Video Stories
ടിയാനന്മെന് സ്ക്വയറില്‍നിന്നു ഹോങ്കോങിലേക്കുള്ള അകലം
ഉബൈദു റഹിമാന്‍ ചെറുവറ്റ
മൂന്ന് മാസത്തിലധികമായി കുറ്റവാളി കൈമാറ്റ (ലഃേൃമറശശേീി) നിയമവുമായി ബന്ധപ്പെട്ട് ഹോങ്കോങില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ സമരങ്ങള്‍ നാള്‍ക്കുനാള്‍ ശക്തിയാര്‍ജിച്ചുവരികയാണ്. ഈയടുത്ത ദിവസങ്ങളിലായി ഹോങ്കോങ് അനുകൂലികളുടെ പ്രതിഷേധ സമരങ്ങള്‍ക്ക് സമാന്തരമായി ബീജിങ് അനുകൂല പ്രകടനങ്ങളും ഹോങ്കോങ് അതിര്‍ത്തികളെ ശബ്ദമുഖരിദമാക്കുമ്പോള്‍ ചൈനയുടെ അധീനതയിലുള്ള ഈ സ്വയംഭരണ പ്രദേശത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ അത്യധികം പ്രക്ഷുബ്ധമായിത്തീരുന്നു. ഹോങ്കോങിലെ ബീജിങ് ലൈസണ്‍ ഓഫീസ് ആക്രമിച്ചതും ചൈനയുടെ ദേശീയ ചിഹ്നത്തെ അവമതിച്ചതുമുള്‍പ്പെടെയുള്ള പ്രക്ഷോഭകാരികളുടെ ചെയ്തികള്‍ ചൈനീസ് ഭരണകൂടത്തിന് ഉള്‍ക്കൊള്ളാനാവുന്നതിലുമപ്പുറമാണ്. കലാപങ്ങളെ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും ഹോങ്കോങിന്റെ പരമാധികാരവും അഖണ്ഡതയും ക്ഷേമവും സംരക്ഷിക്കാന്‍ പി.എല്‍.എ (പീപ്പ്ള്‍സ് ലിബറേഷന്‍ ആര്‍മി) പ്രതിജ്ഞാബദ്ധവുമാണെന്ന ഹോങ്കോങിലെ ചൈനീസ് സൈനിക പാളയ തലവന്‍ ഷെങ് ഡയോക്സിയാങിന്റെ വാക്കുകളില്‍ ധാരാളം അശുഭ സൂചനകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി, കലാപകാരികളെ ഒതുക്കാന്‍ ഹോങ്കോങ് അതിര്‍ത്തിയില്‍ ചൈന സൈന്യത്തെ വിന്യസിച്ചതായി ബി.ബി. സി, സി.എന്‍ .എന്‍ തുടങ്ങി പ്രമുഖ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഹേതുവായത് ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഹോങ്കോങ് നഗരാധ്യക്ഷന്‍ കാരി ലാം അവതരപ്പിച്ച ‘കുറ്റവാളി കൈമാറ്റ’ ബില്ലാണ്. കുറ്റാരോപിതരായ ഹോങ്കോങ് പൗരന്മാരെ വിചാരണക്ക്വേണ്ടി ചൈനക്ക് കൈമാറാന്‍ ഹോങ്കോങ് ഭരണകൂടത്തിന് അധികാരം നല്കുന്ന ബില്ലിന് ശക്തമായ എതിര്‍പ്പാണ് ഈ നിര്‍ദേശം അവതരിക്കപ്പെട്ട ദിനം മുതല്‍ തന്നെ നേരിട്ട്കൊണ്ടിരിക്കുന്നത്. ബീജിങ് ഭരണകൂടത്തിന്റെ കൈയിലെ ‘പാവ’ യായി സമരക്കാര്‍ വിശേഷിപ്പിക്കുന്ന ഹോങ്കോങ് ഭരണാധികാരി കാരി ലാമിന്റെ ബില്ല് അവതരിപ്പിക്കാനുള്ള തിടുക്കം കാണുമ്പോള്‍ ഹോങ്കോങുകാരുടെ ഭയപ്പാട് അസ്ഥാനത്തല്ല എന്ന് ബോധ്യപ്പെടും. ബില്‍ നിയമമായാല്‍ ചൈനീസ് ഭരണകൂടത്തിന്റെ ചെയ്തികളെ നഖശിഖാന്തം എതിര്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെയും അന്യായമായി വേട്ടയാടാനും വിചാരണയുടെ മറവില്‍ അനിശ്ചിതമായി തടങ്കലില്‍ പാര്‍പ്പിക്കാനും ചൈനീസ് ഭരണകൂടത്തിന് തുറന്നുകിട്ടുന്ന അവസരം ഹോങ്കോങുകാരോട് പ്രതികാരം തീര്‍ക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട്തന്നെയാണ് കാരി ലാം, ബില്‍ അവതരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചെങ്കിലും പൂര്‍ണമായി പിന്‍വലിക്കുന്നത്വരെ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട്പോകാന്‍ പ്രക്ഷോഭകാരികള്‍ തീരുമാനിച്ചതും.
