Video Stories
പൊലീസ് വിശ്വാസ്യത വീണ്ടെടുക്കണം
സംസ്ഥാന പൊലീസ് സേനക്കെതിരെ സമീപ കാലങ്ങളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളും ആക്ഷേപങ്ങളും അത്ര നിസാരമായി കണ്ടുകൂടാ. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഔദ്യോഗിക പദവി നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു തീറെഴുതുന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തല പൊക്കുന്നത് പതിവായിരിക്കുകയാണ്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ തുടങ്ങി, കരിനിയമ പ്രയോഗങ്ങളിലും മാവോയിസ്റ്റ് വേട്ടയിലും ദേശീയ ഗാനത്തിന്റെ പേരിലെ അറസ്റ്റുകളിലും യോഗ പരിശീലനങ്ങളിലുമെല്ലാം ഇതു പ്രകടമാണ്. ആര്‍.എസ്.എസ് കുറുവടിയാണ് പൊലീസിന്റെ ലാത്തിയെന്നും സംഘ്പരിവാര്‍ പ്രേതങ്ങളാണ് പൊലീസ് സ്റ്റേഷനുകളുടെ കാവല്‍ക്കാരെന്നും കരുതുന്ന പൊതുസമൂഹത്തെ കുറ്റപ്പെടുത്താനാവില്ല. ഹൈന്ദവ ഭക്തിഗാനം ആലപിച്ചില്ലെന്ന് ആരോപിച്ച് കുട്ടികളുടെ കരോള്‍ സംഘത്തെ ആക്രമിച്ച നാല് ആര്‍.എസ്.എസുകാരില്‍ രണ്ടു പേരെ ഇന്നലെ വെറുതെ വിട്ടത് ഇതിന്റെ അവസാന അടയാളമാണ്. പൊലീസില്‍ സ്വാര്‍ത്ഥ തത്പരരും ക്രിമിനലുകളും ഗുണ്ടകളുമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനു പോലും പൊലീസിനെ നിയന്ത്രിക്കാനാവുന്നില്ലെന്നുമുള്ള പ്രതിപക്ഷ വീക്ഷണം സര്‍ക്കാര്‍ മുഖവിലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മൂക്കുകയറിടാനാവുമോ ഇല്ലയോ എന്നതിനേക്കാള്‍ ആപത്കരമാണ് പൊലീസിലെ കാവിവത്കരണം. സ്ഥാപിത താത്പര്യങ്ങള്‍ക്കു വിരുദ്ധമായി സ്വാര്‍ത്ഥതയെ സംരക്ഷിക്കാന്‍ സംസ്ഥാന പൊലീസ് സേനയുടെ തല മുതല്‍ വാലറ്റം വരെ സംഘ്പരിവാര്‍ പിണിയാളുകളുണ്ട്. ബി.ജെ.പിയും ആര്‍.എസ്.എസും പ്രതിസ്ഥാനത്തു വരുന്ന പല സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുപോലും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കുന്നില്ല. എന്നാല്‍ പ്രഭാഷകരുടെയും എഴുത്തുകാരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ജാതിയും മതവും നിറവും നിലപാടുകളും നോക്കി കേസെടുക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നു. ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും ഒരു പരാതി പോലും കേസെടുക്കാതെ ഫയലില്‍ കിടക്കുന്നില്ല. പരാതിയില്ലെങ്കിലും കേസെടുക്കാന്‍ ഉത്സാഹിക്കുന്ന പൊലീസുകാരുണ്ട്. എഴുത്തുകാരന്‍ കമല്‍ സി. ചവറയെയും സുഹൃത്ത് നദീറിനെയും കസ്റ്റഡിയിലെടുത്ത് യു.എ.പി.