Video Stories
കാത്തിരിപ്പിനിടയിലെ കച്ചവട ചിന്തകള്‍
ഫിര്‍ദൗസ് കായല്‍പ്പുറം
പോളിങ് കഴിഞ്ഞ് വോട്ടുകള്‍ പെട്ടിയിലായ ശേഷമുള്ള കാത്തിരിപ്പ് വല്ലാത്ത ബോറാണ്. എങ്കിലും ക്ഷമയോടെ കാത്തിരുന്നേ മതിയാവൂ. കാത്തിരിപ്പിന്റെ ഇടവേളയില്‍ ചില കച്ചവട ചിന്തകളെ കുറിച്ചാണ് സി.പി.എം ഇപ്പോള്‍ വാചാലമാകുന്നത്. ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയപ്പോള്‍ത്തന്നെ ബി.ജെ.പിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചുവിറ്റെന്ന് സി.പി.എം പ്രഖ്യാപിച്ചു. കേരളത്തില്‍ ബി.ജെ.പിയെ ഒരു ‘ശക്തി’യായി ഉയര്‍ത്തിക്കാട്ടുന്നതിന്റെ പുതിയൊരു രൂപമാണ് ഈ ആരോപണം.
വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തമായ പത്തോളം പാര്‍ട്ടികളുണ്ട്-ഒരുപക്ഷേ, നിര്‍ണായകമായേക്കാവുന്ന സീറ്റുകളുമായി ഡല്‍ഹിക്ക് വണ്ടികയറുന്നവര്‍. ആ പട്ടികയില്‍ ഇടം നേടാനാകാത്ത പാര്‍ട്ടിയാണ് സി.പി.എം. അതുകൊണ്ടുതന്നെ സി.പി.എമ്മിന് കച്ചവടക്കഥകള്‍ പറഞ്ഞ് കാലം കഴിക്കേണ്ടിവരും.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിയുടെ ആത്യന്തികമായ ലക്ഷ്യം നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടര്‍ഭരണം തന്നെയാണ്. അതിന് അനുകൂലമായ സാഹചര്യമൊരുക്കാന്‍ രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും സീറ്റുകള്‍ കുറയണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകരുതെന്ന വാശിയോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പി, കേരളത്തില്‍ കോണ്‍ഗ്രസിന് വോട്ട് മറിച്ചുവിറ്റെന്ന ആരോപണം ഉയര്‍ത്തുകയാണ് സി.പി.എം കേന്ദ്രങ്ങള്‍. ഇത്തരം ആരോപണങ്ങള്‍ കേരളത്തില്‍ എക്കാലത്തും സി.പി.എം ഉന്നയിച്ചിട്ടുണ്ട്. നിയമസഭാതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും തങ്ങള്‍ക്ക് അടിപതറുന്ന ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധം ആരോപിക്കല്‍ സി.പി.എം പതിവാക്കിയിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണമെന്ന് അവര്‍ വ്യക്തമാക്കാറുമില്ല.
ബി.ജെ.പി ആദ്യമായി കേരളത്തില്‍നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച 1984ല്‍ രണ്ട് ലക്ഷത്തോളം വോട്ടാണ് നേടിയത്. 1984ലെ ആദ്യ മത്സരത്തില്‍ നിന്നും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ബി.ജെ.പി കേരളത്തില്‍ നേടിയത് പതിനെട്ടര ലക്ഷം വോട്ട്. 1984ല്‍ അഞ്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രണ്ട് ലക്ഷം വോട്ട് നേടിയ ബി.ജെ.പി 2014ല്‍ 18 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോഴാണ് 18 ലക്ഷത്തിലേറെ വോട്ട് നേടിയത്. 1984ല്‍ കാസര്‍കോട്, വടകര, മഞ്ചേരി, എറണാകുളം, മാവേലിക്കര മണ്ഡലങ്ങളിലാണ് ബി.ജെ.പി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഈ വോട്ട് നേടിയത്. ഇതിന്പുറമെ, ബി.ജെ.പിയും ആര്‍.എസ്.എസും പിന്തുണച്ച തിരുവനന്തപുരം മണ്ഡലത്തിലെ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥി ഒരുലക്ഷത്തിലേറെ വോട്ട് നേടി. ഈ വോട്ട് കൂടി ചേരുമ്പോള്‍ മൂന്നു ലക്ഷത്തിന് പുറത്ത് വോട്ടാകും. ഇത് മൊത്തം ചെയ്ത വോട്ടിന്റെ മൂന്ന് ശതമാനമാണ്. ബി.ജെ.പി വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ സി.പി.എമ്മിന്റെ വോട്ട് ചോര്‍ച്ച വ്യക്തമാകും. അതിനര്‍ത്ഥം സി.പി.എം ചിഹ്നത്തില്‍ വോട്ട് ചെയ്തിരുന്നവര്‍ താമരയിലേക്ക് മാറി എന്നല്ല. പല കാലങ്ങളിലായി പല മണ്ഡലങ്ങളിലും സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് വഴിയൊരുക്കിയിട്ടുണ്ടെന്ന് വ്യക്തം.
