Connect with us

Video Stories

വിവാഹേതര ലൈംഗിക ബന്ധവും മതവിശ്വാസവും

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

സ്വവര്‍ഗരതി കുറ്റകരമല്ലെന്ന വിധിക്ക് ശേഷം വിവാഹിതനായ പുരുഷന്‍ വിവാഹിതയായ സ്ത്രീയുമായി അവളുടെ ഭര്‍ത്താവിന്റെ സമ്മതം കൂടാതെ തന്നെ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലാതാക്കുംവിധം സുപ്രീംകോടതി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നു. അതുപോലെ വിവാഹിതയല്ലാത്ത സ്ത്രീക്കും വിവാഹിതനായ പുരുഷനുമായി ലൈംഗിക വേഴ്ച നടത്താം. ഈ നിയമം മുഖേന വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിയ എണ്‍പത് രാജ്യങ്ങളുടെ പട്ടികയില്‍ ഹിന്ദുമത ഭൂരിപക്ഷ രാജ്യമായ ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നു. ഈ വിധി യുവതലമുറയില്‍ വിശേഷിച്ചും സദാചാര ധാര്‍മിക മൂല്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എന്ത് പ്രതികരണം സൃഷ്ടിക്കുമെന്നതില്‍ ഉത്കണ്ഠയുള്ളവരാണ് വിശ്വാസി സമൂഹം. ലോകത്തിലെ എല്ലാ മതങ്ങളും വന്‍ പാപമായി കണക്കാക്കുന്ന വിവാഹേതര ലൈംഗിക ബന്ധമാണ് ഇവിടെ അനുവദനീയമാക്കിയിരിക്കുന്നത്.
അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി പ്രബോധനം ചെയ്ത ഇസ്‌ലാം മതം ഈ വിഷയത്തെപ്പറ്റി എന്ത് പറയുന്നു എന്ന് പരിശോധിക്കാം. ലൈംഗികത ഒരു പാപമല്ല. ഭക്ഷണവും വെള്ളവും പോലെ മനുഷ്യശരീരത്തിന്റെ ഒരാവശ്യമാണ് അതും. മനുഷ്യരെ ആണും പെണ്ണുമായി സൃഷ്ടിച്ച ദൈവം അവന്റെ ഈ ജൈവാവശ്യം നിര്‍വഹിക്കാന്‍ ആവശ്യമായ അവയവങ്ങള്‍ അവരില്‍ സംഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യ വര്‍ഗത്തിന്റെ നിലനില്‍പ്പിന് സന്താനങ്ങള്‍ ജനിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഈ ജൈവാവശ്യം നിര്‍വഹിക്കുന്നതിന് അവന്‍ നിശ്ചയിച്ച മാര്‍ഗമത്രെ സ്ത്രീ പുരുഷ വിവാഹം. വിവാഹിതര്‍ തമ്മിലല്ലാതെ നടത്തുന്ന ലൈംഗിക വേഴ്ചക്ക് ഖുര്‍ആന്‍ നല്‍കുന്ന പേര് ‘സിനാ’ എന്നാണ്. ‘അവിഹിത വേഴ്ചയുടെ അടുത്ത് തന്നെ നിങ്ങള്‍ പോകരുത്. അത് അത്യന്തം നീചമായ പ്രവൃത്തിയും വൃത്തികെട്ട മാര്‍ഗവുമാണ്’ -ഖുര്‍ആന്‍ പ്രസ്താവിച്ചു. അതിലേക്കുള്ള ദുഷ്ട വിചാരം മനുഷ്യരില്‍ ഉണര്‍ത്തുന്ന പ്രവൃത്തികളെല്ലാം നിരോധിച്ചു. സ്ത്രീ പുരുഷന്മാര്‍ പരസ്പരം വികാര വായ്‌പോടെ നോക്കുക, സ്ത്രീകള്‍ അവരുടെ ശരീര സൗന്ദര്യം പുരുഷന്മാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുക, അത് സാധിക്കുംവിധമുള്ള വേഷമണിയുക, വികാരങ്ങള്‍ ഉണര്‍ത്തുംവിധം പരസ്പരം സംസാരിക്കുക, മറ്റാരുടെയും സാന്നിധ്യമില്ലാതെ സ്വകാര്യ സ്ഥലത്ത് സന്ധിക്കുക, വീട്ടില്‍ പരപുരുഷന്മാര്‍ക്ക് സ്വതന്ത്രമായി ഇടപെടാന്‍ കഴിയുംവിധം പ്രവേശനം നല്‍കുക തുടങ്ങിയവയെല്ലാം ഖുര്‍ആനും പ്രവാചക വചനവും വ്യക്തമായി നിരോധിച്ച പ്രവൃത്തികളാണ്.
