Video Stories
സത്യവിശ്വാസ സാക്ഷ്യങ്ങള്‍
എ.എ വഹാബ്
ഖുര്‍ആന്‍ മനുഷ്യര്‍ക്കാകമാനമുള്ള ഒരു ജീവിത സന്ദേശമാണ്. ജീവിതം കാരുണ്യവാനായ ഏക ദൈവത്തിന്റെ ഒരു സമയബന്ധിത സോദ്ദേശ പദ്ധതിയാണ്. നിശ്ചയിക്കപ്പെട്ട സമയം കഴിഞ്ഞാല്‍ മനുഷ്യര്‍ ഉള്‍പ്പെടെ എല്ലാം ഈ ഭൗതിക ജീവിതത്തില്‍ നിന്ന് മടങ്ങും. നിലവിലുള്ള പ്രപഞ്ച സംവിധാനം നശിക്കും. പുതിയ ആകാശവും പുതിയ പ്രപഞ്ചങ്ങളുമായി മറ്റൊരു ലോകം നിലവില്‍ വരും. അത് അന്ത്യമില്ലാത്ത അനന്ത ലോകമായിരിക്കും. അവിടെ ജീവിതം അവസാനിക്കില്ല. അവിടെയുള്ള ജീവിതത്തിന്റെ ജയപരാജയങ്ങളും സുഖദുഃഖങ്ങളും തീരുമാനിക്കാനുള്ള ഒരു പരീക്ഷണ ഘട്ടമാണ് ഇന്നിവിടെ കാണുന്ന ഭൗതിക ജീവിതം. ഇവിടെ ആരെന്ത് നേടിയാലും അത് ശാശ്വതമായി നിലനില്‍ക്കില്ല. എല്ലാം സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിച്ച് നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത് ഏകനായ സ്രഷ്ടാവ് മാത്രമാണ്. മനുഷ്യന്റെ ഭാഗ്യദൗര്‍ഭാഗ്യങ്ങളും ജയപരാജയങ്ങളും തുടങ്ങി എല്ലാം നിലനില്‍ക്കുന്നത് ആ ഏക സ്രഷ്ടാവിനെ ആശ്രയിച്ച് മാത്രമാണ്. ഇവിടുത്തെ ഹ്രസ്വകാല ജീവിതത്തിലും പരലോകത്തെ അനന്തജീവിതത്തിലും വിജയം വരിക്കാന്‍ മനുഷ്യന്‍ ദൈവീക വെളിപാടായ ഖുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തി ജീവിക്കണമെന്ന് സര്‍വ്വജ്ഞാനിയായ സ്രഷ്ടാവ് നിര്‍ദ്ദേശിക്കുന്നു.
പ്രപഞ്ചത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഖുര്‍ആന്‍ പറയുന്നത് മുഴുവന്‍ സത്യമാണ്. ആ സത്യത്തില്‍ വിശ്വാസിക്കാതെ മനുഷ്യന് ജീവിത വിജയം കൈവരിക്കാനാവില്ലെന്ന കാര്യം ഖുര്‍ആന്‍ ഖണ്ഡിതമായി പറയുന്നുണ്ട്. സത്യവിശ്വാസികള്‍ വിജയം വരിച്ചിരിക്കുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന അല്‍ മുഅ്മിനൂന്‍ സൂറത്തിന്റെ പ്രാരംഭത്തില്‍, വിജയിക്കുന്ന സത്യവിശ്വാസികളുടെ ചില സ്വഭാവ സവിശേഷതകളെക്കുറിച്ച് പറഞ്ഞ തൊട്ടുടനെ സത്യവിശ്വാസത്തിന് സാക്ഷ്യങ്ങള്‍ നിരത്തുകയാണ് അല്ലാഹു. മറ്റു പലേ സൂറകളിലും ധാരാളമായി ഇത്തരം, സത്യവിശ്വാസ സാക്ഷ്യങ്ങള്‍, അടിക്കടി ഉണര്‍ത്തി മനുഷ്യനെ ജീവിത വിജയത്തിനായി സത്യത്തില്‍ ദൃഢമായി വിശ്വസിക്കാന്‍ നിരന്തരമായി പ്രേരിപ്പിക്കുന്നത് ഖുര്‍ആന്റെ ഒരു പതിവ് രീതിയാണ്. ഏക ദൈവ വിശ്വാസികളും, ബഹുദൈവത്വ ചിന്തകള്‍ക്കും നിരീശ്വരവാദികള്‍ക്കും ആഴത്തില്‍ ചിന്തിച്ച് സത്യം മനസ്സിലാക്കാന്‍ ഇവിടെ നല്‍കുന്ന സൂചനകള്‍. തനിക്ക് താന്‍ പോന്നവനാണെന്ന അഹന്തയോടെ സ്രഷ്ടാവിനെയും അവന്റെ നടപടി ക്രമങ്ങളെയും നിര്‍ദ്ദേശങ്ങളെയും നിരസിച്ചും അവഗണിച്ചും ജീവിതം നയിക്കുന്നവര്‍ക്ക് പുനര്‍വിചിന്തനത്തിന് അവസരം നല്‍കാനാണത്. ”തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമാക്കി അതിനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് നിക്ഷേപിച്ചു. പിന്നീട് ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപാന്തരപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമാക്കി. തുടര്‍ന്ന് ആ മാംസപിണ്ഡത്തെ നാം അസ്തിക്കൂടമായി രൂപാന്തരപ്പെടുത്തി എന്നിട്ട് നാം ആ അസ്തിക്കൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തി എടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു. പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ മരിക്കുന്നവരാകുന്നു. തുടര്‍ന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടുന്നതുമാണ്. (ഖു: 23:13-16).
