Video Stories
തൈമൂറിനെ നമുക്ക് സ്വാഗതം ചെയ്യാം
സാമൂഹികയിടങ്ങളില്‍ വര്‍ഗീയ വാദികളുടെ വര്‍ധിച്ച ആധിപത്യം ഏറെ ഭയപ്പെടുത്തുന്നതാണ്. നിലവിലുള്ള ‘സാമൂഹിക സാമാന്യബോധം’ ചരിത്രത്തില്‍ കാണുന്നത് രാജാക്കന്മാരുടെ മതത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഈ പ്രവണത ഇല്ലാതാകുകയും വര്‍ഗീയ തരംതിരിവിന്റെ പുതിയ മുഖം കൈവരികയും ചെയ്യുന്നതാണ് പിന്നീട് ദൃശ്യമായത്. ഈ പ്രത്യയശാസ്ത്രം വിവിധ വിഭാഗങ്ങളില്‍ വെറുപ്പിന്റെ വേരോടെയാണ് മുളച്ചു പൊന്തിയത്. മുസ്‌ലിം വര്‍ഗീയത ഹിന്ദുക്കളെ വെറുക്കാനും നേരെ മറിച്ച് ഹിന്ദു വര്‍ഗീയത മുസ്‌ലിംകളെ വെറുക്കാനും പ്രചാരണം നടത്തി.
ഈ വെറുപ്പ് വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ശിലാസ്ഥാപനത്തിനു രൂപം നല്‍കി. ഇത്തരം വര്‍ഗീയ കലാപങ്ങള്‍ ഒരു വശത്ത് നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുത്തപ്പോള്‍ മറുവശത്ത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള വര്‍ഗീയ ധ്രുവീകരണത്തിനു വഴിവെക്കുകയും ചെയ്തു. വ്യത്യസ്ത മത വിഭാഗത്തില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹത്തിലും അതിര്‍ത്തികള്‍ ഭേദിച്ച് ജനങ്ങളെ ഒന്നിപ്പിക്കുന്ന സാംസ്‌കാരിക പ്രകടനങ്ങളിലും ഇതേ പ്രത്യയശാസ്ത്രം തന്നെയാണ് കാണാനാവുക. നിലവില്‍ ഒരു മുസ്‌ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും വിവാഹിതരായാല്‍ അത് ‘ലൗ ജിഹാദെ’ന്ന പേരില്‍ കരിതേച്ചു കാണിക്കപ്പെടുന്നു. ഇപ്പോള്‍ അത്തരമൊരു വിവാഹത്തില്‍ ജനിച്ച കുട്ടി സാധാരണപോലെ സ്വാഗതം ചെയ്യപ്പെടുന്നതിനു പകരം നിന്ദിക്കപ്പെടുകയാണ്; നമ്മുടെ സമൂഹത്തില്‍ ആ കുട്ടിക്ക് ജനിച്ചുവീഴാന്‍ അര്‍ഹതയുണ്ടായിട്ടും.
കരീന കപൂര്‍ – സെയ്ഫ് അലി ഖാന്‍ ദമ്പതികള്‍ 2016 സെപ്തംബര്‍ 20 നാണ് ഒരാണ്‍കുട്ടി ജനിച്ചതിലൂടെ അനുഗ്രഹിക്കപ്പെടുന്നത്. അവരവന് തൈമൂര്‍ എന്ന് പേരിട്ടു. ഇതോടെ സോഷ്യല്‍ മീഡിയയിലെ സകല ചെകുത്താന്മാരും ഇറങ്ങിത്തിരിച്ചു. നിരവധി വര്‍ഗീയ ഭ്രാന്തന്മാര്‍ കുഞ്ഞിന് അനാരോഗ്യം നേര്‍ന്നു. ചില വര്‍ഗീയ വാദികള്‍ക്ക് ആ പേരിട്ടതിലായിരുന്നു വ്യസനം. പ്രാചീന കാലഘട്ടത്തില്‍ ഭരണം നടത്തിയ അക്രമകാരിയായ ഭരണാധികാരിയുടെ പേര് തൈമൂര്‍ എന്നായിരുന്നുവെന്നും അദ്ദേഹം 1398ല്‍ ഡല്‍ഹി ആക്രമിച്ച് നിരവധി പേരെ വധിച്ചതായും ഇവര്‍ കുറ്റപ്പെടുത്തുന്നു. രസകരമായ വസ്തുത ഇന്ത്യയില്‍ ആ സമയം അധികാരത്തിലുണ്ടായിരുന്നത് ഒരു മുസ്‌ലിമായിരുന്നുവെന്നതാണ്. തുര്‍ക്കി വംശ പരമ്പരയില്‍പെട്ട മുഹമ്മദ് ബിന്‍ തുഗ്ലക്കായിരുന്നു അക്കാലത്ത് ഡല്‍ഹി ഭരിച്ചിരുന്നത്.