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുന്നെങ്കില്‍ അതിനും കാരണം സി.പി.എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. ശബരിമലയിലെ യുവതീ പ്രവേശന വിഷയം ഉയര്‍ന്നുവന്നിരുന്നില്ലെങ്കില്‍ ഇത്തവണ വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ ബി.ജെ.പിക്ക് പ്രചാരണ രംഗത്ത് ഇത്ര കരുത്ത് ലഭിക്കുമായിരുന്നില്ല. കെ. മുരളീധരന്‍ പറഞ്ഞതുപോലെ പിണറായി വിജയന്‍ ബി.ജെ.പിക്ക് നല്‍കിയ ഓക്‌സിജനാണ് ശബരിമല വിഷയം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബി.ജെ.പി നേടിയ വോട്ടുകള്‍ ഇങ്ങനെയാണ്: കാസര്‍കോട്- 172826, കണ്ണൂര്‍- 51636, വടകര- 76313, വയനാട്- 80752, കോഴിക്കോട്- 115760, മലപ്പുറം- 64705, പൊന്നാനി- 75212, പാലക്കാട്- 136587, ആലത്തൂര്‍- 87803, തൃശൂര്‍- 102681, ചാലക്കുടി- 92848, എറണാകുളം- 99003, ഇടുക്കി- 50438, കോട്ടയം- 44357, ആലപ്പുഴ (ആര്‍.എസ്.പി ബി)- 43051, മാവേലിക്കര- 79743, പത്തനംതിട്ട- 138954, കൊല്ലം- 58671, ആറ്റിങ്ങല്‍- 90528, തിരുവനന്തപുരം- 248941. ഇതില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ശക്തി തെളിയിക്കാനായിട്ടുണ്ട്. ഇത്തവണ ബി.ജെ.പി വോട്ട് മറിച്ചെന്ന് സി.പി.എം ആരോപിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട്.
സത്യസന്ധമായി പരിശോധിച്ചാല്‍ കേരളത്തില്‍ ബി.ജെ.പി ശക്തിപ്പെട്ടിട്ടുണ്ട്. ആ യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തില്‍ ബി.ജെ.പി വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം ഇടതുപക്ഷം തന്നെയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഒ. രാജഗോപാല്‍ 2,81,818 വോട്ട് നേടി വിജയത്തിനരികെ വരെ എത്തിയതാണ് കേരളത്തില്‍ അവര്‍ കാഴ്ചവെച്ച ഏറ്റവും വലിയ പോരാട്ടം. ഇതിന് ആരാണ് കാരണക്കാര്‍?. ഇടതുപക്ഷവുമായോ സി.പി.ഐയുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചതിലൂടെ പരോക്ഷമായെങ്കിലും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയായിരുന്നു എല്‍.ഡി.എഫ്. ബെനറ്റ് എബ്രഹാമിന് നല്‍കിയ പെയ്‌മെന്റ് സീറ്റ് വിവാദത്തിലൂടെ ഇവിടെ ഇടതുപക്ഷം ദുര്‍ബലമായി. അന്നുണ്ടായ വളര്‍ച്ചയുടെ അനുരണങ്ങളിലാണ് ഇന്ന് തിരുവനന്തപുരത്ത് ബി.ജെ.പിയുടെ നിലനില്‍പ്പ്. രാജഗോപാല്‍ 2014ല്‍ നേടിയ വോട്ടുകളില്‍ നല്ലൊരുഭാഗവും ബി.ജെ.പി പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്താന്‍ പിന്നീടവര്‍ക്ക് കഴിഞ്ഞു. അതിന്റെ ഫലമായാണ് തുടര്‍ന്നു നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ നേമത്ത് ബി.ജെ.പി വിജയിച്ചതും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും രണ്ടാംസ്ഥാനത്തെത്താന്‍ കഴിഞ്ഞതും. തിരുവനന്തപുരം നഗരസഭയില്‍ മുഖ്യപ്രതിപക്ഷമായി ബി.