Video Stories
അവര്‍ണന്‍ കര്‍ണന്‍
ജസ്റ്റിസ് ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണന്‍ എന്ന ന്യായാധിപന്‍ ഇന്ത്യയിലെ പരമോന്നത നീതിന്യായ പീഠത്തിന് മുമ്പില്‍ നില്‍ക്കുകയാണ് നീതിക്ക് വേണ്ടി, കോടതിയലക്ഷ്യ നടപടികള്‍ നേരിട്ടുകൊണ്ട്. സംഗതി ചില്ലറയല്ല. കോടതിക്ക് മുമ്പും സി.എസ് കര്‍ണന്‍ എന്ന ജഡ്ജ് തലവേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴദ്ദേഹം കോടതിയലക്ഷ്യ നടപടികളെ നേരിടേണ്ടിവന്നത് അഴിമതിക്കാരായ 20 ന്യായാധിപന്മാരുടെ പേരുകള്‍ പ്രധാനമന്ത്രിക്ക് രേഖാമൂലം നല്‍കിയതിനാണ്. കര്‍ണന്‍ എഴുതി നല്‍കിയ പേരുകാര്‍ അഴിമതിക്കാരാണോ എന്ന് വ്യക്തമല്ല, എന്നാല്‍ ഇതേ കാര്യം പലരായി ബഹുജന സമക്ഷം അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഏതാണ്ട് ഇതേ കാര്യത്തിന് സുപ്രീംകോടതിയുടെ നടപടികളെ അഭിമുഖീകരിക്കുകയാണ്.
ജസ്റ്റിസ് കര്‍ണന്റേത് ഭ്രാന്തന്‍ നടപടികളെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ ജത്മലാനിയുടെ പക്ഷം. അതേസമയം ദലിതന് ഏത് തലത്തിലും അവഗണന നേരിടേണ്ടിവരുന്നുവെന്ന് ഉന്നത രംഗത്തുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. 2009 മാര്‍ച്ച് 30നാണ് ഹൈക്കോടതി ജഡ്ജ് ആയി സി.എസ് കര്‍ണന്‍ നിയമിതനാകുന്നത്. അന്നുമുതല്‍ കര്‍ണനുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ സംഭവിക്കുന്നു. ഇന്ന് കര്‍ണന്റെ വിമര്‍ശനത്തിന് ആധാരമായ രണ്ടു കാര്യങ്ങളാണ് അന്നു ഇദ്ദേഹത്തെ ഈ പദവിയിലേക്ക് ഉയര്‍ത്തിയത്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയത്തില്‍ ജസ്റ്റിസ് ഗാംഗുലിയുടെ ശിപാര്‍ശ പ്രകാരമായിരുന്നു സി.എസ് കര്‍ണന്‍ വന്നത്. ദലിതനായ ഒരാള്‍ കൂടി ഉന്നത ന്യായാധിപരായി ഉണ്ടാകട്ടെ എന്ന താല്‍പര്യം അന്നുണ്ടായെന്ന് ഗാംഗുലി വിശദീകരിച്ചിട്ടുണ്ട്. ന്യായാസനങ്ങള്‍ ദലിതനായതിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നാണല്ലോ കര്‍ണന്റെ പരാതി.
1955 ജൂണ്‍ 12 തമിഴ്‌നാട്ടിലെ കുടല്ലൂര്‍ ജില്ലയില്‍ ചിന്നസ്വാമിയുടെയും കമലമ്മാളിന്റെയും മകനായി ജനിച്ച കര്‍ണന്റെ പ്രാഥമിക വിദ്യാഭ്യാസം പ്രദേശത്തെ മംഗലംപേട്ട് സ്‌കൂളിലായിരുന്നു. ബിരുദ പഠനം ചെന്നൈ ന്യൂകോളജിലും നിയമ ബിരുദ പഠനം മദ്രാസ് ലോ കോളജിലുമായിരുന്നു. 1983ല്‍ അഭിഭാഷകനായി ജോലിയില്‍ പ്രവേശിച്ചു. സിവില്‍ കേസുകളായിരുന്നു കര്‍ണന്‍ കൈകാര്യം ചെയ്തത്. വിവിധ സ്ഥാപനങ്ങളുടെ നിയമോപദേശകനായി പ്രവര്‍ത്തിച്ച അദ്ദേഹം കേന്ദ്ര സര്‍ക്കാറിന്റെ സ്റ്റാന്റിങ് കോണ്‍സലായും സേവനം ചെയ്തു.
