Video Stories
ചാവേര്‍ രാഷ്ട്രീയത്തിന് എന്നറുതിയാവും
കൗമാര കലയുടെ വസന്തോത്സവത്തില്‍ ഒരു നാടു മുഴുവന്‍ അതിരുകളില്ലാത്ത ആഘോഷത്തില്‍ മുഴുകുമ്പോഴാണ് അപ്രതീക്ഷിതമായെത്തിയ ഒരു കൊലപാതക വാര്‍ത്ത ആ സന്തോഷങ്ങളെയെല്ലാം തല്ലിക്കെടുത്തിയത്. പിന്നിട്ട കുറേ മണിക്കൂറുകള്‍ കണ്ണൂരിനു മാത്രമല്ല, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനായി നാനാ ദിക്കുകളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കലാമേളയിലേക്ക് കുട്ടികളെ അയച്ച രക്ഷിതാക്കള്‍ക്കുമെല്ലാം ഉദ്വേഗവും ഭയവും നിറഞ്ഞതായിരുന്നു.
ബി.ജെ.പിയുടെ ഹര്‍ത്താല്‍ ആഹ്വാനവുമായാണ് കലോത്സവ നഗരി ഉള്‍പ്പെടെയുള്ള കണ്ണൂരിന്റെ പ്രദേശങ്ങള്‍ ഇന്നലെ ഉണര്‍ന്നത്. കലോത്സവത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചെങ്കിലും തൊട്ടു പിന്നാലെയുണ്ടായ നീക്കങ്ങള്‍ ആളുകളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. കലോത്സവ വേദിക്കു മുന്നില്‍ പോലും സംഘര്‍ഷത്തിന് കോപ്പുകൂട്ടിയതോടെ പലരിലും നെഞ്ചിടിപ്പിന് വേഗം കൂടി. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കലോത്സവ വേദിക്കു സമീപം പൊതുദര്‍ശനത്തിനു വെച്ചും വേദിക്കു മുന്നിലൂടെ വിലാപ യാത്ര നടത്താന്‍ വാശിപിടിച്ചതുമെല്ലാം സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു തന്നെയായിരുന്നു. പ്രകോപന ശ്രമങ്ങളെ സംയമനത്തോടെ നേരിട്ട് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നടപടിയെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
വ്യാഴാഴ്ച രാത്രിയാണ് ബി.ജെ.പി പ്രവര്ത്തകന് സന്തോഷിനെ ഒരു സംഘം അക്രമികള്‍ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ രക്തം വാര്‍ന്ന് മരിച്ചു. സി.പി.എം നടത്തിയ രാഷ്ട്രീയ കൊലപാതകമാണെന്ന് ബി.ജെ.പി ആരോപിക്കുമ്പോള്‍ വ്യക്തി വൈരാഗ്യത്തെതുടര്‍ന്ന് ആര്.എസ്.എസുകാര്‍ തന്നെയാണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ആരോപണം. രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള മത്സരത്തിനിടെ വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്നങ്ങളാല്‍ നടക്കുന്ന കൊലപാതകങ്ങള്‍ പോലും പാര്‍ട്ടി അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കുന്ന പ്രവണതയുള്ളതിനാല്‍ ഇതിന്റെ നിജസ്ഥിതികള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്.
ഓരോ കൊലപാതക വാര്‍ത്തകള്‍ വരുമ്പോഴും ഉയരുന്ന ചോദ്യമാണ് ചോര ചിന്തുന്ന, പരസ്പരം കൊന്നു തള്ളുന്ന കണ്ണൂരിലെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് എന്നെങ്കിലും അറുതിയുണ്ടാവുമോ എന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങിയ അന്നുമുതല്‍ കേള്‍ക്കുന്ന ഈ ചോദ്യം നാലു പതിറ്റാണ്ടിനിപ്പുറവും അതുപോലെ തുടരുന്നു എന്നത് ഒട്ടും ആശാവഹമല്ല. ടി.പി ചന്ദ്രശേഖരന്, അരിയില്‍ ഷുക്കൂര്‍ വധങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളില്‍നിന്ന് ഒരുപോലെ ഉയര്‍ന്നുവന്ന പ്രതിഷേധ സ്വരങ്ങളും പൊലീസ് സേനയുടെ ഭാഗത്തുനിന്നുണ്ടായ കുറേയെങ്കിലും കാര്യക്ഷമമായ അന്വേഷണങ്ങളും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്ന് ചിലരെങ്കിലും ധരിച്ചിരുന്നു. നേതാക്കള്‍ക്കുനേരെ അന്വേഷണത്തിന്റെ കുന്ത മുനകള്‍ നീണ്ടപ്പോള്‍ ചെറിയൊരു കാലത്തേക്കെങ്കിലും ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. എന്നാല്‍ ഹ്വസ്വമായൊരു ഇടവേളക്കുശേഷം കാര്യങ്ങള്‍ പിന്നെയും പഴയ പടിയിലേക്കു തന്നെ നീങ്ങുന്നതാണ് കണ്ണൂര്‍ കണ്ടത്.
