Culture
‘സ്വപ്‌നം കണ്ടതെല്ലാം യാഥാര്‍ത്ഥ്യമാകുന്നു’; ‘സുഡാനിയില്‍’ തുടങ്ങി ‘തമാശയില്‍’ തിളങ്ങിയ നടന്‍ നവാസ് വള്ളിക്കുന്ന്
സുഡാനി ഫ്രം നൈജീരിയയിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരികയും പുതിയ ചിത്രമായ തമാശയില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യുന്ന യുവനടനാണ് നവാസ് വള്ളിക്കുന്ന്. സ്വാഭാവികത്തനിമയുള്ള അഭിനയം കാഴ്ച്ചവെച്ച് പ്രേക്ഷകരുടെ ഹൃദയത്തിലെത്തിയിരിക്കുകയാണ് നവാസ്. തമാശയില്‍ നായകനായ വിനയ് ഫോര്‍ട്ടിനോടൊനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് നവാസിന്റെ റഹീമും.
കോഴിക്കോട്ടെ പന്തീരാങ്കാവില്‍ പെയിന്റിംങ് തൊഴിലാളിയായിരുന്ന നവാസിപ്പോള്‍ നാട്ടുഭാഷയും പ്രയോഗങ്ങളുമായി തിയ്യേറ്ററില്‍ അരങ്ങുവാഴുകയാണ്. സിനിമയെക്കുറിച്ചുള്ള ചില കൊച്ചുവിശേഷങ്ങള്‍ നവാസ് ചന്ദ്രികയോട് മനസു തുറക്കുന്നു.
സിനിമയിലേക്കുള്ള വരവ് എങ്ങനെയാണ്?
സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഞാന്‍ കൈരളിയിലും ഏഷ്യാനെറ്റിലും മറ്റു വേദികളിലുമൊക്കെയായി മിമിക്രി അവതരിപ്പിച്ചിരുന്നു. അതിനു മുമ്പ് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവില്‍ വള്ളിക്കുന്ന് പെയിന്റ്ിംഗ് തൊഴിലാളിയായിരുന്നു. അതായിരുന്നു ഉപജീവനമാര്‍ഗ്ഗം. എന്നാല്‍ മിമിക്രി വേദികളൊന്നും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ് എന്ന പരിപാടിയിലൂടെയാണ് ഞാന്‍ ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയില്‍ ജനപ്രിയ നായകന്‍ അവാര്‍ഡ് എനിക്ക് ലഭിച്ചിരുന്നു. ഇത് കണ്ടാണ് സുഡാനിഫ്രം നൈജീരിയയുടെ സംവിധായകനായ സക്കരിയ മുഹമ്മദ് എന്നെ സുഡാനിയിലേക്ക് വിളിക്കുന്നത്. മൂന്നാമത്തെ മകളായ ആയിഷയെ പ്രസവിച്ച അന്നാണ് സുഡാനിയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നത്. ആസ്പത്രിയില്‍ നിന്ന് നേരെ ഷൂട്ടിങ് സെറ്റിലേക്കാണ് പോയത്. അങ്ങനെ സുഡാനിയിലെ കഥാപാത്രം ജീവിതത്തില്‍ വഴിത്തിരിവാവുകയായിരുന്നു.
സുഡാനിയിലെ അഭിനയത്തെക്കുറിച്ച്?
സുഡാനി ഫ്രം നൈജീരിയ ഇറങ്ങിയപ്പോള്‍ തന്നെ അഭിനയത്തിന് വളരെയധികം അംഗീകാരം ലഭിച്ചിരുന്നു. ഒരുപാട് പേരുടെ വിളികളും മെസേജുകളുമൊക്കെ ലഭിച്ചിരുന്നു. അറിയുന്നവരും അറിയാത്തവരുമൊക്കെയായി പലരും വിളിച്ച് അഭിനന്ദിക്കാറുണ്ട്.
സുഡാനിക്ക് ശേഷം പിന്നീട് എങ്ങനെയായിരുന്നു?
അതിന് ശേഷമാണ് ഫ്രഞ്ച് വിപ്ലവം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. കെ.ബി മജുവായിരുന്നു സംവിധായകന്‍. സിനിമയിലെ മാവോ എന്ന ക്യാരക്റ്ററിന്റെ അഭിനയം നന്നായിരുന്നുവെന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് തമാശയിലെത്തുന്നത്.
തമാശയിലേക്ക് എങ്ങനെയാണ്?
