മാധ്യമ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും പ്രതിപക്ഷ നേതാക്കളുടെയുമെല്ലാം സ്വകാര്യതകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കൈകടത്തിയിരിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്താകെ പെരുമഴയായി ആഞ്ഞുവീശുകയാണ്. വ്യാഴാഴ്ച പ്രമുഖ വ്യക്തികളുടെ ഫോണുകളിലെ വിവരങ്ങളാണ് ചോര്‍ത്തിയതായി വാര്‍ത്ത വന്നതെങ്കില്‍ ഞായറാഴ്ച കോണ്‍ഗ്രസ്...
പലതവണ ബാഗ്ദാദിയുടെ അന്ത്യം പ്രചരിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഒക്ടോബര്‍ 26ന് ഞായറാഴ്ചത്തേതാണ് യാഥാര്‍ത്ഥ്യമെന്നു കരുതാം. ലോകംകണ്ട ഏറ്റവും വലിയ ഭീകര സംഘടനയായാണ് ബാഗ്ദാദി നേതൃത്വം നല്കിയ ഇസ്്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ അഥവാ ഐ.എസ്.ഐ. എസ്...
കേരളത്തിന്റെ അറുപത്തിമൂന്നാം ജന്മ വാര്‍ഷികദിനത്തില്‍ നിര്‍ഭാഗ്യമെന്നുപറയട്ടെ, നാടിനെയാകെ ലജ്ജിപ്പിക്കുന്ന ഒരു സാമൂഹിക വിഷയമാണ് സംസ്ഥാനം ഇന്നലെ ചര്‍ച്ചക്കെടുത്തത്. പാലക്കാട്ടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ കോളജ് ദിനാഘോഷവുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ നടന്മാരിലൊരാളായ ബിനീഷ് ബാസ്റ്റിന് പരസ്യമായി അവമതിക്കപ്പെട്ടതാണ്...
പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പട്ടിക ജാതിക്കാരും ദരിദ്രരുമായ രണ്ടു കൊച്ചു സഹോദരിമാര്‍ ലൈംഗിക പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ കോടതി വെറുതെവിട്ട നടപടി കേരളത്തിന്റെയും ഇടതുപക്ഷത്തിന്റെയും പ്രബുദ്ധതയുടെ പുറംപൂച്ചിനേറ്റ കനത്തപ്രഹരമാണ്. സ്ത്രീ പീഡകരെ കയ്യാമംവെച്ച് വഴിനടത്തുമെന്ന്...
രാജ്യത്തെ രണ്ട് സംസ്ഥാന നിയമസഭകളിലേക്കും വിവിധ സംസ്ഥാനങ്ങളിലായി 51 നിയമസഭാസ്ഥാനങ്ങളിലേക്കും നടന്ന വോട്ടെടുപ്പ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ വലിയ രാഷ്്ട്രീയചൂണ്ടുപലകയായിരിക്കുകയാണ്. വര്‍ഗീയതയും തീവ്രദേശീയതയും അയല്പക്ക വിദ്വേഷവും ആക്രമണോല്‍സുകതയുംകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് വാരിക്കൂട്ടാമെന്ന വ്യാമോഹത്തിന്...
കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയെ അഭിസംബോധന ചെയ്യുമ്പോള്‍ ‘ദൈവത്തിന്റെ സ്വന്തം നാടെ’ന്നാണ് നാം ആത്മപ്രശംസ നടത്താറുള്ളത്. എന്നാല്‍ നിരന്തരമായ കൊലപാതകങ്ങളുടെയും കൊലപാതകികളുടെയും നാടായി കേരളം മാറിയെന്നാണ് ഇപ്പോള്‍ അനുനിമിഷം നമുക്ക് ബോധ്യമായി വന്നിട്ടുള്ളത്. പതിനാലു വര്‍ഷത്തിനിടെ തുടര്‍ച്ചയായി...
തടവറയില്‍ കഴിഞ്ഞിട്ടുള്ള സാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവ് അഭിജിത് വിനായക് ബാനര്‍ജിയെപോലെ വേറെയുണ്ടോ എന്ന് സംശയമാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് സ്വീഡിഷ് അക്കാദമിയുടെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം തേടിയെത്തുമ്പോള്‍ മറ്റ് സാമ്പത്തിക വിദഗ്ധരെപോലെ ഏതെങ്കിലും പുസ്തകത്തിന്റെ...
ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബരി മസ്ജിദിനുവേണ്ടിയും അവിടെ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ടും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന കേസിനും വാദപ്രതിവാദങ്ങള്‍ക്കുമിടെ പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ദീര്‍ഘനാള്‍നീണ്ട വാദം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ചു...
നൂറുകണക്കിന് പട്ടാളക്കാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മുദ്രാവാക്യംമുഴക്കി മാര്‍ച്ചുചെയ്തുവരുന്നു. നേരിടാന്‍ സജ്ജരായി പ്രത്യേകസുരക്ഷാസേന. പ്രതിഷേധക്കാര്‍ ആവശ്യം മുന്നോട്ടുവെച്ചു: ശമ്പളവര്‍ധന ഉടന്‍ നടപ്പാക്കണം. വിവരമറിഞ്ഞ് പ്രധാനമന്ത്രി ഓഫീസില്‍നിന്ന് ഇറങ്ങിച്ചെന്ന് പ്രതിഷേധക്കാരോട് സംസാരിക്കുന്നു. പുഞ്ചിരി കലര്‍ന്ന അനുനയഭാവം....
സത്യാനന്തരമെന്ന കലികാലത്തോടൊപ്പം സ്ത്രീശാക്തീകരണകാലം കൂടിയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ്ട്രംപും ഇസ്രാഈലില്‍ നെതന്യാഹുവും ഇന്ത്യയില്‍ നരേന്ദ്രമോദിയും രാഷ്ട്രഭരണചക്രങ്ങള്‍ തിരിക്കുമ്പോള്‍ തന്നെയാണ് ലോകത്ത് പലയിടത്തും വനിതകള്‍ അധികാരതുംഗങ്ങളില്‍ അവരോധിതരായിരിക്കുന്നത്. ഇത്തരമൊരു വനിതയാണ് അമേരിക്കയുടെ ജനപ്രതിനിധിസഭയായ കോണ്‍ഗ്രസിന്റെ സ്പീക്കറായ...