ആര്.എസ്.എസ് പ്രവര്‍ത്തകരായ വിനോദ് കുമാറും കതിരൂര്‍ മനോജും കൂത്തുപറമ്പിലെ സി.പി.എം പ്രവര്‍ത്തകരായ ഒണിയന്‍ പ്രേമനും പാനൂരിലെ പള്ളിച്ചാലില്‍ വിനോദനും തുടങ്ങി ഒട്ടേറെ ജീവനുകള്‍ പിന്നെയും കൊലക്കത്തി രാഷ്ട്രീയത്തില്‍ എരിഞ്ഞുതീര്‍ന്നു. കഠാര രാഷ്ട്രീയം കണ്ണൂരിനെക്കുറിച്ച് പുറം നാട്ടുകാരില്‍ സൃഷ്ടിച്ചെടുത്തിട്ടുള്ളത് ഉറഞ്ഞുപോയ ഭീതിയുടെ കറുത്ത നിഴല്‍ പാടുകളാണ്. പാട്ടും നൃത്തവും താളവും കൊണ്ട് നന്മയുടെ വസന്തം വിരിയിക്കുന്ന കലോത്സവത്തിനായി മനസ്സും ശരീരവും കൊണ്ട് കേരളക്കര മുഴുവന്‍ കണ്ണൂരില്‍ സമ്മേളിക്കുന്ന വേള തന്നെ കൊലപാതകങ്ങള്‍ക്ക് തെരഞ്ഞെടുത്തവരും വീണുകിട്ടിയ അവസരത്തെ ആയുധമാക്കി സംഘര്‍ഷത്തിന് കോപ്പു കൂട്ടിയവരും ആ നിഴല്പ്പാടുകളില് ഒന്നുകൂടി കറുത്ത ചായമടിക്കുകയായിരുന്നു.
നൊന്തു പെറ്റ അമ്മക്കു മുന്നിലിട്ട് മക്കളെ വെട്ടിക്കൊല്ലുന്ന, പാതിരാത്രിയില്‍ കിടപ്പറ വാതില്‍ തള്ളിത്തുറന്ന് ഭാര്യയുടേയും മക്കളുടേയും ഉറക്കച്ചടവ് മാറിയിട്ടില്ലാത്ത കണ്മുന്നിലിട്ട്, അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിപ്പിച്ച അധ്യാപകനെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊല്ലുന്നതിനെ ഏത് കാട്ടാളത്വത്തോട് ഉപമിക്കും നമ്മള്. അതുകൊണ്ടുതന്നെ കേട്ടു തഴമ്പിച്ചതാണെങ്കിലും ചില ചോദ്യങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നുണ്ട്. ഇനിയെത്ര നാള് ഇങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം മരീചിക പോലെ നീണ്ടുപോയിക്കൂട.
കണ്ണൂരിലെ രാഷ്ട്രീയ കൊലപതാകങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും സാധാരണ പ്രവര്‍ത്തകര്‍ മാത്രമാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കൈയില്‍ ആയുധം വെച്ചുകൊടുത്ത് കൊല്ലാന്‍ പറഞ്ഞയക്കുന്നവര്‍ എപ്പോഴും സുരക്ഷിതരായിരിക്കും. എതിരാളിയുടെ ആയുധ മുനയില്‍ നിന്നു മാത്രമല്ല, നിയമത്തിന്റെ പിടിയില്‍ നിന്നും. അതുകൊണ്ടു തന്നെയാണ് ഒരിക്കലും ഒടുങ്ങാത്ത കനലായി കണ്ണൂരില്‍ പകയുടെ രാഷ്ട്രീയം നീറിപ്പുകയുന്നത്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെക്കൂടി കണ്ടെത്താനുള്ള ആര്‍ജ്ജവം നിയമ വൃത്തങ്ങളില്‍നിന്നുണ്ടാവണം. അരിയില്‍ ഷുക്കൂര്‍, ടി.പി ചന്ദ്രശേഖരന്, കതിരൂര്‍ മനോജ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട്, കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച, പ്രേരണ നല്കിയ ബുദ്ധി കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ചില ശ്രമങ്ങളുണ്ടായെങ്കിലും അത് ഇപ്പോഴും പൂര്‍ണതയിലെത്തിയിട്ടില്ല. അതില്ലാത്തിടത്തോളം കാലം കണ്ണൂരില്‍ രാഷ്ട്രീയ ചാവേറുകള്‍ ജനിച്ചുകൊണ്ടേയിരിക്കും. അസ്വസ്ഥതയും അരാജകത്വവും മാത്രം വിതക്കുന്ന, ആളുകളില്‍ വെറുപ്പും ഭയവും മാത്രം ജനിപ്പിക്കുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടത് കണ്ണൂരിന്റെ മണ്ണില്‍നിന്നു തന്നെയാണ്. വെള്ളവും വളവും നല്കുന്ന മണ്ണ് തന്നെ തിരസ്കരിച്ചെങ്കിലേ അശാന്തിയുടെ ഈ വിത്ത് പാഴ്മുളയായി ഒടുങ്ങുകയുള്ളൂ. അതിനുള്ള വിവേകമാണ് രൂപപ്പെട്ടു വരേണ്ടത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