Connect with us

Video Stories

മിണ്ടരുത്, അത് ബി.ജെ.പിക്ക് ഇഷ്ടമല്ല

Published

on

പുത്തൂര്‍ റഹ്മാന്‍

ബി.ജെ.പി വക വാഗ്ദത്തം ചെയ്യപ്പെട്ട അച്ഛാദിന്‍ കാലത്തിന്റെ സുഖ സുഷുപ്തിയിലാണ് ഇന്ത്യ. ആരും ഒന്നും മിണ്ടരുത്. സുഖവും സമൃദ്ധിയും വിളയാടുന്ന ഭാവിക്കുവേണ്ടി രാജ്യത്തു കൃഷിയിറക്കുകയാണ് ഭാരതീയ ജനങ്ങളുടെ പാര്‍ട്ടി. ഈ സുഖനിദ്ര പിടിക്കാതെ ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവരെ വെറുതെ വിടില്ല. കൊന്നോ കൊല്ലിച്ചോ നിശബ്ദരാക്കാവുന്നവരെ അങ്ങനെ ചെയ്യും. എതിര്‍ ശബ്ദങ്ങള്‍ സിനിമാ കൊട്ടകക്കുള്ളിലെ ഒരു ഡയലോഗ് രൂപത്തില്‍ വന്നാല്‍ പോലും അതു തടയും. സാമാജികരും മാധ്യമ പ്രവര്‍ത്തകരുമുള്‍പെടെ എതിരഭിപ്രായമുള്ളവരെ ഒന്നടങ്കം നിശബ്ദരാക്കാനുള്ള നിയമനിര്‍മാണവും ഭേദഗതികളും തന്നെ നടത്തിക്കളയും. തമിഴ് സിനിമ മെര്‍സില്‍ തുടങ്ങി രാജസ്ഥാനിലെ ഓര്‍ഡിനന്‍സ് വരേയുള്ള സംഭവങ്ങള്‍ നോക്കൂ. ജനാധിപത്യത്തിന്റെ പ്രത്യക്ഷ ലക്ഷണമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാവരിയാന്‍ തന്നെയാണ് തീരുമാനം. അല്ലെങ്കില്‍ കോടികള്‍ നല്‍കി പാട്ടിലാക്കും. നക്കിയോ ഞെക്കിയോ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കും. വാ മൂടിക്കെട്ടിയ ഒരു രാജ്യം മതി ബി.ജെ.പിക്ക്.
ന്യായാധിപര്‍, ഉദേ്യാഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താവൂവെന്ന് നിഷ്‌കര്‍ഷിക്കുന്ന ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ നിയമസഭയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. സഭയിലെ ഭൂരിപക്ഷം കൊണ്ട് വസുന്ധര രാജെ മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കിയെടുക്കും. ഓര്‍ഡിനന്‍സ് പ്രകാരം വിരമിച്ചവരോ ചുമതലയിലുള്ളവരോ ആയ ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അന്യായങ്ങളില്‍ അന്വേഷണം നടത്തുന്നതിന് സര്‍ക്കാരിന്റെയോ അധികാരികളുടെയോ മുന്‍കൂര്‍ അനുമതി വാങ്ങണം. ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടയില്‍ ഉയരുന്ന അഴിമതിയാരോപണങ്ങള്‍ക്കാണ് ഇത് ബാധകം. ഈ കേസുകളില്‍ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ നടപടിയെടുക്കും. അന്വേഷണത്തിന് സര്‍ക്കാര്‍ സമ്മതം ലഭിക്കാതെ ആരോപണവിധേയന്റെ പേര്, വിലാസം, കുടുംബ വിവരങ്ങള്‍, ഫോട്ടോ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരിലാവും നടപടി. രണ്ടുവര്‍ഷം വരെ തടവാണിതിനു ശിക്ഷ. ഉത്തരവ് പ്രകാരം ഒരു പൊതുപ്രവര്‍ത്തകനെതിരായ പരാതി അന്വേഷിക്കേണ്ടതുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരിനു തീരുമാനിക്കാന്‍ ആറു മാസത്തെ സമയം ലഭിക്കും. അഭിപ്രായസ്വാതന്ത്ര്യം എന്നത് ഇനി ഇന്ത്യയില്‍ നിങ്ങളെ ജയിലിലെത്തിക്കും എന്നു ചുരുക്കം.
