Culture
ബംഗളൂരുവിന്റെ റോക്ക ഐ.എസ്.എല്ലിലെ പെപ് ഗ്വാര്‍ഡിയോള
ബംഗളൂരു: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന ബംഗളൂരു എഫ്‌സിയുടെ കുതിപ്പിന് പിന്നില്‍ അവരുടെ കോച്ച് ആല്‍ബര്‍ട്ട് റോക്കയായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്‍ ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിച്ചതാണ് സ്‌പെയിനില്‍ നിന്നുള്ള ഈ പരിശീലകന് ഗുണമായത്. 2016 ജൂലായിലാണ് റോക്കയെ ബംഗളൂരു എഫ്‌സി കൊണ്ടു വരുന്നത്. എഎഫ്‌സി കപ്പില്‍ ടീമിനെ നോക്കൗട്ട് സ്‌റ്റേജില്‍ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. അത് മനോഹരമായി അദ്ദേഹം നടപ്പാക്കുകയും ചെയ്തു. മലേഷ്യയിലെ ചാമ്പ്യന്‍ ക്ലബ്ബായ ജോഹൊര്‍ ദാരുല്‍ താസിമിനെ തോല്‍പ്പിച്ച് ബംഗളൂരു ചരിത്ര വിജയം നേടി. എന്നാല്‍ അവസാന ഘട്ടില്‍ അല്‍ ഖിവ അല്‍ ജവിയയോട് തോല്‍ക്കുകയും ചെയ്തു.
അടുത്തത് ഐ ലീഗ് ആയിരുന്നു. പ്രതീക്ഷിച്ചത് പോലെ അവര്‍ തുടക്കത്തില്‍ മൂന്നു വിജയങ്ങളും നേടി. പക്ഷെ പിന്നീട് ജയമില്ലാത്ത ഏഴ് മത്സരങ്ങളായിരുന്നു. സ്വന്തം മണ്ണില്‍ ഈസ്റ്റ് ബംഗാളിനോട് 3-1 ന് തോറ്റതും അവരെ തളര്‍ത്തി കളഞ്ഞു. എന്നാല്‍ അവസാന നാലു മത്സരങ്ങള്‍ വിജയിച്ച് അവര്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. കൂടുതല്‍ പണം ചിലവാക്കി വാര്‍ത്തെടുത്ത ബംഗളൂരുവിനെ പോലൊരു ക്ലബ്ബിന് താങ്ങാന്‍ പറ്റുന്നതിലധികമായിരുന്നു ഇത്. അതോടെ കോച്ച് റോക്കോ പുറത്താകുമെന്ന അഭ്യൂഹവും പരന്നു. അദ്ദേഹത്തിന്റെ അവസാന ടൂര്‍ണ്ണമെന്റ് ഫെഡറേഷന്‍ കപ്പ് ആയിരിക്കുമെന്നായിരുന്നു പ്രചരണം. ഗ്രൂപ്പ് സ്‌റ്റേജില്‍ പരുങ്ങി കളിച്ച ടീം ഒരു വിധം ഫൈനലില്‍ എത്തി. എക്‌സ്ട്രാ ടൈമില്‍ ഗോളടിച്ച് മോഹന്‍ ബഗാനെ തോല്‍പ്പിച്ച് കപ്പടിച്ച് ടീം എല്ലാവരേയും ഞെട്ടിച്ചു. ഈ വിജയം ഏഎഫ്‌സി കപ്പിലെ പ്ലേ ഓഫില്‍ കളിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കി. ഇതാണ് റോക്കയ്ക്ക് വഴിത്തിരിവായത്. ക്ലബ്ബ് മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി. ബാക്കിയെല്ലാം ചരിത്രം.
