Video Stories
തുര്‍ക്കിയുടെ കരുത്തനാകാന്‍ ജനഹിതം തേടി ഉറുദുഗാന്
പഴയ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവശിഷ്ടവും ആസ്ഥാനവുമായ തുര്‍ക്കിയുടെ ‘സുല്‍ത്താന്‍’ ആയി വാഴാനുള്ള റജബ് തയ്യിബ് ഉറുദുഗാന്റെ നീക്കം, അവസാനം യൂറോപ്പുമായുള്ള നയതന്ത്ര യുദ്ധത്തിന്റെ വക്കോളമെത്തി ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. അമേരിക്കയുടെയും റഷ്യയുടെയും മാതൃക പിന്തുടര്ന്ന് എക്സിക്യൂട്ടീവ് അധികാരമുള്ള ‘പ്രസിഡണ്ട്’ പദവി സൃഷ്ടിക്കാന്‍ ഹിതപരിശോധന നടക്കുകയാണ് തുര്‍ക്കിയില്‍. രാജ്യത്തിനകത്തും പുറത്തുമുള്ള തുര്‍ക്കികള്‍. ‘യെസ്’ അല്ലെങ്കില്‍ ‘നോ’ എന്നാണ് ഹിതപരിശോധനയില്‍ രേഖപ്പെടുത്തേണ്ടത്. പാര്‍ലമെന്റും പ്രസിഡണ്ടും ഇതിനകം ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശം സ്വീകരിച്ചു. ഇനി പ്രധാന കടമ്പയാണ്, ജനഹിത പരിശോധന. രാജ്യത്തിന് പുറത്ത് 55 ലക്ഷം തുര്‍ക്കികള്‍ക്കും വോട്ടവകാശമുണ്ട്. ജര്‍മ്മനി, നെതര്‍ലാന്റ്, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ഇവരില്‍ മഹാഭൂരിപക്ഷവും. ജര്‍മ്മനിയില്‍ മാത്രം 14 ലക്ഷം തുര്‍ക്കി വോട്ടര്‍മാരുണ്ട്.
ഹിതപരിശോധനക്ക് തുര്‍ക്കി സര്‍ക്കാര്‍ വിപുലമായ പ്രചാരണ പരിപാടി ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി വിദേശങ്ങളിലുള്ള തുര്‍ക്കികള്‍ക്കിടയില്‍ പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രിമാര്‍ തന്നെ ജര്‍മ്മനിയിലും നെതര്ലാന്റിലും എത്തി പ്രചാരണം നടത്താന്‍ നടത്തിയ നീക്കത്തെയാണ്, ആ രാജ്യങ്ങള്‍ തടഞ്ഞിരിക്കുന്നത്. കഴിഞ്ഞാഴ്ച ജര്‍മ്മനിയിലാണ് തടഞ്ഞതെങ്കില്‍ കഴിഞ്ഞ ദിവസം നെതര്‍ലാന്റും തുര്‍ക്കി മന്ത്രിമാരുടെ പ്രചാരണ പരിപാടി തടഞ്ഞു. ജര്‍മ്മനിക്കും നെതര്‍ലാന്റിനുമെതിരായ വിമര്‍ശനത്തിന് പ്രസിഡണ്ട് ഉറുദുഗാന് തന്നെ മുന്നോട്ട് വന്നു. ‘നാസികളുടെ അവശിഷ്ടം ചുമക്കുന്നവരും ഫാസിസ്റ്റുകളുമാണ് നെതര്‍ലാന്റ്’ എന്നാണ് ഉറുദുഗാന്റെ ആരോപണം. ജര്‍മ്മനിക്ക് എതിരെയും സമാന വിമര്‍ശനം നേരത്തെ നടത്തി. ‘തുര്‍ക്കിയുടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ജര്‍മ്മന്‍ മണ്ണില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്’ ചാന്‍സലര്‍ അംഗലാമെര്‍ക്കല്‍ തിരിച്ചടിച്ചു. നെതര്‍ലാന്റില്‍ തുര്‍ക്കിയുടെ വനിതാ മന്ത്രി