Video Stories
ഗജപോക്കിരികള്‍ നാട് വിറപ്പിക്കുമ്പോള്‍
കേരളത്തില്‍ പല ജില്ലകളിലും കാട്ടാനകളുടെ കാടിറങ്ങല്‍ ജനജീവിതത്തിന് കനത്ത ഭീഷണിയായിരിക്കുകയാണ്. വേനല്‍കാലങ്ങളില്‍ കാട്ടാനകള്‍ ഒറ്റക്കും കൂട്ടായും കാടിറങ്ങിവരുന്നത് പതിവായിരുന്നെങ്കിലും കാലവര്‍ഷക്കാലത്താണിപ്പോള്‍ കാനന വീരന്മാരുടെ നാട്ടിലെ വിലസല്‍. വരള്‍ച്ചയും തദ്വാരായുള്ള കാട്ടിലെ തീറ്റക്കുറവുമാണ് കരിവീരന്മാരുടെ കാടിറക്കത്തിന് കാരണമെന്ന വാദത്തെ തകര്‍ക്കുകയാണ് മഴക്കാലത്തുള്ള ഗജപോക്കിരികളുടെ ഈ നാടെഴുന്നെള്ളത്ത്. ഇക്കാര്യത്തില്‍ നിസ്സഹായരും നിരാലംബരുമായി ജീവനുവേണ്ടി മുറവിളി കൂട്ടുന്ന കാട്ടിലെയും നാട്ടിലെയും ജനങ്ങളുടെ നേര്‍ക്ക് സഹായവും സംരക്ഷണവും എത്തിക്കാന്‍ പൊലീസോ വനംവകുപ്പോ പ്രത്യേകിച്ചൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.
മൂന്നുദിവസം മുമ്പാണ്് പാലക്കാട്ട് മുണ്ടൂരിനടുത്ത് കല്ലടിക്കോടന്‍ മലയിറങ്ങിവന്ന നാല് കാട്ടാനകള്‍ ഗ്രാമീണ മേഖലയെ വിറപ്പിച്ചത്. ഇവയെ തുരത്തി കാട്ടിലേക്കയക്കാന്‍ വനംവകുപ്പിനോ പൊലീസിനോ ഇന്നലെ വരെ കഴിഞ്ഞിട്ടില്ല. മാങ്കുറുശ്ശി, പറളി, കോങ്ങാട്, കല്ലടിക്കോട് മേഖലകളിലാകെ ജനം ഭീതിയുടെ നെരിപ്പോടിലാണ് കഴിഞ്ഞ നാലുദിവസമായി കഴിയുന്നത്. ഇടുക്കി ചിന്നക്കനാല്‍ പരിസരത്തും കാട്ടാനകള്‍ നാട്ടിലിറങ്ങി ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നത് ഇതേ സമയം തന്നെയാണ്. മറ്റൊരു മലയോര മേഖലയായ വയനാട്ടിലെ തിരുനെല്ലി മേഖലയില്‍ പഞ്ചായത്തിലാകെ കാട്ടാനയുടെ പരാക്രമം തുടങ്ങിയിട്ട് നാളുകളായി. ഇവിടെ രണ്ടാഴ്ച മുമ്പാണ് കാട്ടിക്കുളത്ത് ഒരാളെ ആന ചവിട്ടിക്കൊന്നത്. ആദിവാസികളാണ് ഏറെയും വയനാട്ടില്‍ കാട്ടാനകളുടെ കൊലക്കൊമ്പുകള്‍ക്ക് ഇരയാകുന്നത്. ഇടുക്കിയിലും കാട്ടാനകള്‍ മൂലമുള്ള മരണവും കൃഷി നാശവും വിവരണാതീതമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ ജനജീവിതം മരണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ കാട്ടാനകളോട് മാധ്യമ പ്രവര്‍ത്തകരോടെന്ന പോലെ കടക്ക് പുറത്ത് എന്നു പറഞ്ഞാല്‍ മതിയാവില്ല. അതിന് ഉദ്യോഗസ്ഥരോട് തക്കതായ ആജ്ഞാശേഷി പ്രകടിപ്പിക്കുകയും അവര്‍ക്ക് ആള്‍, ആയുധ ബലം നല്‍കേണ്ടിയുമിരിക്കുന്നു. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നൂറോളം പേരാണ് സംസ്ഥാനത്ത് കാട്ടാനകളുടെ മുന്നില്‍ ബലിയാടായത്. പാലക്കാട്, ഇടുക്കി, വയനാട് എന്നിവയാണ് മരണ സംഖ്യയില്‍ മുന്നില്‍.