മദ്രാസ് ഹൈക്കോടതിയില്‍ ന്യായാധിപനായിരുന്ന എട്ടു വര്‍ഷം സംഭവബഹുലമായിരുന്നു. അവിടെനിന്ന് കൊല്‍ക്കത്തയിലേക്ക് സ്ഥലം മാറ്റിയതും വാര്‍ത്തയായി. 2011 നവംബറില്‍ അദ്ദേഹം ദേശീയ പട്ടിക ജാതി/ പട്ടിക വര്‍ഗ കമ്മീഷനു മുന്നില്‍ പരാതിയുമായെത്തി. ദലിതനായതിന്റെ പേരില്‍ സഹ ജഡ്ജുമാര്‍ തന്നെ പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ജോലി വിഭജനം നടത്തുമ്പോള്‍ പ്രധാനപ്പെട്ടതൊന്നും തനിക്ക് തരുന്നില്ല. ഒരു വിവാഹച്ചടങ്ങില്‍ വെച്ച് സഹജഡ്ജുമാരിലൊരാള്‍ മനപ്പൂര്‍വം കാലുകൊണ്ടു തട്ടിയെന്നുവരെ പരാതിയിലുണ്ടായിരുന്നു. അന്നത്തെ കമ്മീഷന്‍ പരാതി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കൈമാറി. അദ്ദേഹമാകട്ടെ നടപടിയൊന്നുമെടുത്തില്ല. 2014 ജനുവരിയില്‍ ജഡ്ജുമാരെ നിയമിച്ചതിനെച്ചൊല്ലിയുള്ള ഒരു പൊതു താല്‍പര്യ ഹരജിയില്‍ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കെ കോടതിമുറിയിലേക്ക് കടന്നുവന്ന്, ജഡ്ജുമാരെ നിയമിക്കുന്ന രീതി ശരിയല്ലെന്ന് പരസ്യമായി പറഞ്ഞു. ഈ സംഭവമാണ് എത്രയും വേഗം ജസ്റ്റിസ് കര്‍ണനെ മാറ്റണമെന്ന് മദ്രാസ് ചീഫ് ജസ്റ്റിസ് ആര്‍.കെ അഗര്‍വാള്‍ സുപ്രീംകോടതിക്ക് കത്തയക്കാനിടയാക്കിയത്. കര്‍ണന്റെ പെരുമാറ്റത്തെ സുപ്രീംകോടതി ശക്തമായ ഭാഷയില്‍ അപലപിച്ചു. അമാന്യമായ നടപടിയെന്ന് വിശേഷിപ്പിച്ചു. സഹപ്രവര്‍ത്തകരുമായി യോജിച്ചുപോകുന്നില്ലെന്നും അനാവശ്യ ബഹളമുണ്ടാക്കുകയാണെന്നും പറഞ്ഞ അഗര്‍വാള്‍ ഒന്നുകൂടി വ്യക്തമാക്കി. കര്‍ണനെ സ്ഥലം മാറ്റാന്‍ കഴിയില്ലെങ്കില്‍ എന്നെ മാറ്റിയേക്കുകയെന്ന്. ഇതിനിടയില്‍ സഹ ജഡ്ജ് ഓഫീസ് ഗുമസ്തയായ വനിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഈ സംഭവത്തില്‍ ജസ്റ്റിസ് മണികുമാറിന്റെ ഭാര്യ ബേല രാജകുമാരി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. തെറ്റായ പ്രചാരണം നടത്തി കുടുംബത്തെ അപമാനിച്ചുവെന്നും മകളോട് മോശമായി സംസാരിച്ചുവെന്നുമായിരുന്നു ബേല രാജകുമാരിയുടെ പരാതി.
കര്‍ണനെ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി ഉത്തരവായി. ഈ ഉത്തരവ് ജസ്റ്റിസ് കര്‍ണന്‍ തന്നെ സ്റ്റേ ചെയ്തു. സുപ്രീംകോടതി ബെഞ്ചാണ് ഈ സ്‌റ്റേ നീക്കി കൊല്‍ക്കത്തക്ക് അയച്ചത്. സ്റ്റേ ഉത്തരവിനെ പിന്നീട് കര്‍ണന്‍ തള്ളിക്കളഞ്ഞു. മാനസികമായ പ്രയാസത്തിനിടയില്‍ സംഭവിച്ചതെന്നായിരുന്നു വിശദീകരണം. കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് അഴിമതിക്കത്തും നടപടികളും. സ്ഥാനമൊഴിഞ്ഞ ശേഷവും താമസസ്ഥലവും ഫയലുകളും വിട്ടുകൊടുക്കാത്തതിനാല്‍ അതും പരാതിയായി.
ജാതി വ്യവസ്ഥ പ്രത്യക്ഷദൃഷ്ടിയില്‍ നിന്ന് മാഞ്ഞതല്ലാതെ ജാതി അസ്തമിച്ചെന്ന് ആരും കരുതില്ല. ദലിതന്‍ ഇരുന്ന കസേരയില്‍ ശുദ്ധികലശം നടത്തിയാണ് സവര്‍ണ ഉദ്യോഗസ്ഥര്‍ ഇരിക്കുന്നത്. മന്ത്രിമാരുടെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ബാബു ജഗ്ജീവന്‍ റാമിന് പോലും ഇത്തരം അനുഭവം ഉണ്ടായി. ഏറ്റവും ഒടുവില്‍ സുപ്രീംകോടതിയോടും പടയ്‌ക്കൊരുങ്ങിത്തന്നെയാണ് കര്‍ണന്‍ നില്‍ക്കുന്നത്. തന്നെ ജോലിയില്‍ നിന്ന് മാറ്റിയ ഏഴ് ജഡ്ജിമാര്‍ക്കു നേരെയും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ അദ്ദേഹം സുപ്രീംകോടതിയെ പോലും സമ്മര്‍ദത്തിലാക്കി. കര്‍ണാവതാരം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