പ്രത്യക്ഷ കാരണം കുറ്റവാളി കൈമാറ്റ ബില്ലാ ണെങ്കിലും ചൈന- ഹോങ്കോങ് സംഘര്‍ഷത്തിന്പിന്നില്‍ ഒട്ടനവധി രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യഘടകങ്ങള്‍ അന്തര്‍ലീനമായി കിടപ്പുണ്ട്. ഹോങ്കോങിന്റെ ചരിത്രം സംക്ഷിപ്തമായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ ചൈന-ഹോങ്കോങ് സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയൂ.
1997 ല്‍ ചൈനയുടെ ഭാഗമാവുന്നതിന്മുമ്പ് ഹോങ്കോങ് ബ്രിട്ടീഷ് കോളനി പ്രദേശമായിരുന്നു. 150 വര്‍ഷത്തോളം ബ്രിട്ടന് ഹോങ്കോങ് കൈവശപ്പെടത്തിവച്ചിരുന്നത് ചൈനയും ആ രാജ്യവുമായുണ്ടാക്കിയ പാട്ടകരാര്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു. തൊള്ളായിരത്തി എണ്‍പതുകളില്‍ കരാര്‍ അവസാനിക്കാറായപ്പോള്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ നടന്ന നിരന്തര കൂടിയാലോചനകള്‍ക്കൊടുവില്‍, 1997ല്‍, ‘ഒരു രാജ്യം, രണ്ട് വ്യവസ്ഥകള്‍’ എന്ന ഫോര്‍മുല ചൈന അംഗീകരിക്കും എന്ന ഉപാധിയില്‍ ഹോങ്കോങിനെ ചൈനക്ക് വിട്ട്കൊടുക്കാന്‍ ബ്രിട്ടന് തീരുമാനിക്കുകയുമായിരുന്നു. 1997 മുതല്‍ ചൈനയുടെ ഭാഗമായി തീര്‍ന്ന ഹോങ്കോങ് ചൈനയുടെ മറ്റു പട്ടണങ്ങളില്‍നിന്നും തികച്ചും വിഭിന്നമായി സ്വയം ഭരണപ്രദേശം എന്ന വിശേഷാധികാരം ആസ്വദിച്ചുവരുന്നു.
ബ്രിട്ടനുമായുണ്ടാക്കിയ കരാറനുസരിച്ച് പ്രതിരോധം, വിദേശം എന്നീ കാര്യങ്ങളിലൊഴിച്ച് മറ്റെല്ലാറ്റിലും ഹോങ്കോങിന് സ്വയം തീരുമാനങ്ങളെടുക്കുകയും നിയമനിര്‍മാണം നടത്തുകയും ചെയ്യാനുള്ള അധികാരമുണ്ട്. ചൈനീസ് ഭരണത്തിന്‍കീഴില്‍ ഏതെങ്കിലുമൊരു പട്ടണത്തിന് തനതായ നീതി നിയമ വ്യവസ്ഥകളും പട്ടണവാസികള്‍ക്ക് ആവിഷ്കാര സ്വതന്ത്ര്യവും സ്വതന്ത്രമായി സമ്മേളിക്കാനുള്ള അവകാശവുമുണ്ടെങ്കില്‍ അത് ഹോങ്കോങിന് മാത്രം അവകാശപ്പെട്ടതാണ്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് 1987ല്‍ ടിയാനന്മെന് ചത്വരത്തിലെ വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പതിനഞ്ച് ലക്ഷത്തോളം പേര് ഹോങ്കോങ് പട്ടണത്തില്‍ കൂറ്റന്‍ റാലി നടത്തിയത്. യഥാര്‍ത്ഥത്തില്‍ ഹോങ്കോങിന്റെ ഈ വിശേഷാധികാരവും അത്മൂലം ജനങ്ങളാസ്വദിക്കുന്ന ‘അമിത’ സ്വാതന്ത്ര്യവുമാണ് ബീജിങിനെ അലോസരപ്പെടുത്തുന്നതും. ബ്രിട്ടന്റെ കോളനിയായി നിലകൊണ്ട 150 വര്‍ഷക്കാലയളവില്‍ ഹോങ്കോങിന്റെ സാമൂഹ്യ സാംസ്കാരിക ശരീരം മുച്ചൂടം യൂറോപ്പ്വത്കരിപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളാന്‍ ചൈനീസ് അധികാരികള്‍ പരാജയപ്പെടുന്നു എന്നുവേണം മനസിലാക്കാന്‍.
