Video Stories
വിശ്വാസ്യത ചോര്‍ന്ന ബജറ്റ്
വിശ്വാസ്യത ചോര്‍ന്നുപോയ ബജറ്റാണ് ധനമന്ത്രി ഡോ.തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്. ബജറ്റവതരണത്തിന് മുമ്പ് തന്നെ ബജറ്റ് പ്രസംഗത്തിന്റെ പൂര്‍ണ രൂപം സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവം ചരിത്രത്തില്‍ ആദ്യമാണ്. അങ്ങേയറ്റം രഹസ്യാത്മകത പാലിക്കേണ്ട രേഖയാണ് ബജറ്റ്. ധനമന്ത്രിയുടെ ഓഫീസ് ഒട്ടും ഗൗരവത്തിലല്ല ബജറ്റിനെ കൈകാര്യം ചെയ്്തതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ നല്‍കുന്ന സൂചന. ഒരു ദിവസം മുമ്പേ ബജറ്റ് ചോര്‍ന്നതായാണ് അനുമാനിക്കേണ്ടത്. ബജറ്റിലെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒരു മലയാള പത്രം ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ജനാധിപത്യ ഭരണസംവിധാനത്തില്‍ ബജറ്റിനുള്ള പ്രാധാന്യത്തെ നിസ്സാരമാക്കുകയാണ് ധനമന്ത്രിയുടെ ഓഫീസ് ചെയ്തിരിക്കുന്നത്. ധനമന്ത്രിയുടെ ഒരു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കുന്നതോടെ മൂടിവെക്കാനാകുന്നതല്ല, വീഴ്ചയുടെ ആഴം. വിവരങ്ങള്‍ ചോര്‍ന്നതിനാല്‍ ധനമന്ത്രി അവതരിപ്പിച്ചത് ബജറ്റല്ല, വെറും കടലാസ് കെട്ടു മാത്രമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുനിഷ്ഠമാണെന്ന കാഴ്ചപ്പാടാണ് ബജറ്റ് മേഖലയിലെ വിദഗ്ധര്‍ക്കുള്ളത്. ബജറ്റ് ചോര്‍ന്നതായി പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നിഷേധിച്ച ധനമന്ത്രി പിന്നീട് കുറച്ചുഭാഗം ചോര്‍ന്നതായി സമ്മതിച്ചത് നല്ല കാര്യമാണ്. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയ ശേഷവും മന്ത്രി പഴയ നിലപാടില്‍ ഉറച്ചുനിന്നിരുന്നുവെങ്കില്‍ അത് അദ്ദേഹത്തെ കൂടുതല്‍ പരിഹാസ്യനാക്കിയേനെ. ചോര്‍ന്ന ബജറ്റിന്റെ നിമയസാധുത കോടതിയില്‍ ചോദ്യം ചെയ്താല്‍ ഉണ്ടാകുന്ന നിയമപ്രശ്‌നം, നിലവിലുള്ള ഭരണ സ്തംഭനത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ എന്ത് തീരുമാനമുണ്ടാകുമെന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്. സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തേക്കുള്ള കണക്കുപുസ്തകം മാത്രമല്ല, ജനാധിപത്യത്തിന്റെ അന്ത:സത്ത കൂടി ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ്. ഭരണഘടനാപരമായ വീഴ്ച ഉണ്ടായെന്ന് സര്‍ക്കാറിന് തന്നെ സമ്മതിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഗൗരവപൂര്‍വമായ തിരുത്താണ് സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടത്. അത് ചെയ്യാനുള്ള വകതിരുവാണ് സര്‍ക്കാരില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നതും. പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന പ്രതിപക്ഷാവശ്യം പ്രസക്തമാണു താനും.
ഡോ.തോമസ് ഐസകിന്റെ എട്ടാമത്തെ ബജറ്റാണ് അവതരിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ബജറ്റുകളുടെ പ്രത്യേകത, സ്വപ്‌ന പദ്ധതികളുടെ ബാഹുല്യമാണ്. ഇടതുപക്ഷ കാഴ്ചപ്പാടെന്ന് തോന്നുമെങ്കിലും സാധാരണ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ഷിക്കാന്‍ കാര്യമായതൊന്നും ഉണ്ടാകാറുമില്ല. ക്ഷേമ പെന്‍ഷനുകളില്‍ നാമമാത്ര വര്‍ധനവാണ് എടുത്തുപറയാനുള്ള ഒരു പ്രഖ്യാപനം. ഒരാള്‍ക്ക് 1100 രൂപയുടെ ഒരു പെന്‍ഷന് മാത്രമേ അര്‍ഹത. രണ്ട് പെന്‍ഷനുകള്‍ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷന്‍ 600 രൂപ എന്ന പഴയനിരക്കിലേ ലഭിക്കു. ഈ നിബന്ധന ഇല്ലാതെ യു.ഡി.എഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഫലത്തില്‍ ഏറെ പേര്‍ക്കും ക്ഷേമപെന്‍ഷനില്‍ കുറവുവരും എന്നതാണ് സ്ഥിതി. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കാരുണ്യ, റബ്ബര്‍ വിലസ്ഥിരതാ പദ്ധതികളും തുടരും. വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി റേഷന്‍ സബ്‌സിഡിക്ക് 900 കോടിയും സപ്ലൈകോക്ക് 200 കോടിയും
കണ്‍സ്യൂമര്‍ഫെഡിന് 150 കോടിയും ഹോര്‍ട്ടികോര്‍പ്പിന് 100 കോടിയും അനുവദിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് പര്യാപ്തമല്ല. റേഷന്‍ സബ്‌സിഡി കഴിച്ചാല്‍ വിപണി ഇടപെടലിന്450 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ ഇത് ഒട്ടും പര്യാപ്തമല്ല. അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ നിറുത്തലാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് ഇത്തവണയും ബജറ്റില്‍ പരാമര്‍ശമില്ല. 60 വയസു കഴിഞ്ഞ രണ്ടേക്കറില്‍ താഴെയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന യു.ഡി.എഫ് തീരുമാനം ഈ ബജറ്റില്‍ പൊളിച്ചെഴുതിയിട്ടുണ്ട്.
