Video Stories
സഹകരണ മേഖലയുടെ പ്രസക്തി
എ.കെ മുഹമ്മദലി
ചൂഷക വര്‍ഗത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും സാധാരണക്കാരന് മോചനമേകാന്‍ രൂപം കൊണ്ട സഹകരണ പ്രസ്ഥാനം ഇന്ന് ജീവിതത്തിന്റെ നിഖില മേഖലകളിലും സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. 19 ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവത്തെ തുടര്‍ന്നുണ്ടായ സാമൂഹ്യ-സാമ്പത്തിക അവസ്ഥകളാണ് സഹകരണ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായത്. യൂറോപ്പില്‍നിന്നും മറ്റ് വന്‍കരകളിലേക്ക് പടിപടിയായി വ്യാപിച്ച സഹകരണ പ്രസ്ഥാനത്തിന് ഇന്ന് 92 രാജ്യങ്ങളിലായി 100 കോടി അംഗങ്ങളുണ്ട്. സഹകരണ പ്രസ്ഥാനത്തിന്റെ സ്വീകാര്യതയും മേന്മയും കൊണ്ട് മാത്രമാണ് വിവിധ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഈ പ്രസ്ഥാനം വ്യാപരിക്കാന്‍ കാരണമായത്. അന്തര്‍ദേശീയ മാനമുള്ള തത്വസംഹിതയായതുകൊണ്ടാണ് മുതലാളിത്ത-സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥകളുടെ മധ്യമമായി സഹകരണ പ്രസ്ഥാനത്തിന് മാറാനായത്.
സഹകരണ മേഖലയുടെ വൈവിധ്യത അതിന്റെ പ്രായോഗികതയുടെ ഏറ്റവും വലിയ തെളിവാണ്. ഇംഗ്ലണ്ടിലെ ഉപഭോക്തൃ സംഘങ്ങളും ജര്‍മ്മനിയിലെ വായ്പാസംഘങ്ങളും റഷ്യയിലെ കൂട്ടുകൃഷി സംഘങ്ങളും ചൈനയിലെ വ്യവസായ സംഘങ്ങളും ഡെന്മാര്‍ക്കിലെ ക്ഷീര സംഘങ്ങളും ലോകത്തിന് മാതൃകയാണ്. വികസിതവും വികസ്വരവും അവികസിതവുമായ എല്ലാ രാഷ്ട്രങ്ങളിലും സഹകരണ പ്രസ്ഥാനത്തിന്റെ പ്രഭാവം ദൃശ്യമാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായും സാമൂഹ്യ ഉച്ഛനീചത്വങ്ങള്‍ പരിഗണിക്കാതെയും സഹകരണ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പ്രസ്ഥാനത്തിന് മറ്റ് സംഘടനാരൂപങ്ങളില്‍നിന്ന് സ്വന്തമായ വ്യക്തിത്വവും ഉല്‍കര്‍ഷവും നിലനിര്‍ത്താന്‍ കഴിയുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഘടകമായ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 2007 മുതല്‍ തുടര്‍ച്ചയായി ഉണ്ടായ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ പല സ്വകാര്യ സ്ഥാപനങ്ങളും ബാങ്കുകളും നിലംപരിശായപ്പോള്‍ സഹകരണ സംഘങ്ങളേയും ബാങ്കുകളേയും അത് സ്പര്‍ശിക്കാതെ പോയതിനുള്ള കാരണവും അതുതന്നെയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം രൂപം കൊള്ളുന്നത് സര്‍ക്കാര്‍ സഹായത്തോടെയാണ്. ആദ്യത്തെ സഹകരണ സംഘം നിയമം 1904 ല്‍ നിലവില്‍ വന്നതോടെയാണ് ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. പിന്നീട് വന്ന നിരവധി കമ്മിറ്റികളുടേയും കമ്മീഷനുകളുടേയും ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും കൈക്കൊണ്ട നടപടികളാണ് പ്രസ്ഥാനത്തിന്റെ ഇന്ന് കാണുന്ന വളര്‍ച്ചക്ക് കാരണമായത്. ഇന്ത്യയില്‍ അഞ്ച് ലക്ഷം സംഘങ്ങളിലായി 24 കോടി അംഗങ്ങളുണ്ട്. സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം 2.5 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ മൊത്തം പഞ്ചസാര ഉത്പാദനത്തിന്റെ 55 ശതമാനവും രാസവളത്തിന്റെ 36 ശതമാനവും സഹകരണ മേഖലയുടെ സംഭാവനയാണ്.
