Connect with us

Video Stories

വിശ്വാസകാര്യത്തില്‍ മുതലെടുപ്പ് വേണ്ട

Published

on

 

ശബരിമല ശ്രീഅയ്യപ്പക്ഷേത്രവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ച് കുളംകലക്കി മീന്‍പിടിക്കാനുള്ള നിക്ഷിപ്ത തല്‍പരകകക്ഷികളുടെ ഗൂഢനീക്കമാണ് കേരളത്തിലിപ്പോള്‍ അരങ്ങുതകര്‍ത്താടുന്നത്. ശബരിമല ക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള വനിതകളെ പ്രവേശിപ്പിക്കാതിരിക്കുന്ന വകുപ്പിനെ തുല്യത എന്ന ഭരണഘടനാമൗലികാവകാശത്തിന്റെ ചുവടുപിടിച്ച് സെപ്തംബര്‍ 28ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് നീക്കിയതുമുതല്‍ക്കിങ്ങോട്ട് ക്ഷേത്രത്തിലേക്ക് അയ്യപ്പവിശ്വാസിനികളുടെ കുത്തൊഴുക്കായിരിക്കുമെന്നായിരുന്നു ധാരണ. അതുണ്ടാകാത്തതിനാല്‍ അവിടെ തീരേണ്ടൊരു പ്രശ്‌നത്തെ രാഷ്ട്രീയ നേട്ടത്തിന്തീവ്രവര്‍ഗീയവാദികളും സങ്കുചിത ഇടതുപക്ഷക്കാരും കാണിച്ച നടപടികളാണ് പ്രശ്‌നത്തെ ഇത്രത്തോളം വഷളാക്കിയത്.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും നേതൃത്വത്തിലാണ് നിലക്കലിലും പരിസരത്തും ഒക്ടോബര്‍ 16നും 17നും വിവിധ അക്രമങ്ങളരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികംപേരെ ഇതിനകം അറസ്റ്റ്‌ചെയ്തു. ശബരിമല ദര്‍ശനത്തിനുചെന്ന പത്തനംതിട്ട പന്തളം സ്വദേശിയായ ശിവദാസന്റെ മൃതശരീരം കഴിഞ്ഞദിവസം വനത്തില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ പത്തനംതിട്ടയില്‍ ബി.ജെ. പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെയും ഇത്തരമൊരു ഗൂഢനീക്കത്തിന്റെ ഭാഗമായി വേണം കാണാന്‍. ശിവദാസനെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായെന്ന് പറയുന്ന ദിവസം അദ്ദേഹം ആ സ്ഥലത്തെങ്ങും ഉണ്ടായിരുന്നില്ലെന്നും മരണകാരണം മറ്റെന്തോ ആണെന്നുമാണ് പൊലീസ് പറയുന്നത്. ബന്ധുക്കള്‍ പരാതി നല്‍കിയത് 22നാണുതാനും. എന്നിട്ടും ഒരു ജില്ലയിലാകെ ഹര്‍ത്താല്‍ നടത്തി ജനജീവിതം സ്തംഭിപ്പിക്കാനും ലോലവൈകാരികത ഇളക്കിവിട്ട് അക്രമവും രാഷ്ട്രീയമുതലെടുപ്പും നടത്താനുമാണ് ബി.ജെ.പിയും സംഘ്പരിവാരവും പരിശ്രമിച്ചത്. ലാത്തിച്ചാര്‍ജ് നടത്തിയതിന് ഇക്കൂട്ടര്‍ സംസ്ഥാനഹര്‍ത്താല്‍ നടത്തിയത് ഏതാനുംദിവസം മുമ്പാണ്. പൊതുജനത്തിന്റെ മുതുകത്തുകയറി അക്രമികള്‍ക്ക് നിരങ്ങാന്‍ കഴിയുന്നത് ഇവിടെയൊരു ഭരണകൂടം ഇല്ലാത്തതുകൊണ്ടാണ്.
