Video Stories
ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. ഓജസ്സുറ്റ ആ മുഖവും രാജകീയപ്രൗഡിയും ശബ്ദഗാംഭീര്യവും ഒരിക്കലും മറക്കാനാവില്ല. ഓരോ പ്രതിസന്ധിയുണ്ടാവുമ്പോഴും ഉത്തരത്തിനായി കേരളം ഉറ്റുനോക്കിയിരുന്നത് ബാഫഖി തങ്ങളെയായിരുന്നു, അദ്ദേഹത്തിന്റ തീര്‍പ്പ് എല്ലാവര്‍ക്കും സ്വീകാര്യവുമായിരുന്നു. ഇന്ത്യാ വിഭജനത്തിന് ശേഷമുണ്ടായ പൊലീസ് നടപടികളെ ഭയന്ന് പ്രമുഖ നേതാക്കളെല്ലാം മുസ്‌ലിംലീഗിനെ കയ്യൊഴിഞ്ഞപ്പോള്‍ എല്ലാ ഭവിഷ്യത്തുകളേയും നേരിടാന്‍ തയ്യാറായിക്കൊണ്ട് പച്ചക്കൊടിയുമേന്തി മുസ്‌ലിംലീഗിന്റെ മുന്‍നിരയില്‍ പാറപോലെ ഉറച്ച്‌നിന്ന് അണികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന നേതാവാണ് ബാഫഖിതങ്ങള്‍. സര്‍ക്കാര്‍ അദ്ദേഹത്തെയും വേട്ടയാടി അവര്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചു.
മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ പ്രസിഡണ്ട് എന്ന നിലക്ക് ബാഫഖി തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി 1952 ല്‍ മദിരാശി അസംബ്ലിയിലേക്കുള്ള തെരെഞ്ഞെടുപ്പായിരുന്നു. ആ തെരെഞ്ഞെടുപ്പില്‍ അസംബ്ലിയിലേക്ക് അഞ്ച് പേരെയും പാര്‍ലമെന്റിലേക്ക് ബി. പോക്കര്‍ സാഹിബിനെയും വിജയിപ്പിച്ച് ബാഫഖി തങ്ങള്‍ തന്റെ നേതൃപാടവം തെളിയിച്ചു. 1952 ഒക്‌ടോബര്‍ മാസത്തില്‍ വടകരക്കടുത്ത പയ്യോളിയില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമുണ്ടായപ്പോള്‍ തല്‍സമയം അവിടെ പാഞ്ഞെത്തി ഉച്ചഭാഷിണി ഘടിപ്പിച്ച ജീപ്പില്‍ പയ്യോളിലെ ഗ്രാമങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളെ ശാന്തരാക്കുകയും ക്രമസമാധാനം പുനസ്ഥാപിക്കുകയും ചെയ്ത ബാഫഖി തങ്ങളുടെ ശ്രമകരമായ പ്രവര്‍ത്തനം ഗവണ്‍മെന്റ് പോലും പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. 1954 മാര്‍ച്ച് മാസത്തില്‍ കോഴിക്കോട്ടിനടുത്ത് നടുവട്ടം പള്ളിയുടെ മുമ്പില്‍ സംഘര്‍ഷമുണ്ടാവുകയും പൊലീസ് വെടിവെപ്പ് നടത്തുകയും ചെയ്ത സംഭവത്തില്‍ ബാഫഖി തങ്ങള്‍ ജനക്കൂട്ടത്തിന്റെ മധ്യത്തില്‍ പാഞ്ഞെത്തി സംഘര്‍ഷം പടരാതെ സമാധാനം പുന:സ്ഥാപിക്കുകയും ചെയ്ത സംഭവവും തങ്ങളെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ സന്ദേശ വാഹകന്‍ എന്ന പദവിയിലേക്കുയര്‍ത്തി. മണത്തല, അങ്ങാടിപ്പുറം പ്രദേശങ്ങളിലും സാമുദായിക സംഘര്‍ഷത്തിന്റെ സൂചന കണ്ടപ്പോള്‍തന്നെ അവിടങ്ങളിലെല്ലാം ഓടിയെത്തി ശാന്തിയും സമാധാനവും കൈവരിച്ചത് ബാഫഖി തങ്ങളുടെ പരിശ്രമഫലമായിരുന്നു.
