Video Stories
ഹിന്ദുത്വം
‘ഏറ്റവും വലിയ ജനാധിപത്യം തരംതാണ ജനപ്രിയതയില്‍ തകര്‍ന്നുവീഴുകയാണെങ്കില്‍ അത് ഇന്ത്യയായിരിക്കും.’ നരേന്ദ്രമോദിയെ ഉദ്ദേശിച്ച് ‘ഭിന്നിപ്പിന്റെ തലവന്‍’ എന്ന തലക്കെട്ടില്‍, ലോക്സഭാതെരഞ്ഞെടുപ്പിനിടെ ടൈംമാഗസിന്‍ എഴുതിയ മുഖലേഖനത്തിലെ തലവാചകമാണിത്. വിദ്വേഷ രാഷ്ട്രീയത്തിന്റെ നെറുകയില്‍നിന്ന് പണ്ഡിറ്റ് നെഹ്റുവും ഇന്ദിരാഗാന്ധിയുമിരുന്ന മഹനീയ കസേരയിലേക്ക് നരേന്ദ്രമോദി വീണ്ടുമൊരു പാരാലാന്‍ഡിംഗ് നടത്തിയിരിക്കുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ പ്രഥമ തുടര്‍ഭരണത്തിന്റെ അമരത്തേക്ക്. 2014ല്‍ 31 ശതമാനം വോട്ടിന്റെ പിന്തുണയുണ്ടായിരുന്ന എന്‍.ഡി.എ ഇത്തവണ നേടിയ 44 ശതമാനത്തിലധികം വോട്ടുകള്‍ക്കും ബി.ജെപിയുടെ 303 സീറ്റുകള്‍ക്കും കാരണം അനനുകരണീയമായ ‘മോദി മാജിക്കാ’ണെന്ന് ശത്രുക്കളും സമ്മതിക്കുന്നു. സ്വന്തം പാര്‍ട്ടിയെയും പാര്‍ട്ടികളെയും നിഷ്പ്രഭമാക്കിയ ഐന്ദ്രജാലം.
ഗുജറാത്തിലെ വാദ്നഗറില്‍ പിതാവിനൊപ്പം ചായ ഒഴിച്ചുകൊടുത്തിരുന്ന ബാല്യത്തില്‍നിന്ന് സന്യാസ സമാനമായ ഹിമാലയന്‍ ജീവിതത്തിലേക്ക് സ്വയംപറിച്ചുനട്ടുവെന്നും പിന്നീട് ബിരുദങ്ങള്‍ നേടിയെന്നുമൊക്കെ പറയുന്ന മോദിയെ 1987ല്‍ ഇന്റര്‍നെറ്റയച്ചുവെന്നതുകൊണ്ട് ആര് അവിശ്വസിച്ചാലും ഇന്ത്യന്‍ ഹിന്ദുത്വം തള്ളിപ്പറയില്ല. ഒന്നും രണ്ടുമല്ല, അമ്പതിനുശേഷമുള്ള മോദിയുടെ കാല്‍നൂറ്റാണ്ട് ശുക്ര ദശയുടേതാണ്. തൊട്ടതൊക്കെ പൊന്നാക്കുന്ന അനുപമ പാടവം. ജനാധിപത്യലോകത്ത് മറ്റൊരാള്‍ക്കും നേടാനാകാത്ത അപൂര്‍വത. യോഗാഭ്യാസവും അമ്പത്താറിഞ്ച് നെഞ്ചിന്റെ കഠിനാധ്വാനവും നിത്യമിത്രം അമിത്ഷായും മുതലാളിമാരും കൂടെയുണ്ടെങ്കില്‍ ഏതുപദവിയും ഉള്ളംകയ്യില്‍. തന്റെ ഇഷ്ടം നോക്കാതെ വീട്ടുകാര്‍ വിവാഹം ചെയ്തുതന്ന യശോദബെന്നിനെ ഇപ്പോഴും പ്രധാനമന്ത്രി വസതിയിലേക്ക് വിളിച്ചുകയറ്റിയിട്ടില്ല മോദി. ഫാസിസ്റ്റെന്നോ തീവ്ര വര്‍ഗീയ വാദിയെന്നോ മുടിയനായ ലോക സഞ്ചാരിയെന്നോ അശാസ്ത്രീയവാദിയെന്നോ ആരെന്തൊക്കെ വിളിച്ചാലും, ആര്.എസ്.എസ് സ്കൂളില്‍നിന്ന് അഭ്യസിച്ച പതിനെട്ടടവുകള്‍ക്കുപുറമെ സ്വന്തമായി ചില നമ്പറുകള്‍ കൂടിയുള്ളതിനാല്‍ ഗുരുക്കളായ സവര്‍ക്കര്‍ക്കും ഗോള്‍വാര്‍ക്കര്‍ക്കും വാജ്പേയിക്കുപോലും എത്താത്ത നേട്ടങ്ങള്‍ നരേന്ദ്രനെ തേടിയെത്തി. 2001 മുതല്‍ 13 കൊല്ലത്തെ മുഖ്യമന്ത്രി പദത്തില്‍നിന്ന് ആദ്യ ലോക്സഭാംഗത്വവുമായി പ്രധാനമന്ത്രി പദവിയിലേക്ക്. മതേതര ഇന്ത്യയില്‍ ഒരു വര്‍ഗീയവാദിക്ക് അപ്രാപ്യമെന്ന് കരുതുന്ന കസേരയിലേക്ക് പതിനഞ്ചാമത് പ്രധാനമന്ത്രിയായി മെയ് 30ന് മോദി അവരോധിക്കപ്പെടുമ്പോള്‍ നടക്കില്ലെന്ന് പലരും നടിക്കുന്ന കോമാളിയുടെ രംഗവേദിയാണ് രാഷ്ട്രീയമെന്ന യാഥാര്‍ത്ഥ്യം ബാക്കിയാകുന്നു.
