Connect with us

Video Stories

മുസ്‌ലിം ലീഗിന്റെ മതേതര മുഖം രാജ്യത്തിന് കാണിച്ചു കൊടുത്ത നേതാവ്

Published

on

കെ മുഹമ്മദ്കുട്ടി

ത്തരേന്ത്യന്‍ സമൂഹത്തിന് മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ജനകീയത കാണിച്ചുകൊടുക്കാന്‍ ഇ അഹമ്മദ് സാഹിബെന്ന ജന നേതാവ് ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവില്ല. ദേശീയ മാധ്യമങ്ങളുടെ തെറ്റായ കണ്ടെത്തലുകള്‍ വഴി കേരളത്തിന് പുറത്ത് മുസ്‌ലിം ലീഗിനെ വര്‍ഗീയ കണ്ണുകള്‍ കൊണ്ട് നോക്കികണ്ടിരുന്ന കാലത്തായിരുന്നു സാഹിബിന്റെ ഡല്‍ഹിയിലേക്കുള്ള വരവ്. എം.പി ആയതോടെ ദേശീയ രാഷ്ട്രീയത്തില്‍ സാഹിബിന്റെ ലക്ഷ്യം ലീഗിന്റെ മതേതര മുഖം രാജ്യത്തെ കാണിച്ചു കൊടുക്കുക എന്നതായിരുന്നു. പാര്‍ട്ടിയോടുള്ള തെറ്റായ കാഴ്ചപാടുകള്‍ മാറ്റിയെടുക്കുക എന്ന കാലഘട്ടത്തിന്റെ ആവശ്യം അദ്ദേഹം ഭംഗിയായി നിറവേറ്റി.

പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല പ്രസംഗങ്ങളിലും എഴുത്തുകളിലും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി സധൈര്യം പോരാടാനായിരുന്നു അന്ത്യനാള്‍ വരെ ശ്രമിച്ചത്. ഡല്‍ഹിയിലെ ജീവിതത്തിനിടയില്‍ വിവിധ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെയും തന്റെ ആശയങ്ങള്‍ ലോകത്തെ അറിയിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യ നന്‍മക്കായി പ്രവര്‍ത്തിച്ച അദ്ദേഹം മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തി.

ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കന്‍ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ലീഗിന് ഒരു എം.പി മാത്രമുള്ളപ്പോഴും തന്റേടത്തോടെ അവകാശങ്ങള്‍ക്കായി ശബ്ദിച്ചു. എം.പി യായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമായ മറുപടിയുമായാണ് അദ്ദേഹം എത്തിയിരുന്നത്. ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനമധ്യത്തില്‍ നിരത്തി മാധ്യമങ്ങള്‍ക്കിടയിലുണ്ടായിരുന്ന തെറ്റായ ധാരണയെ മാറ്റി മറിക്കാനും ഈ രാഷ്ട്രീയ നേതാവിന് കഴിഞ്ഞു.ന്യൂനപക്ഷങ്ങള്‍ നേരിട്ട യാതനകള്‍ മനസിലാക്കി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും മുസ്്‌ലിം ജനവിഭാഗങ്ങള്‍ക്കുണ്ടായ വിഷമത്തില്‍ പങ്കുചേരുന്നതിനൊപ്പം അധികാര കേന്ദ്രങ്ങളിലേക്ക് ആ വികാരം കൈമാറാനും സാഹിബിന് കഴിഞ്ഞു.

പ്രസിദ്ധി നേടാന്‍ ആഗ്രഹിക്കാത്ത നേതാവിനെയാണ് ഈ സാഹചര്യത്തില്‍ കാണാന്‍ കഴിഞ്ഞത്. മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തെ ലഘൂകരിച്ചു കാണാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമുണ്ടായപ്പോള്‍ അത് ഉന്നത അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ഇത് തിരുത്തിപ്പിക്കുകയും ചെയ്തു. സംഘ്പരിവാര്‍ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്തിന് ശേഷം അയോധ്യയില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയത് അഹമ്മദ് സാഹിബായിരുന്നു. അവിടുത്തെ മുസ്്‌ലിം നേതാക്കളുമായി സംസാരിക്കുകയും സമാധാന അന്തരീക്ഷമുണ്ടാക്കാനും അഹമ്മദിന് കഴിഞ്ഞു. ഗുജറാത്ത് കലാപമുണ്ടായപ്പോഴും അവിടെയും ഇരകളുടെ കണ്ണീരൊപ്പാന്‍ ആദ്യം ഓടിയെത്തിയതും സാഹിബ് തന്നെ.

