Video Stories
വിവാഹച്ചടങ്ങുകള്‍ ആര്‍ഭാടമാവുമ്പോള്‍
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രിയും ബി.ജെ.പി മുന്‍ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് അതിഥികള്‍ക്കായി 50 ചാര്‍ട്ടേഡ് വിമാനങ്ങളാണ് എത്തിയതെന്നാണ് വാര്‍ത്ത. കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ലമെന്ററി കാര്യ മന്ത്രി എം. വെങ്കയ്യ നായിഡു, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, മുന്‍ അധ്യക്ഷനും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അഡ്വാനി, ശിവസേനാ തലവന്‍ രാജ് താക്കറേ അടക്കമുള്ള നിരവധി വി.വി.ഐ.പികളാണ് പങ്കെടുത്തത്. കഴിഞ്ഞ മാസമാണ് ബി.ജെ.പിയുടെ ഒരു മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡി മകളുടെ പേരില്‍ ഇത്തരമൊരു ആഢംബര വിവാഹം നടത്തിയത്. 500 കോടി രൂപ ചെലവിലായിരുന്നു ഇത്. അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന റെഡ്ഡി ജാമ്യത്തിലിറങ്ങിയാണ് മകളുടെ വിവാഹ മാമാങ്കം നടത്തിയത്. മൈസൂര്‍ രാജകൊട്ടാര മാതൃകയിലുള്ള മണ്ഡപമൊക്കെയാണ് ഇതിനായി നിര്‍മിച്ചത്. ആഭരണം 150 കോടി, പാചകത്തിന് 60 കോടി, മേക്കപ്പ് 30 ലക്ഷം, ക്യാമറ 20 ലക്ഷം, സെക്യൂരിറ്റി 60 ലക്ഷം എന്നിങ്ങനെയായിരുന്നു ചെലവ്. തിരുവനന്തപുരത്ത് പ്രമുഖ വ്യവസായി ബിജു രമേശിന്റെ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലായിരുന്നു ചെലവേറിയ മറ്റൊരു വിവാഹം.
ദരിദ്രര്‍ കുറവും സാമൂഹിക സന്തുലിതാവസ്ഥയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിന്. 714 രൂപയാണ് ഗ്രാമീണരുടെ പ്രതിമാസ ചെലവെങ്കില്‍ സമ്പന്നരുടേത് പതിനായിരത്തിനു മുകളിലാണ് ഇപ്പോള്‍. രാജ്യത്ത് ഏറ്റവുമധികം സാമ്പത്തിക അസന്തുലനമുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു നാമിപ്പോള്‍. വിവാഹം ഏതൊരാളുടെയും ഇഷ്ടത്തിനനുസരിച്ച് നടത്തേണ്ടതാണെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ ഇതിനായി ഉപയോഗിക്കപ്പെടുന്ന പണം എവിടെ നിന്ന് ഏതു രീതിയില്‍ സമ്പാദിച്ചതാണെന്ന് ഉറപ്പു വരുത്തേണ്ടതല്ലേ. അയ്യായിരം രൂപ മാത്രം കൊണ്ട് ആദിവാസി വിവാഹം നടക്കുന്ന നാടു കൂടിയാണിത്. ഇഷ്ടപ്പെട്ട രീതിയില്‍ വീടുവെക്കുന്നതിനും വിവാഹം കഴിക്കുന്നതിനും വാഹനം വാങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ആരും എതിരല്ല. അത് പൗരന്റെ മൗലികാവകാശവുമാണ്. എന്നാല്‍ അതിനെല്ലാം ഒരതിര്‍ വരമ്പ് വേണ്ടേ. പ്രത്യേകിച്ചും സമൂഹത്തിന് മാതൃകയാകേണ്ടവര്‍.
വിവാഹ ധൂര്‍ത്തിനെതിരായ കാമ്പയിന്‍ ഏറ്റെടുത്ത കേരളത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. മത സംഘടനകള്‍ ഇതിന് പുന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും വേണ്ടത്ര ഫലവത്തായെന്ന് അവകാശപ്പെടാനാവില്ല. ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ കൂനുകള്‍ പോലെ നാട്ടില്‍ മുളച്ചുപൊന്തുന്ന കാലമാണിത്. ആഢംബര വിവാഹത്തോടൊപ്പം പാവപ്പെട്ട കുടുംബങ്ങളിലെ യുവതികള്‍ക്ക് വിവാഹം നടത്തിക്കൊടുക്കുന്നവരുണ്ട്. ഇക്കാര്യം പരസ്യമായി വെളിപ്പെടുത്താതെ ചെയ്യുന്നവര്‍ ഏറെയുണ്ട് നമ്മുടെ നാട്ടില്‍.