നിയമപരമായി ഹോങ്കോങ് ചൈനയുടെ ഭാഗമായി തീര്‍ന്നെങ്കിലും ചൈനക്കാരായി അറിയപ്പെടാനോ അവരോട് താതാത്മ്യം പ്രാപിക്കാനോ ഹോങ്കോങ് ജനത, വിശേഷിച്ചും യുവതലമുറ, കൂട്ടാക്കുന്നില്ല. ഹോങ്കോങ് സര്‍വകലാശാല ഹോങ്കോങ്ങുകാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ വെറും 11 ശതമാനം പേര് മാത്രമാണ് തങ്ങള്‍ ചൈനക്കാരായി അറിയപ്പെടാന്‍ താല്പര്യപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും അഭിപ്രായപ്പെട്ടത് ചൈനക്കാരായി അറിയപ്പെടുന്നതില്‍ ഒട്ടും അഭിമാനിക്കുന്നില്ലെന്നാണ്. സര്‍വേയില്‍ പങ്കാളികളായ യുവാക്കളില്‍ മിക്കവാറും എല്ലാവരും ഹോങ്കോങിന്മേല്‍ ചൈന ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് അതിശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുമാണ്. ഹോങ്കോങുകാരുടെ ഡി.എന്‍.എയില്‍ ചൈനയോടുള്ള വിപ്രതിപത്തി എത്രത്തോളമുണ്ടെന്നതിന് മറ്റൊരു ദാഹരണമാണ് അവര്‍ സംസാരിക്കുന്ന ഭാഷയും വിനോദ സഞ്ചാരത്തിനും തുടര്‍ പഠനത്തിനും തെരഞ്ഞെടക്കുന്ന രാജ്യങ്ങളും. മണ്ഡാരിന്‍ ഭാഷ (ചൈനയുടെ ഔദ്യോഗിക ഭാഷ) യോട് പുച്ഛം വച്ച്പുലര്‍ത്തുന്ന ഹോങ്കോങുകാര് കാന്റെനീസ് ഭാഷയില്‍ ആശയവിനിമയം ചെയ്യാനാണിനിഷ്ടപ്പെടുന്നത്. വിനോദസഞ്ചാര, പഠനാവശ്യങ്ങള്‍ക്കായി ചൈനയെ ഒഴിവാക്കി ലോകത്തിലെ ഇതര രാജ്യങ്ങളെയാണിവര്‍ തെരഞ്ഞെടുക്കുന്നതെന്നതും ശ്രദ്ധേയം. സാമ്പത്തിക രംഗത്ത് ചൈന ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വന്‍ കുതിച്ചു ചാട്ടമോ ആ രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസായ സാധ്യതകളോ ഒന്നും ഹോങ്കോങ് ജനതയെ തങ്ങളുടെ ‘സാങ്കേതിക’ മാതൃരാജ്യത്തേക്കാര്‍ഷിക്കുന്നില്ല.