ഗുജറാത്ത് സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകളിലൂടെ സന്ദര്‍ശനം ഇല്ലാതാക്കാനുള്ള ശ്രമം നടന്നപ്പോഴും പ്രതിബന്ധങ്ങള്‍ തട്ടിയകറ്റി മേഖല സന്ദര്‍ശിക്കുകയും ഇരയായവര്‍ക്ക് ആശ്വാസമാവുകയും ചെയ്തു. എം.പി യായിരുന്നിട്ടും സുരക്ഷാ സംവിധാനം നല്‍കാന്‍ തയ്യാറാകാതിരുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നെറികേടുകള്‍ ചോദ്യം ചെയ്തായിരുന്നു അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തിയത്. പതിനായിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളിലെത്തി അവിടുത്തെ ദയനീയാവസ്ഥ നേരിട്ടു കണ്ട അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയോട് ഗൗരവത്തോടെ കാര്യങ്ങള്‍ ധരിപ്പിച്ചു. കാലപത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ കൂട്ടിയിട്ട ദയനീയ കാഴ്ചയും അദ്ദേഹമാണ് പുറം ലോകത്തെ അറിയിച്ചത്. കോയമ്പത്തൂര്‍ കലാപം നടന്നപ്പോഴും അദ്ദേഹം അവിടെ ഓടിയെത്തി.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആകുന്നതിന് മുമ്പേ ലോക രാജ്യങ്ങളുമായും രാഷ്ട്രത്തലവന്‍മാരുമായും സാഹിബിന് ബന്ധമുണ്ടായിരുന്നു. കുവൈത്തിനെ ഇറാഖ് അക്രമിച്ചതിന് ശേഷം കുവൈത്ത് സ്പീക്കറുടെ ക്ഷണ പ്രകാരം കുവൈത്ത് പാര്‍ലമെന്റ് സന്ദര്‍ശിച്ച പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു ഇ അഹമ്മദ്. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോര്‍ജ്ജ് ബുഷായിരുന്നു ആദ്യം കൂവൈത്ത് പാര്‍ലമെന്റ് സന്ദര്‍ശിച്ചതെങ്കില്‍ രണ്ടാമതായി സാഹിബ് അവിടെ എത്തി. കുവൈത്ത് അമീര്‍ ജാബിര്‍ അഹമ്മദ് അല്‍ സബാഹിന്റെ കൊട്ടാരത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തപ്പോള്‍ അഹമ്മദ് സാഹിബിനെ കുറിച്ച് പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.

ഞങ്ങളുടെ രാഷ്ട്രം നഷ്ടപ്പെടുകയും ഞങ്ങള്‍ക്ക് ആരുമില്ലാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്ത അങ്ങയെ ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് വികാരാധീതനായിട്ടായിരുന്നു അമീര്‍ പറഞ്ഞത്. ഇതിന് വലിയ പ്രാധാന്യം ലോക മീഡിയകള്‍ നല്‍കി. വിദേശ രാഷ്ട്രങ്ങളില്‍ ജയിലുകളിലും മറ്റുമായി കുടുങ്ങിക്കിടന്നവരെ മോചിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പ്രശംസ പിടിച്ചു പറ്റിയതാണ്. ഇറാഖ് പിടിയിലകപ്പെട്ട് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നവരെ മോചിപ്പിക്കാന്‍ സാഹിബ് നടത്തിയ ശ്രമം ശ്രദ്ധേയമായിരുന്നു. നിരവധി ഇടപെടലുകള്‍ നടത്തിയെങ്കിലും മോചനം അസാധ്യമായ ഒരു സംഭവമായിരുന്നു അത്.

എങ്കിലും ഒരു അവസരം ഉണ്ടാകുമെന്നുറപ്പുണ്ടായിരുന്ന അദ്ദേഹം വിഷയം മനസില്‍ കുറിച്ചിടുന്ന പതിവുണ്ടായിരുന്നു. ഇതും അതുപോലെ തന്നെ മാറ്റിവച്ചിരിക്കുകയായിരുന്നു.
ഇതിനിടയിലാണ് സ്പീക്കറായിരുന്ന ബാലയോഗി ഇറാഖ് സന്ദര്‍ശിക്കുന്നുവെന്ന് മനസിലാക്കിയ അദ്ദേഹം മോചന നടപടികള്‍ക്കായി ശ്രമം തുടര്‍ന്നു. പ്രസിഡണ്ടായിരുന്ന സദ്ദാം ഹുസൈന്റെ ക്ഷണ പ്രകാരമായിരുന്നു ബാലയോഗിയുടെ ഇറാഖ് സന്ദര്‍ശനം.

