Video Stories
യഥാര്‍ത്ഥ ഭക്തിയുടെ ഉറവിടം വിശുദ്ധമായ മനസ്സ്
പി. മുഹമ്മദ് കുട്ടശ്ശേരി
റമസാന്‍ സമാഗതമായാല്‍ വിശ്വാസി സമൂഹത്തില്‍ ഭക്തിനിര്‍ഭരമായ പുതിയ അന്തരീക്ഷം സംജാതമാവുക സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ വ്യക്തമായ ഒരു സത്യത്തിന് നേരെ കണ്ണടക്കുക സാധ്യമല്ല. മതമൂല്യങ്ങളിലധിഷ്ഠിതവും ധര്‍മ്മനിഷ്ഠവുമായ ഒരു ജീവിതത്തിന് മാതൃകയാകേണ്ടവരാണല്ലോ മുഹമ്മദ് നബിയുടെ അനുയായികള്‍. പക്ഷേ, സമൂഹത്തില്‍ പൊതുവെ നടമാടുന്ന ഏത് കൊള്ളരുതായ്മയിലാണ് അവര്‍ക്ക് പ്രാതിനിധ്യമില്ലാത്തത്. റമസാന്‍ കഴിഞ്ഞാല്‍ അതിന് മുമ്പത്തെ അവസ്ഥ തന്നെ പുനഃസ്ഥാപിക്കപ്പെടുന്നു എന്നതല്ലേ സത്യം. ഇതെങ്ങനെ സംഭവിക്കുന്നു. യഥാര്‍ത്ഥത്തില്‍ നമസ്‌കാരവും നോമ്പും ആരാധനകളുമെല്ലാം പരമ്പരാഗതമായി തുടര്‍ന്നുവരുന്ന സമ്പ്രദായങ്ങള്‍ എന്നതില്‍ കവിഞ്ഞു മനസ്സ് നിറഞ്ഞു കവിയുന്ന ഭക്തിയില്‍നിന്ന് ഉടലെടുത്തതാകുമ്പോഴല്ലേ അതിന് ജീവിതത്തില്‍ പ്രതിഫലനം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. ഖുര്‍ആനിലെ ‘മനശുദ്ധി നേടി അല്ലാഹുവിനെ സ്മരിക്കുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്നവനാണ് വിജയം’ എന്ന വാക്യം നമസ്‌കാരത്തിന് മുമ്പ് മനസ്സ് ശുദ്ധമായിരിക്കണമെന്ന് വ്യക്തമാക്കുന്നു. പ്രസിദ്ധ പണ്ഡിതനായ ഇബ്‌നു ആശൂര്‍ ഇക്കാര്യം വ്യക്തമാക്കി ഇങ്ങനെ പ്രസ്താവിച്ചു: ‘മനശുദ്ധിയാണ് കര്‍മ്മത്തിന്റെ അടിസ്ഥാനം. കാരണം അതുണ്ടാകുമ്പോഴേ സന്മാര്‍ഗത്തിന്റെ പ്രകാശം തിളങ്ങുകയുള്ളു’. ഇമാം സുയൂത്വി പറയുന്നു: ‘ബാഹ്യമായ കര്‍മ്മങ്ങള്‍കൊണ്ട് ഒരിക്കലും ഭക്തിയുണ്ടാവുകയില്ല. മനസ്സിലെ ദൈവ ഭയവും അവന്‍ എല്ലാം നിരീക്ഷിക്കുന്നു എന്ന വിശ്വാസവും കൊണ്ടേ അത് സാധ്യമാവുകയുള്ളു. ഇവിടെ മനസിന്റെ അവസ്ഥയാണ് പരിഗണനീയം’. പ്രവാചകന്റെ ഒരു പ്രസ്താവന ഈ ആശയത്തിന് കൂടുതല്‍ വ്യക്തത നല്‍കുന്നു. ഒരു മനുഷ്യന്‍ പ്രവാചകനോട് ചോദിച്ചു: ‘ആരാണ് വിശിഷ്ടനായ വ്യക്തി?’ അദ്ദേഹം പറഞ്ഞു: ‘പാപവും അക്രമവും വഞ്ചനയും അസൂയയും ഒന്നുമില്ലാത്ത ശുദ്ധ മനസ്‌കന്‍; സത്യവാന്‍’. മനുഷ്യന്റെ മനസിലേക്കാണ് അല്ലാഹു നോക്കുന്നത്; അവന്റെ ശരീര ചലനങ്ങളിലേക്കല്ല. ‘ഞാന്‍ റമസാന്‍ മുഴുവന്‍ നോമ്പനുഷ്ഠിച്ചു; രാത്രി നമസ്‌കാരം നിര്‍വഹിച്ചു’ എന്നിങ്ങനെ സ്വന്തം കര്‍മ്മങ്ങളെ പൊക്കി പറയുന്നതിനെ നബി നിരോധിച്ചു.