മനുഷ്യന്‍ അവന്റെ സ്രഷ്ടാവായ അല്ലാഹുവിനു പകരം അവന്റെ ഏതെങ്കിലും സൃഷ്ടിയോട് പ്രാര്‍ത്ഥിക്കുന്നതും കൊലപാതകം നടത്തുന്നതും കഴിഞ്ഞാല്‍ മൂന്നാമത്തെ വന്‍പാപമാണ് വിവാഹേതര ലൈംഗിക വേഴ്ച. അതില്‍ തന്നെ അത്യന്തം നീചമായത് അന്യന്റെ ഭാര്യയുമായുള്ള വേഴ്ചയാണ്. അതും അയല്‍വാസിയുടെ ഭാര്യയാണെങ്കില്‍ കൂടുതല്‍ വലിയ പാപം – പ്രവാചകന്‍ വ്യക്തമാക്കി. ആധുനിക പരിഷ്‌കൃത സമൂഹത്തില്‍ വലിയ ബിസിനസുകാരും നിശാക്ലബുകാരും ഭാര്യമാരെ ഒരു രാത്രിക്ക് പരസ്പരം കൈമാറുന്നു എന്ന് പറയപ്പെടുന്ന സംസ്‌കാരം എത്ര നിന്ദ്യമാണ്. അന്തിമ വിശകലനത്തില്‍ അടിയുറച്ച മതവിശ്വാസം മാത്രമേ ഈ തിന്മയില്‍ വീഴുന്നതില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുകയുള്ളു. പക്ഷേ, വിശ്വാസികള്‍ക്ക് നേതൃത്വം കൊടുക്കുകയും അവര്‍ക്ക് നേര്‍വഴി ഉപദേശിക്കുകയും ചെയ്യുന്ന മത നേതാക്കളും പുരോഹിതന്മാരും സന്ന്യാസിമാരും ആള്‍ ദൈവങ്ങളുമെല്ലാം ഈ തിന്മയിലേക്ക് കൂപ്പുകുത്തി വീഴുന്നത് കാണുമ്പോള്‍ വിശ്വാസാഭിനയം മനുഷ്യനെ തിന്മയില്‍ നിന്ന് രക്ഷിക്കുകയില്ലെന്ന് ബോധ്യമാകുന്നു. ഏത് സ്ത്രീക്കും പുരുഷനും പരസ്പരം നേരിട്ടെന്നപോലെ കാണാനും സംസാരിക്കാനും സ്വകാര്യ ഭാഗങ്ങള്‍പോലും പ്രദര്‍ശിപ്പിക്കാനും കഴിയുന്ന ഈ കാലത്ത് പ്രലോഭനങ്ങളില്‍ കുടുങ്ങാതിരിക്കണമെങ്കില്‍ ശക്തമായ ‘തഖ്‌വാ’ ഉള്ളില്‍വേണം.