എതിരഭിപ്രായങ്ങളോടും എതിര്‍ത്തു പറയുന്നവരോടുമുള്ള കനത്ത അസഹിഷ്ണുത മോദി ഭരണത്തിന്റെ തുടക്ക നാളുകളില്‍ തന്നെ രാജ്യത്തെ ഏറെ അസ്വസ്ഥമാക്കിയതാണ്. ജനാധിപത്യവും രാജ്യത്തിന്റെ മതേതര ജീവിതവും ഉറപ്പിക്കപ്പെട്ട മൂല്യം സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ്. ഇവ രണ്ടുമാണ് ബി.ജെ.പിക്ക് അസ്വസ്ഥതയും. നിസ്സാരമെന്നു കരുതുന്ന ഒരു വിമര്‍ശന സ്വരം പോലും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നു. തമിഴ് സിനിമ മെര്‍സിലുമായി ബന്ധപ്പെട്ടുണ്ടായ വിവാദം തന്നെ ഉദാഹരണം. ഒരു സാധാരണ തമിഴ് കൊമേഴ്‌സ്യല്‍ ഹിറ്റിനു വേണ്ട ചേരുവകളോടെ ഒരുക്കപ്പെട്ട ചലച്ചിത്രമാണത്. മെഡിക്കല്‍ മേഖലയിലെ പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം. ഒരു കൊലപാതകത്തില്‍ കുറ്റമാരോപിക്കപ്പെട്ട ഡോക്ടര്‍ നിരപരാധിത്വം തെളിയിച്ചു, കുറ്റകൃത്യം ചെയ്ത യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്നതാണ് കഥ. സമാനമായ എത്രയോ സിനിമകള്‍ കണ്ടിട്ടുണ്ട്. സിനിമകളുടെ വിജയ ഫോര്‍മുലയുടെ ഭാഗമാണ് സിനിമയെടുക്കുന്ന കാലത്തെ പ്രേക്ഷക സമൂഹത്തെ ആകര്‍ഷിക്കുന്ന പൊതു വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന സംഭാഷണങ്ങള്‍. ഭരിക്കുന്ന പാര്‍ട്ടിയെ രണ്ടു പറയുമ്പോള്‍ ഉയരുന്ന കരഘോഷം ലക്ഷ്യമിട്ടാണത്. സിനിമയുടെ മാറ്റു കൂട്ടാനും വാണിജ്യ വിജയത്തിനും അതു ഉപകാരപ്പെടും. അല്ലാതെ ഭരണകൂട വിമര്‍ശനം ഉദ്ദേശിച്ചുള്ള സോദ്ദേശ സാഹിത്യമൊന്നുമല്ല അത്്. എത്രയോ സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും വിശേഷിച്ച് സുരേഷ് ഗോപിയും മലയാളത്തില്‍ ഇത്തരം കയ്യടി വാചകങ്ങള്‍ ഉരുവിട്ടിരിക്കുന്നു. തമിഴില്‍ ഇന്ത്യന്‍ പോലുള്ള സിനിമകളില്‍ കമല്‍ഹാസന്‍ എത്ര നിശിതമായി ഭരണ സംവിധാനങ്ങളെ തുറന്നുകാട്ടിയിട്ടുണ്ട്. ഇതൊന്നും പൊറുക്കപ്പെടാത്ത പാതകമായിരുന്നില്ല നാട്ടില്‍. കലയും ചലച്ചിത്രവും സാഹിത്യവുമൊക്കെ വിമര്‍ശനത്തിന്റെ പോര്‍മുഖം തുറന്നാല്‍ അതിനെ സ്വാഗതം ചെയ്യുന്ന ജനാധിപത്യ ബോധം രാഷ്ട്രീയ നേതാക്കള്‍ക്ക് ഉണ്ടായിരുന്നു. ശങ്കറിന്റെ കാര്‍ട്ടൂണില്‍ തനിക്കെതിരെ വരുന്ന വരയും വരിയും സഹിഷ്ണുതയോടെ കാണുക മാത്രമല്ല, തന്നെ വിട്ടുകളയരുതെന്ന് ശങ്കറിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്ത ഒരു പ്രധാനമന്ത്രിയായിരുന്നു സ്വാതന്ത്ര്യത്തോടെ കൈവന്നത്. ഇതൊക്കെ പഴങ്കഥയാവുന്ന നാടായിരിക്കുന്നു ഇന്ത്യ.
