Video Stories
മലബാറിനെ ജ്വലിപ്പിച്ച യമനീ വെളിച്ചം

യമനില്‍ നിന്നും പായക്കപ്പലില്‍ പുറപ്പെട്ട കച്ചവട സംഘത്തോടൊപ്പമാണ് ഹിജ്‌റ 1159 ല്‍ ശൈഖ് ജിഫ്‌രി ബിന്‍ മുഹമ്മദ് കോഴിക്കോട് കപ്പലിറങ്ങുന്നത്. മാനവിക്രമനായിരുന്നു അക്കാലത്തെ കോഴിക്കോട്ടെ സാമൂതിരി. സാമുതിരിമാര്‍ ഇതര മതസ്ഥരോട് സ്വീകരിക്കുന്ന മാന്യമായ സമീപനത്തെക്കുറിച്ചുള്ള കേട്ടറിവാണ് ശൈഖ് ജിഫ്രിയെ കോഴിക്കോട്ടേക്ക് ആകര്‍ഷിച്ചത്.
വിക്രമന്‍ സാമൂതിരിയുടെ ദര്‍ബാറിലെത്തിയപ്പോള്‍ ഇവിടെ സ്ഥിര താമസമാക്കണമന്ന് ശൈഖ് ജിഫ്‌രിയോട് സാമൂതിരി അഭ്യര്‍ത്ഥിച്ചു. ചെലവിനായി സമീപ പ്രദേശമായ കല്ലായി ആനമാട് ഒരു വലിയ തെങ്ങിന്‍ തോപ്പും താമസിക്കാനായി കുറ്റിച്ചിറയിലെ മാളിയേക്കല്‍ തറവാടും (ഇന്നത്തെ ജിഫ്‌രി ഹൗസ്) വിട്ടു കൊടുത്തു. ശൈഖ് ജിഫ്‌രിയെ സ്വീകരിക്കാനെത്തിയ കോഴിക്കോട് ഖാളിയുടെയും മറ്റു മത നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ കൈമാറ്റം.
കേരളവുമായുള്ള കച്ചവട ബന്ധത്തിന് പഴയ കാലം തൊട്ടേ പേരുകേട്ട യമനിലെ ഹളറമൗത്തിന് സമീപത്തുള്ള തരീമിലെ അല്‍ ഹാവി എന്ന ഗ്രാമത്തിലാണ് ശൈഖ് സയ്യിദ് ജിഫ്‌രി ഹിജ്‌റ 1139 ല്‍ ജനിക്കുന്നത്. പിതാവ് ശൈഖ് മുഹമ്മദ് ജിഫ്‌രി ചെറുപ്രായത്തിലെ മരണപ്പെട്ടതിനാല്‍ കച്ചവട സംഘങ്ങള്‍ക്കൊപ്പം വിവിധ ദേശങ്ങള്‍ ചുറ്റി സഞ്ചരിക്കുകയായിരുന്നു പതിവ്. ജ്യേഷ്ഠ സഹേദരനായിരുന്നു മതത്തിലെ അടിസ്ഥാന കര്‍മ്മങ്ങളെയും മറ്റു ആത്മീയ പാഠങ്ങളും പകര്‍ന്നു നല്‍കിയത്.
കോഴിക്കോട്ടെത്തിയപ്പോള്‍ സയ്യിദ് മുഹമ്മദ് ഹാമിദ് എന്നവരുടെ ശിഷ്യത്വം സ്വീകരിച്ചതായി ചരിത്ര രേഖകളില്‍ കാണുന്നു. ഇദ്ദേഹം കൊയിലാണ്ടിക്കാരനാണ്. ശൈഖ് ജിഫ്‌രിയുടെ ആത്മീയ ഔന്നിത്യവും സിദ്ധികളും മലബാറിലെ ജനങ്ങള്‍ക്കിടയില്‍ അതിവേഗം പ്രചരിച്ചു. ഒമ്പതാം വയസ്സ് മുതല്‍ തുടങ്ങിയ ദേശസഞ്ചാരങ്ങള്‍ ശൈഖ് ജിഫ്‌രി, മലബാറിലെത്തിയ ശേഷവും മക്ക, മദീന, ബൈത്തുല്‍ മുഖദ്ദസ് തുടങ്ങിയ പുണ്യ സ്ഥലങ്ങളിലേക്ക് അനേകം തീര്‍ത്ഥാടനം നടത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് മതാധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കാനായി ഗുരു സയ്യിദ് ഹാമിദ് എന്നവരോടൊപ്പവും നാട്ടിന്‍ പുറങ്ങളിലൂടെ സഞ്ചരിക്കലും പതിവായിരുന്നു. ജാതിമത ഭേദമന്യേയാണ് ശൈഖ് ജിഫ്‌രിയുടെ കേളി പ്രചരിക്കപ്പെട്ടത്. ആത്മീയ സായൂജ്യം തേടി പോയവരില്‍ അനേകം അമുസ്‌ലിംകളും ഉണ്ടായിരുന്നു. ശൈഖ് ജിഫ്‌രി വഴി അനേകമാളുകളാണ് അക്കാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്നത്.
