Video Stories
ഒരിടത്തൊരു ഫയല്‍വാന്റെ മകന്‍
ഒരു ഫയല്‍വാന്റെ വിധിയാണ് ഗോദയില്‍ തോല്‍പിക്കപ്പെടുക എന്നത്. മുലായംസിങ് യാദവിനും അത്രയേ സംഭവിച്ചിട്ടുള്ളൂ. നാല്‍പത്തിനാല് വര്‍ഷം മുമ്പ് മകന് അഖിലേഷ് എന്ന് പേര് നല്‍കുമ്പോള്‍ ഇത്തരത്തില്‍ അത് അന്വര്‍ഥമാക്കുമെന്ന് മുലായം പ്രതീക്ഷിച്ചിരിക്കില്ല. തമ്മിലടിച്ചും ജീര്‍ണതയില്‍ മുങ്ങിയും അന്യം നിന്നു പോയ യാദവ കുലത്തിന്റെ ചരിത്രം മുന്നിലിരിക്കെയാണ് ഇന്ത്യന്‍ രാഷ്ട്രീയ ഹൃദയഭൂമിയില്‍ യുവത്വത്തിന്റെ പ്രസരിപ്പുമായി അഖിലേഷ് ചരിത്രം കുറിക്കുന്നത്. കുറച്ചുകാലമായി യു.പി. ആര്‍ക്കും തുടര്‍ച്ചയായ അവസരം നല്‍കിയിട്ടില്ല.
അതുകൊണ്ടുതന്നെ രണ്ടാമൂഴം എളുപ്പമല്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ ‘പ്രതിഛായ’യില്‍ യു.പി.തൂത്തുവാരിയ ബി.ജെ.പി.ക്ക് ഈ മത്സരം ജയിച്ചേ പറ്റൂ എന്ന സ്ഥിതിയുമുണ്ട്. മായാവതിയെയും തള്ളിക്കളയാന്‍ വയ്യ. സമാജ്‌വാദി പാര്‍ട്ടി ലക്ഷ്യമിടുന്ന വിഭാഗങ്ങളിലേക്ക് രാഹുല്‍ കടന്നു കയറിയതും കാണാതിരുന്നുകൂടാ. ചതുഷ്‌കോണ മത്സരം ഗുണം ചെയ്യുക ബി.ജെ.പി.ക്കായിരിക്കുമെന്ന് ബോധ്യമായതുകൊണ്ടു തന്നെയാവണം മധ്യവയസിലേക്ക് കാലെടുത്തുവെക്കുന്നവരെങ്കിലും രാഹുലും അഖിലേഷും സൈക്കിളില്‍ യൗവനത്തിന്റേതായ ഒരു ഡബിളിന് ഇറങ്ങാന്‍ ശ്രമിച്ചത്.
അതിനിടയില്‍ ആദ്യം പാഠം പഠിപ്പിക്കേണ്ടിവന്നത് രാഷ്ട്രീയത്തിന്റെ ബാലപാഠം ഓതിതന്ന സ്വന്തം അച്ഛനെയാണെന്നത് ഒട്ടും യാദൃശ്ചികമല്ല. അധികാര ലബ്ധിക്കും സംരക്ഷണത്തിനും പിതാവിനെ ജയിലിലയക്കേണ്ടിവന്ന സുല്‍ത്താന്‍മാരുടെ രംഗഭൂമിയാണല്ലോ അത്. അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ ചിലപ്പോഴെങ്കിലും കാല്‍ വഴുതിപ്പോയ ആളാണ് പിതാജി. അദ്ദേഹത്തിന്റെ പഴയ അടവുകള്‍ പോരാ പുതിയ ഗോദയിലെന്ന് മകന്‍ തിരിച്ചറിയുന്നു. ഏതൊരു ഫയല്‍വാനെയും പോലെ തോറ്റുകൊടുക്കാന്‍ സമ്മതമല്ലായിരുന്നു. പക്ഷെ പതുക്കെ താന്‍ മാര്‍ഗദര്‍ശിയാണെന്ന് മുലായം തിരിച്ചറിയുന്നതോടെ കെട്ടുപിണഞ്ഞ യാദവകുടുംബപ്പോരിനും അറുതിയാവുകയാണ്.
ഏറ്റവും ഒടുവിലത്തെ ചിത്രം മുലായത്തിന്റെ ഇഷ്ടക്കാരനും സഹോദരനുമായ ശിവ്പാല്‍ യാദവിനെ കൂടി ഉള്‍പ്പെടുത്തിയ സ്ഥാനാര്‍ഥിപ്പട്ടിക അഖിലേഷ് അംഗീകരിച്ചതോടെ കുലപ്പോര് കാത്തിരുന്നവര്‍ക്ക് നിരാശ തന്നെ. ഇതിനിടയില്‍ മുലായം കയ്പ്പുറ്റതെങ്കിലും ചിലത് അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. തന്നേക്കാള്‍ മകന്‍ വലുതായിട്ടുണ്ടെന്നത്. സ്ഥാപകനെങ്കിലും പാര്‍ട്ടിയുടെ അലകും പിടിയും മകന്റെ കൈകളിലാണെന്നത്. അവനാരുടെ മോനാ എന്ന് അഭിമാനിക്കുകയേ ഇനി വഴിയുള്ളൂ.
