Video Stories
അന്ധകാരത്തിലും പ്രശോഭിക്കുന്ന വെളിച്ചം
എ.എ വഹാബ്
വെളിച്ചമെന്നാലെന്താണ്? എവിടെയാണ് വെളിച്ചം? ചോദ്യം നിസ്സാരമാണ്, എന്നാല്‍ ഉത്തരം അത്ര എളുപ്പമല്ല.
ഒരു കഥ പറയാം, എന്റെ വകയല്ല, രാജതമ്പുരാന്റെ അരുളപ്പാടില്‍നിന്ന്: കഥ സത്യവിശ്വാസികളില്‍ അധികം പേര്‍ക്കുമറിയാം. പക്ഷേ കഥയുടെ പിന്നിലെ ഗുണപാഠ സന്ദേശം അധികം പേരും ശ്രദ്ധിച്ച് പഠിച്ചിട്ടുണ്ടാവില്ല. ‘ഗുഹയുടെയും ലിഖിത ഫലത്തിന്റെയും ആളുകള്‍ നമ്മുടെ വലിയൊരു അത്ഭുത ദൃഷ്ടാന്തമായിരുന്നുവെന്ന് നീ ധരിച്ചുവോ?’ ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയംപ്രാപിച്ച സന്ദര്‍ഭത്തില്‍ അവര്‍ പ്രാര്‍ത്ഥിച്ചു. ‘നാഥാ ഞങ്ങളില്‍ നിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ, ഞങ്ങളുടെ കാര്യങ്ങള്‍ നേരെ നിര്‍വഹിക്കാന്‍ സൗകര്യം ചെയ്തുതരണമേ!’ അപ്പോള്‍ നാമവരെ അതേ ഗുഹയില്‍ നിരവധി സംവത്സരങ്ങള്‍ ഗാഢനിദ്രയിലാഴ്ത്തി.
‘അവരുടെ യഥാര്‍ത്ഥ കഥ നാം നിനക്ക് പറഞ്ഞുതരാം. അത് റബ്ബില്‍ വിശ്വസിച്ച ഒരു സംഘം യുവാക്കളായിരുന്നു. നാം അവര്‍ക്ക് സന്മാര്ഗബോധം വര്ധിപ്പിച്ചുനല്കി. അവരുടെ മനസ്സുകളെ നിശ്ചയദാര്‍ഢ്യമുള്ളതാക്കി. അപ്പോള്‍ അവര്‍ എഴുന്നേറ്റ്നിന്ന് പ്രാര്‍ത്ഥിച്ചു. ‘ആകാശഭൂമികളുടെ നാഥന് മാത്രമാകുന്നു ഞങ്ങളുടെ നാഥന്. അവനെ വെടിഞ്ഞ് മറ്റാരോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയില്ല. അവ്വിധം ചെയ്താല്‍ ഞങ്ങള്‍ തികഞ്ഞ അതിക്രമം ചെയ്തവരാകും’ (പിന്നീട് അവര്‍ പരസ്പരം പറഞ്ഞു) ‘നമ്മുടെ ഈ ജനം പ്രപഞ്ചനാഥനെ വെടിഞ്ഞ് ഇതരന്മാരെ ദൈവങ്ങളാക്കിയിരിക്കുന്നു. അവര്‍ അതിന് സ്പഷ്ടമായ തെളിവുകളൊന്നും കൊണ്ടുവരാത്തതെന്ത്? അല്ലാഹുവിന്റെ പേരില്‍ കള്ളം ചമക്കുന്നവനേക്കാള്‍ വലിയ അധര്‍മി ആരാണുള്ളത്. ഇപ്പോള്‍ നിങ്ങള്‍ അവരില്‍നിന്നും അല്ലാഹുവല്ലാത്ത അവരുടെ ആരാധ്യരില്‍നിന്നും വേര്‍പിരിഞ്ഞിരിക്കുകയാണല്ലോ, ഇനി ആ ഗുഹയില്‍ചെന്ന് അഭയംപ്രാപിക്കാം. നിങ്ങളുടെ നാഥന് അവന്റെ കാരുണ്യം നിങ്ങള്‍ക്ക് ചൊരിഞ്ഞുതരും. നിങ്ങളുടെ കാര്യം സുഗമമാക്കിത്തരികയും ചെയ്യും.’
