Video Stories
സ്വയം തരംതാഴുന്ന പ്രധാനമന്ത്രി
സ്വന്തം ആര്‍ജവവും കാര്യകര്‍മശേഷിയും കൈവിട്ടുവെന്ന് ബോധ്യമാകുമ്പോഴാണ് മറ്റുള്ളവരില്‍ കുറ്റം കണ്ടെത്താനുള്ള മനുഷ്യന്റെ വ്യഗ്രത. ആഭ്യന്തര പ്രതിസന്ധി നേരിടുമ്പോഴൊക്കെ മുസ്ലിംകളെയും പാക്കിസ്താനെയും വലിച്ചിഴക്കുന്ന പതിവ് പ്രധാനമന്ത്രിക്കും കൂട്ടര്‍ക്കും പണ്ടേ ഉള്ളതാണ്. ആ രാജ്യത്തിലെ ഭൂരിപക്ഷമതം ഇക്കൂട്ടരുടെ രഹസ്യ അജണ്ടക്ക് സൗകര്യ പ്രദവുമാകുന്നു. 2002ല്‍ മോദിയുടെ കീഴില്‍ ഗുജറാത്തിലാകമാനം അരങ്ങേറ്റിയ മുസ്ലിം വംശഹത്യയിലും സംഘ്പരിവാറിന്റെ മൊത്തം പ്രവര്‍ത്തനങ്ങളിലും അത് നാം സ്ഥിരം കാണുന്നതാണ്. ഭൂരിപക്ഷ മത വിഭാഗങ്ങളുടെ കേവല വിശ്വാസത്തെ കരുവാക്കി മുസ്്ലിംകളെയും പാക്കിസ്താനെയും ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവരെയും സാങ്കല്പിക ശത്രുക്കളാക്കി വോട്ടുതട്ടുക എന്ന ഹീനതന്ത്രം. ഗുജറാത്തിലെ തന്നെ 2002ലെ തെരഞ്ഞെടുപ്പിലും ബീഹാറിലും യു.പിയിലുമൊക്കെ മോദിയും കൂട്ടരും പാക്കിസ്താനെയും മുസ്്ലിംകളെയും അനാവശ്യമായി വലിച്ചിഴച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിത്തന്നെയാണ് പുതിയ പാക് വിവാദവും മോദിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ പലതിലും വിജയം കണ്ടുവെന്നതാണ് മോദിയെ വീണ്ടും ആ ആയുധ പ്രയോഗത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. തന്നെ നീചനെന്ന് വിളിച്ചെന്ന് പരിതപിക്കുന്ന മോദിക്ക് ആത്മ പരിശോധനക്കുള്ള അവസരാണ് വന്നുചേര്‍ന്നിരിക്കുന്നത്.
2019ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് നാളെ വോട്ടെടുപ്പ് അവസാനിക്കുന്ന ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ്. പതിനെട്ടിന് ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്തിലെയും ഫലം പുറത്തുവരുമ്പോള്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പി പ്രവചിക്കാനാകാത്ത വിധം അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടങ്ങളില്‍ നല്ല മേല്‍കൈ നേടിയിരുന്ന സംസ്ഥാന ഭരണകക്ഷികൂടിയായ ബി.ജെ.പിക്ക് പിന്നീടുള്ള സര്‍വേകളനുസരിച്ച് വോട്ടുകള്‍ കുത്തനെ കുറയുന്നതായാണ് വിവരം. ഇത് യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയുടെ സംസ്ഥാനവും പാര്‍ട്ടിയും നടുക്കടലില്‍ അകപ്പെട്ടതിന്റെ വ്യക്തമായ സൂചനകളാണെന്ന് ഇതിനകം വിലയിരുത്തപ്പെട്ടുകഴിഞ്ഞു. അപ്പോഴാണ് തന്റെ നിലനില്‍പ്പിനുവേണ്ടി ഏതറ്റംവരെയും പോകാന്‍ തയ്യാറാണെന്ന് നരേന്ദ്രമോദി രാജ്യത്തോടും ലോകത്തോടുതന്നെയും വ്യക്തമാക്കിയിരിക്കുന്നത്. ഇതാകട്ടെ മോദിയുടെ ഇതപര്യന്തമുള്ള ജീവിത വീക്ഷണങ്ങളെയും കപടനാട്യങ്ങളെയും നഗ്നമായി തുറന്നുകാട്ടിയിരിക്കുകയാണ്. ഹിമാചലിനോടൊപ്പം വോട്ടെടുപ്പ് നടക്കേണ്ട ഗുജറാത്തില്‍ തെര.