ഒരു മെയ്യാണെങ്കിലും ഇരു മനസെന്ന് ചുരുക്കം. ലോകത്തിലെ തന്നെ അറിയപ്പെടുന്ന വ്യാവസായിക ‘ഹബ്’ ആയി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഹോങ്കോങിനുള്ളത്. ഹോങ്കോങ് ജനതയെ സമാനമായ മറ്റ് വ്യാവസായിക നഗരങ്ങളിലെ ജനതകളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന സവിശേഷതയാവട്ടെ അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് പുറംതിരിഞ്ഞു നില്ക്കുന്ന അരാഷ്ട്രീയ വാദികളല്ല എന്നതാണ്. ഹോങ്കോങിന്മേല്‍ കടിഞ്ഞാണിടാനുള്ള ശ്രമങ്ങള്‍ ചൈന നടത്തിയപ്പോഴെല്ലാം തന്നെ ശക്തമായ പ്രതിരോധവുമായി ഹോങ്കോങ് ജനത തെരുവിലിറങ്ങിയിട്ടുണ്ട്. ഹോങ്കോങ് ഭരണത്തലവനെ തെരഞ്ഞെടക്കാന്‍ ജനസംഖ്യയുടെ കേവലം 7 ശതമാനം മാത്രം ഉള്‍ക്കൊള്ളുന്ന ഇലക്ട്രറല്‍ കോളജ് സംവിധാനം ഉപേക്ഷിച്ച് പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പിലാക്കാന്‍ വേണ്ടി 2014ല്‍ നടന്ന പ്രക്ഷോഭ പരിപാടികളുടെ തുടര്‍ച്ചയായി വേണം ഇപ്പോള്‍ ലോക ശ്രദ്ധയാകര്‍ഷിച്ച സമരത്തെയും കാണാന്‍.
ഹോങ്കോങിനെ നേരിടാനെന്ന മട്ടിലുള്ള ബീജിങിന്റെ പടപ്പുറപ്പാട് കാണുമ്പോള്‍ 1989 ലെ ടിയാനന്മെന് സ്ക്വയര്‍ സംഭവമാവും ഏവരും ഓര്‍ക്കുക. ജനാധിപത്യ പരിഷ്കാരങ്ങള്‍ക്ക്വേണ്ടി പ്രക്ഷോഭം നയിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ഭരണകൂടം ബലം പ്രയോഗിച്ചടിച്ചമര്‍ത്തിയ, ലോക സമൂഹത്തിന് മുമ്പില്‍ ചൈനയുടെ മുഖം വികൃതമാക്കിയ, വര്‍ത്തമാനകാല ചൈനയുടെ ചരിത്രത്തില്‍തന്നെ കറുത്ത അധ്യായമായി അവശേഷിക്കുന്ന ആ സംഭവം. ‘ആധുനിക ചൈനയുടെ ശില്പി’ എന്ന റിയപ്പെട്ട ഡെങ് സ്യാപിംങിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കൈക്കൊണ്ട അന്നത്തെ സൈനികനടപടി വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അമര്‍ച്ചചെയ്യാന്‍ പര്യാപ്തമായെങ്കിലും ഒരാഗോള ശക്തിയാവാന്‍ എല്ലാ തയാറെടുപ്പുകളും നടത്തിക്കൊണ്ടിരുന്ന ചൈനയെ അന്തര്‍ദേശീയ തലത്തില്‍ ഏകദേശം ഒരു ദശകത്തോളമെങ്കിലും അത് ഒറ്റപ്പെടുത്തപ്പെടുത്തുകയുണ്ടായി.
അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ കിടമത്സരം ശക്തിപ്രാപിക്കുന്ന ഈ ഘട്ടത്തില്‍ ഹോങ്കോങ് ‘പ്രതിസന്ധി’യെ നേരിടാന്‍ ചൈന സ്വീകരിക്കുന്ന ഏത് നടപടിയും നിര്‍ണായകമാവും. ബീജിങ് നടത്തുന്നത് കരുതലോടെയുള്ള നീക്കമല്ലെങ്കില്‍ ട്രംപ് ഭരണകൂടത്തിനും യൂറോപ്യന്‍ യൂണിയനും അത് വാണിജ്യപരമായി ചൈനക്ക്മേല്‍ ആധിപത്യം നേടാനുള്ള ഇന്ധനമാകുമെന്ന് തീര്‍ച്ച. മറിച്ച്, ഹോങ്കോങ് പ്രക്ഷോഭത്തെ ചൈന ലാഘവബുദ്ധിയോടെയാണ് കാണുന്നതെങ്കില്‍ അത് ചൈനീസ് ഭരണകൂടത്തിന്റെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മാവോ സേതൂങ്ങിനും ഡെങ് ഷിയാ പിങിനുമൊപ്പം ആധുനിക ചൈനയുടെ കരുത്തുറ്റ നേതാക്കളിലൊരാളായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെണമെന്ന മോഹം വെച്ച്പുലര്‍ത്തുന്ന ചൈനീസ് പ്രസിഡണ്ട് ഷി ജിങ് പിങ് യഥാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനുമിടയിലായ അവസ്ഥയിലാണിപ്പോള്‍.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