Video Stories
ഫലസ്തീന്‍: പാരീസ് സമ്മേളനത്തില്‍ പ്രതീക്ഷ
പശ്ചിമേഷ്യന്‍ സമാധാനത്തിലേക്കുള്ള ഉറച്ച ചുവട് വെയ്പായി പാരീസ് അന്താരാഷ്ട്ര സമ്മേളനം അവസരമാകുമെന്ന പ്രതീക്ഷയിലാണ് ലോകം. ഫ്രഞ്ച് തലസ്ഥാന നഗരിയില്‍ ഈ മാസം 15ന് ആരംഭിക്കുന്ന സമ്മേളനത്തിന് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് സജീവ പങ്കാളിത്തമുണ്ട്. സ്ഥാനം ഒഴിയാന്‍ കേവലം അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കേ ബറാക്ക് ഒബാമയുടെ അമേരിക്കന്‍ നിലപാട് നിര്‍ണായകമാവും.
വെസ്റ്റ് ബാങ്കിലേയും കിഴക്കന്‍ ജറൂസലമിലേയും ഇസ്രാഈലി കുടിയേറ്റം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന പ്രമേയം 2016 ഡിസംബര്‍ 23ന് യു.എന്‍ രക്ഷാസമിതി അംഗീകരിച്ച പശ്ചാത്തലത്തില്‍ പാരീസ് സമ്മേളനത്തിന്റെ പ്രധാന്യം വര്‍ധിച്ചു. ‘രാജ്യാന്തര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്’ ഇസ്രാഈല്‍ കുടിയേറ്റമെന്ന പ്രമേയം അംഗീകരിക്കുമ്പോള്‍ അമേരിക്ക സ്വീകരിച്ച മൗനം അര്‍ത്ഥഗര്‍ഭമായി. എന്നാല്‍ ഒബാമയുടെ അവസാന നാളുകളില്‍ ഇസ്രാഈലുമായി അമേരിക്കന്‍ ഭരണകൂടം ഏറ്റുമുട്ടുന്ന സ്ഥിതി അവസാനിക്കാന്‍ അധികനാളുകളില്ല.
പതിനഞ്ചംഗ രക്ഷാസമിതിയില്‍ 14 പേരും പ്രമേയം അംഗീകരിച്ചു. 1979 മുതല്‍ സമിതിയില്‍ അവതരിപ്പിക്കപ്പെട്ട എല്ലാ ഈസ്രാഈല്‍ വിരുദ്ധ പ്രമേയങ്ങളേയും വീറ്റോ ചെയ്ത അമേരിക്ക ഇത്തവണ ഒഴിഞ്ഞു നിന്നത് ചരിത്രമായി. ജനുവരി 20ന് ഡോണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ അമേരിക്ക ഇസ്രാഈല്‍ അനുകൂല പഴയ സ്വഭാവത്തിലേക്ക് തിരിച്ചുപോകും, തീര്‍ച്ച. ഇക്കാര്യം ട്രംപ് പരസ്യമായി വ്യക്തമായിട്ടുണ്ട്. ഫലസ്തീന്‍ വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധനായ ഡേവിഡ് ഫ്രീഡ്മാനാണ് ഇസ്രാഈലിലെ അമേരിക്കന്‍ അംബാസിഡറാകുന്നത്. ഇസ്രാഈലി കുടിയേറ്റത്തെ അനുകൂലിക്കുന്ന വ്യക്തി ജറൂസലമില്‍ അംബാസിഡറായി പ്രവര്‍ത്തിക്കാനാണ് ഇദ്ദേഹത്തിന്റെ മോഹം. ഇപ്പോള്‍ അമേരിക്കയുടെ സ്ഥാനപതി കാര്യാലയം ടെല്‍ അവീവിലാണ്.