അച്ചടക്കം നന്നായി പഠിച്ചോട്ടേ എന്നു കരുതിയാവണം മുലായം മകനെ മിലിട്ടറി സ്‌കൂളില്‍ ചേര്‍ത്തത്. രാജസ്ഥാനിലെ ധോല്‍പൂര്‍ മിലിട്ടറി സ്‌കൂള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിസ്ഥിതി എന്‍ജിനീയറിങായിരുന്നു അഖിലേഷിന്റെ വിഷയം. മൈസൂര്‍ സര്‍വകലാശാലക്ക് പുറമെ സിഡ്‌നി സര്‍വകലാശാലയില്‍നിന്നും ഈ വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം നേടി രാഷ്ട്രീയത്തിലേക്കിറങ്ങിയ മകന്‍ യാദവിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. വെല്ലുവിളി നിറഞ്ഞതായിരുന്നുതാനും.
കൊടുങ്കാറ്റ് കണക്കെയാണ് മായാവതി 2007ല്‍ യു.പി.യില്‍ അധികാരത്തിലേക്ക് വന്നത്. തൊട്ടുമുമ്പ് അധികാരത്തിലുണ്ടായിരുന്ന സമാജ് വാദി പാര്‍ട്ടിയെ തൂത്തുവാരിയ വിജയമായിരുന്നു മായാവതിയുടേത്. തലമുറ മാറ്റം പാര്‍ട്ടിയില്‍ വേണമെന്ന് മുലായത്തെ ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പു ഫലമായിരുന്നു അത്. അപ്പോള്‍ അഖിലേഷ് കനൗജില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജയിച്ച മുലായം കനൗജ് ഒഴിഞ്ഞപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിലായിരുന്നു അഖിലേഷ്
പാര്‍ലിമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നത്. 2012ല്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ കനൗജില്‍നിന്നുള്ള ലോക്‌സഭാംഗമായിരുന്നു അഖിലേഷ്. രാജിവെച്ചൊഴിഞ്ഞ കനൗജ് സീറ്റില്‍ ഭാര്യക്ക് വിജയം അനായാസമായിരുന്നെങ്കിലും 2009ല്‍ അഖിലേഷ് ഒഴിഞ്ഞ ഫിറോസാബാദില്‍ ഭാര്യ ഡിംപിള്‍ യാദവിന് അങ്ങനെയായിരുന്നില്ല. കോണ്‍ഗ്രസിലെ രാജ് ബബ്ബാറിനോട് തോല്‍ക്കാനായിരുന്നു വിധി. പൂനക്കാരി ഡിംപിള്‍ 1999ല്‍ അഖിലേഷിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് ദീര്‍ഘകാലത്തെ പ്രണയത്തിന്റെ സാഫല്യമെന്ന നിലയിലാണ്.
ജനകീയ മുഖ്യമന്ത്രിയെന്ന പദവിയിലേക്ക് അതിവേഗം മാറിയ അഖിലേഷ് പുതിയ തലമുറയെ കൈയിലെടുക്കുന്ന ചില ജനപ്രിയ തന്ത്രങ്ങളും – വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് , ടാബ്‌ലറ്റ് നല്‍കുക, ദര്‍ബാറുകള്‍ വിളിച്ചുകൂട്ടി പരാതികള്‍ കേള്‍ക്കുക- പയറ്റി. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയുടെ കറ പുരണ്ട കല്യാണ്‍സിങിനേയും സാക്ഷി മഹാരാജിനെയുമെല്ലാം സ്വീകരിക്കേണ്ടത്ര തകര്‍ന്നുപോയ സമാജ്‌വാദി പാര്‍ട്ടിയെ പുതിയ ശൈലിയിലാണ് അഖിലേഷ് പരുവപ്പെടുത്തിയത്. ബി.ജെ.പി.ക്കെതിരെ ബീഹാറില്‍ വിജയം കണ്ടത് മഹാസഖ്യമായിരുന്നു.
2014ല്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേടിയ വിജയമാണ് ബദ്ധ വൈരികളായിരുന്ന നിതീഷ്‌കുമാറിനെയും ലാലുവിനെയും കോണ്‍ഗ്രസിനെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നതെങ്കില്‍ ഉത്തര്‍ പ്രദേശില്‍ ഇത്തരം ഒരു സഖ്യത്തിനുള്ള ശ്രമം പാളിയിരിക്കുകയാണ്. അത് യു.പിയുടെ ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നതാണ് ഇനി ഉറ്റുനോക്കാനുള്ളത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