ഐഎസ്എല്ലില്‍ ലീഗ് മത്സരങ്ങളില്‍ മറ്റൊരു ടീമിനും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത രീതിയില്‍ 40 പോയിന്റുമായാണ് ബംഗളൂരു എഫ്‌സി സെമിയിലേക്ക് കടന്നത്. ഗ്രൂപ്പ് സ്‌റ്റേജില്‍ എല്ലാ ടീമുകളേയും അവര്‍ തോല്‍പ്പിച്ചു. എല്ലാ മത്സരങ്ങളിലും അവര്‍ മികച്ച ഫോമിലുമായിരുന്നു. അവരുടെ വിജയ ശതമാനം 72.2 ആണ്. കഴിഞ്ഞ 22 വര്‍ഷത്തെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മറ്റൊരു ടീമിനും അവകാശപ്പെടാന്‍ കഴിയാത്തതാണിത്. ഇതൊക്കെ ആല്‍ബര്‍ട്ട് റോക്ക എന്ന കോച്ചിന് അവകാശപ്പെട്ടതാണ്. അദ്ദേഹമാണ് ഈ ടീമിനെ ഇന്നത്തെ രീതിയില്‍ വാര്‍ത്തെടുത്തത്.
കഴിഞ്ഞ നാലു സീസണുകളിലും ബംഗളൂരുവിന് ടോപ് സ്‌കോററായി ഒരു വിദേശ കളിക്കാരന്‍ ഉണ്ടായിട്ടില്ല. സുനില്‍ ഛേത്രിയെ അധികമായി ആശ്രയിക്കുന്ന ടീമിന്റെ ഘടനയെ കുറിച്ച് റോക്കയ്ക്ക് നല്ലപോലെ അറിയാമായിരുന്നു. അങ്ങിനെയാണ് വെനസ്വേലക്കാരനായ മിക്കു ടീമില്‍ എത്തുന്നത്. വലിയ വിലയ്ക്ക് വാങ്ങിയ മിക്കു അതിനനുസരിച്ച് തന്റെ റോളും ഭംഗിയാക്കി
ടീമിന്റെ കളിയില്‍ റോക്കയ്ക്ക് ഒരു പദ്ധതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രതിരോധത്തില്‍ നാലു പേരെ അണിനിരത്തിയുള്ള പരീക്ഷണം. പിന്നീട് അത് മൂന്നു പേരിലേക്ക് മാറ്റി. പന്ത് കയ്യില്‍ വെക്കുന്നതില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ടീമായിരുന്നു റോക്കയുടേത്. വേഗതയേറിയ കൗണ്ടര്‍ അറ്റാക്കില്‍ ശ്രദ്ധിച്ച അവര്‍ കൂടുതല്‍ വിജയങ്ങളും സ്വന്തമാക്കി. പ്രതിരോധത്തില്‍ ഒരു വിദേശ കളിക്കാരന്‍ മാത്രമായിരുന്നു തുടക്കത്തില്‍. പിന്നീട് ജോനന്‍, ജോണ്‍ ജോണ്‍സണ്‍ എന്നിവര്‍ ഈ സ്ഥാനത്തെത്തി. എല്ലാ തരത്തിലും പല തന്ത്രങ്ങളും ഉപയോഗിച്ച ടീം.
ഫെബ്രുവരിയില്‍ ടീം ഏഴ് മത്സരങ്ങള്‍ കളിച്ചതില്‍ ആറും വിജയിച്ചു. ഐഎസ്എല്‍ സെമിയിലേക്ക് എത്തുന്നത് തന്നെ അവസാന 12 മത്സരങ്ങളും വിജയിച്ചു കൊണ്ടാണ്. കളിക്കാരെയോ തന്ത്രങ്ങളോ മാറ്റാതെയല്ല റോക്ക ടീമിനെ സെമിയിലേക്കെത്തിച്ചത്. എന്നാല്‍ അവരുടെ കളിമികവ് ചോരാതെ പിടിച്ചു നിര്‍ത്തി എന്നതിലാണ് റോക്ക അനുമോദനമര്‍ഹിക്കുന്നത്.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