തൈമൂര്‍, ജെങ്കിഷ് ഖാന്‍, ഔറംഗസീബ് തുടങ്ങിയവരാണ് ഇന്ത്യയുടെ മധ്യ കാലഘട്ടത്തിലെ ദുഷ്ടരായ മുസ്‌ലിം ഭരണാധികാരികളായി വര്‍ഗീയ വാദികള്‍ പ്രചരിപ്പിക്കുന്നത്. ജെങ്കിഷ് ഖാന്‍ മംഗോളിയനാണ്. മംഗോള്‍ സാമ്രാജ്യ സ്ഥാപകനായ അദ്ദേഹം ഷമാനിസ്റ്റായിരുന്നു (മുസ്‌ലിമായിരുന്നില്ല). ഉത്തരേന്ത്യ കൊള്ളയടിക്കപ്പെട്ട അദ്ദേഹം പിന്നീട് കൊല്ലപ്പെടുകയായിരുന്നു. സ്വേച്ഛാധിപതിയെന്നാണ് ഔറംഗസീബിനെ വിളിച്ചിരുന്നത്. അദ്ദേഹം ജിസിയ ചുമത്തുകയും ഹിന്ദുക്കളെ ഇസ്‌ലാം മതത്തിലേക്ക് നിര്‍ബന്ധ പരിവര്‍ത്തനം നടത്തുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതായാണ് സംഘ്പരിവാരത്തിന്റെ ആരോപണം. മുഴുവന്‍ ദുഷ്ട രാജാക്കന്മാരും മുസ്‌ലിംകളാണെന്നാണ് ഇന്ത്യന്‍ ചരിത്രത്തില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്നത്.
സത്യത്തില്‍ ഈ രാജാക്കന്മാരെല്ലാം വിവിധ മതങ്ങളില്‍പെട്ടവരായിരുന്നു. ഇവരുടെ പ്രവൃത്തികള്‍ ഏതെങ്കിലും രീതിയില്‍ മതത്തിന്റെ പേരില്‍ വ്യാഖ്യാനിക്കപ്പെടേണ്ടതുമല്ല. ഇത് ഈ കഥയുടെ ഒരു ചെറിയ വശം മാത്രമാണ്.
സമ്പത്ത് കൊള്ളയടിക്കലും കൊലപാതകങ്ങളും രാജാക്കന്മാരുടെ പടയോട്ടവുമെല്ലാം മതവുമായി ബന്ധപ്പെട്ടതല്ല. ഏതെങ്കിലും മത വിഭാഗത്തില്‍പെട്ടതോ അല്ലെങ്കില്‍ ഏതെങ്കിലും മേഖലയില്‍പെട്ട രാജാക്കന്മാരുടെയോ കുത്തകാവകാശമല്ല കൊള്ളയും കൊലയുമൊക്കെ. തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നതിന് രാജാക്കന്മാര്‍ അയല്‍ നാടുകള്‍ ആക്രമിക്കുക പതിവാണ്. ‘നിയമ’ത്തിന്റെയോ ‘ദേശീയത’യുടെയോ ഒരു കാലഘട്ടത്തിലായിരുന്നില്ല ഇതെല്ലാമെന്നാണ് ഇപ്പോള്‍ മനസ്സിലാക്കേണ്ടത്. ആരാലും ചോദ്യം ചെയ്യപ്പെടാത്ത പരമാധികാരികളായിരുന്നു രാജാക്കന്മാര്‍.
