Video Stories
ഫാസിസത്തിന്റെ നാണംകെട്ട വേട്ട
ഏറെ നാളത്തെ വേട്ടക്കൊടുവില്‍ കോണ്‍്ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ അണപ്പല്ലുകള്‍ക്കിടയില്‍ അകപ്പെട്ടിരിക്കുകയാണ്. ഫാസിസത്തെ അധികാര മുഷ്ടികൊണ്ട് പ്രതിരോധിച്ചതിന്റെ പരിണിത ഫലമാണ് പി. ചിദംബരത്തെ പിടികൂടിയതിനു പിന്നിലെ പ്രചോദിത ഘടകമെന്ന കാര്യം തീര്‍ച്ച. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ധനമന്ത്രിക്കു മേല്‍ കുരുക്ക് മുറുകുമ്പോള്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വീണ്ടും ചര്‍ച്ചയാകുന്നതും അതുകൊണ്ടാണ്. എഫ്.ഐ.ആറില്‍ വ്യക്തമായ കുറ്റം രേഖപ്പെടുത്താതെ, നേരിട്ട് അഴിമതി നടത്തിയതിന് തെളിവുകള്‍ ലഭ്യമല്ലാതെ സി.ബി.ഐ അതിസാഹസികമായി ചിദംബരത്തെ കസ്റ്റഡിയിലെടുത്തതിന്റെ സാംഗത്യമെന്താണെന്ന് പ്രബുദ്ധ ജനതയ്ക്ക് നന്നായറിയാം. മൂന്നു ദിവസം തുടര്‍ച്ചയായി വീട്ടിലേക്ക് തേടിവരികയും ഒടുവില്‍ ആര്‍ജവത്തോടെ വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയ ചിദംബരത്തിന്റെ വീടിന്റെ മതില്‍ചാടി പിടികൂടുകയും ചെയ്ത് നാണംകെട്ട വേട്ടയാടലായിപ്പോയി. നേതാക്കളെ കേസില്‍ കുടുക്കി കാരാഗൃഹത്തിലടച്ച് കോണ്‍ഗ്രസ് മുക്ത ഭാരതം കെട്ടിപ്പടുക്കുന്നതിന്റെ വൃഗ്രതയാണ് കുറ്റാന്വേഷണ ഏജന്‍സിയെ കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഈ നെറികേടുകളെല്ലാം ചെയ്യിക്കുന്നത്. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും ഇങ്ങനെ ഭരണകൂടത്തിന്റെ പിണിയാളുകളായാല്‍ ജനാധിപത്യമൂല്യങ്ങളുടെ സത്തയാണ് തകര്‍ന്നു തരിപ്പണമാകുന്നത്. മാത്രമല്ല, നിഷ്പക്ഷ കുറ്റാന്വേഷണത്തിലൂടെ നേരറിയാമെന്ന വിശ്വാസ്യതക്കാണ് ഇത്തരം ചെയ്തികള്‍ കളങ്കമേല്‍പിക്കുന്നത്.
ചിദംബരത്തിനെതിരെ മൂന്ന് പ്രധാന കുറ്റങ്ങളാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ധനകാര്യ മന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തുവെന്ന കേസിലാണ് സി.ബി.ഐയും കേന്ദ്ര സര്‍ക്കാറും അമിതാവേശം കാണിക്കുന്നത്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വഴിവിട്ടു വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചിദംബരം ഇടനിലക്കാരനായി എന്നു തെളിയിക്കാനുള്ള കനപ്പെട്ട രേഖകളൊന്നും സി.ബി.ഐ വെളിപ്പെടുത്തുന്നില്ല. ധനകാര്യ മന്ത്രിപദവി ദുരുപയോഗം ചെയ്തു അഴിമതിക്ക് അനുകൂലമായ തീരുമാനമെടുത്തുവെന്ന ആരോപണം ആര്‍ക്കും ആര്‍ക്കെതിരെയും ഏതുസമയവും എടുത്തുപയോഗിക്കാവുന്ന ആയുധമാണ്. കേസില്‍ മകന്‍ കാര്‍ത്തി അറസ്റ്റിലായതാണ് ചിദംബരത്തിനു നേരെ ബി.ജെ.പിക്ക് വാളോങ്ങാനുള്ള അവസരമായത്. ഇതിന് കൂട്ടുനില്‍ക്കുന്ന നീക്കങ്ങള്‍ കുറ്റാന്വേഷണ ഏജന്‍സിയുടെ ഭാഗത്തു നിന്ന് തുടക്കം മുതല്‍ തന്നെ സജീവമായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ തന്നെ കാര്യങ്ങള്‍ ഏറെക്കുറെ തങ്ങളുടെ വരുതിയില്‍ വരുമെന്ന് നിനച്ചതു പോലെയായിരുന്നു സി.ബി.ഐയുടെ പിന്നീടുള്ള നീക്കങ്ങളത്രയും. അതുകൊണ്ടു തന്നെ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് മനസിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ അന്തര്‍നാടകത്തിന്റെ ട്വിസ്റ്റ് സൊഹ്്‌റാബുദ്ദീന്‍ ഷെയ്ക് കേസിലെ അിത്ഷായുടെ അറസ്റ്റ് തന്നെയാണ്. 2010ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരില്‍ ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റിലാകുന്നത്. 