Video Stories
സിന്‍ഹ സംസാരിക്കേണ്ട സമയം വൈകി
‘എനിക്കിപ്പോള്‍ സംസാരിക്കേണ്ടതുണ്ട്’ എന്ന തലക്കെട്ടില്‍ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ മാത്രമല്ല, രാജ്യത്തെപ്പോലും ആകുലപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്നും തുറന്നെഴുതിയ സിന്‍ഹയുടെ വിമര്‍ശം പുതിയ ചര്‍ച്ചകള്‍ക്കും പൊട്ടിത്തെറികള്‍ക്കും വഴിമരുന്നായിട്ടുണ്ട്. എന്‍.ഡി.എ സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പൊള്ളത്തരങ്ങള്‍ പങ്കുവെക്കാന്‍ പ്രധാനമന്ത്രിയോട് സമയം ചോദിച്ചെങ്കിലും നിരസിച്ച നരേന്ദ്രമോദിയുടെ നിലപാടിലെ വൈകൃതം രാജ്യത്തെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ടുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് മൂക്കുകുത്തുകയാണെന്ന് എസ്.ബി. ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് കൃത്യം ഒരാഴ്ച തികയുമ്പോഴാണ് യശ്വന്ത് സിന്‍ഹയുടെ ഏറ്റുപറച്ചില്‍ എന്നത് ഏറെ ശ്രദ്ധേയമാണ്. സമ്പദ്ഘടനയില്‍ മാന്ദ്യമല്ല, മരവിപ്പാണ് സംഭവിച്ചിരിക്കുന്നത് എന്ന സിന്‍ഹയുടെ കണ്ടെത്തല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ്.
മുന്‍ ധനകാര്യ മന്ത്രി എന്ന നിലയില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച കാര്യം ഉറക്കെ വിളിച്ചുപറഞ്ഞില്ലെങ്കില്‍ അത് രാജ്യത്തോടുള്ള തന്റെ കടമ നിര്‍വഹിക്കുന്നതിലെ വീഴ്ചയായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സിന്‍ഹ വ്യക്തമാക്കുന്നത്. മോദിയുടെ സാമ്പത്തിക പരിഷ്കാരം വരുത്തിവച്ച വിനയെ പല ബി.ജെ.പി നേതാക്കളും ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിന്‍ഹ പറയുന്നു. എല്ലാം മോദിയില്‍ കേന്ദ്രീകരിച്ചതിനു ശേഷം പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നുവെന്ന മുതിര്‍ന്ന നേതാക്കളുടെ ആക്ഷേപം സാധൂകരിക്കുന്നതാണ് സിന്‍ഹയുടെ ലേഖനത്തിന്റെ സംക്ഷിപ്തം. ‘ബി.ജെ.പിയില്‍ കാര്യങ്ങള്‍ തുറന്നുപറയാനുള്ള വേദിയില്ല. മോദിക്കുമേല്‍ അഭിപ്രായ പ്രകടനത്തിന് നേതാക്കള്‍ക്കു ഭയമാണ്. പലരും പേടിച്ച് മിണ്ടാതിരിക്കുകയാണ്’- സിന്‍ഹയുടെ ഈ നിരീക്ഷണങ്ങള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അംഗീകരിക്കുന്നവരാണ് ബഹുഭൂരിപക്ഷം ബി.ജെ.പി നേതാക്കളും അരുണ്‍ ഷൂരിയും ശത്രുഘ്നന്‍ സിന്‍ഹയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സിന്‍ഹക്ക് പിന്തുണയുമായി കടന്നുവരുന്നത് ഇതിന്റെ പ്രത്യക്ഷമായ അടയാളമാണ്. ഇതോടെ കാര്യമായ ആലോചനകളില്ലാതെ, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുകയും വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി തുടങ്ങിയിരിക്കുകയാണ്.
