമില്‍ ചിരിച്ചു കൊണ്ടാണ് അവര്‍ ഭക്ഷണം വാങ്ങി മടങ്ങിപ്പോകുന്നത്.
മറ്റൊരു ചിത്രത്തില്‍ കര്‍ഷകരുടെ ട്രക്കില്‍ നിന്ന് പൊലീസുകാര്‍ വെള്ളം കുടിക്കുന്നതായും കാണാം.
ഏതായാലും കര്‍ഷക പ്രതിഷേധത്തിനു മുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ മുട്ടുമടക്കി. ഏതാനും ദിവസം പൊലീസിനെ ഉപയോഗിച്ചുള്ള ചെറുത്തുനില്‍പ്പിന് ശേഷമാണ് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയത്. ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാനാണ് അനുമതി നല്‍കിയത്.
ഉത്തര്‍പ്രദേശ്, ഹരിനായ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ ഈയിടെ പാസാക്കിയ കാര്‍ഷിക നിയമം റദ്ദാക്കണം എന്നാണ് ഇവരുടെ ആവശ്യം.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