ജെ. പി വളര്‍ന്നതിന് പിന്നിലും ഇടതുപക്ഷത്തിന് സംഭവിച്ച പിഴവാണെന്നതില്‍ സംശയമില്ല.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ യു.ഡി.എഫിന് 17.38 ശതമാനം വോട്ട് ലഭിച്ചു. 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പായപ്പോള്‍ ഇത് 27.10 ശതമാനമായി ഉയര്‍ന്നു. ബി. ജെ.പിക്ക് 2011ലെ തെരഞ്ഞെടുപ്പില്‍ 37.49 ശതമാനം വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ 42.10 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇക്കാലയളവില്‍ എല്‍.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതം 43.02 ശതമാനത്തില്‍നിന്നും 26.33 ശതമാനമായി കുത്തനെ ഇടിഞ്ഞു. എല്‍.ഡി.എഫിന്റെ വോട്ട് കുത്തനെ ഇടിഞ്ഞപ്പോള്‍ അതില്‍നിന്നു നേട്ടമുണ്ടാക്കിയത് ബി.ജെ. പിയാണ്. ഇക്കാര്യങ്ങളൊന്നും സി.പി.എം ബുദ്ധിജീവികള്‍ അംഗീകരിക്കില്ല. തലസ്ഥാനത്തെ പ്രമുഖ സി.പി.എം നേതാവാണ് വി. ശിവന്‍കുട്ടി. അദ്ദേഹം നേമം എം.എല്‍.എ ആയിരിക്കെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് രാജഗോപാല്‍ 42.10 ശതമാനം വോട്ട് നേടിയത്.
മഞ്ചേശ്വരത്താകട്ടെ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 49,817 വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52,459 വോട്ടായി ഉയര്‍ന്നു. 2011ല്‍ ബി.ജെ.പിക്ക് 43,989 വോട്ട് ലഭിച്ചത് 2014ല്‍ 46,631 വോട്ടായി വര്‍ധിച്ചു. ഇക്കാലയളവില്‍ എല്‍.ഡി.എഫിനു ലഭിച്ച വോട്ട് 35,067ല്‍ നിന്നും 29,433 വോട്ടായി കുറഞ്ഞു. ഇവിടെ വോട്ട് ചോര്‍ച്ച നടന്നത് സി.പി.എമ്മിനാണ്. സംസ്ഥാനത്തെ ഏത് മണ്ഡലം പരിശോധിച്ചാലും ഇത്തരമൊരു കണക്ക് വ്യക്തമാണ്. മറ്റൊന്ന് പത്തു വര്‍ഷത്തിന് മുന്‍പുണ്ടായിരുന്ന സാഹചര്യമല്ല ഇന്നുള്ളത്. ബി.ജെ.പിയെയും സംഘ്പരിവാരങ്ങളെയും ചെറുത്തുതോല്‍പ്പിക്കാന്‍ കരുത്തുള്ള രാജ്യത്തെ ഏക പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കുമ്പോള്‍ ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്ന വാദം തികച്ചും ബാലിശമാണ്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി കേരളത്തില്‍ അധികാരം നിലനിര്‍ത്താനാണ് സി.പി. എം ആഗ്രഹിക്കുന്നത്. ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിലൂടെ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നാണ് അവരുടെ മോഹം. ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ അതില്‍നിന്ന് മാറി മൂന്നാം മുന്നണിയായി മത്സരിച്ച് ബി.ജെ.പിക്ക് പത്ത് സീറ്റുകളില്‍ വിജയിക്കാനുള്ള അവസരമുണ്ടാക്കിയിരുന്നു സി.പി. എം. 34 വര്‍ഷം ഭരിച്ച ബംഗാളില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് വളര്‍ന്നതും സി.പി.എമ്മിന്റെ തകര്‍ച്ചയില്‍ നിന്നാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