സിങ്കപ്പൂരില്‍ ഏഴു ശതമാനം ജി.എസ്.ടിയുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബം തകര്‍ക്കുന്ന ചാരായത്തിന് ജി.എസ്.ടിയില്ല, പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്. സിനിമയിലെ ഈ സംഭാഷണങ്ങളാണ് ബി.ജെ.പി നേതൃത്വം ചോദ്യം ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യയെ പറ്റിയും സിനിമ മോശം അഭിപ്രായം രേഖപ്പെടുത്തുന്നു എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും ട്വിറ്ററില്‍ കുറിച്ച കമല്‍ ഹാസന്‍ പറഞ്ഞതാണു കാതലായ കാര്യം. അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നത്. വിമര്‍ശനങ്ങളെ നിശബ്ദമാക്കി വാ മൂടിക്കെട്ടിയ ഒരു രാജ്യം സ്വപ്‌നം കാണുന്നവര്‍ക്ക് ഇതു മനസ്സിലാവില്ലെന്നതു വേറെ കാര്യം.
ആവിഷ്‌കാര സ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും മാധ്യമങ്ങളുടെ വാര്‍ത്താന്വേഷണത്തിനും റിപ്പോര്‍ട്ടു ചെയ്യാനുള്ള ഉത്തരവാദിത്തവും ചോദ്യം ചെയ്യുന്ന ഒരു രാജ്യം അതിന്റെ സവിശേഷതയായ ജനാധിപത്യത്തെയാണ് കുഴിച്ചുമൂടാന്‍ പോകുന്നത്. തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന ഭൂരിപക്ഷത്തിന്റെ ഇംഗിതം നടപ്പാക്കുന്ന പ്രക്രിയ മാത്രമല്ല രാജ്യം വിഭാവനം ചെയ്യുന്ന ജനാധിപത്യം. രാജ്യത്തെ ഏതു പൗരനും സ്വകാര്യമോ സാമൂഹികമോ ആയ കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണത്തിനും അതു പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണത്. കോവിലുകള്‍ക്ക് പകരം ആസ്പത്രികള്‍ നിര്‍മ്മിക്കണമെന്ന സിനിമയിലെ മറ്റൊരു ഡയലോഗാണ് ബി.ജെ.പിയെ വല്ലാതെ ചൊടിപ്പിച്ചത്. ജോസഫ് വിജയ് എന്നാണ് നടന്റെ യാഥാര്‍ത്ഥ പേരെന്നും അമ്പലങ്ങള്‍ പൊളിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് നടനെന്നും ബി.ജെ.പിയുടെ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ മുഖേന വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. ഇ.വി രാമസ്വാമിനായ്ക്കരുടെ ദ്രാവിഡ-തമിഴ് മണ്ണിലാണിങ്ങനെ സംഭവിക്കുന്നതെന്നത് അസ്വസ്ഥരാക്കേണ്ടതാണ്. തമിഴക രാഷ്ട്രീയത്തിന്റെ ദ്രാവിഡ വിത്തു പാകിയ ഇ.വി രാമസാമി നായ്ക്കര്‍ യുക്തിവാദിയായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്. ‘ബ്രിട്ടീഷുകാര്‍ മൈല്‍കുറ്റികളില്‍ സ്ഥലപ്പേരുകളും ദൂരം കാണിക്കുന്ന അക്കങ്ങളും എഴുതിവെച്ചത് നന്നായി. അല്ലെങ്കില്‍ നമ്മുടെ ജനങ്ങള്‍ അവയും കുളിപ്പിച്ച് മഞ്ഞളും കുങ്കുമവും ചാര്‍ത്തി, പൂ ചൂടിച്ച് ഒരമ്മന്‍ കോവിലു പണിതേനെ’ എന്ന്. ഇങ്ങനെയൊക്കെ ചിന്തിക്കാനും പറയാനും പാകപ്പെട്ട മണ്ണാണ് തമിഴരുടേത്. സാമൂഹിക വിമര്‍ശനത്തിന്റെയും മതവിമര്‍ശനത്തിന്റെയും ഈ പാരമ്പര്യമുള്ള തമിഴകത്തെ ജനതയെ തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിനു പാകപ്പെടുത്താനുള്ള ഏതടവും പയറ്റുകയാണ് ബി.െൈജ.പി. വിജയ് എന്ന നടന്റെ ജാതി പറഞ്ഞു ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ നടത്തിയ അഭിപ്രായ പ്രകടനത്തിനു പിന്നില്‍ ഈ ജാതീയ വിഭജനത്തിന്റെ സൂത്രം ഒളിഞ്ഞു കിടക്കുന്നുണ്ട്.