മനുഷ്യന്റെ ഉല്‍പ്പത്തിയെയും പരിവര്‍ത്തനത്തിന്റെ പ്രാരംഭ പടവുകളെയും കുറിച്ചാണ് ഇവിടെ സൂചന. ചിന്തിക്കുന്നവര്‍ക്ക് ഏറെ ദൃഷ്ടാന്തങ്ങളും ആഴത്തിലുള്ള ഗുണപാഠങ്ങളും ഈ സൂക്തം ഉള്‍ക്കൊള്ളുന്നുണ്ട്. അധര്‍മിയും അക്രമിയുമായി ഭൂമുഖത്ത് തിമിര്‍ത്താടി ജീവിതം നയിക്കുന്ന മനുഷ്യന്‍ ഈ യാഥാര്‍ത്ഥ്യം ശരിക്കും മനസ്സിലാക്കിയാല്‍ അവന് ജീവിതത്തെ സംബന്ധിച്ച് വീണ്ടുവിചാരവും ശരിയായ ബോധവും ലഭിക്കും. മനുഷ്യനോ പ്രപഞ്ചമോ ഇവിടെ ഇല്ലായിരുന്നു. ഇല്ലായ്മയില്‍ നിന്നാണ് പ്രപഞ്ചത്തെയും മനുഷ്യനെയും അല്ലാഹു സൃഷ്ടിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ആ സത്യം അംഗീകരിക്കാന്‍ മനുഷ്യന് കഴിയും എന്നല്ലാതെ അതിന്റെ അതിസങ്കീര്‍ണമായ വിശദാംശങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ മനുഷ്യ മനസ്സിനാവില്ല. മനുഷ്യോല്‍പ്പത്തിയുടെ ആദ്യ പാഠമാണ് കളിമണ്ണിന്റെ സത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു എന്ന ആദ്യ പരാമര്‍ശം സൂചന നല്‍കുന്നത്. ഇത് സംബന്ധമായ ചില വിശദാംശങ്ങള്‍ ഖുര്‍ആനില്‍ മറ്റു പലേടത്തും പ്രവാചക വചനങ്ങളിലും ലഭ്യമാണ്. കളിമണ്ണ് കൊണ്ട് മനുഷ്യരൂപമുണ്ടാക്കി അതിന് പിന്നീട് ജീവന്‍ നല്‍കി തുടര്‍ന്ന് മനസ്സ് സംവിധാനിച്ചു, ഒടുവില്‍ അല്ലാഹുവിന്റെ ആത്മാവില്‍ നിന്ന് ഊതിയാണ് ആ സൃഷ്ടി പ്രക്രിയ അല്ലാഹു പൂര്‍ത്തീകരിച്ചത്. അത് ആദിമനുഷ്യന്‍ ആദം. ആദമില്‍ നിന്ന് ഹവ്വയെ സൃഷ്ടിച്ചു. ചോരയും നീരും ഒക്കെയുള്ള ആദമിലും ഹവ്വയിലും അല്ലാഹു ബീജ സംവിധാനം സൃഷ്ടിച്ചു. അത് ആണും പെണ്ണുമാക്കി. അവര്‍ ഇണചേര്‍ന്ന് ബീജസങ്കലനത്തിലൂടെ പിന്‍ഗാമി. ലക്ഷക്കണക്കിന് പുരുഷ ബീജങ്ങളാണ് സ്ത്രീയുടെ അണ്ഡവുമായി ഒത്തുചേരാന്‍ മത്സരിച്ചോടുന്നത്. അതില്‍ ഒന്നുമാത്രം ലക്ഷ്യം കാണുന്നു. അതാണ് നമ്മുടെ ഓരോരുത്തരുടെയും പ്രാരംഭം. അന്ന് നമ്മുടെ കൂടെ ഓടിയ മറ്റെല്ലാ സഹോദരങ്ങളും അന്നവിടെത്തന്നെ മരിച്ചുപോയി.