സ്ത്രീകള്‍ വീടിന് മുമ്പില്‍ ചുവന്ന കൊടികള്‍ നാട്ടി അവിഹിത വേഴ്ചക്ക് ഉപഭോക്താക്കളെ ക്ഷണിച്ചിരുന്ന ഒരു സമൂഹത്തിലാണ് അവിഹിത ലൈംഗിക വേഴ്ച നിരോധിക്കുന്ന കല്‍പനയുമായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. യജമാനന്മാര്‍ തങ്ങളുടെ കീഴിലുള്ള അടിമ സ്ത്രീകളെ ലൈംഗിക വേഴ്ച നടത്തി പണം സമ്പാദിക്കാന്‍ വിടുകയും ആ പണം യജമാനന്മാരുടെ വരുമാനമായി കണക്കാക്കുകയും ചെയ്തിരുന്ന കാലം. അവിഹിത വേഴ്ച ഖുര്‍ആന്‍ നിരോധിച്ചിട്ടും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മദ്യത്തിന്റെ കാര്യത്തിലെന്ന പോലെ നടന്നു. ഒരു യുവതി മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ കടുത്ത ദാഹം. ഒരു ആട്ടിടയനെ കണ്ടപ്പോള്‍ അല്‍പം വെള്ളം ചോദിച്ചു. അവന്‍ പറഞ്ഞു. വെള്ളം തരം. ഞാന്‍ ആവശ്യപ്പെടുന്നത് എനിക്കും തരണം. അന്നേരം ദാഹത്തിന്റെ തീവ്രതയില്‍ അവള്‍ അതിന് സമ്മതിച്ചു. വിവരമറിഞ്ഞ പ്രവാചകന്‍ അവനെ ശിക്ഷിക്കുകയും അവളെ രക്ഷിക്കുകയും ചെയ്തു. ഒരു തൊഴിലാളി മറ്റൊരാളുടെ വീട്ടില്‍ ജോലിക്ക് പോയി. അയാളുടെ ഭാര്യയുമായി അടുത്തു. അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. വിവരമറിഞ്ഞ പിതാവ് പ്രവാചകനോട് തന്റെ മകന്‍ ചെയ്ത കുറ്റം വിവരിച്ച് അവന്റെ പേരില്‍ അല്ലാഹുവിന്റെ നിയമമനുസരിച്ച ശിക്ഷ നടപ്പാക്കാന്‍ അപേക്ഷിച്ചു. പ്രവാചകന്‍ അവനെയും സ്ത്രീയെ കണ്ടെത്തി അവളെയും ശിക്ഷിച്ചു. സംശയ രഹിതമായി കുറ്റം തെളിയിക്കപ്പെട്ടാല്‍ മാത്രമേ പ്രവാചകന്‍ ശിക്ഷിച്ചിരുന്നുള്ളൂ. നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്ത്രീ പങ്കാളിയായത് എന്ന് തെളിഞ്ഞാല്‍ അവളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കും. ആള്‍ മാറി തെറ്റിദ്ധരിച്ചാണ് തെറ്റ് ചെയ്തതെങ്കില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നതിന് പൂര്‍വകാല മുസ്‌ലിം നിയമ പണ്ഡിതന്മാര്‍ പറഞ്ഞ ഒരു ഉദാഹരണം. ഒരു പുരുഷന്‍ വീട്ടില്‍ വന്ന് അയാളുടെ മുറിയില്‍ പ്രവേശിച്ചു. കിടക്കയില്‍ ഒരു സ്ത്രീ. തന്റെ ഭാര്യയാണെന്ന ധാരണയില്‍ അവളുമായി ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെട്ടു. രണ്ടു പേരെയും പണ്ഡിതന്മാര്‍ ശിക്ഷയില്‍ നിന്നൊഴിവാക്കുമ്പോള്‍ ഇമാം അബൂഹനീഫ സ്ത്രീയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നു.