കാലാകാലങ്ങളില്‍ കാട്ടാന ഭീഷണി ഉണ്ടാകുമ്പോഴൊക്കെ ജനങ്ങള്‍ മുറവിളി കൂട്ടുകയും മാധ്യമങ്ങള്‍ അതേറ്റുപിടിക്കുകയും വനംവകുപ്പുകാര്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്ഥമായി ആനകള്‍ ഇറങ്ങിവരുന്ന വഴിത്താരകള്‍ അടയ്ക്കുകയും അവയ്ക്ക് ആവശ്യത്തിന് വിഹരിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. വൈദ്യുതി വേലി, ആന മതില്‍, കിടങ്ങുകള്‍, പടക്കപ്രയോഗം എന്നതിലുപരി നാട്ടില്‍ ആളുകള്‍ പരീക്ഷിക്കാറുള്ള മുളകുപൊടി പ്രയോഗംവരെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ജീവല്‍ഭയം മൂലം കാട്ടാനകളിറങ്ങിയ സ്ഥലത്തേക്ക് പോകാന്‍ മടിക്കുകയാണ്. പകരം വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരാണ് സ്ഥലങ്ങളില്‍ ചെല്ലുകയും ജീവന്‍ ത്യജിക്കാന്‍വരെ തയ്യാറാകുകയും ചെയ്യുന്നത്.
പതിനായിരത്തോളം കാട്ടാനകള്‍ കേരളത്തിലുണ്ടെന്നാണ് അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ വ്യക്തമായിട്ടുള്ളത്. ഇവയുടെ വിഹാരത്തിന് ലക്ഷണക്കിന് ഏക്കര്‍ വനഭൂമി ആവശ്യമാണ്. വെറും വനമല്ല, ഫലഭൂയിഷ്ഠമായ കാനനം തന്നെയാണ് ഇവയ്ക്ക് ആവശ്യം. ദിനംപ്രതി 200 കിലോ ആഹാരമാണ് ഇവ അകത്താക്കുക. വെള്ളം മുപ്പത് ലിറ്റര്‍. ദിവസം നടക്കേണ്ടത് 40 കിലോമീറ്റര്‍ വരെയും. ഇതനുസരിച്ച് ആനകള്‍ക്ക് മതിയായ ആവാസവ്യവസ്ഥ നിലവിലുണ്ടോ എന്ന് നാം ആലോചിക്കണം. വനംകയ്യേറ്റം മലയാളിയെ സംബന്ധിച്ച് പതിവു സംഭവമാണ്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥിതിയെ തൃണവല്‍ഗണിച്ച് കയ്യേറുന്ന വനമത്രയും ഇന്നല്ലെങ്കില്‍ നാളെ അവയുടെ ഇരയായിത്തീരുമെന്ന് കണക്കാക്കേണ്ടിയിരിക്കുന്നു. കാടുകളില്‍ മദ്യക്കുപ്പികളുടെ സാന്നിധ്യം കാട്ടാനകളുടെ സൈ്വര്യജീവിതത്തിനും ആരോഗ്യത്തിനും തടസ്സം സൃഷ്ടിക്കുന്നുവെന്ന പരാതികളും വരുന്നുണ്ട്. മണ്ണാര്‍ക്കാട്, മുണ്ടൂര്‍ പോലുള്ള പട്ടണങ്ങളിലേക്ക ്‌വരെ കരിവീരന്മാര്‍ എത്തിത്തുടങ്ങിയിരിക്കുന്നു. പിന്നെയല്ലേ മലയോര നിവാസികളുടെ കാര്യം. ആദിവാസികള്‍ക്ക് പേരിന് വനമേഖലയില്‍ പട്ടയം നല്‍കുമ്പോഴും നാം വന്യജീവികളെക്കുറിച്ച് ചിന്തിക്കുന്നില്ല. ആനക്കൊമ്പ് വ്യാപാരത്തിന് രാജസ്ഥാന്‍കാരനെ അടുത്തിടെയാണ് കൊച്ചിയില്‍ പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് ജെ.സി.ബി കൊണ്ട് മുറിവേറ്റ് കാട്ടാന മൂന്നാറില്‍ ചെരിഞ്ഞത്. കടുവകളുടെ വര്‍ധനയും കാട്ടാനകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്.
