Video Stories
കുവൈത്ത് അത്ര ദൂരെയല്ല
കേരളത്തിലെ എം.എല്‍.എ.മാരില്‍ ഏറ്റവും സമ്പന്നനായ ആള്‍ ഇടതുമന്ത്രിസഭയില്‍ അംഗമാകുന്നുവെന്ന സവിശേഷത കൂടിയാണ് ആനവണ്ടി മുതലാളിയായി തോമസ് ചാണ്ടി എന്ന കുവൈത്ത് ചാണ്ടിയെത്തുമ്പോള്‍ സംഭവിക്കുന്നത്. കെ.കരുണാകരനാണ് 2006ല്‍ ഈ കുവൈത്തി ബിസിനസുകാരനെ കുട്ടനാട്ടില്‍ അവതരിപ്പിക്കുന്നത്. അന്ന് പാര്‍ട്ടി ഡി.ഐ.സി. (കെ) ആയിരുന്നു. യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ച കെ. മുരളീധരനടക്കം ഡി.ഐ.സി.യുടെ എല്ലാരും തോറ്റപ്പോള്‍ കാല്‍ കൊല്ലം കുട്ടനാടിനെ കേരള നിയമസഭയില്‍ പ്രതിനിധാനം ചെയ്ത ഡോ.കെ.സി. ജോസഫിനെ മലര്‍ത്തിയടിച്ച് ചാണ്ടി എം.എല്‍.എ.യായി. നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഡി.ഐ.സി. ലയിച്ചതോടെയാണ് ശരത്പവാറടക്കമുള്ള ദേശീയ നേതാക്കളുമായി ബന്ധം വെക്കുന്നത്.
കെ.കരുണാകരനും മുരളീധരനും കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ കുവൈത്തിലായിരുന്ന ചാണ്ടി എന്‍.സി.പി.യില്‍ ബാക്കിയായി. 2011ലും 2016ലും വിജയിക്കാനുമായി. ഏതു മുന്നണിയായാലും ചാണ്ടി ചാണ്ടി തന്നെ എന്ന് അദ്ദേഹം തെളിയിച്ചു. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്നെ തോമസ് ചാണ്ടി പറഞ്ഞതാണ്, എല്‍.ഡി.എഫിന് ഭരണം, ഞാന്‍ മന്ത്രി, വകുപ്പ് ജലവിഭവം എന്ന്. ഇനി എനിക്ക് വിദേശ ബിസിനസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ മന്ത്രിയാകാന്‍ പറ്റിയില്ലെങ്കില്‍തന്നെ എന്റെ താളത്തിന് തുള്ളുന്നയാളാവും മന്ത്രിയെന്നും പറഞ്ഞു. ഇടതു വന്നു. പക്ഷെ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ക്ക് മന്ത്രി സ്ഥാനം എന്ന പതിവ് തെറ്റിച്ച് എ.കെ ശശീന്ദ്രനെ മന്ത്രിയാക്കി. വകുപ്പാകട്ടെ ഗതാഗതവും. അന്നു തന്നെ ഒരു അശരീരി പരന്നതാണ്- രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ശശീന്ദ്രന്‍ ഒഴിയുമെന്നും ചാണ്ടി മന്ത്രിയാകുമെന്നും. രണ്ടര കൊല്ലത്തേക്കൊന്നും കാത്തു നില്‍ക്കേണ്ടിവന്നില്ല. എല്ലാം മംഗളം. മന്ത്രിയാവാന്‍ ഒരുങ്ങിയിട്ടില്ലെന്ന് മറ്റൊരിക്കല്‍ വ്യക്തമാക്കിയ തോമസ് ചാണ്ടി അതിനുള്ള തടസ്സവും വിശദീകരിച്ചു: മാസത്തില്‍ പത്തു ദിവസമെങ്കിലും ബിസിനസിനായി കുവൈത്തില്‍ കഴിയേണ്ടതിനാല്‍ മന്ത്രി പദവി ബുദ്ധിമുട്ടാകും. മന്ത്രിക്ക് വിദേശത്തു പോകണമെങ്കില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി വാങ്ങേണ്ടതുണ്ട്.