എന്നാല്‍ വിശ്വാസിയായ ഏതെങ്കിലും പുരുഷനും സ്ത്രീയും ഈ തെറ്റില്‍ അകപ്പെട്ട് പാപത്തിന്റെ മാലിന്യത്തില്‍ വീണാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം പ്രവാചകന്റെ കാലത്തെ ഒരു പുരുഷനും സ്ത്രീയും വരച്ചു കാണിച്ചിട്ടുണ്ട്. മാഈസ് എന്ന യുവാവ് പ്രവാചകനെ സമീപിച്ചു പറയുന്നു: ‘തിരുമേനീ, എന്നെ ശുദ്ധീകരിച്ചാലും! ഞാന്‍ അവിഹിത വേഴ്ചനടത്തി. എന്റെ മേല്‍ അല്ലാഹുവിന്റെ നിയമം നടപ്പിലാക്കണം.’ പ്രവാചകന്‍ മുഖം മറ്റൊരു ഭാഗത്തേക്ക് തിരിച്ചു. മാഇസ് ആ ഭാഗത്തെത്തി പറഞ്ഞത് ആവര്‍ത്തിച്ചു. ഇയാള്‍ കുടിച്ചിട്ടുണ്ടോ? പ്രവാചകന്‍ അനുയായികളോട് വായ മണത്തു നോക്കാന്‍ പറഞ്ഞു. ഇല്ല. ‘നീ ഒന്ന് ചുംബിച്ചിരിക്കുമല്ലോ? തോണ്ടിയിരിക്കുമല്ലോ? ഒരുമിച്ച് കിടന്നിട്ടുണ്ടാകുമല്ലോ? -എല്ലാ ചോദ്യങ്ങള്‍ക്കും ഇല്ല എന്ന് മറുപടി. എന്താണ് ‘സിനാ’ നിനക്കറിയാമോ? അവസാനം അവന്‍ പറഞ്ഞു. ‘സാധാരണ ഭാര്യാഭര്‍ത്താക്കന്മാര്‍ ചെയ്യുന്നത് ഞാന്‍ ചെയ്തു. അവന്റെ ഗ്രാമീണ ഭാഷയില്‍, സുറുമക്കുപ്പിയില്‍ സുറുമക്കോല്‍ ഇടുംപോലെ’ നബി അവന്റെ മേല്‍ശിക്ഷ നടപ്പാക്കി.
പിന്നെ വരുന്നു തെറ്റില്‍ അവന്റെ പങ്കാളിയായ സ്ത്രീ. അവള്‍ ഗര്‍ഭിണിയായിരുന്നു. അവള്‍ കാര്യം വിവരിച്ചു കൊടുത്തു. ഒരപേക്ഷയും. മാഇസിനെ തിരിച്ചയക്കാന്‍ ശ്രമിച്ചപോലെ എന്റെ കാര്യത്തില്‍ ചെയ്യരുത്. പ്രവാചകന്‍ പ്രസവം കഴിഞ്ഞിട്ട് വരാന്‍ കല്‍പിച്ചു. പിന്നെ കൈക്കുഞ്ഞുമായാണ് അവള്‍ എത്തിയത്. കുഞ്ഞിന്റെ മുലകുടി മാറട്ടെ. പ്രവാചകന്‍ തിരിച്ചയച്ചു. കുറേ മാസങ്ങള്‍ക്ക് ശേഷം കുഞ്ഞിനെയും കയ്യിലേന്തി അവള്‍ വന്നു. അവന്റെ കൈയില്‍ ഒരു അപ്പക്കഷ്ണവുമുണ്ട്. പ്രവാചകന്‍ ശിക്ഷ നടപ്പാക്കി. ഒരനുയായി ‘വൃത്തികെട്ടവന്‍’ എന്ന് പറഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘അല്ല, അവള്‍ നടത്തിയ പശ്ചാത്താപം എഴുപത് ആളുകള്‍ക്ക് ഭാഗിച്ചു കൊടുക്കുകയാണെങ്കില്‍ അത് മതിയാകും. ഓരോരുത്തര്‍ക്കും’-ഈ മഹാപാപത്തില്‍ വീണവര്‍ക്ക് പശ്ചാത്താപമല്ലാതെ മറ്റൊരു രക്ഷാമാര്‍ഗവുമില്ല.