അതേസമയം, കാട്ടാനകള്‍മൂലം വന്‍തോതില്‍ വാഴകൃഷിയാണ് വിവിധ ജില്ലകളിലായി നാശവിധേയമാക്കിയിരിക്കുന്നത്. വീടുകളിലും പലചരക്കുകടകളിലും ഇവയുടെ തേര്‍വാഴ്ചയാണ്. കര്‍ഷകര്‍ മാസങ്ങള്‍കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ വിളകള്‍ ഒറ്റ രാത്രികൊണ്ട് തൃണമായിരിക്കുന്ന കാഴ്ച ഹൃദയഭേദകം തന്നെ. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും നാമമാത്രമാണ് ലഭിക്കുന്നതെന്നത് കര്‍ഷകരുടെ പതിവുരോദനമാണ്. തൃശൂര്‍ പീച്ചി വനഗവേഷണ സ്ഥാപനം നടത്തിയ പഠനത്തില്‍ കേരളത്തില്‍ 2010ല്‍ 6,068 ആയാണ് കാട്ടാനകളുടെ എണ്ണം കണക്കാക്കിയിട്ടുള്ളത്. ജനങ്ങള്‍ അടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പിന് കാടുപോലെതന്നെ കാട്ടുജീവികളും അത്യന്താപേക്ഷിതമാണ്. കാടിനെ നാം വ്യക്തമായി നിര്‍വചിക്കുകയും ജണ്ടകള്‍ കെട്ടി അതിര്‍ത്തി നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതൊന്നും വന്യജീവികളെസംബന്ധിച്ച് ബാധകമാകുന്ന കാര്യമല്ല. അവക്ക് എല്ലാജീവികളെയും പോലെ നേരത്തുള്ള ഭക്ഷണമാണ് ആവശ്യം. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ നടപടികളാണ് വിദേശ രാജ്യങ്ങളില്‍ കണ്ടുവരാറുള്ളത്. അവ പഠിച്ച് ശരിയായി അവലംബിക്കുകയാണ് കേരളം പോലെയുള്ള പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് ചെയ്യാനുള്ളത്. ആസാം പോലെ ആനകളേറെയുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്നുകൊണ്ടുള്ള നിയന്ത്രണ സംവിധാനങ്ങളാണ് നടപ്പാക്കുന്നത്. ജനസാന്ദ്രതയില്‍ കേരളത്തിനുള്ള റോക്കോര്‍ഡാണ് ഇത്രയും രൂക്ഷമായി ഇവിടെ പ്രശ്‌നം ഉയര്‍ന്നുവരാനുള്ള കാരണങ്ങളിലൊന്ന്. വന്യജീവി സംരക്ഷണവും ജനങ്ങളുടെ സംരക്ഷണവും ഒരുപോലെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ് നമുക്കുണ്ടാവേണ്ടത്. മയക്കുവെടിവെച്ച് കാട്ടാനകളെ കാട്ടിലേക്കയക്കുക എന്നത് എപ്പോഴും പ്രായോഗികമായെന്നുവരില്ല. കുങ്കി ആനകളെ കൊണ്ടുവന്ന് ഇവയെ ആട്ടിയകറ്റുകയാവും ഫലപ്രദം. അനങ്ങാപ്പാറനയം ഇക്കാര്യത്തിലെങ്കിലും ഉപേക്ഷിക്കുകയാണ് വനംവകുപ്പും സര്‍ക്കാരും ചെയ്യേണ്ടത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