തുടര്‍ന്ന് ഭ്രൂണത്തിന്റെയും മാംസപിണ്ഡത്തിന്റെയും അസ്തിക്കൂടത്തിന്റെ പൂര്‍ണ സൃഷ്ടിയുടെയും ഒക്കെ ഘട്ടങ്ങള്‍ വിവരിക്കുന്നു. ഇവയില്‍ എവിടെ എങ്കിലും ഒരു മനുഷ്യന് സ്വന്തം ജനനത്തില്‍ എന്തെങ്കിലും പങ്കുവഹിക്കാനാവുമോ? എല്ലാം അല്ലാഹു മാത്രം ചെയ്തുതന്നത്. പ്രസവവും തുടര്‍ന്ന് വളര്‍ച്ചയും ആദ്യത്തേതുപോലെ പൂര്‍ണമായും അല്ലാഹുവിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തുവന്ന മനുഷ്യന്റെ ദുനിയാവിലെ ജീവിതത്തിന്റെ വിശദാംശങ്ങളെല്ലാം അപ്പടി ഒഴിവാക്കിക്കൊണ്ടാണ് മരണത്തെക്കുറിച്ചും തുടര്‍ന്ന് പുനരുദ്ധാരണ നാളിലെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചും അല്ലാഹു പരാമര്‍ശിക്കുന്നത്. ഏറെ ചിന്തനീയമാണ് അവതരണം. പരമ നിസ്സഹായതയില്‍ നിന്ന് ഉടലെടുത്ത് അല്ലാഹുവിന്റെ സംരക്ഷണം മാത്രം അവലംബിച്ച് വളര്‍ന്നവനാണ് മനുഷ്യന്‍. വളര്‍ച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളില്‍ അല്ലാഹു അറിവും കഴിവും ശക്തിയും ശേഷിപ്പും ഒക്കെ നല്‍കിയപ്പോള്‍ സ്വന്തം ഉല്‍പ്പത്തി യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നു അവന്‍.
ദുനിയാവിലെ ജീവിതത്തിലെ കഴിവും ശക്തിയും എല്ലാം ഒരുനാള്‍ അവസാനിക്കും. പരമ നിസ്സഹായനായിത്തന്നെ അവന്‍ മരണത്തിന് കീഴടങ്ങും. അവിടംകൊണ്ട് അവസാനിക്കുന്നില്ല. പുനരുദ്ധാനം വരും. അന്ന് എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും. ദുനിയാവില്‍ ലഭിച്ചതിനെക്കുറിച്ചെല്ലാം ചോദ്യം ചെയ്യപ്പെടും എന്ന സൂചനയും ഇതിനോടൊപ്പം തന്നെ അല്ലാഹു നല്‍കുന്നു. താന്‍ കേമനാണെന്നും മറ്റു പലരെക്കാള്‍ മേലെയാണെന്നും തെറ്റായി ധരിച്ച് ഇവിടുത്തെ ജീവിതത്തില്‍ സത്യനിഷേധവും അധര്‍മ്മവും അക്രമവും തുടങ്ങി നീതിക്ക് വിരുദ്ധമായതെല്ലാം പ്രവര്‍ത്തിക്കുന്ന മനുഷ്യന്‍ സ്വന്തം ഉല്‍പ്പത്തിയെക്കുറിച്ച് ചിന്തിച്ച് പഠിച്ച് നേരെയാവാനാണ് മേല്‍സൂക്തങ്ങള്‍ മനുഷ്യനെ പഠിപ്പിക്കുന്നത്. ആരും ഇവിടെ സ്വയം കേമന്മാരല്ല. എല്ലാവരുടെയും എല്ലാത്തരം മൂലധനങ്ങളും ദൈവീക ദാനമാണ്. സ്വന്തം ജന്മംപോലും. സ്രഷ്ടാവ് പറഞ്ഞുതരുന്ന ഈ സത്യം വിശ്വസിച്ച് അംഗീകരിച്ച് ജീവിക്കുന്ന സത്യവിശ്വാസികള്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