Video Stories
ഇന്ത്യന്‍ രാഷ്ട്രീയത്തിന് അശുഭ സൂചന
ഡോ. രാംപുനിയാനി
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ അത്ഭുതാവഹമായ വിജയം യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി അവരോധിക്കുന്നതില്‍ എത്തിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയോ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുകയോ ചെയ്തിട്ടില്ല. യോഗിയുടെ നിയമനത്തിനെതിരെ എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ നെറ്റി ചുളിച്ചത്? മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തിലെ കാഠിന്യമേറിയതും വൈരം നിറഞ്ഞതുമായ മുഖമാണ് യോഗിയുടേത്. അദ്ദേഹത്തിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ നിരവധിയാണ്. ഇതില്‍ പലതും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമാണ്. ലൗ ജിഹാദ്, ഘര്‍വാപസി, പശു സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ പ്രചാരണങ്ങളും പ്രഭാഷണങ്ങളും മാധ്യമങ്ങളെയും ബി.ജെ.പി നേതാക്കളെ തന്നെയും ശാന്തരാക്കുന്നതിന് സഹായകമായതായിരുന്നില്ല.
അതിനാല്‍ യോഗിക്കു പകരം സൗമ്യരും മിതവാദികളുമായ മറ്റു നേതാക്കളുടെ ശബ്ദമാണ് ബി.ജെ.പി പ്രചാരണത്തില്‍ മുഴങ്ങിയത്. വസ്തുത ഇതാണെങ്കിലും പതിവ് ആര്‍.എസ്.എസ് അസ്ഥിവാരത്തില്‍ നിന്നു വ്യത്യസ്തമായി യോഗി സ്വന്തം നിലയില്‍ രാഷ്ട്രീയ അടിത്തറ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. ആര്‍.എസ്.എസ് രാഷ്ട്രീയത്തേക്കാളും അത്യന്തം തീവ്രവായ ഹിന്ദു മഹാസഭയുടെ പ്രത്യയശാസ്ത്രത്തിലാണ് യോഗി വേരൂന്നിയത്. പ്രധാന വിഷയങ്ങളില്‍ താന്‍ നിലകൊള്ളുന്ന മുസ്‌ലിം വിരുദ്ധ നിലപാടില്‍ നിന്ന് അദ്ദേഹമൊരിക്കലും പിന്നാക്കംപോകില്ല. ആര്‍.എസ്.എസ്- ബി.ജെ.പി രാഷ്ട്രീയത്തില്‍ നിരവധി നിര്‍ണായക വിഷയങ്ങള്‍ കടന്നുവന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. ആദിത്യനാഥ് യോഗിയെ തെരഞ്ഞെടുക്കലിലൂടെ ഇത് സ്പഷ്ടമായിരിക്കുകയാണ്. ഒന്നാമതായി, ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രധാന പങ്കു വഹിച്ചത് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ വര്‍ഗീയ ധ്രുവീകരണമാണ്. എല്ലാ വികസന വിഷയങ്ങളും ഹിന്ദുത്വയുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ വികസനത്തിന്റെ പഴങ്ങള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തണോ എന്ന തരത്തില്‍ ഹിന്ദുക്കള്‍ക്ക് സന്ദേശമയച്ചുള്ളതുമായിരുന്നു ബി.ജെ.പിയുടെ പ്രചാരണങ്ങള്‍. മുസ്‌ലിംകള്‍ അതിലാളനയില്‍ വഷളാക്കപ്പെട്ടവരും സന്തുഷ്ടരുമാണെന്നും ഹിന്ദുക്കളുടെ വികസനത്തിനു ബി.ജെ.പിയില്‍ മാത്രമേ പ്രതീക്ഷയുള്ളുവെന്നും അവര്‍ പ്രചരിപ്പിച്ചു. കൈരാനയില്‍ നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്യുന്നുണ്ടെന്ന് കരുതപ്പെടുന്ന സംഭവം കശ്മീര്‍ താഴ്‌വരയില്‍ നിന്ന് പണ്ഡിറ്റുകള്‍ സ്വദേശം വിട്ടുപോകുന്നതിന് തുല്യമാണെന്ന് പ്രചരിപ്പിച്ചു. ഒരു മുസ്‌ലിമിനു പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിലൂടെ ബി.