പാരീസ് സമ്മേളനത്തില്‍ അമേരിക്കന്‍ നിലപാട് കുറേക്കൂടി കര്‍ക്കശമായിരിക്കുമെന്നാണ് ഇസ്രാഈലിന് എതിരെ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നടത്തിയ പ്രസ്താവന നല്‍കുന്ന സൂചന. ചരിത്രത്തിലെ ഏറ്റവും കടുത്ത വലതുപക്ഷ സര്‍ക്കാര്‍ ആണ് നെതന്യാഹുവിന്റേതെന്നും അനധികൃത കുടിയേറ്റം നടത്തി പശ്ചിമേഷ്യന്‍ സമാധാന പ്രതീക്ഷകളെ അവര്‍ തകര്‍ക്കുകയാണെന്നും ജോണ്‍ കെറി വിമര്‍ശിച്ചത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായി. അതേസമയം, യു.എന്‍ പ്രമേയത്തിന് പിന്തുണ നല്‍കിയിരുന്ന ബ്രിട്ടന്‍ ചുവട് മാറ്റുമോ എന്നൊരു സംശയവും ബലപ്പെടുന്നു. ജോണ്‍ കെറിക്ക് എതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ വിമര്‍ശനം ട്രംപുമായി അടുക്കുന്നതിനുള്ള ശ്രമമായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ പരിഹസിക്കുന്നു. അധികാരത്തിലെത്തുന്ന ട്രംപിന്റെ സമീപനം മനസ്സിലാക്കിയാണ് തെരേസാ മേയുടെ മലക്കം മറിച്ചില്‍.
രക്ഷാസമിതി പ്രമേയത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതായിരിക്കും പാരീസ് സമ്മേളനത്തിന്റെ പ്രഖ്യാപനം എന്നാണ് പൊതു പ്രതീക്ഷ. അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമുണ്ട്. ഗാസ മുനമ്പില്‍ നിന്ന് അവസാനത്തെ കുടിയേറ്റക്കാരനെയും ഒഴിപ്പിക്കാന്‍ ഇസ്രാഈല്‍ നിര്‍ബന്ധിതരായതിന് പിന്നില്‍ പ്രധാനം അന്താരാഷ്ട്ര സമ്മര്‍ദ്ദമായിരുന്നു. മറ്റൊന്ന് ഗാസയില്‍ ഹമാസ് പോരാട്ടം ഇസ്രാഈലിന്റെ ഉറക്കം കെടുത്തിയതുമാണ്. ഹമാസിനെ അടിച്ചമര്‍ത്താന്‍ നടത്തിയ നീക്കങ്ങളൊന്നും ഫലപ്രാപ്തിയില്‍ എത്തിയതുമില്ല. അത്രയും ശക്തരായിരുന്നു ഗാസ മുനമ്പിലെ ഹമാസ് പോരാളികള്‍.
ജറൂസലം തലസ്ഥാനമായി 1967-ലെ യുദ്ധത്തിന് മുമ്പുള്ള ഫലസ്തീന്‍ ഭൂമിയില്‍ സ്വതന്ത്ര രാഷ്ട്രം എന്നതാണ് ഫലസ്തീന്‍കാരുടെ ആവശ്യം. 1948ന് മുമ്പ് ലോക രാഷ്ട്രീയ ഭൂപടത്തിലുണ്ടായിരുന്ന ഫലസ്തീന്‍ രാഷ്ട്രത്തെ വിഭജിച്ച ഐക്യരാഷ്ട്ര സംഘടനക്ക് ഫലസ്തീന്‍കാരുടെ ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കാനാവില്ല. യു.എന്‍ തീരുമാന പ്രകാരം ഇസ്രാഈല്‍, ഫലസ്തീന്‍ എന്നീ രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ട ഫലസ്തീന്‍ ഭൂമിയില്‍ സ്വതന്ത്ര രാഷ്ട്രം എവിടെ? അത് സങ്കല്‍പ്പം മാത്രമായത് എങ്ങനെ? ഫലസ്തീന്‍കാരോട് നീതി കാണിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയും വിഭജന പ്രമേയം അന്ന് അവതരിപ്പിച്ച ബ്രിട്ടനും റഷ്യക്കും ബാധ്യതയുണ്ട്. അതാണ് ഫലസ്തീന്‍കാര്‍ ആവശ്യപ്പെടുന്നത്.
സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട 40 ലക്ഷത്തോളം വരുന്ന ഫലസ്തീന്‍കാര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ തലമുറകളായി അന്തിയുറങ്ങുന്നു. അതിര്‍ത്തി വിപുലീകരിക്കാനും അറബ് പ്രദേശത്ത് കുടിയേറ്റം നടത്താനുമാണ് ഓരോ യുദ്ധവും ജൂത രാഷ്ട്രം ഉപയോഗിച്ചത്. 1948-ല്‍ ഇസ്രാഈല്‍ രാഷ്ട്രം രൂപീകരിച്ചപ്പോള്‍ വിസ്തൃതി 5300 ചതുരശ്ര നാഴികയായിരുന്നത്, പിന്നീട് 33500 വരെയായി വെട്ടിപ്പിടിച്ചു. സിനായ് പ്രദേശവും ഗാസയുമൊക്കെ ഇസ്രാഈല്‍ തിരിച്ചുനല്‍കിയെങ്കിലും ബാക്കി അവരുടെ കൈവശം തന്നെ. 1956ല്‍ സൂയസ് കനാല്‍ ആക്രമണം, 1967-ലെയും 1973ലെയും യുദ്ധം ഇവയൊക്കെ ഇസ്രാഈലിന്റെ വികസന മോഹത്തിന് അവസരമായി.
‘ഓ ഇസ്രാഈല്‍, നൈല്‍ നദി മുതല്‍ യുഫ്രട്ടീസ് നദി വരെയാകുന്നു നിന്റെ അതിരുകള്‍’ ഈ വാക്കുകള്‍ ഇസ്രാഈല്‍ പാര്‍ലമെന്റിന്റെ മുന്‍ഭാഗത്ത് എഴുതിവെച്ചത് അവരുടെ യുദ്ധകൊതിയുടെ തെളിവാണ്. ഇസ്രാഈലിനെ അംഗീകരിക്കില്ലെന്ന നിലപാടില്‍ നിന്ന് അറബ് ലോകം പിറകോട്ട് പോയി. 1978 സെപ്തംബറില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഈജിപ്തും ഇസ്രാഈലും ക്യാമ്പ് ഡേവിഡ് കരാറ് ഒപ്പ് വെച്ചതോടെ ഇരു രാഷ്ട്രങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചു. സീനായ് പ്രദേശം ഈജിപ്തിന് തിരിച്ചു കിട്ടിയെങ്കിലും സിറിയയുടെ ഗോലാന്‍ കുന്നും അവശിഷ്ട ഫലസ്തീന്‍ ഭൂമിയും തിരിച്ചു നല്‍കാന്‍ ഇസ്രാഈല്‍ ഇപ്പോഴും തയാറായില്ല.
പാരീസ് സമ്മേളനത്തെ ‘ജറൂസലം പോസ്റ്റ്’ വിശേഷിപ്പിച്ചത് അവസാന അവസരം എന്നാണ്. 1919-ല്‍ (ഫെബ്രുവരി മൂന്നിന്) ഇസ്രാഈല്‍ രാഷ്ട്ര രൂപീകരണവുമായി ബന്ധപ്പെട്ട് സയണിസ്റ്റ് താല്‍പര്യ പ്രകാരം സമ്മേളനം നടന്ന പാരീസ് തന്നെ ഇതേ വിഷയത്തില്‍ മറ്റൊരു അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുകയാണ്. 77 രാഷ്ട്രങ്ങളില്‍ നിന്ന് വിദേശകാര്യ മന്ത്രിമാരോ ഉയര്‍ന്ന ഉദ്യോഗസ്ഥരോ സമ്മേളനത്തിന് എത്തും. ഇസ്രാഈലി കുടിയേറ്റ പ്രശ്‌നത്തില്‍ ചര്‍ച്ച ഒതുങ്ങില്ലെന്നും ദ്വിരാഷ്ട്ര പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടാകുമെന്നുമാണ് പ്രതീക്ഷ.
ഒബാമ സ്ഥാനം ഒഴിയും മുമ്പേ നടക്കുന്ന സമ്മേളനത്തില്‍ ഡമോക്രാറ്റുകളുടെ നിലപാട് ആയിരിക്കും അമേരിക്കയുടെ നയമായി അവതരിപ്പിക്കപ്പെടുക. ട്രംപ് വരുന്നതോടെ ഇപ്പോഴത്തെ ലോക സാഹചര്യത്തില്‍ വന്‍ മാറ്റം പ്രതീക്ഷിക്കാം. ട്രംപിന്റെ അധികാര പ്രവേശത്തിന് മുമ്പ് നടക്കുന്ന ലോക സമ്മേളനം സമാധാനത്തിലേക്കുള്ള വഴി തുറക്കും, അതാര്‍ക്കും തടയാന്‍ കഴിയില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