india
സംഘ്പരിവാര്‍ വേട്ടയാടിയപ്പോള്‍ അന്ന് ഖുഷ്ബു പറഞ്ഞു; മുസ്‌ലിമാണ്, എന്റെ പേര് നഖാത് ഖാന്‍, അതിനു നിങ്ങള്‍ക്കെന്താണ്?
ബിജെപി അധികാരത്തില്‍ എത്തിയ ശേഷമാണ് നിങ്ങള്‍ ഹിന്ദുവാേേണാ മുസ്‌ലിമാണോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങുന്നത്. അതിനു മുമ്പ് ആരും എന്നോട് അങ്ങനെ ചോദിച്ചിട്ടില്ല
ചെന്നൈ: ബിജെപിയിലേക്കുള്ള നടി ഖുഷ്ബുവിന്റെ ചേക്കേറ്റത്തിന് പിന്നാലെ ഏറ്റവും ചര്‍ച്ചയാകുന്നത് അവരുടെ മുന്‍കാല ട്വീറ്റുകളും നിലപാടുകളുമാണ്. ബിജെപിക്കും സംഘ്പരിവാറിനുമെതിരെ അവര്‍ നടത്തിയ രൂക്ഷമായ ട്വീറ്റുകള്‍ നിരവധി പേരാണ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഖുഷ്ബുവിന്റെ മുസ്‌ലിം അസ്തിത്വവുമായി ബന്ധപ്പെട്ടത്.
ഖുഷ്ബുവിന്റെ മുസ്‌ലിം പേരുമായി ബന്ധപ്പെട്ട് നിരവധി തവണ സംഘ് പരിവാര്‍ നടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. അതിന് ഒരിക്കല്‍ അവര്‍ മറുപടി നല്‍കിയത് ഇങ്ങനെയാണ്; ‘വിഡ്ഢികള്‍, എന്റെ മാതാപിതാക്കളാണ് എനിക്ക് പേരിട്ടത്. അതേ, ഞാന്‍ ഖാനാണ്, അതിലെന്താണ്?’ തനിക്കെതിരെ ട്രോളുകളുമായി വരുന്നവര്‍ 47 വര്‍ഷം പിന്നിലാണെന്നും അവര്‍ തുറന്നടിച്ചിരുന്നു.
Some trollers have made a discovery about me..my name is #NakhatKhan.. Eureka!!! Fools that's my name given to me by my parents.. AND YES I AM A KHAN..NOW WHAT???late bloomers,wake up..u are 47 yrs late..🤣🤣🤣🤣
— KhushbuSundar (@khushsundar) December 4, 2017
‘ എന്റെ പേര് നഖാത് ഖാന്‍ ആണ് എന്നത്, ഐന്‍സ്റ്റീന്റെ കണ്ടുപിടിത്തത്തിന് സമാനമായ എന്തോ പോലെയാണ് ഇക്കൂട്ടര്‍ അവതരിപ്പിക്കുന്നത്. എന്റെ അസ്തിത്വം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ബിജെപി കലഹിക്കുകയാണ്. എന്റെ പേര് നഖാത് ഖാന്‍ എന്നാണ്. ഇപ്പോള്‍ എന്റെ പേര് ഖുഷ്ബു സുന്ദര്‍ എന്നായതു കൊണ്ടാണ് ഞാനതു മറയ്ക്കാന്‍ ശ്രമിക്കുന്നത്. ബാലനടിയായിരിക്കെ ഏഴാം വയസ്സു മുതല്‍ എന്റെ പേര് ഖുഷ്ബു എന്നാണ്. വിഡ്ഢികള്‍ അതു തിരിച്ചറിയുന്നില്ല’ – എന്നും അവര്‍ ഒരു ഘട്ടത്തില്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. സംഘ് പരിവാര്‍ ആക്രമണം രൂക്ഷമായ വേളയില്‍ ആയിരുന്നു അവരുടെ വിശദീകരണം.
I'm a Khan but I'm not a terrorist: Khushbu | Liberals, Nationalists or Urban Naxal. Set enter BJP’s washing Machine https://t.co/OHgUkU6iG8 via @YouTube
— Raghuram Rajan (@ArunSFan) October 12, 2020
‘ എന്റെ പേരു തിരഞ്ഞ് ബിജെപി ജനങ്ങളുടെ സമയം മെനക്കെടുത്തേണ്ട. എന്റെ അസ്തിത്വം വളരെ ലളിതമാണ്. സിരകളില്‍ രക്തമോടുന്ന മനുഷ്യനാണ് ഞാന്‍. ബിജെപി അധികാരത്തില്‍ എത്തിയ ശേഷമാണ് നിങ്ങള്‍ ഹിന്ദുവാേേണാ മുസ്‌ലിമാണോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങുന്നത്. അതിനു മുമ്പ് ആരും എന്നോട് അങ്ങനെ ചോദിച്ചിട്ടില്ല. മുസ്‌ലിമായാണ് ജനിച്ചത്. ഞാനെന്റെ മതം മാറ്റിയിട്ടില്ല’ – ബിജെപിക്കെതിരെ അവര്‍ തുറന്നടിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ഖുഷ്ബു ബിജെപിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് മണിക്കൂറുകള്‍ക്ക് അകമായിരുന്നു അവരുടെ ബിജെപി പ്രവേശം. അടുത്തിടെയായി തമിഴ്‌നാട് കോണ്‍ഗ്രസ് ഘടകവുമായി അകന്നു കഴിയുകയായിരുന്നു അവര്‍. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുഷ്ബുവിന്റെ പാര്‍ട്ടി മാറ്റം.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.
പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