വിഷയം ബാലയോഗി നേരിട്ട് സദ്ദാം ഹുസൈനെ അറിയിക്കുകയും തടവുകാരെ മോചിപ്പിച്ച് ഒപ്പം തന്നെ ഇന്ത്യയിലെത്തിക്കുകയുമായിരുന്നു. വിമാനത്താവളത്തില്‍ നിന്നും തനിക്കൊപ്പം മോചിക്കപ്പെട്ടവരെ കൂട്ടുകയും സാഹിബിന്റെ ഫിറോസ് ഷാ റോഡിലെ വസതിയിലെത്തി നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തു. സഊദിയില്‍ കേസില്‍ അകപ്പെട്ട് കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ട ആലപ്പുഴ സ്വദേശി നൗഷാദിന്റെ മോചനത്തിനായി സാഹിബ് നടത്തിയ ഇടപെടലും ശദ്ധേയമായിരുന്നു. ഒന്നാം യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായ ഉടനെയാണ് ഇറാഖില്‍ സുഖലേവ് സിങ്, അന്തര്‍യാമി, തിലക് രാജ് എന്നീ മൂന്ന് ഇന്ത്യക്കാര്‍ ബന്ദികളാക്കപ്പെടുന്നത്. ഇത് വലിയ വാര്‍ത്തയായതോടെ സാഹിബിന് നേരെ മാധ്യമങ്ങളും തിരിഞ്ഞു. ഇറാഖിലെ അന്നത്തെ സാഹചര്യം ഏറെ കലുഷിതമായിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ അതൊരു കമ്യൂണല്‍ ഇഷ്യൂ ആകരുതെന്ന സാഹിബിന്റെ മുന്‍കരുതലില്‍ മോചന ശ്രമം തുടര്‍ന്നു. അറബി ഭാഷയില്‍ സാഹിബ് നടത്തിയ അഭ്യര്‍ത്ഥന ലോക ശ്രദ്ധനേടുകയും അത് ഇറാഖ് ഭരണാധികാരികളുടെ മുന്നിലെത്തുകയും ചെയ്തു. ഇതോടെ മോചനം യാഥാര്‍ത്ഥ്യമായി. ഇതുപോലെ വിദേശ രാഷ്ട്രങ്ങളില്‍ വര്‍ഷങ്ങളോളം ജയിലുകളിലും മറ്റുമായി യാതനകള്‍ അനുഭവിച്ച നിരവധിയാളുകളെയാണ് സാഹിബ് സ്വന്തം രാജ്യത്തേക്ക് തിരികെ കൊണ്ടു വന്നത്.

ഡല്‍ഹിയിലെ ഔദ്യോഗിക ജീവിതത്തിലും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഇഫ്താര്‍ സംഗമങ്ങളില്‍ രാജ്യത്തിന്റെ ഭരണാധികാരികളെയും രാഷ്ട്രീയ നേതാക്കന്‍മാരെയും സല്‍ക്കരിക്കാനും അദ്ദേഹം താല്‍പര്യം കാണിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക ഇഫ്താര്‍ സംഗമങ്ങള്‍ക്ക് മാതൃക കാണിക്കാനും സാഹിബിന് കഴിഞ്ഞു.

എല്ലാ പാര്‍ട്ടികള്‍ക്കും സ്വീകര്യനായിരുന്ന സാഹിബ് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരുടെയും അടുത്ത സുഹൃത്തുകൂടിയായിരുന്നു. പാര്‍ലമെന്റില്‍ സാഹിബിന്റെ പ്രഭാഷണം ഏറെ ആകാംക്ഷയോടെയായിരുന്നു അംഗങ്ങള്‍ ശ്രവിച്ചിരുന്നത്. പക്വതയാര്‍ന്ന പ്രസംഗത്തില്‍ നിരവധി അറിവുകള്‍ ഉള്‍പ്പെടുത്തുക പതിവായിരുന്നു. വിദഗ്ധരുമായി സംസാരിച്ച് വിഷയം കൂടുതല്‍ പഠിച്ച ശേഷം മാത്രമായിരുന്നു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അദ്ദേഹം എത്താറുള്ളത്. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നിരവധി സ്വകാര്യ ബില്ലുകള്‍ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് സുവര്‍ണ രേഖയാണ്.

(ദീര്‍ഘകാലം ചന്ദ്രിക ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്നു ലേഖകന്‍)

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.