നിയമത്തിന്റെയും ഭരണഘടനയുടെയും പിന്‍ബലത്തോടെ കൈകാര്യം ചെയ്യേണ്ട ശബരിമല വിഷയത്തെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഉന്നത നേതാക്കള്‍ തന്നെയാണ് പരസ്പരചെളിവാരിയെറിയലിലൂടെ തെരുവിലേക്കിവിട്ടത്. വേണ്ടിവന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്ക് മുഖ്യമന്ത്രി കൊടുത്ത മറുപടി ഷായുടെ ശരീരത്തില്‍ വെള്ളമാണെന്നാണ്. ഒരു കേന്ദ്ര ഭരണകക്ഷിയുടെ തലവനും മുഖ്യമന്ത്രിക്കും ചേര്‍ന്ന ഭാഷയായിരുന്നില്ല സത്യത്തില്‍ അവ. മന്ത്രി ജി.സുധാകരന്‍ ഒരുപടികൂടി കടന്ന് അമിത്ഷായെ ഗുണ്ടയെന്ന് വിളിച്ചു. തന്ത്രിമാര്‍ അടിവസ്ത്രമില്ലാതെയാണ് പൂജകള്‍ക്ക് വരുന്നതെന്നുകൂടി ഭരണഘടനയെതൊട്ട ്‌സത്യംചെയ്ത മന്ത്രി ലവലേശം ലജ്ജയില്ലാതെ തട്ടിവിട്ടു. ഇതിനെതിരെ ബി.ജെ.പി നേതാക്കള്‍ കേട്ടാലറയ്ക്കുന്ന വാക്കുകളുമായാണ് സി.പി.എമ്മിനെയും സര്‍ക്കാരിനെയും തെരുവില്‍ നേരിടുന്നത്. അവിടെയും നില്‍ക്കാതെ കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കുംവരെ കാര്യങ്ങള്‍ എത്തി. വിധിയെ അനുകൂലിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ തീവെപ്പ് നടത്തിയവര്‍ക്കെതിരെ ഇനിയും പൊലീസ് നടപടിയെടുത്തിട്ടില്ലാത്തത് പല സംശയങ്ങളും ഉയര്‍ത്തുന്നു. വ്യാഴാഴ്ച എന്‍.എസ്.എസ്സിന്റെ കരയോഗമന്ദിരം കല്ലെറിഞ്ഞ് തകര്‍ക്കാനും സാമൂഹ്യദ്രോഹികള്‍ക്ക് ധൈര്യം കിട്ടി. പട്ടാപ്പകലും ഇരുട്ടിന്റെ മറവിലും ഇതെല്ലാം ചെയ്തുകൂട്ടുന്ന അക്രമികളെ നിലക്കുനിര്‍ത്താന്‍ എന്തുകൊണ്ട് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്തിക്ക് കഴിയുന്നില്ല. പൊലീസ് അധികാരിയുടെ തലയിലും വെള്ളമാണോ. ഇങ്ങനെയാണോ കേരളം നേരിടുന്ന നീറുന്ന പ്രശ്‌നത്തെ ഭരണാധികാരികള്‍ കൈകാര്യം ചെയ്യേണ്ടത്. തെരഞ്ഞെടുത്തയച്ച പൊതുജനത്തിന്റെ സൈ്വര്യജീവിതത്തിന്റെയും മഹിതമായ സംസ്‌കാരിക പ്രബുദ്ധതയുടെയും നേര്‍ക്കാണിതെന്ന് ഇരുകൂട്ടരും ആലോചിക്കണം.
സുപ്രീംകോടതി വിധിയിലൊരിടത്തും ഇന്ന തീയതിമുതല്‍ യുവതികളെ ക്ഷേത്രത്തിലേക്ക് കയറ്റിവിട്ടോളണമെന്ന് നിര്‍ദേശിച്ചിട്ടില്ല. യുവതികള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന വിശ്വാസം നിലനില്‍ക്കുന്നു. എന്നാല്‍ ഒരു യുവതിയെയെങ്കിലും സന്നിധാനത്ത് പ്രവേശിപ്പിക്കണമെന്ന വാശിയിലാണ് സര്‍ക്കാരും സി.പി.