ജെ.പിയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുകയുമെന്ന ബി.ജെ.പി തന്ത്രം വിജയിച്ചതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ബി.ജെ.പി-ആര്‍.എസ്.എസ് വര്‍ഗീയചീട്ട് പ്രകടമായി ഉപയോഗിക്കാന്‍ തുടങ്ങി എന്നതിന്റെ സൂചനയാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ നല്‍കുന്നത്. മുസ്‌ലിം വോട്ടുകളെക്കുറിച്ച് അവര്‍ അസ്വസ്ഥരാകുന്നില്ലയെന്നും 20 ശതമാനം മുസ്‌ലിം വോട്ടുകള്‍ ഒരു പ്രശ്‌നമേയല്ലയെന്ന് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണെന്നും ഇവ അഖിലേഷിനും മായാവതിക്കുമായി വീതിക്കപ്പെട്ടതായും അവര്‍ മനസിലാക്കി. തന്ത്രപരമായതാണ് മറ്റൊരു സന്ദേശം. പ്രത്യക്ഷമായ നാഗരികതയുള്ള ഹിന്ദു രാഷ്ട്രത്തിനായി കടന്നാക്രമണം നടത്താന്‍ ഇപ്പോള്‍ ആര്‍.എസ്.എസും ബി.ജെ.പിയും തയാറെടുക്കുകയാണെന്നതാണത്. ഇന്ത്യയെ മുഴുവന്‍ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിനു മുമ്പ് ഉത്തര്‍പ്രദേശിനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയാണെന്ന് യോഗി സ്വയം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്ത് കൂട്ടക്കുരുതിക്കു ശേഷം അല്ലെങ്കില്‍ ഗുജറാത്തിനെ ഹിന്ദു രാഷ്ട്രമാക്കാനുള്ള പരീക്ഷണശാലയാക്കിയെന്ന പ്രയോഗത്തിനു ശേഷം അടുത്തത് യു.പിയാണെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.
മോദി, യോഗി പോലുള്ള രാഷ്ട്രീയം അധികാരത്തിലെത്തിയതും ഹിന്ദു രാഷ്ട്രമെന്ന ഭീഷണിയും നിലനില്‍ക്കുമ്പോഴും പ്രതിപക്ഷ കക്ഷികളുടെ ഉത്തരവാദിത്തം എന്താണ്? ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പൊഴിച്ചാല്‍ മിക്കവാറും അവര്‍ ആത്മഹത്യാപാതയിലായിരുന്നു. നീക്കുപോക്കു നടത്തി സഖ്യങ്ങള്‍ സ്ഥാപിക്കുന്നതിനു പകരം മിക്ക നേതാക്കളും അവരുടെ ഇടുങ്ങിയ ഈഗോയുമായി കഴിയുകയായിരുന്നു. ഹിന്ദു രാഷ്ട്രമെന്ന ഭീക്ഷണി ന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്നതല്ല. ഭരണഘടന നിലകൊള്ളുന്ന സ്വാതന്ത്ര്യം, ഏകത, സാഹോദര്യം, സാമൂഹ്യ നീതി, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള നടപടികള്‍ക്കെല്ലാം ഭീഷണിയാണ്.
ഈ ദശാസന്ധിയില്‍ ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നാണ് നിരവധി രാഷ്ട്രീയ നിരീക്ഷകന്മാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം. ബി.ജെ.പിയുടെ ഹിന്ദു രാഷ്ട്ര അജണ്ട വളരുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്. മറ്റു ചില പാര്‍ട്ടികള്‍ ജനാധിപത്യ മാനദണ്ഡങ്ങള്‍ സമ്മര്‍ദ വിധേയമായി അനുസരിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കിലും ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. ജാതിയാണ് മാനദണ്ഡമെന്നും സ്വേച്ഛാധിപത്യ രാഷ്ട്രമാണ് രാഷ്ട്രീയ സംവിധാനമെന്നും കഴിഞ്ഞ കാലങ്ങളില്‍ വാഴ്ത്തിപ്പോന്ന സംഘടനയായ ആര്‍.എസ്.എസ് പ്രത്യയശാസ്ത്ര അര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്ന ഒരേയൊരു പാര്‍ട്ടിയാണത്.
