Video Stories
ലോകത്തിന് നിര്‍ണായകം ഈ തെരഞ്ഞെടുപ്പ്
വൈറ്റ്ഹൗസില്‍ ഇനി ആര്? തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കവെ, ഹിലരി ക്ലിന്റണും ഡോണാള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. നവംബര്‍ എട്ടിന് ആണ് അമ്പത്തിയെട്ടാമത് അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. ഇരുനൂറ് വര്‍ഷത്തെ ജനാധിപത്യ പാരമ്പര്യമുള്ള യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക (യു.എസ്.എ)യുടെ അമരത്ത് ആര് വരുമെന്ന് ലോകം ഉറ്റുനോക്കുന്നു.
സംവാദം മൂന്നും കഴിഞ്ഞ ശേഷം, ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരിക്ക് ആയിരുന്നു നേരിയ മുന്‍തൂക്കം. അതിനുശേഷം തന്ത്രപരമായ നീക്കങ്ങളിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണാള്‍ഡ് ട്രംപ് നില മെച്ചപ്പെടുത്തി. സംവാദങ്ങള്‍ കഴിയുമ്പോഴാണ് പതിവ് പ്രകാരം വിലയിരുത്തല്‍ നടക്കുക. ഇത്തവണ അവ മാറുന്നു. സംവാദങ്ങള്‍ക്ക് ശേഷം നൂറ് ദിവസത്തെ പരിപാടി അവതരിപ്പിച്ചുകൊണ്ട് ട്രംപ് അമേരിക്കന്‍ ജനതയുടെ മനസ്സ് മാറ്റാന്‍ ശ്രമിക്കുന്നു. ഏറ്റവും അവസാനം ലഭിച്ച പിടിവള്ളിയാണ് ഹിലരിക്ക് എതിരായ ഇ-മെയില്‍ കുരുക്ക്! ഹിലരി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ, സ്വകാര്യ ഇ-മെയില്‍ സെര്‍വര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസ് ആണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ എഫ്.ബി.ഐ ഈ കേസ് ഉയര്‍ത്തിക്കൊണ്ട് വന്നതില്‍ ഡമോക്രാറ്റുകള്‍ക്ക് സംശയമുണ്ടെങ്കിലും വിവാദത്തെ അതിജീവിക്കാനുള്ള തന്ത്രം ആവിഷ്‌ക്കരിക്കുകയാണവര്‍. വിവാദം ഹിലരി ക്യാമ്പില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. വിജയ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുമോ എന്നാണ് ഡമോക്രാറ്റിക് ആശങ്ക. അതേസമയം, ട്രംപ് കേന്ദ്രങ്ങളില്‍ പ്രതീക്ഷ വളര്‍ത്തിയിട്ടുമുണ്ട്.
അമേരിക്കയുടെ തെരഞ്ഞെടുപ്പ് കുറ്റമറ്റതാണെന്ന് അവകാശപ്പെടാന്‍ അവര്‍ക്ക് മാത്രമെ കഴിയൂ. തെരഞ്ഞെടുപ്പ് പലപ്പോഴും വിവാദം സൃഷ്ടിക്കാറുണ്ട്. അമ്പത് സംസ്ഥാനങ്ങള്‍ ലോകത്തെ ഏറ്റവും വലിയ സൈനിക-സമ്പന്ന രാഷ്ട്രത്തിലുണ്ട്. നാല് വര്‍ഷം കൂടുമ്പോഴാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 538 ഇലക്ടറല്‍ കോളജിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 270 വോട്ടുകള്‍ കേവലം ഭൂരിപക്ഷത്തിന് വേണം. പുതിയ വിവാദങ്ങള്‍ക്ക് മുമ്പ് ട്രംപിനേക്കാള്‍ 12 ശതമാനം വരെ മുന്നിലായിരുന്നു ഹിലരി. ഇപ്പോള്‍ സ്ഥിതി മാറി. തുടക്കത്തിലുണ്ടായിരുന്ന വിജയ പ്രതീക്ഷ ഹിലരി ക്യാമ്പില്‍ ഇല്ല. എന്നാലും നേരിയ മുന്‍തൂക്കം.
ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്ത് വളരെ തരംതാണ പ്രചാരണങ്ങളും വിവാദവുമാണ്. മിക്കവയും വ്യക്തിഹത്യയും വൈകാരികവുമായവ. ട്രംപിന് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കാന്‍ സ്ത്രീകള്‍ ‘ക്യൂ’ നിന്നു. അവസാനം നീലചിത്ര നടി ജെസിക്ക ഡ്രവരെ എത്തി. മറുവശത്ത്, ഹിലരിയുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണു നേരെ പഴയ കാല ലൈംഗിക ആരോപണം ഉയര്‍ത്തിയാണ് ട്രംപ് ക്യാമ്പ് ഇതിനൊക്കെ തുടക്കം കുറിച്ചത്.
ഹിലരിയെ അഴിമതിക്കാരിയായും താന്‍ ജയിച്ചാല്‍ ജയിലില്‍ അടക്കുമെന്നും വരെ ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ ഹിലരി തിരിച്ചടിച്ചു. സ്വന്തം പാര്‍ട്ടിക്കാരായ നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ ട്രംപിനെ കൈവിട്ടു. ഹിലരിയെ വ്യക്തിപരമായി അക്രമിച്ചതിന് പുറമെ, കുടിയേറ്റ പ്രശ്‌നം ഉയര്‍ത്തി ആഫ്രോ-അമേരിക്കന്‍ സമൂഹത്തിനും മുസ്‌ലിംകള്‍ക്കുമെതിരെ ട്രംപ് ആഞ്ഞടിച്ചു. സ്ത്രീവിരുദ്ധത ട്രംപിന് വിനയായി തിരിഞ്ഞു കൊത്തി. വിദ്വേഷ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായി മാറിയ ട്രംപ് എന്തും വിളിച്ചു പറയുംവിധം തരം താണു. ഹിലരിയുടെ തിരിച്ചടിയും മോശമല്ല. ഇത്ര മാത്രം അധപതിച്ച നിലവാരം സമീപ കാലമൊന്നും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രംഗത്ത് കണ്ടിരുന്നില്ല.
