business
ആന്‍ഡ്രോയിഡ് 11, ഗൂഗിളിന്റെ പുതിയ ഓഎസ് എത്തി; ഇനി മൊബൈല്‍ അപ്‌ഡേറ്റ് ചെയ്യാം
ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കുള്ള പുതിയ അപ്ഡേറ്റ് ഗൂഗിള്‍ പിക്‌സല്‍ ശ്രേണിയിലാണ് കിട്ടിത്തുടങ്ങിയത്. പിന്നാലെ വണ്‍പ്ലസ്, ഷവോമി, ഓപ്പോ തുടങ്ങിയ ഫ്ളാഗ്ഷിപ്പ് ഫോണുകളില്‍ ലഭിക്കും. മറ്റ് നിര്‍മ്മാതാക്കളും ഉടന്‍ പുതിയ സംവിധാനത്തിലേക്ക് മാറും.
ദാവൂദ് മുഹമ്മദ്
നിരവധി സവിശേഷതകളുമായി ഗൂഗിള്‍ ആന്‍ഡ്രോയിഡ് 11 ലഭിച്ചുതുടങ്ങി. സ്വകാര്യതയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് പുതിയ പതിപ്പ്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കുള്ള പുതിയ അപ്ഡേറ്റ് ഗൂഗിള്‍ പിക്‌സല്‍ ശ്രേണിയിലാണ് കിട്ടിത്തുടങ്ങിയത്. പിന്നാലെ വണ്‍പ്ലസ്, ഷവോമി, ഓപ്പോ തുടങ്ങിയ ഫ്ളാഗ്ഷിപ്പ് ഫോണുകളില്‍ ലഭിക്കും. മറ്റ് നിര്‍മ്മാതാക്കളും ഉടന്‍ പുതിയ സംവിധാനത്തിലേക്ക് മാറും. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷണത്തിനുള്ള പുതിയ ടൂളുകള്‍ കൂടുതല്‍ സുരക്ഷ ഉറപ്പ് നല്‍കുന്നു. ആപ്പിളില്‍ മാത്രമുണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങള്‍ ആന്‍ഡ്രോയിഡിലും ലഭ്യമാവുന്നു എന്നതാണ് പ്രത്യേകത. രഹസ്യആപ്പുകളെ തടയാനുള്ള പുതിയ സംവിധാനമാണ് ഇതില്‍ പ്രധാനം. സംഭാഷണം,കണ്ടന്റ്ക്യാപ്ച്ചര്‍, പ്രഡിക്റ്റീവ് ടൂള്‍, ഏസസ്ബിലിറ്റി,ഡ്രൈവ് കണ്‍ട്രോള്‍, സ്വകാര്യതയും സുരക്ഷയും എന്നീവിഭാഗങ്ങളിലാണ് അപ്ഡേഷന്‍.
– അനുമതി ഓരോ തവണയും
വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എടുക്കുന്നതിനും അയക്കുന്നതിനും ഇനി ഓരോ തവണയും അനുമതി നല്‍കേണ്ടിവരും. നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മാത്രമാണ് അനുമതി ആവശ്യം. ഫോണിനകത്ത് പ്രവര്‍ത്തിക്കുന്ന രഹസ്യആപ്പ് പ്രവര്‍ത്തനം ഇതു വഴി തടയാനാവും. തേഡ്പാര്‍ട്ടി ആപ്പുവഴി ലൊക്കേഷന്‍ ചോരുന്നതും തടയാന്‍ സഹായിക്കും
– സ്മാര്‍ട്ട് ഡിവൈസ് കണ്‍ട്രോള്‍
മൊബൈല്‍ ഉപയോഗിച്ച് ടിവി, എസി,കാര്‍ ഉള്‍പ്പെടെ നിയന്ത്രിക്കുന്നത് നിലവില്‍ തേഡ്പാര്‍ട്ടി ആപ്പുകള്‍ വഴിയാണ്. പുതിയ വേര്‍ഷനില്‍ ഇതിനുള്ള സൗകര്യം ആന്‍ഡ്രോയിഡ് തന്നെ നല്‍കുന്നുണ്ട്. ഇതിനായി പവര്‍ ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ തെളിയുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന ഉറപ്പ്.
-സംഭാഷണ നോട്ടിഫിക്കഷന്‍
കമ്മ്യൂണിക്കേഷന്‍ നോട്ടിഫിക്കേഷന്‍ വന്നാല്‍ വായിച്ചില്ലെങ്കില്‍ പിന്നീട് ലഭിക്കാന്‍ പ്രയാസമാണ്. പുതിയ വേര്‍ഷനില്‍ കോര്‍ണവര്‍സേഷന്‍ നോട്ടിഫിക്കന്‍ എന്ന സംവിധാനം വഴി ഇവ വീണ്ടും ലഭിക്കും. നോട്ടിഫിക്കേഷന്‍ സ്വിപ്പ് ചെയ്തു കളഞ്ഞാലും ഇത് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററിയില്‍ ലഭ്യമാവും.
-ചാറ്റ് ബബിള്‍സ്
നിലവില്‍ ഫേസ്ബുക്ക് മെസെഞ്ചറില്‍ മാത്രം ലഭ്യമായ സൗകര്യമാണിത്. ഇനി ചാറ്റിലും ബബിള്‍സ് ലഭിക്കും. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശത്തിന്റെ സൂചന സ്‌ക്രീനില്‍ ലഭിക്കുന്നു. ആവശ്യാനുസരണം സ്‌ക്രീനില്‍ നീക്കാന്‍ കഴിയുന്നതാണ്.
സ്‌ക്രീന്‍ റെക്കോര്‍ഡിംഗ്
-നിലവില്‍ തേഡ്പാര്‍ട്ടിയുടെ സേവനത്തിലുടെ ലഭ്യമായിരുന്ന സക്രീന്‍ റെക്കോഡിംഗ് ഇനി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭിക്കും. ഇത് എത്രത്തോളം കാര്യക്ഷമമായിരിക്കുമെന്ന് കാത്തിരുന്നു കാണണം.
business
സ്വർണ വിലയിൽ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 360 താഴ്ന്ന് സ്വർണത്തിന്റെ വില 36,880 രൂപയായി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 4610ൽ എത്തി.ഈ മാസത്തെ കുറഞ്ഞ വിലയാണിത്.
ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.
business
37,000ത്തിലേക്കെന്ന ആശങ്കകള്‍ക്കിടെ സ്വര്‍ണ വില ഇന്ന് കുറഞ്ഞു
ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി
കൊച്ചി: പവന്‍ വില 37,000ത്തിലേക്ക് കടക്കുമെന്ന ആശങ്കകള്‍ക്കിടെ ഇന്ന് വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 36,920 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 36,720ലെത്തി.
ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി.
കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്നലെയുണ്ടായത്.
business
സ്വര്‍ണവില കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കൂടി കഴിഞ്ഞ നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന്‍ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഇന്നലെയാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.
നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