കള്ളപ്പണക്കാരെ പിടികൂടാനാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി പുതിയ നോട്ടുകളിറക്കിയതെന്നാണ് പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തിയത്. എന്നാല്‍ വിവാഹത്തിന് ഇത്രയും കോടികള്‍ ചെലവഴിക്കുന്നത് ഏതു പണം ഉപയോഗിച്ചാണെന്നത് സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ അറിയാതെ പോയോ. പ്രതിഷേധമുയര്‍ന്നപ്പോള്‍ ആഴ്ചകള്‍ക്കുശേഷം വിവാഹത്തിന് സ്വന്തം അക്കൗണ്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപ പിന്‍വലിക്കാമെന്ന ‘ഔദാര്യം’ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനാകട്ടെ രക്ഷിതാക്കളോ വരനോ വധുവോ ക്ഷണ പത്രികകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, മണ്ഡപത്തിന്റെയും പാചകക്കാരുടെയും രസീത് തുടങ്ങിയ നിരവധി തെളിവുകള്‍ ഹാജരാക്കുകയും വേണം. കോടികളുടെ വിവാഹ മാമാങ്കം നടത്തുന്നവര്‍ക്ക് ഇതൊന്നും ബാധകമാവില്ലേ. സ്വര്‍ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. വിവാഹിതക്ക് 500 ഗ്രാമും അവിവാഹിതക്ക് 250 ഗ്രാമുമാണ് പരമാവധി കയ്യില്‍ വെക്കാവുന്നത്. എന്നാല്‍ ഇത്തരം ആര്‍ഭാട വിവാഹങ്ങളില്‍ ഇത്രയും സ്വര്‍ണാഭരണങ്ങളാണോ ഉപയോഗിക്കപ്പെടുന്നതെന്ന് ആലോചിക്കണം. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി തന്നെ രാജ്യത്തെ പാര്‍ട്ടി എം.പി മാരോടും എം.എല്‍.എമാരോടും തങ്ങളുടെ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്താനാവശ്യപ്പെട്ടിരുന്നു. അസാധുവാക്കല്‍ നടപടി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് പശ്ചിമ ബംഗാളില്‍ ബി.ജെ.പി ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചതായി വെളിപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. ബീഹാറില്‍ ബി.ജെ.പി നേതാക്കള്‍ ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയതും അസാധുവാക്കല്‍ നടപടി മുന്‍കൂട്ടിക്കണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രിയുടെ കമ്പനി വാഹനത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ പാതയില്‍ തടഞ്ഞുനിര്‍ത്തി പിടിച്ചതും നാട്ടിലാകെ പാട്ടാണ്. ഈ സന്ദര്‍ഭത്തിലെല്ലാം രാജ്യത്തെ കുഗ്രാമങ്ങളില്‍ പോയിട്ട് ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളില്‍ പോലും ജനത നിത്യനിദാന ചെലവിനായി സ്വന്തം പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുന്നു. ആഴ്ചയില്‍ 24000 രൂപ മാത്രമാണ് ശമ്പളക്കാരന് പോലും പിന്‍വലിക്കാന്‍ കഴിയുന്നത്. താമസ വാടക, വീട്ടു ചെലവുകളൊക്കെ നിവര്‍ത്തിക്കാന്‍ കഴിയാതെ വെട്ടിലായിരിക്കയാണ് സാധാരണക്കാരും പെന്‍ഷന്‍കാര്‍ പോലും.
വിവാഹങ്ങള്‍ സാമുദായികമായ കര്‍മം മാത്രമാവണമെന്നല്ല പറയുന്നത്. സാമൂഹികമായ കൂടിച്ചേരലുകള്‍ക്ക് അത് ഇടമാകാറുണ്ട്. ഇതിലൂടെ തൊഴിലാളികളടക്കമുള്ള സമൂഹത്തിലേക്ക് പണം വിതരണം ചെയ്യപ്പെടുമെന്ന വാദവുമുണ്ട്. ഇതംഗീകരിച്ചാല്‍ തന്നെ ഗാനമേളകള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ ആഷ്‌പോഷ് പരിപാടികള്‍ കൊണ്ട് കോടികള്‍ തുലക്കുന്നതെന്തിനാണ്. തെറ്റായ മാതൃകകള്‍ പാവപ്പെട്ടവരും സാധാരണക്കാരും അനുകരിക്കാന്‍ നിര്‍ബന്ധിതമാക്കുമെന്നതാണ് നമ്മുടെ അനുഭവം. അട്ടപ്പാടി, വയനാട് മുതലായ പിന്നാക്ക മേഖലകളില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ശിശു മരണങ്ങള്‍ പതിവായിരിക്കുന്ന കാലമാണിത്. പ്രധാനമന്ത്രി തന്നെ അട്ടപ്പാടിയെ സോമാലിയ എന്നാണ് വിശേഷിപ്പിച്ചത്. ഇവര്‍ക്ക് അത്യാവശ്യത്തിന് ഭക്ഷണം എത്തിക്കുന്നതിനു പകരം സര്‍ക്കാരിലെ ബന്ധപ്പെട്ടവര്‍ ഇത്തരം ആര്‍ഭാട വിവാഹത്തില്‍ പങ്കെടുക്കുന്നത് നല്‍കുന്ന സന്ദേശമെന്താണ്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു പരിപാടിയില്‍ പൗരന്മാരുടെ സ്വര്‍ണം മുഴുവന്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആഢംബര നികുതിയും വേണ്ടത്ര ഫലം കണ്ടിട്ടില്ല. ഇങ്ങനെ പോയാല്‍ ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ നിയമനിര്‍മാണം തന്നെ വേണ്ടിവന്നേക്കും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