Connect with us

business

റിലയന്‍സില്‍ മുകേഷ് അംബാനിയേക്കാള്‍ ശമ്പളം വാങ്ങുന്നവരുണ്ട്! 12 വര്‍ഷമായിട്ടും ശമ്പളം കൂട്ടാതെ കമ്പനി ചെയര്‍മാന്‍

Published

on

മുംബൈ: തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള തന്റെ ശമ്പളത്തില്‍ മാറ്റം വരുത്താതെ വ്യവസായ ഭീമന്‍ മുകേഷ് അംബാനി. 15 കോടി രൂപയാണ് മുകേഷിന്റെ വാര്‍ഷിക ശമ്പളം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വര്‍ഷം ശമ്പളം വേണ്ടെന്ന് അംബാനി അറിയിച്ചിരുന്നു.

ഇക്കാലത്ത് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരും അംബാനിയുടെ ബന്ധുക്കളുമായ നിഖില്‍, ഹിതല്‍ മേസ്വാനി എന്നിവരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇരുവര്‍ക്കും 24 കോടി രൂപയാണ് വാര്‍ഷിക ശമ്പളം. റിലയന്‍സ് ഇന്‍ഡസ്ട്രീസില് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നതും ഇവരാണ്. കമ്പനിയുടെ ആള്‍ടൈം ഡയറക്ടമാര്‍മാരാണ് ഇരുവരും.

2008-09 മുതലാണ് 15 കോടി രൂപ അംബാനി വാര്‍ഷിക ശമ്പളമായി വാങ്ങുന്നത്. 4.36 കോടി ശമ്പളവും അലവന്‍സും, 40 ലക്ഷം രൂപ മറ്റ് ആനുകൂല്യങ്ങള്‍, 71 ലക്ഷം റിട്ടയര്‍മെന്റ് ബെനഫിറ്റ്, 9.53 കോടി കമ്മിഷന്‍ എന്നിങ്ങനെയാണ് ശമ്പളത്തിന്റെ വിശദാംശങ്ങള്‍.

ഭാര്യ നിത അംബാനിക്ക് ഏഴു ലക്ഷം രൂപ സിറ്റിങ് ഫീയിനത്തിലും 1.15 കോടി രൂപ കമ്മിഷന്‍ ഇനത്തിലും പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. മുന്‍വര്‍ഷത്തെ ശമ്പളം തന്നെയാണ് ഇത്തവണയും നിതയ്ക്ക് ലഭിക്കുക.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ശമ്പളം വേണ്ടെന്ന് അംബാനി സ്വയം തീരുമാനിക്കുകയായിരുന്നു. ജീവനക്കാരുടെ ശമ്പളത്തിലും 10 മുതല്‍ അമ്പത് ശതമാനം വരെ കുറവു വരുത്തിയിരുന്നു. ചെയര്‍മാന്റെ തീരുമാനത്തിന് പിന്നാലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ഈ സാമ്പത്തിക വര്‍ഷം 50 ശതമാനം വേതനം മതി എന്ന് കമ്പനിയെ അറിയിച്ചിട്ടുണ്ട്.

ബ്ലൂംബര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡസ്‌ക് പ്രകാരം 64.5 ബില്യണ്‍ യു.എസ് ഡോളറാണ് അംബാനിയുടെ ആസ്തി. ലോകത്തെ പത്ത് അതിസമ്പന്നരില്‍ ഒരാളാണ് അദ്ദേഹം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

business

സ്വർണ വിലയിൽ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.

Published

on

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 360 താഴ്ന്ന് സ്വർണത്തിന്റെ വില 36,880 രൂപയായി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 4610ൽ എത്തി.ഈ മാസത്തെ കുറഞ്ഞ വിലയാണിത്.

ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.

Continue Reading

business

37,000ത്തിലേക്കെന്ന ആശങ്കകള്‍ക്കിടെ സ്വര്‍ണ വില ഇന്ന് കുറഞ്ഞു

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി

Published

on

കൊച്ചി: പവന്‍ വില 37,000ത്തിലേക്ക് കടക്കുമെന്ന ആശങ്കകള്‍ക്കിടെ ഇന്ന് വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 36,920 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 36,720ലെത്തി.

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി.

കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്നലെയുണ്ടായത്.

Continue Reading

business

സ്വര്‍ണവില കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കൂടി കഴിഞ്ഞ നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന്‍ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഇന്നലെയാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.

നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.