നഷ്ടക്കച്ചവടത്തില്‍ ഏറെ മിടുക്കു കാണിച്ച സ്വന്തം പുത്രന്റെ മായാജാലം റിപ്പോര്‍ട്ട് ചെയ്ത ദി വയര്‍ ഓണ്‍ ലൈന്‍ പ്രസിദ്ധീകരണത്തിനെതിരെ ബി.ജെ.പി പ്രസിഡണ്ട് അമിത് ഷാ നടത്തിയ നീക്കവും ഭരണകൂട സന്നാഹങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തി വാര്‍ത്തയെ പ്രതിരോധിച്ചതും മാധ്യമ സ്ഥാപനത്തിനെതിരെ കേസു കൊടുത്തതും ഓര്‍ക്കുക. അതു കൊണ്ടരിശം തീരാതെ സാമ്പത്തിക അഴിമതി പുറത്തുകൊണ്ടുവന്ന ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടലിന് വിലക്കേര്‍പ്പെടുത്താനും ബി.ജെ.പി വഴി കണ്ടെത്തി. അഹമദാബാദ് കോടതിയെ ഉപയോഗിച്ചാണു വിലക്കേര്‍പ്പാടാക്കിയത്. അതേ വാര്‍ത്ത രാജ്യത്തെ മുഖ്യധാരാമാധ്യമങ്ങള്‍ തമസ്‌കരിക്കുന്നതും കണ്ടു. ആരോപണ വിധേയനായ സ്വകാര്യ വ്യക്തിക്കു വേണ്ടി ന്യായീകരണ-വാര്‍ത്താസമ്മേളനം നടത്തിയത് രാജ്യത്തെ ക്യാബിനറ്റ് മന്ത്രി. ഈ വാര്‍ത്താസമ്മേളനം മുഴുവന്‍ സമയം തത്സമയ സംപ്രേഷണം നടത്തിയ ചാനലുകള്‍ ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തിയ വാര്‍ത്താസമ്മേളനം പ്രേക്ഷകരെ കാണിച്ചില്ല. വാര്‍ത്ത ബഹിഷ്‌കരിക്കാന്‍ നിര്‍ദേശമുണ്ടല്ലേയെന്ന് മാധ്യമ സമ്മേളനത്തില്‍ വെച്ചു തന്നെ കോണ്‍ഗ്രസ് നേതാവായ കപില്‍സിബലിനു മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കേണ്ടി വന്നു.
ഭരണകൂടത്തെയും അധികാര കേന്ദ്രങ്ങളെയും തുറന്നുകാട്ടുക എന്ന ധര്‍മ്മം മാധ്യമങ്ങള്‍ മറന്ന രാജ്യമായിരിക്കുന്നു നമ്മുടേത്. യു.പി.എ ഭരണകാലത്ത് അഴിമതികള്‍ നിരന്തരം തുറന്ന് കാട്ടിക്കൊണ്ടിരുന്ന പലരും ഇന്ന് സര്‍ക്കാരിന്റെ വക്താക്കളായിരിക്കുന്നു. അഭിപ്രായ രൂപീകരണവും അഭിപ്രായ സ്വാതന്ത്ര്യവും റദ്ദു ചെയ്യപ്പെട്ട നിശ്ശബ്ദത തളം കെട്ടിയ ഒരു ഭാവിയാണു നമ്മുടെ മുന്നിലെന്ന് ഭയപ്പെടാതെ വയ്യ. തമസോമ ജോതിര്‍ ഗമയ എന്ന വിഖ്യാത മന്ത്രം ലോകത്തിനു നല്‍കിയ ദേശം വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്കു പോകുന്നത് കാണാനാണു നമ്മുടെ യോഗം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.