നോട്ട് നിരോധന കാലത്തെ ബജറ്റെന്ന പരിഗണന എവിടെയുമില്ല. ധനകാര്യ വിദഗ്ധനായ മന്ത്രി, ബജറ്റില്‍ പ്രൊഫഷണലിസം കൊണ്ടുവരുമെന്ന പ്രതീക്ഷ അസ്ഥാനത്താകുകയും ചെയ്തു. ബജറ്റില്‍ നിന്നും കിഫ്ബി കുറച്ചാല്‍ ഒന്നുമില്ലാത്ത സ്ഥിതിയിലേക്ക് സംസ്ഥാനത്തിന്റെ വരവ് ചെലവ് കണക്കായി ബജറ്റ് മാറി. 25,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം പൂര്‍ണമായും കിഫ്ബിയെ അടിസ്ഥാനപ്പെടുത്തിയാണ്. തീരദേശ, മലയോര ഹൈവേകളാകട്ടെ കെ.എസ്.എഫി.ഇയുടെ പ്രവാസ ചിട്ടികളില്‍ നിന്നാണ് പണം കണ്ടെത്തുന്നത്.
ചരക്കുസേവന നികുതി നടപ്പാക്കുന്നതിനാല്‍ നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കിയതിനാല്‍ ബജറ്റില്‍ വരുമാനസമാഹരണത്തിന് പദ്ധതികളില്ല. നികുതിയിതര വരുമാനം കൂട്ടിയും സാധാരണ ധനസമാഹരണം നടത്താറുണ്ട്. എന്നാല്‍ പുതിയ ബജറ്റില്‍ നികുതിയിതര മാര്‍ഗങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വ്യാപാരികള്‍ക്ക് മൂല്യവര്‍ധിതനികുതിയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചാണ് പണം കണ്ടെത്താന്‍ ആകെ ശ്രമം നടത്തിയിട്ടുള്ളത്. 93,584 കോടി രൂപ റവന്യൂ വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റില്‍ 1,09,627 കോടി രൂപയാണ് റവന്യൂ ചെലവായി പ്രതീക്ഷിക്കുന്നത്. റവന്യൂകമ്മി 16,043 കോടി രൂപയാണ്(2.14%). മൂലധന ചെലവ് 9,057 കോടി രൂപയും. അടുത്ത സാമ്പത്തിക വര്‍ഷം ശമ്പളം നല്‍കാനായി 31,909 കോടി വേണം. പെന്‍ഷന് 18,174 കോടിയും പലിശക്ക് 13,631 കോടിയും വേണം. ആകെ വരുമാനത്തിന്റെ 68.08 ശതമാനവും പെന്‍ഷനും പലിശക്കുമാണ് ചെലവിടുന്നത്.
സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടുതല്‍ മോശമാകുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് ബജറ്റ്് അടിവരയിടുന്നത്. ചെലവുകള്‍ നിയന്ത്രിച്ച് ധനസ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയണം. വന്‍ പദ്ധതികളുടെ പ്രഖ്യാപനമെന്ന കണ്‍കെട്ടു വിദ്യ കൊണ്ട് സമ്പദ് വ്യവസ്ഥ മെച്ചപ്പെടില്ല. ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കാന്‍ റവന്യൂ വരുമാനത്തിന്റെ 68 ശതമാനം ചെലവിടുന്ന സംസ്ഥാനത്തിന്റെ പുരോഗതിക്ക് മാര്‍ഗങ്ങള്‍ ആരായാന്‍ ബജറ്റില്‍ കഴിഞ്ഞിട്ടില്ല. എല്ലാ ചോദ്യങ്ങള്‍ക്കും കിഫ്ബിയെന്ന് ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞ് കേരളത്തെ കബളിപ്പിക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