എ ചുമത്താന്‍ തിടുക്കം കാണിച്ചത് ഇത്തരം മനോഭാവം വച്ചുപുലര്‍ത്തുന്നവരാണ്. ദേശീയ ഗാനാപലന സമയത്ത് എഴുന്നേറ്റു നിന്നില്ലെന്ന് ആരോപിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ നാലുപേരെ കസ്റ്റഡിയിലെടുത്ത നടപടിയോട് വിയോജിച്ച സംവിധായകന്‍ കമലിന്റെ വീടിനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ബി.ജെ.പിക്കാര്‍ക്കെതിരെ പൊലീസ് ചെറുവിരലനക്കിയില്ല. ബി.ജെ.പി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമായിരുന്നു ചലച്ചിത്രോത്സവ വേദിയില്‍ പൊലീസിന്റെ പൊറാട്ടുനാടകമെന്നോര്‍ക്കണം. നിലമ്പൂര്‍ കരുളായി വനത്തിലെ മാവോ വേട്ടയില്‍ മരിച്ച കുപ്പു ദേവരാജിന്റെ മൃതദേഹം കൊണ്ടുപോകുന്നത് തടയാന്‍ റോഡ് ഉപരോധിച്ച ബി.ജെ.പി പ്രവര്‍ത്തകരെ കാണാന്‍ പൊലീസിന്റെ കാവിക്കണ്ണിന് കഴിഞ്ഞില്ല. എന്നാല്‍ കാസര്‍കോട്ട് സമസ്ത കോ-ഓര്‍ഡിനേഷന്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തിടുക്കം കാണിക്കുകയും ചെയ്തു. സമീപകാലങ്ങളിലുണ്ടായ നിരവധി സംഭവങ്ങളില്‍ ചിലതു മാത്രമാണിവ. പുറംലോകം അറിയുമ്പോഴും വിവാദമുയരുമ്പോഴും ‘കാര്യങ്ങള്‍ അന്വേഷിക്കട്ടെ’ എന്ന് ഒറ്റവാക്കില്‍ മറുപടി പറഞ്ഞൊഴിയുകയാണ് പൊലീസ് മേധാവി. ഇദ്ദേഹത്തിനെതിരെ സംഘ്പരിവാര്‍ ബന്ധമാരോപിച്ച് പുറത്തുവരുന്ന പ്രചാരണങ്ങളെ സംബന്ധിച്ച് അന്വേഷിക്കാന്‍ മറ്റൊരു പൊലീസ് മേധാവിയെ നിയോഗിച്ചുണ്ടെന്നതാണ് വാസ്തവം.
ഇതിനിടെയാണ് പൊലീസുകാരുടെ ശാരീരിക-മാനസിക ക്ഷമത വര്‍ധിപ്പിക്കാന്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഏഴു ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ബന്ധ യോഗ പരീശീലനം നടപ്പിലാക്കിയിട്ടുണ്ട്. മറ്റു ജിലകളിലും പരിശീലനം പൂര്‍ത്തിയാക്കാനാണ് ഡി.ജി.പിയുടെ നിര്‍ദേശം. നിര്‍ബന്ധ യോഗ പരിശീലിപ്പിക്കുന്നു എന്ന കാര്യത്തില്‍ മാത്രമല്ല, ഇതിനു വേണ്ടി ശ്രീ ശ്രീ രവിശങ്കറിന്റെയും ബാബാ രാംദേവിന്റെയും കേന്ദ്രങ്ങളിലെ പരിശീലകരെ ചുമതലപ്പെടുത്തി എന്നുള്ളതാണ് ആശങ്കയുയര്‍ത്തുന്നത്. രാജ്യത്തെ മികച്ച യോഗ പരിശീലകര്‍ എന്നതിനേക്കാളുപരി സംഘ്പരിവാറിനോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന യോഗാചാര്യന്മാരുടെ അനുയായികളെ തന്നെ പരിശീലകരായി കൊണ്ടുവന്നതിലെ സാംഗത്യമെന്താണ്?. സി.പി.എം ഭരിക്കുന്ന, പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പദവിയും ആഭ്യന്തര വകുപ്പും കയ്യാളുന്ന ഒരു സംസ്ഥാനത്ത് ഇത് എങ്ങനെ അഭികാമ്യമായി കാണാനാവും? നിര്‍ബന്ധ യോഗയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ചില പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. എന്നാല്‍ പരിശീലനത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നവരുടെ ലിസ്റ്റ് തയാറാക്കി ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറാനാണ് എസ്.