Connect with us

Culture

സഊദിയില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 13 ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടമാകും: മലയാളികള്‍ ആശങ്കയില്‍

Published

on

ദമ്മാം: അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ സഊദി അറേബ്യയില്‍ 13 ലക്ഷത്തോളം വിദേശികളായ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുപ്രകാരം രാജ്യത്ത് 15.5 ലക്ഷം വീട്ടു ഡ്രൈവര്‍മാരാണുള്ളത്. സ്ത്രീകളാണ് പ്രധാനമായും വണ്ടിയോടിക്കുന്നതിനും പുറത്തുപോകുന്നതിനുമായി വീട്ടു ഡ്രൈവര്‍മാരെ ആശ്രയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചു തുടങ്ങിയ സാഹചര്യത്തില്‍ വീട്ടു ഡ്രൈവര്‍മാരെ പിരിച്ചിവിടുകയാണ് സഊദികള്‍.

സഊദിയില്‍ 45 ശതമാനം വീടുകളിലും വിദേശികളായ ഡ്രൈവര്‍മാര്‍ ജോലി ചെയ്യുമ്പോള്‍, വെറും 22 ശതമാനം മാത്രം ആളുകളാണ് വീട്ടു വേലക്കാരികായി ജോലി നോക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതാണ് വീട്ടു ഡ്രൈവര്‍മാരുടെ എണ്ണവും ഗണ്യമായി കൂടാന്‍ കാരണമായത്. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വയം വാഹനമോടിക്കാന്‍ സാധ്യമാകുന്നതോടെ അദ്യം ജോലി നഷ്ടപ്പെടുന്നത് അവരെ സ്ഥാപനങ്ങളിലെത്തിക്കാനും തിരിച്ചെടുക്കാനും നിയമിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്കായിരിക്കും. തുടര്‍ന്ന് കുട്ടികളെ സ്‌കൂളില്‍ വിടുന്നതിന് മാത്രമായി ഒരു ഡ്രൈവറെ നിലനിര്‍ത്താന്‍ ഒട്ടുമിക്ക കുടുംബങ്ങളും ഒരുക്കമായിരിക്കില്ല.

സഊദികള്‍ വീട്ടു ഡ്രൈവര്‍മാരെ നിയമിക്കുന്നതിനായി വര്‍ഷം ചുരുങ്ങിയത് 12,000 റിയാല്‍ ചെലവഴിക്കുന്നതായാണ് കണക്ക്. ഭക്ഷണം, താമസം തുടങ്ങിയ മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെയാണിത്. ഏഷ്യന്‍ വംശജരായ ഡ്രൈവര്‍മാരെയാണ് സഊദികള്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കാറ്. അതേസമയം ടാക്സി മേഖലയില്‍ ജോലി ചെയ്യാന്‍ തയ്യാറായി നിരവധി വനിതകളാണ് മുന്നോട്ട് വന്നിട്ടുള്ളത്. വനിതാ ടാക്സികള്‍ നിരത്തിലിറങ്ങുന്നതോടെ ചെറിയ തോതിലെങ്കിലും ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും ലൈസന്‍സ് ലഭിച്ചാല്‍ രാജ്യത്ത് എവിടെയും ഏത് സമയത്തും മോട്ടോര്‍ സൈക്കിളോ, കാറോ, ട്രക്കോ ഓടിക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്കുകള്‍ ഏതുമില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കിയിരുന്നു.

സഊദി ഗതാഗത വകുപ്പ നിയമപ്രകാരം ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കാന്‍ ചുരുങ്ങിയ പ്രായം സ്വകാര്യ വാഹനങ്ങള്‍ക്ക് 18ഉം പൊതു ഗതാഗത വാഹനങ്ങള്‍ക്ക് 20ഉം വയസ്സാണ് നിശ്ചയിച്ചിട്ടുള്ളത്. 17 തികഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തേക്ക് താല്‍കാലിക ലൈസന്‍സും അനുവദിക്കും. ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതിന് വിദേശ വനിതകളെ നിയമിക്കുന്നത് തൊഴില്‍ മന്ത്രാലയത്തിന്റെ നിയമ ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കും.

സ്വദേശിവല്‍ക്കരണം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന വിദേശികളില്‍ ഗണ്യമായ ഒരു ഭാഗം ഇന്ത്യക്കാരാണ്. സ്ത്രീകള്‍ വാഹനമോടിക്കാന്‍ തുടങ്ങുന്നതോടെ രാജ്യം വിടേണ്ടിവരുന്ന ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളായിരിക്കും. സൗദി സ്വകാര്യമേഖലയില്‍ 20 ശതമാനമാണ് ഇന്ത്യക്കാരുടെ സാന്നിധ്യം. തൊട്ടുപിന്നില്‍ 17 ശതമാനവുമായി പാകിസ്താനികളാണ്. സൗദി തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.