‘നീ നോക്കുകയാണെങ്കില്‍ ഉദയവേളയില്‍ സൂര്യന് അവരുടെ ഗുഹയുടെ വലത്തോട്ട് തെറ്റി ഉയരുന്നതായും അസ്തമയ വേളയില്‍ അവരെ ഒഴിവാക്കി ഇടത്തോട്ട് മാറി താഴുന്നതായും കാണാം. അവരോ ഗുഹക്കുള്ളില്‍ വിശാലമായ ഒരിടത്ത് വസിക്കുന്നു. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒന്നത്രെ. ആരെ അല്ലാഹു സന്മാര്ഗ ദര്‍ശനം ചെയ്യുന്നുവോ അവനാകുന്നു സന്മാര്ഗദര്ശനം പ്രാപിച്ചവന്. അല്ലാഹു വഴിതെറ്റിച്ചവന് വഴികാട്ടുന്ന ഒരു രക്ഷകനെയും നീ കണ്ടെത്തുകയില്ല. അവര്‍ ഉണര്‍ന്നിരിക്കുകയാണെന്ന് നിനക്കുതോന്നും. അവരാകട്ടെ ഉറങ്ങിക്കിടക്കുകയാകുന്നു. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ചുകൊണ്ടിരുന്നു. അവരുടെ നായ കൈയും നീട്ടിവെച്ച് ഗുഹാമുഖത്തിരിപ്പുണ്ടായിരുന്നു. നീയെങ്ങാനും അവരെ ഒന്നെത്തിനോക്കിയിരുന്നുവെങ്കില്‍ ഉടനെ തിരിഞ്ഞോടുകതന്നെ ചെയ്യുമായിരുന്നു. ആ കാഴ്ച തീര്‍ച്ചയായും നിന്നെ വിഹ്വലനാക്കുമായിരുന്നു.’ (18:9-18).
ഗുഹാമുഖം വടക്കുവശത്തേക്കായിരുന്നുവെന്ന് സാരം. അതിനാല്‍ ഒരു കാലാവസ്ഥയിലും അകത്ത് സൂര്യപ്രകാശം കടന്നുചെല്ലുമായിരുന്നില്ല. ആരാണ് അകത്തുള്ളതെന്ന് പുറത്തുകൂടെ പോകുന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നുമില്ല. ഗുഹയുടെ സ്ഥലവും കാലവും ഗുഹാവാസികളുടെ എണ്ണവും അവര്‍ നിദ്രയിലാണ്ട കാലയളവും സംബന്ധിച്ചൊക്കെ വിവിധ നിവേദനങ്ങളുണ്ട്. കൂട്ടത്തില്‍ പ്രബലമായ നിവേദനം അനുസരിച്ച് ഏഷ്യാമൈനറിന്റെ പടിഞ്ഞാറെ തീരത്ത് സ്ഥിതിചെയ്തിരുന്ന പുരാതന പ്രമുഖ റോമന്‍ നഗരമായ എഫെസ്യൂസിന്റെ പ്രാന്തപ്രദേശത്തായിരുന്നു ഗുഹ. അന്ന് എഫെസ്യൂസ് ബഹുദൈവാരാധനയുടെ കേന്ദ്രമായിരുന്നു. രാജാവ് ഡെസ്യൂസും പ്രജകളും കടുത്ത വിഗ്രഹാരാധകരായിരുന്നു. അക്കാലത്ത് അവിടെ ഈസാ നബി (അ)യുടെ പ്രബോധനം സ്വീകരിച്ച് സത്യത്തില്‍ വിശ്വസിച്ച ചില ആളുകളുണ്ടായി. അവരെയൊക്കെ മര്‍ദ്ദിച്ചും പീഢിപ്പിച്ചും പഴയ മതത്തിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ രാജാവും കിങ്കരന്മാരും ശ്രമിച്ചിരുന്നു. അനുസരിക്കാത്ത പലരെയും കൊലപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാത്ത ഒരു സംഘം യുവാക്കള്‍ പട്ടണം വിട്ട് അടുത്തുള്ള ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. അല്ലാഹുവിന്റെ കാരുണ്യത്തിനും സന്മാര്‍ഗത്തിലുറച്ചു നില്‍ക്കാനുള്ള കഴിവിനുമായി അവര്‍ പ്രാര്‍ത്ഥിച്ചു. അല്ലാഹു അവരെ സന്മാര്ഗ വെളിച്ചത്തില്‍ ഉറപ്പിച്ചുനിര്‍ത്തി.