തെരഞ്ഞെടുപ്പ് രംഗത്ത് സാധാരണയായി കാണാറുള്ള വിദേശ-ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇത്തവണ ഇരുപക്ഷവും അവഗണിച്ചു. ഭീകരതക്കെതിരായ പോരാട്ടത്തെ ട്രംപ് മുസ്‌ലിം വിരുദ്ധതയായി വഴി തിരിച്ചുവിട്ടപ്പോള്‍ ഹിലരി പക്വതയോടെ അഭിപ്രായം പ്രകടിപ്പിച്ച് മികവ് കാണിച്ചു. അതേസമയം, രണ്ട് പേരും നിലവാരം പുലര്‍ത്തിയില്ല. മധ്യ പൗരസ്ത്യ ദേശത്തെ പ്രതിസന്ധിയെക്കുറിച്ച് രണ്ട് പേര്‍ക്കും മൗനം. കാലാവസ്ഥ കരാറിനെക്കുറിച്ച് ട്രംപിന് വികല വീക്ഷണമാണ്. അമേരിക്കയുടെ അമരക്കാരനെ തെരഞ്ഞെടുക്കുന്നതിന് റഷ്യന്‍ ഇടപെടലും വിവാദം സൃഷ്ടിച്ചു. ഹിലരി തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നും ഫലം അംഗീകരിക്കില്ലെന്നും ട്രംപ് അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍, റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുട്ടിന്റെ പ്രതികരണം ഒബാമ ഭരണകൂടത്തെ ചൊടിപ്പിച്ചു. തെരഞ്ഞെടുപ്പിന് റഷ്യന്‍ നിരീക്ഷകരെ അയക്കാമെന്ന് പുട്ടിന്റെ വാഗ്ദാനം അമേരിക്കയുടെ പ്രതിഷേധത്തിനും കാരണമായി. ഉക്രൈന്‍ സംസ്ഥാനമായ ക്രീമിയ പ്രശ്‌നത്തില്‍ റഷ്യന്‍ അനുകൂല നിലപാട് സ്വീകരിച്ച ട്രംപിനോട് പുട്ടിന് താല്‍പര്യമുണ്ടാവുക സ്വാഭാവികം. ട്രംപ് വിജയിക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നത്.
അതേസമയം, അമേരിക്കയുടെ സാമ്പത്തിക, സൈനിക, വിദേശ താല്‍പര്യം ആര് അധികാരത്തില്‍ വന്നാലും ഇതേ സ്ഥിതിയില്‍ തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് കക്ഷികള്‍ അല്ല ഇവയൊന്നും നിയന്ത്രിക്കുന്നത്.വന്‍കിട കോര്‍പ്പറേറ്റുകളാണ്. മുസ്‌ലിം വിരുദ്ധ നിലപാട് ഇടക്കിടെ പുറത്തുപറയുന്ന ട്രംപിന് പോലും മധ്യപൗരസ്ത്യ ദേശത്തോട് പുറം തിരിഞ്ഞ് നില്‍ക്കാനാവില്ല. മധ്യപൗരസ്ത്യ ദേശത്ത് ഇത്തരം കമ്പനികള്‍ പണം വാരിക്കൂട്ടുകയാണല്ലോ. സമാനസ്വഭാവമാണ് കുടിയേറ്റ പ്രശ്‌നത്തിലും ട്രംപ് സ്വീകരിച്ചു കാണുന്നത്. തുടക്കത്തില്‍ കുടിയേറ്റക്കാര്‍ക്ക് എതിരെ ആഞ്ഞടിച്ച ട്രംപ് ഇപ്പോള്‍ 17 ലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ വോട്ട് ലഭിക്കാന്‍ എല്ലാ അടവുകളും ഉപയോഗിക്കുന്നു. മകളെ ദീപാവലിക്ക് ക്ഷേത്രത്തിലേക്ക് അയക്കാന്‍ പോലും സന്നദ്ധനായി. ആയുധ വില്‍പ്പന കമ്പനിയുടെ പങ്കാളിയായ ട്രംപ്, രാജ്യത്ത് തോക്ക് നിയന്ത്രിക്കണമെന്ന ആവശ്യത്തോട് അനുകൂലമല്ലത്രെ. പ്രവചനാതീതമായ നിലയിലേക്ക് രംഗം മാറിയിരിക്കുകയാണ്. ഹിലരിക്കാണ് ആണ് നേരിയ മുന്‍തൂക്കമെങ്കിലും പോളിങിന് മുമ്പ് ദിവസങ്ങളില്‍ പുറത്തുവരുന്ന വിവാദങ്ങളും ഇരുപക്ഷത്തിന്റെ തന്ത്രങ്ങളും അമേരിക്കന്‍ ജനതയെ സ്വാധീനിക്കും. അതായിരിക്കും വിജയിക്കാന്‍ ആരെയാണെങ്കിലും സഹായിക്കുക.
കെ മൊയ്തീന്‍ കോയ
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