നോട്ട് നിരോധവും ജി.എസ്.ടിയും രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ ഒരിക്കല്‍പോലും കാണാത്തത്ര സ്വകാര്യ നിക്ഷേപത്തില്‍ ഇടിവ് രൂപപ്പെട്ടിരിക്കുകയാണ്. കാര്‍ഷിക, വ്യവസായ, ഉത്പാദന, നിര്‍മാണ മേഖലകളുടെ നട്ടെല്ല് പാടെ തകര്‍ന്നു. ഒരിക്കലും ശമിക്കാത്ത സാമ്പത്തിക ദുരന്തമാണ് നോട്ട് നിരോധത്തിലൂടെ രാജ്യം അഭിമുഖീകരിച്ചത്. മോശമായി ആവിഷ്കരിക്കുകയും വികലമായി നടപ്പാക്കുകയും ചെയ്ത ജി.എസ്.ടി ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവച്ചത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 7.6 എന്ന നിലയില്‍ നിന്ന് 5.7ലേക്ക് താഴ്ന്നിറങ്ങി. ആഭ്യന്തര ഉത്പാദനം കണക്കാക്കുന്ന രീതി 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയത് പ്രകാരമാണെങ്കില്‍ മൊത്തം ഉത്പാദനം 3.7ലും താഴെയായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ഭാഷ്യം. പുതിയ പരിഷ്കാരങ്ങളിലൂടെ കയറ്റുമതി കുറഞ്ഞത് സാമ്പത്തിക മേഖലയുടെ ശക്തമായ നിലനില്‍പ്പിനെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ട വസ്തുതകളാണ് ബി.ജെ.പിയെ തിരുത്താന്‍ യശ്വന്ത് സിന്‍ഹക്ക് തുറന്നെഴുതേണ്ടി വന്നതെന്ന് മാത്രം.
സാമ്പത്തിക മാന്ദ്യം സാങ്കേതികമല്ലെന്നും, യാഥാര്‍ഥ്യമാണെന്നുമുള്ള എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിനെ തെല്ലൊന്നുമല്ല ആഘാതമേല്പിച്ചത്. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കിലാണ് രാജ്യം എത്തിനില്‍ക്കുന്നത് എന്ന് സ്ഥാപിക്കുന്നതായിരുന്നു റിസര്‍ച്ച് റിപ്പോര്‍ട്ട്. രാജ്യം ഉയര്‍ച്ചയിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും വീമ്പുപറഞ്ഞ് നാവെടുക്കും മുമ്പായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ഈ വാദങ്ങള്‍ സത്യം മൂടിവെക്കുന്നതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതുമാണെന്ന് റിപ്പോര്‍ട്ട് തെളിയിച്ചു. യശ്വന്ത് സിന്‍ഹയുടെ നിരീക്ഷണവും ഇതില്‍ നിന്നു വ്യത്യസ്തമല്ല എന്നത് ബി.ജെ.പിയെ വരുംനാളുകളില്‍ വെള്ളം കുടിപ്പിക്കുമെന്ന കാര്യം തീര്‍ച്ച. രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തതിന്റെ പാപക്കറ കഴുകിക്കളയാന്‍ നരേന്ദ്ര മോദിക്കും അരുണ്‍ ജെയ്റ്റിലിക്കും അമിത് ഷാക്കും കഴിയില്ലെന്ന് ആണയിട്ടു പറയുന്നുണ്ട് സിന്‍ഹ. മാന്ദ്യം താത്കാലികമോ സാങ്കേതികമോ അല്ല, മറിച്ച് കഠിനമായ യാഥാര്‍ഥ്യമാണെന്ന് കണക്കുകള്‍ മുന്‍നിര്‍ത്തി ഈ മൂന്നു പേരെയും കണക്കറ്റു വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് സിന്‍ഹയുടെ ലേഖനം.
തൊഴില്‍ മേഖലയില്‍ അവസരങ്ങളുടെ വാതായനങ്ങള്‍ കൊട്ടിയടക്കപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ വഴിയാധാരമാവുകയും രൂക്ഷമായ സാമ്പത്തിക അരാജകത്വത്തിന് അരങ്ങുണരുകയും ചെയ്ത നരേന്ദ്ര മോദിയുടെ പരിഷ്കാരങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര് ശബ്ദമുയര്‍ന്നത് ശുഭസൂചനയാണ്. വലിയ വായയില്‍ വിടുവായത്തം പറയുകയും തലതിരിഞ്ഞ നയങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയെ തളക്കാന്‍ പാര്‍ട്ടി തന്നെ മൂക്കുകയറിടുകയല്ലാതെ മറ്റു വഴികളൊന്നുമില്ല. എല്ലാ നെറികേടുകള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു പിരിഞ്ഞ് മണിക്കൂറുകള്‍ക്കകം മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തുവന്നത് ഇനിയും മൗനം തുടരാനാകില്ല എന്ന മന:സാക്ഷിക്കുത്തു കൊണ്ടാണ്. ഈ താത്വിക പ്രതിസന്ധി പാര്‍ട്ടിയെ എത്രമേല്‍ പിടിച്ചുകുലുക്കുമെന്ന് കാത്തിരുന്നു കാണാം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