നബിയെപ്പോലെ തന്നെ അനുചരന്മാരും സംശുദ്ധതയാര്‍ജ്ജിച്ച മനസിന്റെ മാതൃകകളായിരുന്നു. മരണാസന്നനായ സന്ദര്‍ഭത്തില്‍ നബിയുടെ ഏറ്റവും അടുത്ത ശിഷ്യനായിരുന്ന അബൂബക്കര്‍ പറഞ്ഞു: ‘നോക്കൂ, എന്റെ ഈ രണ്ട് വസ്ത്രങ്ങള്‍. ഇത് നിങ്ങള്‍ അലക്കിവെക്കുക. എന്നെ കഫന്‍ ചെയ്യുന്നത് അതിലായിരിക്കണം. പുതിയ വസ്ത്രത്തിന് മയ്യിത്തിനേക്കാള്‍ കൂടുതല്‍ ആവശ്യം ജീവിച്ചിരിക്കുന്നവര്‍ക്കാണ്.’ ഇസ്‌ലാമിന്റെ കടുത്ത വൈരിയും നബിയോട് കഠിന വിരോധവുമുള്ള വ്യക്തിയുമായിരുന്ന ഉമറിന്റെ മനസ്സ് ശുദ്ധീകരിക്കപ്പെട്ടപ്പോള്‍ ഏന്തൊരു മാറ്റമാണ് ദൃശ്യമായത്. മിസ് അബുബ്‌നു ഉമൈര്‍ മക്കയിലെ ഏറ്റവും വലിയ സുഖലോലുപനായിരുന്നു. ഇസ്‌ലാം സ്വീകരിച്ച് മനസ്സ് ശുദ്ധീകരിക്കപ്പെട്ടതോടെ തന്റെ സമ്പത്ത് മുഴുവന്‍ അദ്ദേഹം ദൈവ മാര്‍ഗത്തില്‍ വിനിയോഗിച്ചു; സത്യത്തിന്റെ ശക്തനായ പോരാളിയായി മാറി; ബദറില്‍ രക്തസാക്ഷിയായി. ഉമറുബ്‌നു അബ്ദുല്‍ അസീസ് ഭരണാധികാരിയായി നിയുക്തനായപ്പോള്‍ അധികാരത്തിന്റെ ഭാവം പ്രകടിപ്പിച്ചതിനു പകരം നീതിനിര്‍വഹണത്തിനുള്ള ഒരവസരമായി അതിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. മനസ്സ് മാറി വിശുദ്ധിയാര്‍ജ്ജിച്ചതിനുള്ള ഉദാഹരണങ്ങള്‍ ഇപ്പറഞ്ഞതിനുപ്പുറം എത്രയാണുള്ളത്.
എന്നാല്‍ മനസ്സ് എന്നര്‍ത്ഥമുള്ള ‘ഖല്‍ബ്’ എന്ന വാക്കില്‍ മാറിമറിയുന്നത് എന്ന ആശയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മനുഷ്യന്‍ എപ്പോഴും തന്റെ മനസിന്റെ തിന്മയിലേക്കുള്ള മാറ്റം ഭയപ്പെടണം. ഏത് നിമിഷവും ഇത് സംഭവിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് പ്രവാചകന്‍ മനുഷ്യനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടത്: ‘മനുഷ്യ മനസിനെ മാറ്റിമറിക്കുന്നവനേ, എന്റെ മനസിനെ നീ സത്യവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ!’. ഒരു ദുര്‍ബല നിമിഷത്തില്‍ മനസ്സ് മാറി തെറ്റിലേക്ക് വഴുതി വീഴുന്ന എത്ര മനുഷ്യരുണ്ട്. തെറ്റുകള്‍ പ്രവര്‍ത്തിക്കാനുള്ള പ്രവണത മനുഷ്യന്റെ പ്രകൃതിയില്‍തന്നെ ഊട്ടപ്പെട്ടതാണ്. ഈമാനിന്റെ ശക്തി ഒന്നുകൊണ്ട് മാത്രമേ അതിനെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളു. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ ഉള്ളില്‍ തന്നെയാണ് കുടിയിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ തത്വങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യ മനസിന് മൂന്ന് അവസ്ഥകളാണുള്ളതെന്ന് വ്യക്തമാകും. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ അവയെ ഇങ്ങനെ വേര്‍തിരിക്കുന്നു. ഒന്ന്: ‘അമ്മാറ’-മനുഷ്യനെ ചീത്തയായ വികാരങ്ങളുടെ ദുഃസ്വാധീനതകള്‍ക്ക് വിധേയനാക്കി തിന്മ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന മനസ്സ്. രണ്ട്: ‘ലവ്വാമ’-ഒരു തെറ്റ് പ്രവര്‍ത്തിച്ചാല്‍ സ്വന്തത്തെ കുറ്റപ്പെടുത്തി പശ്ചാത്തപിക്കുന്ന മനസ്സ്. മൂന്ന്: ‘മുത്മഇന്ന’-തിന്മയോട് കടുത്ത വിരോധവും നന്മയോട് പ്രതിബദ്ധതയുമുള്ള, യാതൊരു ചാഞ്ചല്യവുമില്ലാത്ത, സത്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ശാന്തത പ്രാപിച്ച മനസ്സ്. നല്ലവരായി ഗണിക്കപ്പെടുന്ന എത്ര മനുഷ്യര്‍ ഒരു പെണ്ണിന്റെ അല്ലെങ്കില്‍ പണത്തിന്റെ മുമ്പില്‍ പതറിപ്പോകുന്നു. പ്രവാചകന്‍ ഈ സത്യം വ്യക്തമാക്കുന്നതിങ്ങനെ: ഒരാള്‍ സ്വര്‍ഗാവകാശിയാകാനുള്ള പ്രവൃത്തികള്‍ തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അതില്‍ പ്രവേശിക്കാന്‍ ഒരു മുഴം മാത്രം ബാക്കിനില്‍ക്കെ പെട്ടെന്ന് അവന്റെ അവസ്ഥയില്‍ മാറ്റംവന്ന് നരകത്തില്‍ പോകാനുള്ള പ്രവൃത്തികള്‍ ചെയ്ത് അതിനര്‍ഹിക്കുന്നു.
ഭക്തിയെപ്പറ്റിയുള്ള തെറ്റായ സങ്കല്‍പങ്ങളാണ് മനുഷ്യന്‍ വെച്ചുപുലര്‍ത്തുന്നത്. ആരാധനകളൊക്കെ കൃത്യമായി നിര്‍വഹിച്ച് വേഷത്തില്‍ പ്രത്യേകത പുലര്‍ത്തി ജനങ്ങള്‍ ഭക്തനെന്ന് വിശേഷിപ്പിക്കാന്‍ പര്യാപ്തമായ മുദ്രകള്‍ സ്വീകരിച്ചാല്‍ ‘തഖ്‌വാ’ പൂര്‍ണമായി എന്ന് ധരിക്കാവതല്ല. സര്‍വോപരി അയാളുടെ പെരുമാറ്റമാണ് പ്രധാനം. സ്രഷ്ടാവുമായുള്ള ബന്ധം പോലെത്തന്നെ മികച്ചതായിരിക്കണം സൃഷ്ടികളുമായുള്ള ബന്ധവും. സ്വന്തം ഭാര്യയോടും മക്കളോടും കുടുംബാംഗങ്ങളോടും മറ്റു ജനങ്ങളോടുമെല്ലാം മോശമായി പെരുമാറുന്നവന്‍ കൃത്യമായ നമസ്‌കാരവും നോമ്പും ഖുര്‍ആന്‍ പാരായണവുമൊക്കെയുണ്ടെങ്കിലും അയാള്‍ ഭക്തനായി ഗണിക്കപ്പെടാവതല്ല. കാരണം പ്രവാചകന്‍ പറയുന്നു: ‘നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിച്ച് ഭക്തനായി ജീവിക്കുക. ഒരു തെറ്റ് ചെയ്താല്‍ ഉടനെ അത് മായ്ച്ചുകളയുന്ന ഒരു നന്മ പ്രവര്‍ത്തിക്കുക. ജനങ്ങളോട് നല്ല സ്വഭാവത്തോടെ പെരുമാറുക. സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബന്ധത്തെ വേര്‍തിരിച്ചു കാണാന്‍ പാടില്ല.
വെള്ളം തെളിഞ്ഞതും ശുദ്ധവുമാകണമെങ്കില്‍ അതില്‍ അഴുക്കും കരടുമൊന്നും പാടില്ല. ഒരു വിള തഴച്ചു വളരണമെങ്കില്‍ അതിലെ കളകള്‍ നീക്കം ചെയ്യണം. അതുപോലെ മനസിനെ എല്ലാ മാലിന്യങ്ങളില്‍ നിന്നും മുക്തമാക്കി അതില്‍ തഖ്‌വ നിറക്കുമ്പോള്‍ മാത്രമേ മനുഷ്യന് പൂര്‍ണത നേടാന്‍ കഴിയുകയുള്ളു; സൃഷ്ടാവിനോടും സൃഷ്ടികളോടും ഒരേ സമയം നല്ല ബന്ധം പുലര്‍ത്താന്‍ കഴിയുകയുള്ളു. റമസാന്‍ അത്തരത്തിലുള്ള ഒരവസ്ഥയെപ്പറ്റിയുള്ള ബോധം വിശ്വാസികളില്‍ സൃഷ്ടിക്കുമാറാകട്ടെ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