Video Stories
ട്രംപിനോളം നീളുന്ന ഗാന്ധി നിന്ദ
‘വലിയ തോതിലുള്ള പ്രതിഷേധങ്ങളും പോരാട്ടവുമൊക്കെയായി ഇന്ത്യ മുമ്പ് ഭിന്നിച്ചിരുന്നു. ഇദ്ദേഹം (നരേന്ദ്രമോദി) അതിനെയൊക്കെ ഇല്ലാതാക്കി രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്തി. ഒരു പിതാവിനെ പോലെ. ഒരുപക്ഷേ ഇദ്ദേഹത്തിന് ഇന്ത്യയുടെ പിതാവാകാന്‍ കഴിഞ്ഞേക്കും’. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലാണ്, വിടുവായനെന്ന് ഇതിനകം ലോകം വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച മോദിയെക്കുറിച്ച് മേല്‍പരാമര്‍ശം നടത്തിയത്. അഹിംസയുടെയും ശാന്തിയുടെയും അപ്പോസ്തലനായി ലോകം ഇന്നും വാഴ്ത്തുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ് ആധുനിക ഇന്ത്യയുടെ മഹാത്മാവും രാഷ്ട്രപിതാവും. എന്നാല്‍ വികാരതീവ്രവും പരിപാവനവുമായ ഇന്ത്യക്കാരുടെ ഈ വിശ്വാസത്തെ തച്ചുടക്കുന്നതായി ട്രംപിന്റെ മേല്‍പ്രസ്താവന.
ഇതര രാഷ്ട്ര നേതാക്കള്‍ അതിഥിയായി എത്തുമ്പോള്‍ അവര്‍ക്കുമേല്‍ പ്രശംസാവാചകങ്ങള്‍ ചൊരിയുന്നത് ഒരു രാജ്യത്തിന്റെ സാമാന്യമര്യാദയാകാം. എന്നാല്‍ അതിഥി രാജ്യത്തിനുതന്നെ അപമാനകരവും പ്രകോപനപരവുമായ പ്രസ്താവന നടത്തി ആ രാഷ്ട്രത്തലവനെ സുഖിപ്പിക്കുക എന്നത് നാളിതുവരെ ഒരു രാഷ്ട്രനേതാവും ചെയ്തതായി കേട്ടറിവില്ല. അതാണ് ട്രംപിന്റെയും ഇന്ത്യയുടെയും കാര്യത്തില്‍ അപകടകരമാംവിധം ഇവിടെ സംഭവിച്ചിരിക്കുന്നത്.
ഒരു ജനാധിപത്യ നേതാവിന് വേണ്ടാത്ത എല്ലാവിധ കൊള്ളരുതായ്മകളും പേറുന്ന ട്രംപിനെ സംബന്ധിച്ച് വിടുവായത്തം സ്വാഭാവികമായിരിക്കാമെങ്കിലും, ഇന്ത്യന്‍ പ്രധാനമന്ത്രി ഈ പ്രസ്താവന കേട്ട് അതില്‍ ആത്മഗതമായ സുഖം അനുഭവിക്കുകയും അതിനെ ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമായി അവതരിപ്പിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് സഹിക്കുക. മോദിയുടെ വാക്കുകളില്‍ ഇതുവരെയും മഹാത്മാഗാന്ധിയെ അവമതിക്കുന്ന ട്രംപിന്റെ പ്രസ്താവനയെ അപലപിച്ചതായോ നേരിയ തോതിലെങ്കിലും നീരസം പ്രകടിപ്പിച്ചതായോ ട്രംപിനെ തിരുത്തിയതായോ അറിവില്ല.
മാത്രമല്ല, മോദിയുടെ അടുത്തയാളും പ്രധാനമന്ത്രിയുടെ ഓഫീസ്‌കാര്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായ ജിതേന്ദ്രസിങ് ചെയ്തത് ട്രംപിനെക്കാളും കടന്ന കൈയായിപ്പോയി. ഇന്ത്യക്കാരെല്ലാം മോദിയില്‍ അഭിമാനം കൊള്ളുന്നവരാണെന്നും അതുകൊണ്ട് ട്രംപ് ഇന്ത്യയുടെ പിതാവായി മോദിയെ വിശേഷിപ്പിച്ചതിനെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാരല്ലെന്നുമാണ് ജിതേന്ദ്രയുടെ വാദം. എന്തുമാത്രം മണ്ടത്തരമാണ് ഒരു കേന്ദ്ര മന്ത്രിയില്‍നിന്ന് രാജ്യത്തിന് കേള്‍ക്കേണ്ടിവന്നിരിക്കുന്നത്. വാക്കുകളില്‍ തെറ്റുകള്‍പറ്റുന്നത് പ്രാസംഗികര്‍ക്ക് സ്വാഭാവികം. എന്നാല്‍ അത് തിരുത്തുന്നതിനുപകരം അതില്‍പിടിച്ച് ശരിയെന്നും എല്ലാവരുമത് ശരിവെക്കണമെന്നും ശഠിക്കുന്നവരെ എന്തുപറയാനാണ്. ഇന്ത്യന്‍ ജനതയുടെ വിവേകത്തെയും വികാര വിചാരങ്ങളെയും സ്വാതന്ത്ര്യ പോരാട്ടത്തെയും രാഷ്ട്ര ബോധത്തെയും ദേശസ്‌നേഹത്തെയുമൊക്കെയാണ് മോദിയുടെ മന്ത്രിപുംഗവന്‍ ഈയൊരു പ്രസ്താവനയിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.
രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് ആ മഹാമനീഷിയെ മറ്റൊരു രാജ്യത്തുവെച്ച് അപമാനിക്കുന്നതിന് ഒരു പ്രധാനമന്ത്രി കൂട്ടുനിന്നിരിക്കുന്നതെന്നതില്‍ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചുതലതാഴ്ത്തുകയേ നിവൃത്തിയുള്ളൂ. ഐക്യരാഷ്ട്രസഭാ സന്ദര്‍ശനത്തിനിടെ രാഷ്ട്രപിതാവിന്റെ പ്രതിമക്കുമുന്നില്‍ വിവിധ രാഷ്ട്രനേതാക്കള്‍ സമാധാനത്തിന്റെ പ്രതീകാത്മകമായി ലോക ഗോളം മോദിക്ക് സമ്മാനിച്ചതും ഇതേ അവസരത്തിലായിരുന്നു. അവിടെയൊന്നും ഗാന്ധിജിയുടെ അപദാനങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറയാന്‍ നമ്മുടെ പ്രധാനമന്ത്രി സമയംകണ്ടെത്തിയില്ല എന്നിടത്താണ് ഗാന്ധിജിയുടെ ഘാതകപാരമ്പര്യം പേറുന്നവരുടെ തനിനിറം പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി അര്‍ധനഗ്നനായി അഹോരാത്രം പോരാടുമ്പോള്‍ അതിനെ പിന്നില്‍നിന്ന് കുത്തിയ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരന്‍ ഇന്ത്യയുടെ പിതാവാകുന്നതെങ്ങനെയാണ്! ഗാന്ധിജിക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ഭത്‌സനങ്ങളെയെല്ലാം സഹനത്തിന്റെ ആ മഹാമേരുവിനെപോലെ സമാധാനപ്രിയരായ ഇന്ത്യന്‍ ജനതയും സഹിച്ചേക്കാം.
ഇതേ ട്രംപ് തന്നെയാണ് കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ ഉഭയകക്ഷിയിലൊതുങ്ങിയ പരിഹാരം എന്ന ചിരകാല നയത്തെ അടിക്കടി പരിഹസിച്ചുകൊണ്ടിരിക്കുന്നതും. കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് മാധ്യസ്ഥത വഹിക്കാമെന്ന് കഴിഞ്ഞ ദിവസംപോലും ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ നിലപാട് ലോകത്തെല്ലായിടത്തുമെന്നതുപോലെ ഇന്ത്യയെയും പാക്കിസ്താനെയും തമ്മിലടിപ്പിച്ച് മേഖലയില്‍ സ്വന്തം ഇടംനേടുക എന്നതാണെന്ന് അറിയാത്തവരുണ്ടാകില്ല. അതുകൊണ്ടാണ് പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലംതൊട്ടേ നാം അമേരിക്കയുമായി അകന്ന് റഷ്യയുമായി വിശാല സഹകരണം സ്ഥാപിച്ചത്. ഇന്ന് പാക്കിസ്താന് ചൈനയുടെ പിന്തുണ കിട്ടുന്നതിന് പകരമായി അമേരിക്കയെ നാം കൂട്ടുപിടിക്കുമ്പോള്‍ സംഭവിക്കാനിരിക്കുന്നത് ദക്ഷിണപൂര്‍വേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുകയും അതുവഴി അന്താരാഷ്ട്ര തലത്തില്‍ നാം ഒറ്റപ്പെടുകയും ചെയ്യുമെന്നതാണ്. ചൈനയും റഷ്യയും തമ്മിലുള്ള അമേരിക്ക വിരുദ്ധ ചേരിയെയും കണ്ടില്ലെന്നുനടിക്കാനുമാവില്ല.
അഫ്ഗാനിസ്ഥാനില്‍ പാക്കിസ്താന്റെ സഹായം അമേരിക്കക്ക് ആവശ്യമുള്ളപ്പോള്‍ വിശേഷിച്ചും.മോദിയുടെ ട്രംപ് സ്തുതിയില്‍ കണ്ട മറ്റൊന്ന് രണ്ടാം തവണകൂടി (അബ്കി ബാര്‍) ട്രംപ് സര്‍ക്കാര്‍ എന്ന അദ്ദേഹത്തിന്റെ പരസ്യപ്രഖ്യാപനമാണ്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മറ്റൊരു രാജ്യത്തെ ഭരണകൂടത്തിന്‌വേണ്ടി വോട്ടുപിടിക്കുന്നതിനെതിരെയും വലിയ രോഷമാണ് രാജ്യത്തെങ്ങുമുയര്‍ന്നത്. മോദിയുടെ കശ്മീര്‍, അസം പൗരത്വ നയങ്ങളെയും ന്യൂനപക്ഷ നരഹത്യകള്‍ക്കെതിരെയും വലിയ പ്രതിഷേധമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുമൊക്കെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്താകട്ടെ വലിയൊരു ജനത പട്ടിണിയിലേക്ക് നീങ്ങുന്ന ദുര്‍ഘടാവസ്ഥ. ഇതിനൊന്നും പരിഹാരം നിര്‍ദേശിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യാതെയാണ് കോടികള്‍ തുലച്ചുള്ള മോദിയുടെ അമേരിക്കന്‍ മാമാങ്കവും ട്രംപ് സ്തുതിയും, ട്രംപിന്റെയും മോദി മന്ത്രിയുടെയും ഗാന്ധിനിന്ദയും. മുടിയനായ പുത്രനെയാണോ പിതാവെന്ന് വിളിക്കേണ്ടത്?
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