പുതിയ കോടതി വിധി സമൂഹത്തില്‍ എന്തെങ്കിലും ദു:സ്വാധീനം സൃഷ്ടിക്കാതിരിക്കട്ടെ എന്നാണ് എല്ലാവരുടെയും പ്രാര്‍ത്ഥന. പാശ്ചാത്യ രാജ്യങ്ങളില്‍ അവിഹിത ലൈംഗികവേഴ്ച കുറ്റവിമുക്തമാക്കിയപ്പോള്‍ എന്തു സംഭവിച്ചുവെന്ന് പ്രസിദ്ധ മുസ്‌ലിം നിയമ പണ്ഡിതനായ അബ്ദുല്‍ഖാദില്‍ ഔദ ‘ഇസ്‌ലാമിലെ കുറ്റകൃത്യ നിയമം’ എന്ന അറബി ഗ്രന്ഥത്തില്‍ വിവരിച്ചതിന്റെ പ്രസക്തഭാഗം ഇങ്ങനെ: ‘യൂറോപ്പില്‍ വിവാഹേതര ലൈംഗിക വേഴ്ച കുറ്റകരമല്ലാതാക്കുകയും ലൈംഗികാസക്തിയുടെ പൂര്‍ത്തീകരണം വ്യക്തി സ്വാതന്ത്ര്യത്തിന് വിടുകയും ചെയ്ത കാരണം കുടുംബ ഭദ്രത തകരുകയും ധാര്‍മിക രംഗത്ത് സര്‍വത്ര അരാജകത്വം വാഴുകയും ചെയ്തു. ഇന്ന് ഇസ്‌ലാമേതര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീര്‍ണമായ സാമൂഹ്യ, രാഷ്ട്രീയ പ്രതിസന്ധിയുടെ കാരണം അന്വേഷിക്കുമ്പോള്‍ അത് അവിഹിത ലൈംഗിക വേഴ്ചയിലേക്കാണ് എത്തിച്ചേരുന്നത്. ചില രാജ്യങ്ങളില്‍ ജനസംഖ്യ ക്രമാതീതമാം വണ്ണം കുറയുകയും വന്ധ്യത സര്‍വ്വത്ര വ്യാപിക്കുകയും ചെയ്തിരിക്കുന്നു. വിവാഹം കഴിക്കാതെ തന്നെ ഒരു സ്ത്രീയില്‍ നിന്ന് പുരുഷന് വേണ്ടതെല്ലാം കിട്ടുമെങ്കില്‍ പിന്നെ വിവാഹമെന്തിന് എന്ന് അവന്‍ ചിന്തിക്കുന്നു. ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ തന്നെ അവള്‍ തനിക്ക് സ്വന്തമാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ഒരു സ്ത്രീയുടെ ഏറ്റവും വലിയ മോഹം വിവാഹവും അവളുടെ ദൗത്യം ഗൃഹഭരണവും കുഞ്ഞുങ്ങളെ വളര്‍ത്തലുമാണ്. ഈ സ്ത്രീ ഇന്ന് വിവാഹത്തോട് തന്നെ വിമുഖത കാണിക്കുകയുമാണ്. തനിക്ക് ആവശ്യമായത് ലഭിക്കാന്‍ എന്തിന് ഒരു പുരുഷന്റെ അടിമയായി കഴിയണം. ഉപജീവനത്തിന് തനിക്ക് ജോലിയുണ്ട്. ഇത്തരം ഒരവസ്ഥയിലേക്ക് തലമുറ കൂപ്പുകുത്തുന്നതില്‍ നിന്ന് അതിനെ രക്ഷിക്കാന്‍ കളങ്കരഹിതവും സുദൃഢവുമായ മതവിശ്വാസത്തിനേ കഴിയുകയുള്ളൂ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.