എമ്മും. നാല് സംസ്ഥാനങ്ങളില്‍നിന്നായി പ്രതിവര്‍ഷം നാല് കോടിയോളം ഭക്തരാണ് ശബരിമലയിലേക്ക് ദര്‍ശനത്തിന് എത്തുന്നതെങ്കിലും ഈ വിശ്വാസികളിലെ ഒരു ശതമാനംപോലും കോടതിവിധിയെ അനുകൂലിച്ചോ എതിര്‍ത്തോ ഇതുവരെയും പരസ്യമായി രംഗത്തുവന്നിട്ടില്ല. ഭരണഘടനാപരമായി കോടതിവിധി നടപ്പാക്കാനുത്തരവാദപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അണികളും പൊലീസുമാണ് നേരിട്ടൊരു ഏറ്റുമുട്ടലിലേക്ക് കടന്നത്. കോടതിവിധിക്കെതിരെ നിയമനിര്‍മാണത്തിന് തങ്ങളില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ നിലക്ക് പന്ത് കേന്ദ്ര സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. അവരില്‍ മേനകാഗാന്ധിയെയും ഉമാഭാരതിയെയും പോലുള്ളവര്‍ വിധിയെ അനുകൂലിക്കുമ്പോള്‍ പ്രധാനമന്ത്രിയും മറ്റും നാവനക്കുന്നില്ല. ഈ ചതി വിശ്വാസികള്‍ കാണാതിരുന്നുകൂടാ. അതേസമയം യുവതികളെ തങ്ങള്‍ മുന്‍കയ്യെടുത്ത് ക്ഷേത്രത്തിലേക്കയക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുമ്പോള്‍ ഭക്തകളെ മുന്‍നിര്‍ത്തി സമരത്തെ നേരിടുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ വിടുവായിത്തംപറയുന്നതും മറ്റൊരു ഇരട്ടത്താപ്പാണ്.
വരുന്ന അഞ്ചിനും ആറിനും മണ്ഡല മകരവിളക്കുകാലത്തും നട തുറക്കുമ്പോള്‍ വലിയ സമരം നടത്തുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ഹൈന്ദവ സംഘടനകളും പ്രതിഷേധത്തിനുണ്ട്. അയ്യായിരത്തോളം പൊലീസുകാരെ സ്ഥലത്ത് വിന്യസിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. കല്ലും കുറുവടിയും ലാത്തിയും തോക്കുംകൊണ്ട് ശവപ്പറമ്പാക്കാനുള്ളതല്ല പരിപാവനമായ ശബരിമല ക്ഷേത്രാങ്കണവും ഇതര ആരാധനാലയങ്ങളും. അമ്പലത്തിലെ തീപ്പൊരിമതി സര്‍വം ചാമ്പലാകാന്‍. അത് കാത്തിരിക്കുന്ന ചെന്നായ്ക്കളിവിടെയുണ്ടെന്ന് സര്‍വരും കരുതിയിരിക്കണം. അയ്യപ്പ വിശ്വാസികളുടെ പേരില്‍ കയ്യൂക്കുകാട്ടുന്നവരും ഭരണഘടനയുടെ ചുമലിലാണ് തങ്ങളിരിക്കുന്നതെന്ന് അവരുടെ വോട്ടുവാങ്ങി വന്നവരും മറക്കരുത്. സുപ്രീംകോടതി പുന:പരിശോധനാഹര്‍ജികള്‍ പരിഗണനക്കെടുക്കുന്ന 13 വരെ കാത്തിരിക്കാനോ പകരം നിയമം നിര്‍മിക്കാനോ ആണ് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടത്. ഇതിന് വേണ്ടത് ഇരുകൂട്ടരും ഒരുമേശക്ക് ചുറ്റുമിരിക്കലാണ്. അതിനുതകുന്ന വാക്ചാതുരിയും ശരീരഭാഷയുമാണ് അധികാരികളില്‍നിന്നുണ്ടാകേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല. തീയും രക്തവും കബന്ധങ്ങളും ഒന്നിനും പരിഹാരവുമല്ല. രക്തമിറ്റിച്ച് അമ്പലം പൂട്ടിക്കുമെന്നും രാജ്യത്തിന് എന്തു സംഭവിച്ചാലും ക്ഷേത്രം പണിയുമെന്നും ആണയിടുന്നവരുടെ ഉള്ളിലിരിപ്പ് യഥാര്‍ത്ഥ വിശ്വാസികള്‍ തുറന്നുകാണണം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.