മോദിയുടെ ജീവിതത്തിലെ നിര്‍ണായക വര്‍ഷമാണ് 2002, ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിന്റെയും. ഗുജറാത്തിലെ ഗോധ്രയില്‍ ട്രെയിനില്‍ തീവെച്ചു കൊല്ലപ്പെട്ട കര്‍സേവകരുടെ പേരില്‍ ഒരു സംസ്ഥാനം പരക്കെ ഹിന്ദുത്വ കാപാലികര്‍ അഴിഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയായിരുന്നുവെന്ന ആരോപണം ജനമനസ്സുകളില്‍ മോദിക്കെതിരെ ഇന്നും നിറഞ്ഞുകിടക്കുന്നു. കൊല ചെയ്യപ്പെട്ടവരെ ഓടുന്ന കാറിനടിയിലെ പട്ടിക്കുട്ടിയായി ഉപമിച്ച അതേ നാവുകൊണ്ടാണ് ആള്‍ക്കൂട്ടക്കൊലപാതകികളോട് തന്നെ വെടിവെക്കൂ എന്ന് മോദി പറഞ്ഞത്. ഓങ്ങിയ വാളിനെ തിരിച്ച് ആയുധമാക്കുന്ന ഒടിവിദ്യ. കേശുഭായ് പട്ടേലിനെയും എല്‍.കെ അദ്വാനിയെയും മുരളിമനോഹര്‍ ജോഷിയെയുമൊക്കെ മൂലക്കിരുത്തിയ കുരുത്തക്കേടും. 2016ലെ നോട്ടു നിരോധനകാലത്ത് 50 ദിവസംകൊണ്ട് ദുരിതം തീര്‍ന്നില്ലെങ്കില്‍ തന്നെ ജീവനോടെ കത്തിക്കൂ എന്നു പറഞ്ഞ് പരസ്യമായി ഒഴുക്കിയ കണ്ണീരിലും ജനകോടികള്‍ മോദിയെ സഹിച്ചു, അനുസരിച്ചു.
2019 ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ 41 സി.ആര്.പി.എഫ് ഭടന്മാര് ഭീകരരാല്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടപ്പോഴും കശ്മീരിനെ ശവപ്പറമ്പാക്കിയെന്ന് ആക്ഷേപമുയര്‍ന്നപ്പോഴുമൊന്നും അവയെ തനിക്കെതിരായല്ല, സ്വന്തം നേട്ടപ്പട്ടികയിലേക്കാണ് മോദി എഴുതിച്ചേര്‍ത്തത്. പുല്‍വാമ വെറുതെയാകില്ലെന്ന് പറഞ്ഞ മോദി പന്ത്രണ്ടാം ദിനത്തില്‍ പാക് അതിര്‍ത്തികടന്ന് ബാലക്കോട്ടിലേക്ക് യുദ്ധ വിമാനങ്ങളെ അയച്ചു. ‘കാലാവസ്ഥ മേഘാവൃതമാണെങ്കില്‍ മേഘങ്ങള്‍ക്കിടയിലൂടെ പോയാല്‍ വിമാനങ്ങള്‍ പാക് റഡാറില്‍ പെടില്ലല്ലോ’ എന്ന് സൈന്യത്തിന് ഉപദേശം നല്‍കിയെന്ന് തട്ടിവിട്ട മോദിയെ സമൂഹമാധ്യമം നിര്‍ത്തിപ്പൊരിച്ചെങ്കിലും മോദിക്കേ ഇതിന് കഴിയൂ എന്ന് ഹിന്ദി ജനതയെക്കൊണ്ട് വിശ്വസിപ്പിച്ചു. ഭരണഘടനാസ്ഥാപനങ്ങളെയൊന്നാകെ തകര്‍ത്തെന്ന ദുര്‍ഖ്യാതിയുമായാണ് രണ്ടാമങ്കം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്നും അന്തരിച്ച രാജീവ്ഗാന്ധിയെ നമ്പര്‍വണ്‍ അഴിമതിക്കാരനെന്നും വിളിക്കുന്ന, മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞാസിംഗിനെ പ്രശംസിക്കുന്ന മോദിയുടെ രാഷ്ട്രീയ രസതന്ത്രം പ്രതിപക്ഷത്തിനും മതേതര ഇന്ത്യക്കും ഇനിയും പിടികിട്ടിയിട്ടില്ല. ഇനിയും കാത്തിരിക്കൂവെന്നാണ് മോദിയിലെ കൗശലക്കാരന് പറയുന്നത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