Video Stories
അറബ് ലോകത്ത് ആശങ്ക
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം പശ്ചിമേഷ്യയില്‍, വിശിഷ്യാ അറബ് ലോകത്ത് നിരാശപടര്‍ത്തി. വൈറ്റ് ഹൗസിലെത്തുന്ന പുതിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പശ്ചിമേഷ്യയോട് നീതിപുലര്‍ത്തുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അദ്ദേഹം നടത്തിയ പല പ്രഖ്യാപനങ്ങളും അറബ് രാജ്യങ്ങളെയും ഇസ്്‌ലാമിക ലോകത്തെയും വ്രണപ്പെടുത്തുന്നവയായിരുന്നു. മുസ്്‌ലിംകളെ അമേരിക്കയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന വിവാദ പ്രസ്താവന തന്നെ ട്രംപിന്റെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര രോഷത്തിനു തന്നെ കാരണമായ പ്രസ്താവന തിരുത്താനോ അതില്‍ ഖേദപ്രകടനം നടത്താനോ അദ്ദേഹം തയാറായിട്ടില്ല. അറബ് ലോകത്തോട് മുഖംതിരിഞ്ഞുനില്‍ക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്.
അമേരിക്കയുടെ ഉറ്റസുഹൃത്തുക്കളായ അറബ് രാജ്യങ്ങളെപ്പോലും അകറ്റിനിര്‍ത്താനാണ് ട്രംപിന് താല്‍പര്യം. സഊദി അറേബ്യയെ അദ്ദേഹം ഒളിഞ്ഞും തെളിഞ്ഞും വിര്‍ശിച്ചുകൊണ്ടിരുന്നു. ലോക വ്യാപാര കേന്ദ്രം തകര്‍ത്തത് സഊദി അറേബ്യയാണെന്ന് വിളിച്ചുകൂവാന്‍ അദ്ദേഹത്തിന് ഒട്ടുംമടിയുണ്ടായില്ല. പ്രസിഡണ്ടായാല്‍ സഊദി ഉള്‍പ്പെടെയുള്ള അറബ് സഖ്യരാജ്യങ്ങളില്‍നിന്ന് എണ്ണവാങ്ങുന്നത് നിര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പശ്ചിമേഷ്യയില്‍ അമേരിക്ക കാലങ്ങളായി പിന്തുടരുന്ന നയങ്ങളെ മുഴുവന്‍ ഉടച്ചുവാര്‍ക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. ആണവായുധ വിഷയത്തില്‍ അമേരിക്കയും മറ്റു വന്‍ശക്തികളും ഇറാനുമായുണ്ടാക്കിയ കരാറിനെ ട്രംപ് അംഗീകരിക്കുന്നില്ല. ആണവ കരാറിലൂടെ ഇറാന്‍ അനര്‍ഹമായി ആനുകൂല്യങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കരാര്‍ റദ്ദാക്കമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
യു.എസ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറെ ആഹ്ലാദിക്കുന്നത് സിറിയന്‍ ഭരണകൂടമാണ്. സിറിയന്‍ പ്രസിഡണ്ട് ബഷാറുല്‍ അസദിനെക്കാള്‍ മോശക്കാരാണ് അദ്ദേഹത്തെ എതിര്‍ക്കുന്ന വിമതരെന്ന് സെപ്തംബറില്‍ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തുറന്നടിക്കുകയുണ്ടായി. വിമതരോടൊപ്പം ചേര്‍ന്ന് അസദിനെ ആക്രമിക്കുന്ന യു.എസ് നയം പുനപ്പരിശോധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധങ്ങളെ വിഡ്ഢിത്തമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അസദിനോടൊപ്പം ചേര്‍ന്ന് വിതമരെ ആക്രമിക്കുന്ന റഷ്യയെ കൂട്ടുപിടിച്ച് ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരരെ തകര്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ഹിലരി പ്രസിഡണ്ടായാല്‍ സിറിയന്‍ പ്രശ്‌നത്തെ ചൊല്ലി മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പുനല്‍കിയിരുന്നു. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിനുമായി കൈകോര്‍ത്ത് സിറിയന്‍ വിമതരെ തകര്‍ക്കാനാണ് അദ്ദേഹത്തിന് ആഗ്രഹം. അങ്ങനെ സംഭവിച്ചാല്‍ സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഗതി മറ്റൊന്നായിരിക്കും. ഹിലരി അധികാരത്തില്‍വന്നാല്‍ വിമതര്‍ക്കുള്ള അമേരിക്കയുടെ സഹായം പൂര്‍വ്വാധികം വര്‍ധിക്കുമെന്ന് അസദ് ഭയപ്പെട്ടിരുന്നു.