2005ല്‍ പെറ്റി കേസില്‍ കുറ്റവാളിയായ സൊഹ്‌റാബുദ്ദീന്‍ ഷെയ്കിനെയും ഭാര്യയെയും മറ്റൊരു സാക്ഷിയെയും കൊലപ്പെടുത്താന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി ആയിരുന്ന അമിത് ഷാ ഉത്തരവിട്ടതായി സി.ബി.ഐ ആരോപിച്ചിരുന്നു. 2005ലാണ് അമിത് ഷായുടെ അറസ്റ്റിലേക്ക് നയിച്ച ഈ വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദിയെന്ന് ആരോപിക്കപ്പെട്ട സൊറാഹ്ബുദീനെ മഹാരാഷ്ട്രയിലേക്കുള്ള യാത്രക്കിടെ ഗുജറാത്ത് എ.ടി.എസ് തട്ടിക്കൊണ്ടുപോവുകയും 2005 നവംബറില്‍ ഗാന്ധിനഗറില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയുമായിരുന്നു. ഏറ്റുമുട്ടല്‍ കൊലയ്ക്ക് ദൃക്‌സാക്ഷിയായിരുന്ന തുള്‍സിറാം പ്രജാപതി 2006 ഡിസംബറില്‍ കൊല്ലപ്പെടുകയും ചെയ്തു. ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ അറിവോടെയായിരുന്നു വ്യാജഏറ്റുമുട്ടല്‍ എന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാല്‍ സംഭവത്തില്‍ അമിത് ഷാ യുടെ പങ്കാളിത്തത്തിന് തെളിവില്ലെന്ന കാരണം പറഞ്ഞ് പിന്നീട് കോടതി അമിത്ഷായെ വെറുതെ വിടുകയായിരുന്നു. 2010 ജൂലൈയില്‍ സി.ബി.ഐ ഷായെ അറസ്റ്റ് ചെയ്ത് മൂന്നു മാസത്തിനുശേഷമാണ് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്. 2012ല്‍ സൊഹ്‌റാബുദീന്‍ കേസ് സി.ബി.ഐയുടെ അപേക്ഷ പ്രകാരം മുംബൈയിലേക്കു മാറ്റി. 2014ല്‍ മുംബൈയിലെ സി.ബി.ഐ കോടതിയാണ് അമിത് ഷാക്കെതിരായ കേസ് തള്ളിയത്. ഈ വിധി സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു.
ഇിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി 2016ലാണ് സുപ്രീംകോടതി തള്ളിയത്. കേസില്‍ വാദം കേട്ട ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നെങ്കിലും ഇതും സപ്രീംകോടതി തള്ളുകയായിരുന്നു. ചിദംബരത്തിന്റെ കേസ് അന്വേഷിക്കുന്ന ഏജന്‍സികളില്‍ ഒന്നായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ എസ്.കെ മിശ്ര, ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ചിദംബരവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മിശ്രയെ അന്ന് മറ്റൊരു കേഡറിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കേസിന്റെ പിന്നീടുള്ള പ്രയാണമധ്യെ ചിദംബരത്തെ പരമാവധി പിടിയിട്ടു പൂട്ടാനുള്ള പദ്ധതിയില്‍ ഇവരില്‍ പലരും തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ടാകും.
ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2010ല്‍ കാവിഭീകരത യാഥാര്‍ത്ഥ്യമാണെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി പി.ചിദംബരം തുറന്നുപറഞ്ഞത് സംഘ്പരിവാറിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ചിദംബരത്തോട് തിരിച്ചു ചോദിച്ചത് കശ്മീരിലെ ഭീകരതയുടെ നിറം പറയാമോ എന്നായിരുന്നു. ചിദംബരത്തിന്‍രെ പ്രസ്താവനക്കെതിരെ ഗുജറാത്തില്‍ ഭഗ്‌വ ഗൗരവ് ആന്ദോളന്‍ (കാവി അഭിമാന പ്രചാരണം) സംഘടിപ്പിച്ചാണ് നരേന്ദ്ര മോദി മറുപടി നല്‍കിയത്. 2013ല്‍ ചിദംബരത്തിന്റെ പിന്‍ഗാമി സുശീല്‍ കുമാര്‍ ഷിന്‍ഡെയും കാവി ഭീകരത ഉണ്ടെന്ന് സ്ഥിരീകരിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ അന്നത്തെ ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ് എന്‍.ഐ.എയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പകപോക്കലാണ് ഇപ്പോള്‍ ചിദംബരത്തിന്റെ അറസ്റ്റില്‍ കലാശിച്ചിരിക്കുന്നതെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ജനാധിപത്യത്തെ കുഴിച്ചുമൂടുന്ന ഇത്തരം നികൃഷ്ട നീക്കങ്ങള്‍ക്കെതിരെ കരുത്തുറ്റ പ്രതിരോധത്തിന്റെ കോട്ടകെട്ടേണ്ട കാലമാണിത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