ജനാധിപത്യ, മതേതര മൂല്യങ്ങള്‍ പൂര്‍ണ തലത്തില്‍ വാസ്തവമാക്കുന്നതില്‍ മറ്റു മിക്ക പാര്‍ട്ടികള്‍ക്കും കഴിയില്ലെന്നത് യാഥാര്‍ത്ഥ്യമായിരിക്കാം. അവസരവാദ സഖ്യങ്ങളും അവര്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ മിക്കവരും ഇന്ത്യന്‍ ദേശീയതയുടെ തന്ത്രത്തിനുള്ളിലാണ്. ബി.ജെ.പിയാകട്ടെ ഹിന്ദു ദേശീയതയിലും. അവരുടെ പ്രയാണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ? യോഗിയുടെ അധികാരാരോഹണം ഉണര്‍ത്തുവിളിയായി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണാത്തപക്ഷം 2019 ലെ പൊതു തെരഞ്ഞെടുപ്പ് അവര്‍ക്ക് സമ്മാനിക്കലാകും. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത് 31 ശതമാനം വോട്ടുകളാണ്. ആ സമയത്ത് ഉത്തര്‍പ്രദേശില്‍ അവരുടെ വോട്ട് വിഹിതം 41 ശതമാനമായിരുന്നു. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 39 ശതമാനമായി. എന്തുകൊണ്ടാണ് മറ്റു പാര്‍ട്ടികള്‍ ബി.ജെ.പിയുടെ അജണ്ട മനസിലാക്കാത്തത്? സമൂഹത്തില്‍ ഏറ്റവും അസ്ഥിവാരമുള്ള പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ്. പൂര്‍ണമായും ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരാണ് കോണ്‍ഗ്രസ്. എന്നാല്‍ മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും മൗലാനാ ആസാദിന്റെയും കാലത്തെ പ്രതാപം ഇപ്പോഴില്ല.
കമ്യൂണിസ്റ്റുകളായ സി.പി.ഐയും സി.പി.എമ്മും ആക്രമണാത്മക വര്‍ഗീയ പാര്‍ട്ടികളായാണ് കാണുന്നത്. സമൂഹത്തിലെ നല്ലൊരു വിഭാഗം അവരെ ഫാസിസ്റ്റ് പാര്‍ട്ടിയായാണ് വിലയിരുത്തുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ നിലപാടുകള്‍ വളരെ അസ്ഥിരമായതാണ്. കഴിഞ്ഞ കാലങ്ങളില്‍ അവയില്‍ പലതും ബി.ജെ.പിയുടെ സഖ്യകക്ഷികളുമായിരുന്നു. ഇയ്യിടെ ഉദിച്ച ആംആദ്മി പാര്‍ട്ടിക്ക് അഴിമതി അവസാനിപ്പിക്കും എന്ന ഒരേയൊരു അജണ്ടയേ ഉള്ളൂ. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ നേരിട്ട് മത്സരിക്കണമെന്ന ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളു. ദേശീയ തലത്തില്‍ ജനാധിപത്യ ശക്തികളുടെ സഖ്യത്തെ തടയാനുള്ള വിഭാഗീയ രാഷ്ട്രീയമാണ് അവരുടേതെന്ന് ഒരുപക്ഷേ കാലം തെളിയിക്കും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തെ സംരക്ഷിക്കാനായി പൊതുവേദി രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. യോഗിയുടെ അധികാര പ്രവേശത്തോടെ വ്യക്തമായത് ആര്‍.എസ്.എസ് നിയന്ത്രണത്തിലല്ലാത്ത പാര്‍ട്ടികള്‍ ഒന്നുകില്‍ സ്വയം തൂങ്ങാനോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൊലക്കു കൊടുക്കാനോ തയാറാകേണ്ടി വരുമെന്നാണ്. ബീഹാറിലെ തെരഞ്ഞെടുപ്പ് സഖ്യം പോലുള്ളവ മാത്രമേ വരും കാലങ്ങളില്‍ ഫലപ്രദമാകുകയുള്ളൂ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