കോഴിക്കോട് സന്ദര്‍ശിച്ചിരുന്ന മൈസൂര്‍ രാജാവ് ഹൈദരലിയും മകന്‍ ടിപ്പു സുല്‍ത്താനും കോഴിക്കോട് മാളിയേക്കല്‍ തറവാട്ടില്‍ ചെന്ന് ശൈഖ് ജിഫ്‌രിയെ സന്ദര്‍ശിച്ചത് ചരിത്രകാന്മാര്‍ പ്രാധാന്യപൂര്‍വം അനുസ്മരിക്കുന്നുണ്ട്.
കുറ്റിച്ചിറയിലെ മാളിയേക്കല്‍ തറവാട്ടിലേക്ക് ടിപ്പു സുല്‍ത്താന്‍ വരുന്നുണ്ടെന്നറിഞ്ഞ് പ്രദേശം ജനനിബിഢമായി. ആളുകള്‍ ടിപ്പുവിന്റെ വരവും കാത്ത് രാവിലെ മുതല്‍ പരിസരപ്രദേശങ്ങളില്‍ നിലയുറപ്പിച്ചു. ഉച്ചയായപ്പോള്‍ കുറച്ചു സൈനികരുടെ കുതിരകളുടെ കുളമ്പടിയൊച്ച കേട്ടു ആളുകള്‍ തിരിഞ്ഞു നോക്കി. കുറച്ചു സൈനികര്‍ മാത്രം ശൈഖ് ജിഫ്‌രിയെ കാണാന്‍ കയറി ചെല്ലുന്നതായേ അവര്‍ക്ക് തോന്നിയുള്ളു. എന്നാല്‍ പെട്ടെന്നാണ് അകത്തു നിന്ന് ശൈഖ് ജിഫ്‌രി ഇറങ്ങി വന്ന് ഒരു സൈനികനെ മാത്രം ആശ്ലേഷിച്ച് സ്വീകരിച്ചിരുത്തുന്നതായി അവര്‍ കാണുന്നത്. ആളുകള്‍ ആശ്ചര്യം പൂണ്ടു. ടിപ്പു സുല്‍ത്താന്‍ സൈനിക വേഷത്തിലെത്തിയിരിക്കുകയാണെന്ന് പിന്നെയാണവര്‍ തിരിച്ചറിഞ്ഞത്. രാജ വേഷത്തില്‍ ജിഫ് രിയെ സന്ദര്‍ശിക്കാനുള്ള മടി കാരണത്താലായിരുന്നു ടിപ്പു ഒരു സാധാരണ സൈനികന്റെ വേഷത്തിലെത്തിയത്. സൈനികര്‍ക്കിടയില്‍ നിന്ന് ശൈഖ് ജിഫ്‌രി തന്നെ തിരിച്ചറിഞ്ഞതിലുള്ള ആശ്ചര്യം ടിപ്പുവിനും അടക്കാനായില്ല. ശൈഖ് ജിഫ്‌രി ഭരണ കാര്യങ്ങള്‍ അന്വേഷിക്കുകയും ക്ഷേമം നേരുകയും ചെയ്തു. ടിപ്പുവിനും കൂടെ വന്നവര്‍ക്കും നാട്ടുകാര്‍ക്കും വിരുന്ന് സല്‍ക്കാരം നല്‍കി. ആതിഥേത്വം കൊണ്ട് ടിപ്പുവിനെയും കൂടെ വന്നവരെയും സന്തോഷിപ്പിച്ചു. ഖാദിരീ ആത്മീയ സരണിയിലെ കൈമാറ്റാവകാശമുള്ള സൂഫീ ഗുരുവായിരുന്ന ശൈഖ് ജിഫ്‌രിയോട് തന്നെ ഒരു ശിഷ്യനായി സ്വീകരിക്കണമെന്നായിരുന്നു ടിപ്പുവിന്റെ ഏക അഭ്യര്‍ത്ഥന. ദക്ഷിണയായി ഗുരുവിന് കുറ്റിച്ചിറയില്‍ ഇന്നത്തെ വലിയ ചിറയുണ്ടാക്കി കൊടുത്തെന്നും പറയപ്പെടുന്നു.
വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചൊരു പണ്ഡിത ശ്രേഷ്ഠന്‍ കൂടിയായിരുന്നു ശൈഖ് ജിഫ്‌രി. അനേകം രചനകള്‍ നടത്തി സാഹിത്യ മ്പുഷ്ടമായി അറബി ഭാഷയില്‍ തന്റെ ചിന്തകളെയും ആത്മാനുഭവങ്ങളെയും മനോഹരമായി ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മിക്ക രചനകളും തന്റെ പ്രിയപ്പെട്ട ഗുരുനാഥന്മാരുടെ വേര്‍പാടിലുള്ള വിരഹ വേദനകളെ പകര്‍ത്തിയെഴുതാനുള്ള ശ്രമമായിരുന്നു.
കന്‍സുല്‍ ബറാഹീന്‍, അല്‍ കൗക്കബുല്‍ ദുരിയ്യ, അല്‍ കസബാത്തു വല്‍ അസ്‌റാര്‍, അല്‍ ഇര്‍ഷാദത്തുല്‍ ജിഫ്‌രി തുടങ്ങിയ രചനകള്‍ തന്റെ മറ്റൊരു ഗുരുവായ സയ്യിദ് ഹസനുബ്‌നു ഹദ്ദാദിന്റെ ഓര്‍മ്മക്കായി എഴുതിയ രചനയും ദുഃഖത്തില്‍ ചാലിച്ചതായിരുന്നു. നമസ്‌കാരത്തില്‍ ഗുരു ശിരസ്സ് വെക്കുന്ന ഭാഗം മുസല്ലയില്‍ നിന്ന് വെട്ടിയെടുത്ത് ഗുരുവിന്റെ ഓര്‍മ്മക്കായി തന്റെ മുസല്ലയില്‍ ചേര്‍ത്തായിരുന്നു ശൈഖ് ജിഫ്‌രി നമസ്‌കരിക്കാറ്.
കേരളത്തിന്റെ ഇരുള്‍മുറ്റിയ നാളുകളില്‍ മതചൈതന്യം പകര്‍ന്ന് ജീവസ്സുറ്റതാക്കാന്‍ കാലങ്ങളിലായി പുണ്യാത്മാക്കള്‍ ഇവിടേക്ക് കടന്നു വന്നിരുന്നു. ഓതിപ്പഠിച്ച താളിയോലകളേക്കാള്‍ പരിശീലിച്ചുറച്ച് കരുത്ത് കൂട്ടിയ ആത്മീയ സരണികളായിരുന്നു അവര്‍ പ്രചരിപ്പിച്ചത്. ആ ഉന്നത പാരമ്പര്യത്തിലേക്ക് ചേര്‍ത്ത് പറയുന്ന തജല്ലിയത്തിന്റെ അവസ്ഥയിലുള്ള ശ്രേഷ്ഠരായിരുന്നു ശൈഖ് ജിഫ്‌രി. ഹിജ്‌റ 1222 ദുല്‍ ഖഅദ് 8 നായിരുന്നു ഇഹലലോകവാസം വെടിഞ്ഞത്. ഖുതുബുസ്സമാന്‍ മമ്പുറം സൈതലവി തങ്ങള്‍, വെളിയങ്കോട് ഉമര്‍ഖാളി തുടങ്ങിയ ആത്മീയ പുരുഷന്മാരൊക്കെ അനുശോചന കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