ഫാത്തിമ ബതൂല്‍സയാന്‍കയയെ ആണ് ഡച്ച് പൊലീസ് തടഞ്ഞത്. ഫ്രഞ്ച് മണ്ണില്‍ രാഷ്ട്രീയ റാലി സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫ്രാന്‍സും വ്യക്തമാക്കി. അങ്കാറയിലെ നെതര്‍ലാന്റ് എംബസിയും ഇസ്തംബൂളിലെ കോണ്‍സുലേറ്റും തുര്‍ക്കി അടച്ചുപൂട്ടി. നെതര്‍ലാന്റിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് തുര്‍ക്കിയുടെ മുന്നറിയിപ്പ്. തുര്‍ക്കിയുടെ പ്രചാരണം അടുത്താഴ്ച നടക്കാനിരിക്കുന്ന നെതര്‍ലാന്റ് പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ഡച്ച് സര്‍ക്കാറിനുണ്ട്. തീവ്ര വലതുപക്ഷ മുന്നണിക്ക് ഈ ഏറ്റുമുട്ടല്‍ നേട്ടമാകുമെന്നും അവര്‍ ഭയപ്പെടുന്നു.
തുര്‍ക്കിയില്‍ 15 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഉറുദുഗാനും അദ്ദേഹത്തിന്റെ എ.കെ പാര്‍ട്ടിയും യൂറോപ്പുമായി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങുന്നതിന് മറ്റൊരു കാരണവുമുണ്ട്. 2004 മുതല്‍ യൂറോപ്യന്‍ യൂണിയന് അംഗത്വം നേടി എടുക്കാന്‍ തുര്‍ക്കി കാത്തിരുപ്പാണ്. 13 വര്‍ഷത്തെ കാത്തിരുപ്പ് ഇതേവരെ ഫലം കണ്ടില്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പ്രബല ശക്തിയായ ബ്രിട്ടന് വിട്ടുപോയി. അംഗസംഖ്യ 26 ആയി. എ.കെ പാര്‍ട്ടി അധികാരത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ യൂറോപ്യന്‍ യൂണിയന് പ്രവേശനത്തിന് തുര്‍ക്കി ശ്രമം തുടങ്ങി. കിഴക്കന്‍ യൂറോപ്പിലെ പത്ത് മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് ഒരുമിച്ച് പ്രവേശനം നല്കിയപ്പോള് പോലും തുര്‍ക്കിയെ മാറ്റി നിര്‍ത്തി. നിരവധി നിബന്ധന മുന്നോട്ട് വെച്ച് തടസ്സങ്ങള്‍ സൃഷ്ടിച്ചു. നാറ്റോ സഖ്യത്തിലെ പ്രമുഖ രാഷ്ട്രമായിരുന്നുവെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ തുര്‍ക്കിയെ അംഗമാക്കാന്‍ അവര്‍ തയാറായില്ല. മാറിയ ലോക ക്രമത്തിന് അനുസരിച്ച് നയ-നിലപാടുകളില്‍ മാറ്റം വരുത്തുകയാണ് തുര്‍ക്കി. നാറ്റോ അംഗമാണെങ്കിലും റഷ്യയുമായി അടുത്ത സൗഹൃദത്തിനാണ് ഉറുദുഗാന്റെ നീക്കം. സിറിയയില്‍ റഷ്യന്‍ വിമാനം വെടിവെച്ച് വീഴ്ത്തിയ സംഭവത്തെ തുടര്‍ന്ന് തുര്‍ക്കി-റഷ്യ സംഘര്‍ഷം രൂപപ്പെട്ടുവന്നിരുന്നുവെങ്കിലും ഉറുദുഗാന് തന്ത്രപരമായ നീക്കത്തിലൂടെ അവ അവസാനിപ്പിച്ചു. മോസ്കോവിലെത്തി റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുട്ടിനുമായി സൗഹൃദത്തിന് തുടക്കമിട്ടു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇരുപക്ഷത്തും നിലയുറപ്പിച്ച റഷ്യയും തുര്‍ക്കിയും സിറിയയില്‍ വെടിനിര്‍ത്തലിനും തുടര്‍ന്ന് സമാധാന ചര്‍ച്ചക്കും നേതൃത്വം നല്‍കിവരികയാണ്. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം പുട്ടിനും ഉറുദുഗാനും കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തി. കഴിഞ്ഞ ജൂലൈ മാസം ഉറുദുഗാന് എതിരായി നടന്ന അട്ടിമറിക്ക് പിന്നിലുണ്ടെന്ന് തുര്‍ക്കി സര്‍ക്കാര്‍ ആരോപിക്കുന്ന മത നേതാവ് ഫത്തഹുല്ല ഗുലാനെയും അനുയായികളെയും വിട്ടുതരണമെന്നാവശ്യം അമേരിക്ക സ്വീകരിക്കാത്തതില്‍ തുര്‍ക്കിക്ക് കടുത്ത അമര്‍ഷമുണ്ട്. ഗുലാന് അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
എക്സിക്യൂട്ടീവ് പ്രസിഡണ്ട് തുര്‍ക്കിയുടെ കരുത്തിന് അനിവാര്യമാണെന്ന് എ.കെ പാര്‍ട്ടി വിശ്വസിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ദാവൂദ് ഒഗ്ലു വ്യത്യസ്ത വീക്ഷണം പ്രകടിപ്പിച്ചു. എ.കെ പാര്‍ട്ടിയില്‍ തുടര്‍ന്ന് കൊണ്ട് തന്നെ അഹമ്മദ് ദാവൂദ് പ്രധാനമന്ത്രി സ്ഥാനം വിട്ടൊഴിഞ്ഞു. ഭേദഗതി നടപ്പാവുന്നതോടെ അമേരിക്കയുടെ പ്രസിഡണ്ടിന് തുല്യമായ അധികാരം തുര്‍ക്കി പ്രസിഡണ്ടിന് ഉണ്ടാകും. പ്രധാനമന്ത്രിയുണ്ടാവില്ല. പാര്‍ലമെന്റിന് മേല്‍ അധികാരം പ്രയോഗിക്കാന്‍ കഴിയും. മന്ത്രിമാരാകാന്‍ പാര്‍ലമെന്റ് അംഗമാകണമെന്നില്ല. ജുഡീഷ്യല്‍ നിയമനാധികാരവും പ്രസിഡണ്ടില്‍ നിക്ഷിപ്തമായിരിക്കും.
1982ന് ശേഷം നിരവധി സൈനിക അട്ടിമറികളെ അതിജീവിച്ച തുര്‍ക്കിക്ക് എ.കെ പാര്‍ട്ടി അധികാരത്തിലിരുന്ന 15 വര്‍ഷക്കാലം മികച്ച സാമ്പത്തിക വളര്‍ച്ച ഉണ്ടായി. മതത്തെ കൈവിടാതെ മതനിരപേക്ഷതയെ പുനരാവിഷ്കരിക്കാന്‍ ശ്രമിച്ച ഉറുദുഗാനും സഹപ്രവര്‍ത്തകരും വന്‍ വിജയം കൈവരിച്ചു. സുസ്ഥിര തുര്‍ക്കി വികസിത തുര്‍ക്കി എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ബഹുദൂരം എ.കെ പാര്‍ട്ടി ഭരണം മുന്നേറി കഴിഞ്ഞു. അകത്തും പുറത്തും ശത്രുക്കളുണ്ട്. എന്നാല്‍ ജനകീയ പിന്തുണ എല്ലാവിധ പ്രതിലോമ ശക്തികളെയും തകര്‍ക്കാന്‍ കഴിയുമെന്നും ഉറുദുഗാന് തെളിയിച്ചു. അട്ടിമറിയെ അതിജീവിച്ചത് രാഷ്ട്രാന്തരീയ രംഗത്ത് അത്ഭുതപ്പെടുത്തുന്നതായിരുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