മംഗളം എന്തു തന്നെ അപരാധം ചെയ്താലും തീയില്ലാതെ പുകയില്ലെന്ന ന്യായം ശശീന്ദ്രനെ രക്ഷിക്കുകയില്ല. ഒരു കാര്യം നീട്ടിക്കൊണ്ടുപോകാന്‍ ഏറ്റവും നല്ല വഴി ജുഡീഷ്യല്‍ അന്വേഷണമാവുമെന്ന് മനസ്സിലാക്കിയ പിണറായി അതു തന്നെ ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവിമുക്തനായാല്‍ ആ നിമിഷം മന്ത്രിസ്ഥാനം ശശീന്ദ്രന് തിരിച്ചുനല്‍കുമെന്ന് ചാണ്ടി കട്ടായം പറയുന്നത് കേട്ടാല്‍ മനസ്സിലാക്കണം, എല്ലാ ജുഡീഷ്യല്‍ അന്വേഷണത്തിന്റെയും വഴിക്കാണ് ഇതിന്റെയും പോക്കെന്ന്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വര്‍ഷമാണ് തോമസ് ചാണ്ടി ജനിച്ചത്. പത്താംതരം കഴിഞ്ഞ തോമസ് ചാണ്ടി മദിരാശിയിലെ ഐ.ഇ.ടി. എന്ന സ്ഥാപനത്തില്‍ നിന്ന് ഇലക്‌ട്രോണിക് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടി. പഠിക്കുന്ന കാലത്ത് കെ.എസ്.യു.വിലും പിന്നീട് യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ഇദ്ദേഹം അധികം വൈകാതെ കുവൈത്തിലേക്ക് പറന്നു. ” ഒരു പെട്ടിയും തൂക്കി വിമാനം കയറിയ ഞാന്‍ വിദേശത്ത് മൂന്നാല് സ്‌കൂളുകള്‍ സ്ഥാപിച്ചു നടത്തുന്നില്ലേ. അതു കൊണ്ടു തന്നെ ഇവിടത്തെ ട്രാന്‍സ്‌പോര്‍ട്ടൊന്നും ഒരു വിഷയമാവില്ല. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് 92.37 കോടിയുടെ ആസ്തിയുള്ളയാള്‍ മന്ത്രിയാകുന്നത് എന്തുകൊണ്ടും നന്നാകും. 2006ല്‍ ആദ്യം ഇദ്ദേഹം മത്സരിക്കാന്‍ കുട്ടനാട്ടെത്തുമ്പോള്‍ 16.29 കോടിയായിരുന്നു ആസ്തി. 2011ല്‍ ഇത് 45.59 കോടിയായി ഉയര്‍ന്നു- ഇരട്ടിയിലധികം. 2016ലെ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ പറയുന്നത് 92.37 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ്.
യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നീ ചാണ്ടി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കുവൈത്തിലാണ്. സൗദി അറേബ്യയിലെ റിയാദില്‍ ഈയിടെ ഒരു സ്‌കൂള്‍ തുടങ്ങി. പുന്നമടക്കായലിലെ ലേക്ക് പാലസ് എന്ന റിസോര്‍ട്ട് സ്വദേശത്തും വിദേശത്തും പ്രസിദ്ധമാണ്. ശരത്പവാറടക്കം പ്രമുഖ നേതാക്കള്‍ക്ക് ചാണ്ടിയോടുള്ള പിരിശത്തിന് കാരണം ഈ റിസോര്‍ട്ട് കൂടിയാണ്. 25 വര്‍ഷമായി കുട്ടനാട്ടില്‍ നിന്ന് ജയിക്കുന്ന ഡോ.കെ.സി.ജോസഫ് (കേരള കോണ്‍. ജോസഫ്) ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തെ ആദ്യം കാര്യമാക്കിയില്ല. പ്രവാസിയായ ഒരു സമ്പന്നന്‍ തന്റെ ജനപ്രീതിക്ക് മുന്നില്‍ ഒന്നുമല്ലെന്നും കരുതി. പോരാത്തതിന് കുവൈത്തിലെ ഒരു തട്ടിപ്പു കേസുമായി ബന്ധപ്പെട്ട പ്രചാരണം മതി, തോമസ് ചാണ്ടിയുടെ പാര്‍ലിമെന്ററി വ്യാമോഹത്തിന് തടയിടാനെന്ന് ജോസഫ് വിലയിരുത്തിയതും തെറ്റി. ഒരു സ്‌കൂളുമായി ബന്ധപ്പട്ട പണ തട്ടിപ്പ് കേസില്‍ കുവൈത്തിലെ കോടതി എട്ടു വര്‍ഷത്തെ തടവും 500 കുവൈത്തി ദിനാര്‍ പിഴയുമാണ് വിധിച്ചത്. ഏഷ്യാനെറ്റിലെ കെ.പി.മോഹനന്‍, മാത്യു ഫിലിപ്പ്, തോമസ് ചാണ്ടി എന്ന കുവൈത്ത് ചാണ്ടി എന്നിവര്‍ക്കെതിരെയായിരുന്നു വിധി. തോമസ് ചാണ്ടി ഉടന്‍ തന്നെ 8500 കുവൈത്ത് ദിനാര്‍ പിഴയൊടുക്കി രക്ഷപ്പെട്ടപ്പോള്‍ മാത്യുഫിലിപ്പിന് ജയിലില്‍ കഴിയേണ്ടിവന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ചാണ്ടി വിശദീകരിച്ചതിങ്ങനെ. വായ്പ വാങ്ങിയത് തിരിച്ചു നല്‍കാത്തതായിരുന്നു കേസെന്നും പണം ഒടുക്കിയതോടെ കേസ് ഇല്ലാതായെന്നും ചാണ്ടി പറഞ്ഞിരുന്നു. സ്വന്തം കാശ് ഇറക്കി കുടിവെള്ളവും റോഡും തയ്യാറാക്കുന്ന തോമസ് ചാണ്ടിക്ക് കെ.എസ്.ആര്‍.ടി.സി. കരതലാമലകം പോലെ ലളിതമാകാതിരിക്കില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