എന്‍.സി.ഡി.സി, നബാര്‍ഡ്, എന്‍.സി.യു.ഐ, വിവിധ അപ്പെക്‌സ് സഹകരണ സംഘങ്ങള്‍, സഹകരണ വിദ്യാഭ്യാസ പരിശീലനസ്ഥാപനങ്ങള്‍ എന്നിവയുടെ രൂപീകരണം, സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം, വിളവായ്പ, പ്രൊഫഷണലിസം, ഘടനാപരമായ മാറ്റങ്ങള്‍, നിയമപരിഷ്‌കരണം എന്നിവ വഴി ഇന്ത്യയില്‍ സഹകരണ മേഖലയുടെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. സഹകാരികളുടെ അശ്രാന്ത പരിശ്രമം കൂടിയായപ്പോള്‍ അമുല്‍, ഇഫ്‌കോ, ക്രിപ്‌കോ, കാംകോ തുടങ്ങിയ കൂറ്റന്‍ സഹകരണ സംഘങ്ങള്‍ പ്രസ്ഥാനത്തിന്റെ അഭിമാനസ്തംഭങ്ങളായി വളര്‍ന്നുവരികയുണ്ടായി.
കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത് 1913 ലെ തിരുകൊച്ചി സഹകരണ നിയമത്തോടെയാണ്. തുടര്‍ന്ന് 1914 ല്‍ തിരുവിതാംകൂര്‍ സഹകരണ നിയമവും 1932 ല്‍ മദ്രാസ് സഹകരണ നിയമവും നിലവില്‍വന്നു. ഐക്യകേരളപ്പിറവിക്ക് ശേഷം 1969 ലെ കേരള സഹകരണ നിയമം പ്രസ്ഥാനത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാക്കി. ഇന്ന് കേരളത്തില്‍ 1603 പ്രാഥമിക വായ്പാസംഘങ്ങളും സംസ്ഥാനസഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും 60 ല്‍പരം അര്‍ബന്‍ ബാങ്കുകളും സംസ്ഥാന കാര്‍ഷിക വികസന ബാങ്കും പ്രാഥമിക കാര്‍ഷിക വികസനബാങ്കുകളും വനിതാസഹകരണ സംഘങ്ങളും വായ്പാമേഖലയിലും ഇതര മേഖലകളിലായി പതിനയ്യായിരത്തിലധികം മറ്റു സംഘങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. സര്‍ക്കാര്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ സഹകരണ പ്രസ്ഥാനത്തില്‍ ഇന്ന് 1.25 ലക്ഷം ജീവനക്കാര്‍ ജോലി ചെയ്യുന്നു. കേരളത്തിലെ സഹകരണ വായ്പാമേഖല രാജ്യത്തിന് മാതൃകയാണ്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1969 ല്‍ നടപ്പിലാക്കിയ ബാങ്ക് ദേശസാത്കരണത്തോടെ ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിന് തന്നെ പുതിയ മാനം കൈവരികയുണ്ടായി. വരേണ്യവര്‍ഗം മാത്രം നടത്തിയിരുന്ന ബാങ്കിടപാടുകള്‍ പൊതു സമൂഹത്തിന്കൂടി പ്രാപ്യമാക്കിയതില്‍ ബാങ്ക് ദേശസാത്കരണത്തിനുള്ള പങ്ക് വിസ്മരിക്കാനാവില്ല. കേരളത്തില്‍ ക്ലാസ് ബാങ്കിങ്ങില്‍നിന്നും മാസ് ബാങ്കിങ്ങിലേക്കുള്ള മാറ്റത്തില്‍ സഹകരണ മേഖല നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ വളര്‍ച്ചയാണ് കേരളത്തിലെ സഹകരണ മേഖല കൈവരിച്ചത്. കേരളത്തിലെ അത്രയും വൈവിധ്യപൂര്‍ണ്ണമായ സഹകരണ സംഘങ്ങള്‍ മറ്റൊരു സംസ്ഥാനത്തുമില്ല. മാത്രമല്ല, ഏറെ പരാധീനതകളുള്ള കയര്‍, കൈത്തറി, വനിത, പട്ടികജാതി/പട്ടികവര്‍ഗം, കണ്‍സ്യൂമര്‍, മാര്‍ക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലൊക്കെ പ്രതികൂലാവസ്ഥയിലും പിടിച്ചുനില്‍ക്കാന്‍ ഇവിടുത്തെ സഹകരണ സംഘങ്ങള്‍ക്കാവുന്നുണ്ട്. അസംഘടിത മേഖലയില്‍ സേവനത്തിന്റെ കൈത്താങ്ങുമായി സഹകരണ പ്രസ്ഥാനം ഇന്ന് സജീവമാണ്.
കേരളത്തില്‍ ഇപ്പോള്‍ ത്രിതല വായ്പാസംവിധാനമാണ് നിലവിലുള്ളത്. പ്രാഥമിക വായ്പാ സംഘങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സര്‍വീസ് സഹകരണ ബാങ്കുകള്‍ പ്രൈമറി തലത്തിലും സെന്‍ട്രല്‍ ബാങ്കുകള്‍ എന്നറിയപ്പെടുന്ന 14 ജില്ലാ സഹകരണ ബാങ്കുകള്‍ ജില്ലാ തലത്തിലും സംസ്ഥാന സഹകരണ ബാങ്ക് സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്നു. വായ്പാ മേഖലയിലെ ത്രിതല സംവിധാനത്തെ ദ്വിതലമാക്കി മാറ്റാനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ഇതുവഴി ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന 14 ജില്ലാ ബാങ്കുകള്‍ സംസ്ഥാന ബാങ്കില്‍ ലയിപ്പിച്ച് പുതിയ കേരളബാങ്ക് രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാന സഹകരണ ബാങ്ക് ഭീമമായ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭൂരിഭാഗം ജില്ലാ ബാങ്കുകളും ലാഭത്തിലാണ്. കേരള ബാങ്കിന്റെ തുടക്കം തന്നെ സഞ്ചിത നഷ്ടത്തോടെയാവുമെന്നര്‍ത്ഥം. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് വിശദമായി പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട ശ്രീരാം കമ്മിറ്റിയുടെയും തുടര്‍ന്ന് വന്ന ടാസ്‌ക് ഫോഴ്‌സിന്റെയും ശിപാര്‍ശയെ തുടര്‍ന്ന് കേരള ബാങ്കിനുള്ള അനുമതിക്കായി സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിക്കുകയും ഉപാധികളോടെ തത്വത്തില്‍ ആര്‍.ബി.ഐയുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെന്നപോലെ കേരളം സഹകരണ മേഖലയിലും ലോകത്തിന് മാതൃകയാണ്. കേരളത്തിലെ സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വസ്തുനിഷ്ടമായി പഠിച്ച് പരിഹാരം കാണാനും കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും ജീവനക്കാരും സഹകാരികളും ഭരണകൂടവും ഒന്നിച്ച് കൈകോര്‍ക്കേണ്ടതുണ്ട്. 65-ാമത് സഹകരണ വാരാഘോഷ വേളയില്‍ അതിനായി പ്രതിജ്ഞ പുതുക്കാം.
(സി.ഇ.ഒ സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