കമ്മീഷനെ സ്വാധീനിച്ച് വോട്ടെടുപ്പ് നീട്ടിവെച്ചായിരുന്നു മോദിയുടെ ആദ്യ ഊഴമെങ്കില്‍ വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചായിരുന്നു അദ്ദേഹത്തിന്റെ രണ്ടാംഘട്ട രംഗപ്രവേശം. ഒരു പ്രധാനമന്ത്രിയുടെ പദവിക്ക് ചേരാത്തവിധത്തില്‍ ഒരു ഡസനോളം തെരഞ്ഞെടുപ്പുറാലികളിലാണ് ഗുജറാത്തില്‍ മോദി ഇതിനകം പ്രസംഗിച്ചത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിനായി ചെലവിട്ടത് കോടികളും. നര്‍മദ അണക്കെട്ടും കാര്‍ ഉല്പാദനവും വൈദ്യുതീകരണവുമൊന്നും തെരഞ്ഞെടുപ്പില്‍ ചെലവാകില്ലെന്നും ജനങ്ങളുടെ നടുവൊടിച്ച നോട്ടുനിരോധനവും ചരക്കുസേവന നികുതിയും വികസന രാഹിത്യവും തന്നെയും പാര്‍ട്ടിയെയും തിരിഞ്ഞുകൊത്തുകയാണെന്നും തിരിച്ചറിഞ്ഞ മോദി അവസാനഘട്ടമായപ്പോഴേക്ക് ഇവ്വിഷയങ്ങളില്‍ നിന്ന് തെന്നിമാറി പച്ചയായ വര്‍ഗീയതയെ കൂട്ടുപിടിക്കുന്ന കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞദിവസം ഗുജറാത്തിലെ പാലന്‍പൂരിലെ റാലിയില്‍ പ്രസംഗിക്കവെയാണ് മോദി പാക്കിസ്താനെയും മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങിനെയും മറ്റും തെരഞ്ഞെടുപ്പുഗോദയിലേക്ക് വലിച്ചിഴച്ചത്. ഡോ. മന്‍മോഹന്‍സിങ്, മുന്‍ഉപരാഷ്്്ട്രപതി ഹാമിദ് അന്‍സാരി, മണിശങ്കര്‍അയ്യര്‍, പാക്കിസ്താന് മുന്‍വിദേശകാര്യമന്ത്രി, പാക് ഹൈക്കമ്മീഷണര്‍ എന്നിവര്‍ ന്യൂഡല്‍ഹിയിലെ മണിശങ്കര്‍അയ്യരുടെ വസതിയില്‍ ഒരുമിച്ചിരുന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനായി രാജ്യത്തെ പ്രധാനമന്ത്രി കൂട്ടുപിടിച്ചതാകട്ടെ മാധ്യമ വാര്‍ത്തകളെയും. അദ്ദേഹത്തിനെതിരെ മന്മോഹന്സിങും പാക്കിസ്താന് സര്‍ക്കാരുമൊക്കെ കടുത്ത ഭാഷയില്‍ രംഗത്തുവന്നുകഴിഞ്ഞു. മോദി മാപ്പുപറയണമെന്നാണ് മന്‍മോഹന്‍സിങ് തന്റെ മിതമായ ഭാഷയില്‍ ആവശ്യപ്പെട്ടതെങ്കില്‍ പാക്കിസ്താന് വിദേശകാര്യവക്താവ് പറഞ്ഞത് സ്വന്തം കഴിവില്‍ വിജയിക്കാന്‍ ശ്രമിക്കൂവെന്നും തങ്ങളെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നുമാണ്. ഇതിലധികം നാണക്കേട് രാജ്യത്തിന് സഹിക്കേണ്ടിവന്ന ചരിത്രം മുമ്പുണ്ടായിട്ടുണ്ടാകില്ല. ഇത്രയും തരംതാണ രീതിയില്‍ പ്രസ്താവന നടത്താന്‍ മോദിക്കല്ലാതെ കഴിയില്ല. യോഗത്തിന്റെയും അതിലെ വിഷയത്തിന്റെയും തെളിവുകള്‍ ഹാജരാക്കാന്‍ യഥേഷ്ടം സംവിധാനങ്ങള്‍ മോദിയുടെ വിരല്‍തുമ്പില്‍ ഉണ്ടായിരിക്കെ ഇല്ലാത്ത മാധ്യമ വാര്‍ത്തകളെ ഉദ്ധരിച്ച് മോദി നടത്തിയ പ്രസ്താവന അദ്ദേഹത്തിനുതന്നെ വിനയാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സ്ഥാനമൊഴിയുമ്പോള്‍ ഇനി അന്‍സാരിക്ക് തന്റെ ഇംഗിതം നടപ്പാക്കാമെന്ന് മോദി പറഞ്ഞതും ഇതേ ദുരുദ്ദേശ്യത്തോടെയായിരുന്നു. മോദിയെ പുറത്താക്കേണ്ടത് അനിവാര്യമാണെന്ന അയ്യരുടെ മുന്‍പ്രസ്താവനയെ തന്നെ കൊലപ്പെടുത്തണമെന്നാണ് അയ്യര്‍ പറഞ്ഞതെന്ന് വ്യാഖ്യാനിച്ചതും മോദിയുടെ കുബുദ്ധിയിലുദിച്ച സൂത്രമായിരുന്നു. അയ്യര്‍ തരംതാണവനെന്ന് വിളിച്ചതിനെ തന്നെ താണജാതിക്കാരനെന്ന് വിളിച്ച് അധിക്ഷേപിച്ച് നല്ലപിള്ളചമഞ്ഞതും മോദി തന്നെ. കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയും ബി.ജെ.പി ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്ന് പരസ്യമായി പറയാനുള്ള ധൈര്യം കാട്ടിയതും അധികാരം തങ്ങളുടെ കൈകളിലാണെന്ന അഹന്തയുടെ പുറത്താണ്. ബാബരി മസ്ജിദ് കേസില്‍ വിധി 2019 ലേക്ക് നീട്ടിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍സിബല്‍ ആവശ്യപ്പെട്ടുവെന്ന വ്യാജ പ്രചാരണം അഴിച്ചുവിടുകയും കോണ്‍ഗ്രസ് മുസ്ലിംകള്ക്കൊപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതും മോദിയുടെ കുതന്ത്രമായിരുന്നു. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഇറക്കിയതും ഇതേ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ചങ്ങലക്ക് ഭ്രാന്തുപിടിച്ച അവസ്ഥയാണിത്. മോദിയുടെ വിടുവായിത്തം എന്നതല്ല, ജവഹര്‍ലാല്‍നെഹറുവിനെയും ഇന്ദിരാഗാന്ധിയെയും ഡോ. മന്‍മോഹന്‍സിങിനെയും പോലുള്ള അത്യുന്നതമായ ബഹുമാന്യതയും കാര്യശേഷിയുമാര്‍ന്ന മഹത് വ്യക്തിത്വങ്ങള്‍ ഇരുന്ന കസേരയിലിരുന്നാണ് മോദി തന്റെ തരംതാണ ആര്.എസ്.എസ് വേല കളിക്കുന്നത് എന്നതിലാണ് പൗരന്മാരുടെ ഉല്‍കണ്ഠ. രാജ്യത്തെ പിന്നാക്കക്കാരും ദലിതരും പട്ടേല്‍മാരുമടക്കമുള്ള ജനവിഭാഗങ്ങളിലെ തങ്ങളുടെ ഉരുക്കുകോട്ടകള്‍ തകര്‍ന്നുകഴിഞ്ഞുവെന്ന യാഥാര്‍ഥ്യമാണ് മോദി-ഷാ ദ്വയത്തെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്. ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുകയായിരിക്കും മോദിക്ക് ഇനി കരണീയം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