Video Stories
വോട്ടര്‍മാരോടുള്ള വെല്ലുവിളി
‘കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല. നവോത്ഥാനത്തിനുള്ള ഊര്‍ജം സംഭരിക്കാനുള്ള സമയമാണ് ഇപ്പോള്‍ കേരളീയര്‍ക്കുമുന്നിലുള്ളത്. ഇതിന്റെ പ്രഖ്യാപനമാണ് ഈ പുതുവര്‍ഷദിനത്തില്‍ വനിതാമതിലിലൂടെ കേരളത്തിലെ വനിതകള്‍ നടത്തിയത്.’ ഫെബ്രുവരി 12ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ പുസ്തകോല്‍സവ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായിവിജയന് കേരളീയരോട് ഇങ്ങനെ പറഞ്ഞത്. അതുകഴിഞ്ഞ് ഏതാണ്ട് ഒരുമാസം തികയുംമുമ്പ് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ സി.പി.എം നേതൃത്വം നല്കുന്ന ഇടതുപക്ഷ മുന്നണി പതിനേഴാം ലോക്സഭാതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടു. ഇതില്‍ പക്ഷേ തെളിയുന്നത് മേല്പറഞ്ഞ നവോത്ഥാനത്തിന്റെ വിളംബരമാണോ എന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കക്ഷിയും ജനങ്ങളോട് അര്‍ത്ഥശങ്കയില്ലാത്തവിധം വിശദീകരിച്ചാല്‍ നന്നായിരിക്കും.
പാര്‍ട്ടിയുടെ ലോക്സഭാസ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് മാര്‍ച്ച് ഒന്‍പതിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത് മികച്ച സ്ഥാനാര്‍ത്ഥികളെയാണ് തന്റെ പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നതെന്നാണ്. പൊന്നാനിയില്‍ പി.വി അന്‍വറും വടകരയില്‍ പി. ജയരാജനും അടക്കം 14 പുരുഷന്മാരെയും കണ്ണൂരില്‍ പി.കെ ശ്രീമതിയെയും പത്തനംതിട്ടയില്‍ വീണാജോര്‍ജിനെയുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇതില്‍ പി.വി അന്‍വര്‍, വീണാജോര്‍ജ്, ആലപ്പുഴയിലെ എ.എം ആരിഫ്, കോഴിക്കോട്ടെ കെ. പ്രദീപ്കുമാര്‍ എന്നിവര്‍ നിലവിലെ നിയമസഭയില്‍ അംഗങ്ങളും മറ്റുള്ള അഞ്ചു പേര് നിലവില്‍ എം.പിമാരുമാണ്. എറണാകുളത്തെ സ്ഥാനാര്‍ത്ഥി പി. രാജീവും കെ.എന്‍ ബാലഗോപാലും മുമ്പ് രാജ്യസഭാംഗങ്ങളായിരുന്നവരും. സി.പി.എമ്മിന്റെ പാര്‍ട്ടിചട്ടമനുസരിച്ച് രണ്ടില്‍ കൂടുതല്‍ തവണ ഒരു പാര്‍ലമെന്ററി പദവി വഹിക്കരുതെന്നാണെങ്കിലും അതൊന്നും ഇത്തവണ പ്രസക്തമല്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ജയസാധ്യത മാത്രമാണ് തങ്ങള്‍ കണക്കിലെടുത്തതെന്നാണ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്. എങ്കില്‍ ജയരാജനെയും അന്‍വറിനെയും പോലുള്ള ക്രിമിനല്‍, അഴിമതി കേസുകളില്‍ പ്രതിയായവരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള തീരുമാനത്തിന് എന്ത് സാംഗത്യമാണ് സി.പി.എം ജനങ്ങള്‍ക്കുമുമ്പാകെ വെക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ മൂന്ന് കൊലപാതകക്കേസുകളില്‍ മൂന്നിലും സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുള്ള വ്യക്തിയാണ് പി. ജയരാജന് എന്നതുപോകട്ടെ, മുന്‍ സി.പി.എം നേതാവായിരുന്ന വടകര ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന് അടക്കമുള്ളവരുടെ കൊലപാതകത്തില്‍ ആരോപണത്തിന്റെ കുന്തമുനയില്‍ നില്‍ക്കുന്നയാളും. കണ്ണൂരില്‍ സി.പി.എമ്മിനെ വളര്‍ത്തിയെടുക്കുന്നതിലും പിടിച്ചുനിര്‍ത്തുന്നതിലും അക്ഷീണം പ്രയത്നിക്കുന്നയാളെന്നതുകാരണമാണ് ജയരാജനെ സി.പി.എം വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെങ്കില്‍ അവിടെ തന്നെയാണ് ടി.പി ചന്ദ്രശേഖരന് എന്ന കമ്യൂണിസ്റ്റ് നേതാവ് കൊലചെയ്യപ്പെട്ടതും. ഇനി അതുതന്നെയാണ് സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമെന്ന് വാദിച്ചാല്‍ അതിലൂടെ അവിടുത്തെ വോട്ടര്‍മാരെയും ജനങ്ങളെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമല്ലേ സി.പി.എം ചെയ്തിരിക്കുന്നത്. ചന്ദ്രശേഖരന്റെ പത്നി കെ.കെ രമയെ ആസ്ഥാനവിധവ എന്നും കേട്ടാലറയ്ക്കുന്ന മറ്റുപലതും വിളിച്ചാക്ഷേപിച്ച പാര്‍ട്ടി സ്വന്തം സഖാക്കളുടെയും അനുഭാവികളുടെയും പിന്തുണയുണ്ടെന്ന ഹുങ്കിലാണ് ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതെങ്കില്‍ അത് ജനങ്ങളുടെ സഹനശേഷിയെയും ഓര്‍മശക്തിയെയും ചോദ്യംചെയ്യുന്ന തികഞ്ഞ ധിക്കാരമാണ്. ആഭ്യന്തര ഭരണം നിയന്ത്രിക്കുന്ന ഒരു പാര്‍ട്ടിയാണ് വടകരയിലെയും സംസ്ഥാനത്തെയാകെയും വോട്ടര്‍മാരോട് ഈ ചതി ചെയ്തിരിക്കുന്നതെന്നതിനെ ഭീകരമെന്നേ വിശേഷിപ്പിക്കേണ്ടൂ. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം അക്രമ രാഷ്ട്രീയത്തിനെതിരെയാണെന്ന കോടിയേരിയുടെ ശനിയാഴ്ചത്തെ പരാമര്‍ശമാണ് ഈ വര്‍ഷത്തെ ഏറ്റവുംവലിയ തമാശയെന്ന് പറയാം.
പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി ഇത്തവണ നിലമ്പൂരില്‍നിന്ന് ജയിച്ച സി.പി.എം സ്വതന്ത്രന് പി.വി അന്‍വറാണ്. ഇദ്ദേഹത്തിന്റെ പേരില്‍ കേരള സര്‍ക്കാര്‍ തന്നെ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകളും കോടതിയില്‍ നിലനില്‍ക്കുന്ന ഭൂമി കയ്യേറ്റക്കേസുകളും കണക്കിലെടുക്കുന്നില്ലെന്നുകൂടിയല്ലേ സി.പി.എം വിളംബരം ചെയ്യുന്നത്. സ്വകാര്യ കുത്തകകള്‍ക്കും ഭൂമി കയ്യേറ്റക്കാര്‍ക്കും ഓശാന പാടുന്ന സി.പി.എം ഇത്തരമൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അല്‍ഭുതമില്ലെങ്കിലും ഇതിന് വോട്ടര്‍മാര്‍ മറുപടി പറയുമെന്നേ പറയാനുള്ളൂ. നവോത്ഥാനത്തെക്കുറിച്ച് വായിട്ടടിക്കുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയും തിരിച്ചറിയേണ്ട മറ്റൊന്നാണ് വനിതകള്‍ക്ക് നല്‍കിയിരിക്കുന്ന സ്ഥാനാര്‍ത്ഥി അനുപാതം. പാര്‍ലമെന്റിലെ മൂന്നിലൊന്ന് പ്രാതിനിധ്യപ്രകാരം ഇരുപതില്‍ ആറു വനിതകള്‍ വേണമെന്നിരിക്കെയാണ് രണ്ടു പേരുടെ സ്ഥാനാര്‍ത്ഥിത്വം. പാര്‍ലമെന്റില്‍ വനിതാസംവരണ ബില്ലിനുവേണ്ടി പോരാടുന്നുവെന്ന് പറയുന്ന കമ്യൂണിസ്റ്റ് കക്ഷികള്‍ക്ക് ഇതും ഭൂഷണം. എഴുത്തുകാര്‍വരെ ഇതിനെതിരെ പരസ്യമായി രംഗത്തുവന്നപ്പോള്‍ വനിതാമതിലില്‍ അണിനിരന്ന വനിതകളുടെ രോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിരിക്കുന്നേയുള്ളൂ. പിണറായി നടേ പറഞ്ഞ നവോത്ഥാനത്തിന്റെ ഊര്‍ജം പി.കെ ശശിയുടെ വിഷയജഢിലമായ കമ്യൂണിസ്റ്റ് ഊര്‍ജമല്ലാതെന്താണ് ?
പി. ജയരാജന് പകരം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി ജയരാജനെയാണ് പുതിയ സെക്രട്ടറിയായി സി.പി.എം കണ്ണൂര്‍ ജില്ലയില്‍ നിയോഗിക്കുന്നതത്രേ. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരിലായാലും ഇനീഷ്യല്‍ മാത്രമേ ഈ മാറ്റത്തിലൂടെ മാറുന്നുള്ളൂ. സ്ത്രീയെ അപമാനിച്ചെന്ന കുറ്റത്തിന് പാര്‍ട്ടി പുറത്താക്കിയ നേതാവിനെ വീണ്ടും ജില്ലാകമ്മിറ്റിയിലേക്ക് തിരിച്ചെടുത്തതും പാലക്കാട് ജില്ലാസെക്രട്ടറിയേറ്റംഗത്തെ ആറു മാസത്തേക്ക് പുറത്താക്കിയിട്ടും അദ്ദേഹത്തെകൊണ്ട് പാര്‍ട്ടി പരിപാടികള്‍ നടത്തിക്കുന്നതുമെല്ലാം നവോത്ഥാനത്തിന്റെ ഗണത്തില്‍പെടുത്താമെങ്കില്‍ കടന്ന കൈയാണെന്നേ പറയാനുള്ളൂ. മത ന്യൂനപക്ഷങ്ങളെ അവഹേളിച്ച നേതാക്കളുമായും പാര്‍ട്ടികളുമായും മുന്നണിയുണ്ടാക്കുകയും നാലു വോട്ടിന് വേണ്ടി സകലതും പണയം വെക്കുകയും ചെയ്തിരിക്കുകയാണ് തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി. ഇവരാണ് മോദിയുടെയും അമിത്ഷായുടെയും ന്യൂനപക്ഷ വിരുദ്ധതക്കും അഴിമതിക്കുമെതിരെ വോട്ടുതേടുന്നത്. ജനങ്ങളെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് ഇനിയും മനസ്സിലായിട്ടില്ലെങ്കില് ‘അറിയാത്ത പുള്ള ചൊറിയുമ്പോള്‍ അറിയും’ എന്നേ ഓര്‍മിപ്പിക്കാനുള്ളൂ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