പുറത്ത് പട്ടണത്തില്‍ പകല്‍ വെളിച്ചത്തില്‍ അടിച്ചുപൊളിച്ച് ജീവിതം നയിച്ചിരുന്ന രാജാവിന്റെയും ജനങ്ങളുടെയും ജീവിതത്തിലല്ല; മറിച്ച്, സൂര്യവെളിച്ചം പോലും കടക്കാത്ത ഇരുണ്ട ഗുഹക്കുള്ളില്‍ ജീവിതം വിറങ്ങലിച്ചു നിന്ന സത്യവിശ്വാസികളുടെ ഉള്ളിലാണ് യഥാര്‍ത്ഥ വെളിച്ചം ഉണ്ടായത് എന്ന മഹാഗുണപാഠമാണ് അല്ലാഹു ഈ സംഭവകഥ വിവരണത്തിലൂടെ പഠിപ്പിക്കുന്നത്. ഭൗതികമായി എത്ര സ്ഥാനമാന പദവികളും വര്‍ണശബളിമയുമുള്ള ജീവിതം നയിച്ചാലും സത്യനിഷേധി അന്ധകാരത്തിലാണ്. അവനിവിടെ നേടിയതെല്ലാം ഒരു നാള് നഷ്ടപ്പെടും. അവന്റെ പതനം ഉറപ്പാണ്. സമയത്തിന്റെ പ്രശ്നം മാത്രമാണ് ബാക്കിയുള്ളത്. സത്യനിഷേധത്തിന്റെ ഫലമായി ഓരോ നിമിഷവും അവര്‍ പതനത്തിന്റെയും പരാജയത്തിന്റെയും ഒഴുക്കിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. മറിച്ച് ഭൗതികാന്ധാകാരത്തിന്റെ ദുരിതത്തിലായാലും സത്യവിശ്വാസി രക്ഷിതാവിന്റെ സന്മാര്ഗ പ്രകാശത്തിലാണ്. ആസന്ന വിജയം അവനെ കാത്തിരിക്കുന്നു. ഗുഹാവാസികളുടെ ജീവിതം തന്നെ അതിന് മികച്ച ഉദാഹരണമാണ്. അവരുടെ ഭൗതിക ജീവിതകാലം ഗുഹക്കുള്ളില്‍ ജീവിക്കാതെ ജീവിച്ചു കടന്നുപോയി. അവരുടെ കാലശേഷം അവര്‍ക്കീ ഭൂമിയില്‍ രക്ഷിതാവില്‍ നിന്നുള്ള മഹാനുസ്മരണയും പരലോകത്ത് ഉത്തമമായ പ്രതിഫലവും. ജീവിതത്തിന്റെ യഥാര്‍ത്ഥ വെളിച്ചത്തെ സംബന്ധിച്ച ബോധ്യം ദൃഢമാകണമെങ്കില്‍ സത്യവിശ്വാസത്തിന്റെ അകക്കണ്ണും അനിതര സാധാരണമായ ക്ഷമയും അനിവാര്യമാണ്. ‘അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കിയോ അവന് തന്റെ രക്ഷിതാവില്‍നിന്നുള്ള വെളിച്ചത്തിലായിരിക്കും. എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്നകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാണ് നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ (39:22)
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