ഇന്ത്യ എന്നോ ഭാരതം എന്നോ സങ്കല്‍പമില്ലാത്ത എല്ലാത്തിനും സ്വാതന്ത്ര്യമുള്ള, രാജാക്കന്മാരുടെ തന്ത്ര വൈദഗ്ധ്യവും സഖ്യവുമെല്ലാം ആശ്രയിച്ചുള്ള കാലഘട്ടമായിരുന്നു അത്. ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്താന്‍ ബാബര്‍, റാണ സനഗയെ സഖ്യത്തിന് ക്ഷണിച്ചത് ഓര്‍മ്മിക്കപ്പെടേണ്ടതാണ്. ഉപഭൂഖണ്ഡത്തില്‍ നിരവധി നാട്ടു രാജ്യങ്ങളില്‍ മുസ്‌ലിം രാജാക്കന്മാരുടെ ഉന്നത പദവികളില്‍ ഹിന്ദുക്കളും തിരിച്ചും അവരോധിതരായിട്ടുണ്ട്.
മുസ്‌ലിം രാജാക്കന്മാരോ മുസ്‌ലിംകളെന്ന് സൂചനയുള്ള ഭരണാധികാരികളോ ഇപ്പോള്‍ ഇന്ത്യയില്‍ ദുഷ്ടന്മാരായാണ് അവതരിപ്പിക്കപ്പെടുന്നത്.
അതേസമയം, ശിവജി, റാണ പ്രതാപ്, ഗോവിന്ദ് സിങ് തുടങ്ങിയവരെല്ലാം ഹിന്ദുക്കളുടെ വീര നായകന്മാരായും ഗണിക്കപ്പെടുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോദ്‌സെ ദേശീയവാദിയാകുന്നു. ദേശീയവാദികളായ ശിവജി, റാണ പ്രതാപ്, ഗോവിന്ദ് സിങ് തുടങ്ങിയവരുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാത്മാഗാന്ധി വാമനനാകുന്നു. വിഖ്യാത ദേശീയ നായകനായി ശിവജിയെ ഇപ്പോള്‍ പാടിപ്പുകഴ്ത്തുകയാണ്. ശിവജിയെ ദേശീയ ഹീറോയായി കാണുന്നതില്‍ ഗുജറാത്ത്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ എതിര്‍പ്പ് നിലനില്‍ക്കുന്നുവെന്നതാണ് രസാവഹം. ശിവജിയുടെ സൈന്യം കൊള്ളയടിക്കുകയും സാധാരണക്കാരെ കൊലപ്പെടുത്തുകയും ചെയ്ത സ്ഥലങ്ങളാണ് ഇവ രണ്ടും.
കൊള്ള നടത്തുകയും സമ്പത്ത് പിടിച്ചുപറിക്കുകയും ചെയ്തതിനു പുറമെ ശിവജി ഇപ്പോള്‍ തുല്യമായ രീതിയില്‍ ‘ദേശീയ ബിംബ’ത്തെ കളിയാക്കുകയുമാണെന്ന് പറയേണ്ടിവരും. ബാല്‍ താക്കറെയുടെ അടുത്തയാളും ഹിന്ദു ദേശീയതയുടെ വക്താവുമായ ബാല്‍ സമന്ത് തന്റെ ‘ശിവ് കല്യാണ്‍ രാജ’ എന്ന പുസ്തകത്തില്‍ ശിവജിയുടെ കൊള്ളയെക്കുറിച്ച് വിശദീകരിക്കാന്‍ 21 അധ്യായങ്ങളാണ് വിനിയോഗിച്ചത്. ശിവജിയുടെ സൈന്യത്തിന്റെ കൊള്ളയുടെയും കൊള്ളിവെപ്പിന്റെയും കണക്ക് ഡച്ചുകാരില്‍ നിന്നും ബ്രിട്ടീഷുകാരില്‍ നിന്നുമാണ് അദ്ദേഹം ഉദ്ധരിച്ചത്. കലിംഗയില്‍ അശോക ചക്രവര്‍ത്തി നടത്തിയ കൂട്ടക്കൊല ഏറെ പ്രശസ്തമാണ്. തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കാനും ശത്രു സാമ്രാജ്യത്തിനെതിരെ പ്രതികാരം ചെയ്യാനുമാണ് മിക്ക രാജാക്കന്മാരും കൂട്ടക്കൊലകള്‍ നടത്തിയത്.
എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ വര്‍ഗീയവാദികളുടെ വ്യാഖ്യാനങ്ങള്‍ വ്യത്യസ്തമാണ്. ശിവജിയുടെ സൈന്യത്തിന്റെ കൊള്ളയടിയെ നരേന്ദ്ര മോദി വിശദീകരിക്കുന്നത് ഔറംഗസീബിന്റെ ഖജനാവ് മോഷ്ടിച്ചെന്നാണ്. മറാത്ത സേനയുടെ ശ്രീരംഗപട്ടണം ഹിന്ദു ക്ഷേത്ര ആക്രമണത്തെ തന്ത്രപൂര്‍വം വിസ്മരിക്കുകയാണ്. അതുപോലെ 1857 ലെ പ്രഥമ സ്വാതന്ത്ര്യസമര ചരിത്രവും വര്‍ഗീയ ശക്തികള്‍ വളച്ചൊടിച്ചിരിക്കുകയാണ്. ഒന്നാം സ്വാതന്ത്ര്യസമരം പരാജയപ്പെടാനുള്ള കാരണം അത് നയിച്ചത് മുസ്‌ലിമായ ബഹദൂര്‍ ഷാ ജാഫറായതിനാലാണെന്നാണ് ഹിന്ദുത്വ സൈദ്ധാന്തികനായ സവര്‍ക്കറും മറ്റൊരു ഹിന്ദുത്വ സൈദ്ധാന്തികനായ ഗോള്‍വാള്‍ക്കറും അഭിപ്രായപ്പെടുന്നത്.
ഹൈന്ദവ സൈനികരെ പ്രചോദിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. എന്നാല്‍ പഞ്ചാബികളും ഗൂര്‍ഖകളും ബ്രിട്ടീഷുകാരുടെ രക്ഷക്കെത്തിയതാണ് വിപ്ലവം പരാജയപ്പെടാനുള്ള യഥാര്‍ത്ഥ കാരണമെന്ന വസ്തുത ഇവര്‍ മറച്ചുവെക്കുകയാണ്.
വളച്ചൊടിച്ചതും തെരഞ്ഞെടുത്തതുമായ ചരിത്ര പതിപ്പിനുമുകളിലാണ് വര്‍ഗീയവാദികള്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. ഈ ആഖ്യാനത്തിലെ പ്രാഥമിക പ്രേരകമാണ് മതം.
സെയ്ഫ് അലിഖാന്റെ കുട്ടിയെക്കുറിച്ച് ചിലര്‍ നടത്തിയ ഭീകരവാദ, ജിഹാദി പരാമര്‍ശങ്ങള്‍ അങ്ങേയറ്റം മോശമായതാണ്. എല്ലാ നവജാത ശിശുക്കളെയും ഈ പ്രപഞ്ചത്തിലേക്ക് സ്വാഗതം ചെയ്യേണ്ടതാണ്. തങ്ങളുടെ വിവാഹം ‘ലൗ ജിഹാദി’ന്റെ പേരില്‍ എങ്ങിനെയെല്ലാം എതിര്‍ക്കപ്പെട്ടിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെഴുതിയ ലേഖനത്തില്‍ സെയ്ഫ് അലി ഖാന്‍ വിശദീകരിക്കുന്നുണ്ട്. മുസ്‌ലിം യുവാക്കളെ വിവാഹം ചെയ്യരുതെന്നാണ് ഒരു ട്വീറ്റ് ഹിന്ദു യുവതികള്‍ക്ക് താക്കീത് നല്‍കുന്നത്. അവര്‍ ഒരു ജെങ്കിസ് ഖാനെയോ തൈമൂറിനെയോ ഔറംഗസീബിനെയോ പ്രസവിക്കുന്നതു പോലെയാണത്. ഈ വിഭാഗീയ മാനസികാവസ്ഥ സമൂഹത്തെ സാംസ്‌കാരിക അധപ്പതനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