ഐമാരോട് നിര്‍ദേശിച്ചിട്ടുള്ളത്. ആഭ്യന്തര വകുപ്പിന്റെ അറിവോടു കൂടിയാണോ പരിശീലനമെന്നും പരിശീലകരെ കണ്ടെത്തിയത് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയാണോ എന്നും വ്യക്തമാക്കേണ്ട ബാധ്യത സി.പി.എമ്മിനുണ്ട്. പൊലീസിന്റെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ യോഗ ഫലപ്രദമാണെന്ന് സമര്‍ത്ഥിച്ചാലും ശ്രീ ശ്രീ രവിശങ്കറിന്റെയും ബാബാ രാംദേവിന്റെയും സൈദ്ധാന്തികതകളെ യോഗയില്‍ സമന്വയിപ്പിക്കുമെന്ന യാഥാര്‍ഥ്യം ഇടതുസര്‍ക്കാര്‍ മനസിലാക്കാതെ പോയത് എന്തുകൊണ്ടാണ്?
പൊലീസിലെ കാവിവത്കരണം രൂക്ഷമാകുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ദേശീയഗാനത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസെടുക്കരുതെന്നും യു.എ.പി.എ കുറ്റം ചുമത്തും മുമ്പ് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വേണമെന്നും സര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കാന്‍ നിമിത്തമായത്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143,145,147,153,283 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ശരീഅത്ത് സംരക്ഷണ റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത പൊലീസ് നിലപാട് എത്ര കിരാതമാണ്. ജനാധിപത്യ രാജ്യത്ത് പൗരനു നല്‍കുന്ന അവകാശങ്ങളുടെ മേലുള്ള കടുത്ത ലംഘനമാണിതെല്ലാം. ഹൈന്ദവതയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റുന്നവര്‍ സുരക്ഷിതരായി വിലസുകയും ന്യൂനപക്ഷ-മുസ്‌ലിം-ദലിത് വിഭാഗങ്ങള്‍ക്കിടയിലേക്ക് മാത്രം തീവ്രവാദ-രാഷ്ട്രവിരുദ്ധ വേട്ടയുടെ നീരാളിക്കൈകള്‍ നീളുന്നതും സര്‍ക്കാര്‍ ഇനിയും കണ്ടില്ലെന്നു നടിക്കരുത്. സംഘ്പരിവാര്‍ പ്രഭൃതികള്‍ക്കു മുമ്പില്‍ കവാത്തു മറക്കുന്ന പൊലീസുദ്യോഗസ്ഥരല്ല നമുക്ക് വേണ്ടത്. നീതിയും നിയമവും നടപ്പാക്കാന്‍ പക്ഷംചേര്‍ന്നു പ്രവര്‍ത്തിക്കാത്ത പ്രതിബദ്ധതയുള്ള പൊലീസുകാരാണ് സേനയില്‍ ഉണ്ടാവേണ്ടത്. നാഥനില്ലാപ്പടയായി മാറിയ ആഭ്യന്തര സംവിധാനത്തെ ശുദ്ധികലശം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അധികാരാലസ്യങ്ങള്‍ക്കിടയില്‍ ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യം അതിരുവിടുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിയടാകും. ഇതു തിരിച്ചറിയാന്‍ ഇനിയെങ്കിലും ഇടതു സര്‍ക്കാര്‍ മനസുവെച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന കാര്യത്തില്‍ തെല്ലും തര്‍ക്കമില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