തമാശയിലേക്ക് സമീര്‍ താഹിര്‍ വിളിക്കുകയായിരുന്നു. വിദ്യാഭ്യാസമൊക്കെയുള്ള ക്യാരക്റ്ററാണ് ചെയ്യാനുള്ളതെന്ന് പറഞ്ഞിരുന്നു. പൊന്നാനിയിലും കുറ്റിപ്പുറത്തൊക്കെയായിരുന്നു സിനിമയുടെ ഷൂട്ടിങ്. സംവിധായകന്‍ അഷ്‌റഫ്ക്ക സിനിമയെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ്. ഭയങ്കരമായി ഓവറായി ഒന്നും ചെയ്യേണ്ടതില്ല. പിന്നെ ഹാപ്പി ഹവേഴ്‌സ് ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത്. അത് വലിയൊരു എക്‌സ്പീരിയന്‍സുമാണ്. ഇവര്‍ക്കൊപ്പം നിന്നാല്‍ പിന്നെ എവിടെപോയാലും നമുക്ക് ചെയ്യാന്‍ കഴിയും. തമാശയിലെ അഭിനയവും ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞു. തിയ്യേറ്ററിലൊക്കെ വലിയ കയ്യടിയാണ് കിട്ടുന്നത്.പലരും മാമുക്കോയയോട് സാദൃശ്യപ്പെടുത്തി സംസാരിക്കുന്നുണ്ട്. അതിലൊക്കെ ഭയങ്കര സന്തോഷവാനാണ്. ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ മാമുക്കോയയുടെ പിന്‍ഗാമിയെന്നൊക്കെ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. അള്ളാഹുവിന് സ്തുതി. സ്വപ്‌നം കണ്ടതൊക്കെ യാഥാര്‍ത്ഥ്യമാവുകയാണ്.
മലയാളത്തിലെ ഇഷ്ടപ്പെട്ട നടന്‍മാര്‍ ആരൊക്കെയാണ്?
പ്രേംനസീറും സത്യനുമാണ് ഇഷ്ടപ്പെട്ട താരങ്ങള്‍. അവരെ മിമിക്രിയില്‍ അനുകരിച്ചാണ് അഭിനയമോഹം പൂവിടുന്നത്. പ്രേനസീറിന്റെ ഫാനാണെങ്കിലും മമ്മുട്ടിയും മോഹന്‍ലാലുമാണ് ഇക്കാലത്തെ ഇഷ്ടപ്പെട്ട താരങ്ങള്‍. സിനിമയിലെ ചെറിയ റോളുകള്‍ ചെയ്യുന്നവരോട് പ്രത്യേകതരം ഇഷ്ടമാണ്. മാമുക്കോയയുടെ പോലെ അഭിനയം ഉണ്ടെന്നൊക്കെ പറഞ്ഞതിന് ശേഷം ഞാന്‍ മാമുക്കോയയെ വീട്ടില്‍പോയി കണ്ടിരുന്നു.
സിനിമാ അഭിനയത്തോട് സാധാരണ കുടുംബങ്ങളിലുള്ളവര്‍ മുഖം തിരിഞ്ഞുനില്‍ക്കാറുണ്ട്. നവാസിന്റെ കുടുംബത്തിന്റെ കാര്യത്തിലെങ്ങനെയാണ്?
അഭിനയത്തിന് പൂര്‍ണ്ണപിന്തുണയാണ് കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ളത്. അവര്‍ക്ക് ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടവുമാണ്. മതപരമായ കാര്യങ്ങളൊന്നും ഇതിന് തടസ്സമില്ല. നമുക്കു ചെയ്യാനുള്ളതായ നോമ്പും നിസ്‌ക്കാരവുമൊക്കെ ചെയ്തതിന് ശേഷമാണ് സിനിമയും അഭിനയവുമൊക്കെ.
അടുത്ത പ്രൊജക്ടറ്റുകള്‍?
തമാശ കഴിഞ്ഞപ്പോള്‍ പുതിയ സിനിമയൊക്കെ കിട്ടി. ഒരുപാട് വര്‍ക്കുകള്‍ വന്നുകിടക്കുന്നുണ്ട്. പിടികിട്ടാപ്പുള്ളിയാണ് പുതിയ സിനിമ. നവാഗതനായ ഷൈജു ശ്രീകണ്ഠനാണ് സംവിധായകന്‍.
കുടുംബം?
ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൂത്തമകന്‍ നിയാസ് ആറാംക്ലാസിലാണ് പഠിക്കുന്നത്. മകള്‍ നസ്ല രണ്ടിലും പഠിക്കുന്നു. മൂന്നാമത്തെ മകള്‍ ആയിഷ ഒരു വയസ്സുകാരിയാണ്. ഉമ്മയും ഉപ്പയും മൂന്ന് പെങ്ങന്‍മാരും ഒരനിയനും അടങ്ങുന്നതാണ് കുടുംബം.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