വൈറ്റ്ഹൗസിലെ പുതിയ താമസക്കാരന്‍ വരുമ്പോള്‍ അത്യധികം ആഹ്ലാദിക്കുന്ന ഒരു ശക്തിയുണ്ട് പശ്ചിമേഷ്യയില്‍. ഇസ്രാഈലാണ് അത്. അധിനിവിഷ്ട ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ട്രംപ് ഉറപ്പുകൊടുത്തിട്ടുണ്ട്.
ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശത്തെ അദ്ദേഹം പൂര്‍ണമായി അംഗീകരിക്കുന്നു. ട്രംപിന്റെ ആഗമനം പക്ഷെ, ഫല്‌സതീനികള്‍ക്ക് മറ്റൊരു തരത്തില്‍ ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്. പുതിയ യു.എസ് പ്രസിഡണ്ടിന്റെ നിഷേധാത്മക നയങ്ങള്‍ പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളില്‍ അമേരിക്കയുടെ പങ്ക് കുറയ്ക്കും. പകരം റഷ്യയും യൂറോപ്യന്‍ യൂണിയനും അനുരഞ്ജന നീക്കങ്ങള്‍ ഏറ്റെടുത്തു നടത്തും. എക്കാലവും ഇസ്രാഈലിനോടൊപ്പം നിന്നിരുന്ന അമേരിക്ക കളത്തില്‍നിന്ന് പുറത്തുപോകുകയും റഷ്യയും യൂറോപ്പും രംഗം പിടിച്ചെടുക്കുയും ചെയ്യുന്നതോടെ ഫലസ്തീനികള്‍ക്ക് അനുകൂല നീക്കങ്ങളുണ്ടാകാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷ.
ട്രംപിന്റെ വിജയം ഈജിപ്തില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അധികാരത്തിലെത്തിയ പ്രസിഡണ്ട് അബ്ദുല്‍ഫത്താഹ് അല്‍ സീസിക്ക് ട്രംപിനോട് അനുഭാവമാണുള്ളത്. സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍വെച്ച് ട്രംപിനെയും ഹിലരിയെയും അദ്ദേഹം കണ്ടിരുന്നു. കൂടിക്കാഴ്ചക്കുശേഷം ശക്തനായ നേതാവെന്നാണ് ട്രംപിനെ സിസി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് മുര്‍സിയെ തുറന്ന് അനുകൂലിച്ചിരുന്ന ഹിലരി വൈറ്റ്ഹൗസില്‍ വരണമെന്നാണ് ഈജിപ്ഷ്യന്‍ ജനതയില്‍ ഭൂരിഭാഗവും ആഗ്രഹിച്ചിരുന്നത്. അറബ് ലോകത്തെ,
പ്രത്യേകിച്ചും ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തെ ഒബാമാ ഭരണകൂടം കൈകാര്യം ചെയ്ത രീതിയിലുണ്ടായ പാളിച്ചകള്‍ കാരണമാണ് ഹിലരി തോറ്റതെന്നാണ് പല ഈജിപ്തുകാരുടെയും അഭിപ്രായം. തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഉര്‍ദുഗാന്റെ ഇസ്്‌ലാമിസ്റ്റ് നയങ്ങളോട് അദ്ദേഹത്തിന് പൊരുത്തപ്പെടാന്‍ സാധിക്കുമോ എന്ന് കണ്ടറിയുക തന്നെ വേണം. ഇറാഖിലെ അമേരിക്കന്‍ അധിവേശത്തെ ഒരുകാലത്ത് വിമര്‍ശിച്ചവരില്‍ ട്രംപുമുണ്ടായിരുന്നു. ഇറാഖ് യുദ്ധം അനാവശ്യമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