ഐക്യ കേരളത്തിന്റെ രൂപീകരണത്തിന് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച നേതാവ് കൂടിയായിരുന്നു ബാഫഖി തങ്ങള്‍. 1957 ല്‍ പി.എസ്.പിയും മുസ്‌ലിംലീഗും തമ്മില്‍ രാഷ്ട്രീയ സംഖ്യമുണ്ടാക്കിയപ്പോള്‍ ആ സംഖ്യത്തിന്റെ ശില്‍പ്പിയും ബാഫഖി തങ്ങളായിരുന്നു. ഡോക്ടര്‍ കെ.ബി മേനോന്‍, അരങ്ങില്‍ ശ്രീധരന്‍ മുതലായ നേതാക്കളോടൊപ്പം രാപ്പകല്‍ കഠിനാധ്വാനം ചെയ്താണ് ബാഫഖി തങ്ങള്‍ ആ സഖ്യത്തിന് അടിത്തറ പാകിയത്. മുസ്‌ലിംലീഗിന് ദേശീയതലത്തില്‍ അംഗീകാരം ലഭിക്കാന്‍ സഖ്യത്തിന് കഴിഞ്ഞപ്പോള്‍ ബാഫഖി തങ്ങളിലുള്ള രാജ്യതന്ത്രജ്ഞന്‍ മറനീക്കി പുറത്ത് വരികയായിരുന്നു. ഈ സഖ്യത്തില്‍ മല്‍സരിച്ചപ്പോള്‍ മുസ്‌ലിംലീഗിന് അസംബ്ലിയിലെ അംഗബലം എട്ട് ആക്കി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരായി കേരള ജനത നടത്തിയ ഐതിഹാസികമായ വിമോചന സമരത്തിലും ബാഫഖി തങ്ങള്‍ മുന്നിലുണ്ടായിരുന്നു. കോട്ടയത്ത് വിമോചന സമരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത ബാഫഖി തങ്ങളെ മന്ദത്ത് പത്മനാഭന്‍ സ്വാഗതം ചെയ്തത്. ‘മുസ്‌ലിമീങ്ങളുടെ മഹാരാജാവിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു’ എന്ന് പറഞ്ഞ്‌കൊണ്ടാണ് ‘പട്ടം-ചാക്കോ-മന്ദം-ശങ്കര്‍-ബാഫഖി തങ്ങള്‍ സിന്ദാബാദ്’ എന്ന മദ്രാവാക്യമാണ് അന്ന് കേരളമാകെ മുഴങ്ങിയത്. 1967ല്‍ പരസ്പരം പോരടിച്ച് നിന്ന ഏഴ് കക്ഷികളെ ഒരുചരടില്‍ കോര്‍ത്തിണക്കി സപ്തകക്ഷി മുന്നണിക്ക് രൂപം നല്‍കിയതും ബാഫഖി തങ്ങളുടെ തന്ത്രപരമായ പ്രവര്‍ത്തനത്തിലൂടെയാണ്. ആ മുന്നണിയിലൂടെ മുസ്‌ലിംലീഗിന് രണ്ട് മന്ത്രിമാരെ ലഭിച്ചു. അധികാരം മുസ്‌ലിംലീഗിന് അപ്രാപ്യമല്ല എന്ന് ബാഫഖി തങ്ങള്‍ തെളിയിച്ചു. സപ്തകക്ഷി ഭരണം ജനദ്രോഹ ഭരണമായി അധപതിച്ചപ്പോള്‍ ആ ഭരണത്തെവലിച്ച് താഴെയിട്ടതും ബാഫഖി തങ്ങള്‍ തന്നെ. ഒരു ബദല്‍ ഗവണ്‍മെന്റിന് സാധ്യതയില്ലാതെ 1967 ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ ശൂന്യതയില്‍ നിന്ന് അത്ഭുതംപോലെ സി. അച്ചുതമേനോനെ ഡല്‍ഹിയില്‍ നിന്ന് അടയന്തിരമായി വിളിച്ച് വരുത്തി മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവരോധിച്ച സംഭവം ബാഫഖി തങ്ങളുടെ കുശാഗ്രബുദ്ധിക്ക് ഉദാഹരണമായി രാഷ്ട്രീയ നിരീക്ഷകന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ മുഖമാകെമാറ്റിയ വിപ്ലവകരമായ നിയമ നിര്‍മ്മാണങ്ങള്‍ കെട്ടഴിച്ച് വിട്ടത് അച്ചുതമേനോന്റെ ഗവണ്‍മെന്റാണ്. ജന്മിത്തം പൂര്‍ണ്ണമായും അവസാനിച്ചു. 25 ലക്ഷം കൃഷിക്കാര്‍ ജന്മിത്തത്തില്‍നിന്ന് മോചിതരായി. 5 ലക്ഷം കുടിയിടപ്പുകാര്‍ക്ക് ഭൂമിയില്‍ അവകാശം ലഭിച്ചു.15 ലക്ഷം ഏക്ര വരുന്ന വനഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്നും പിടിച്ചെടുത്ത് കേരളത്തിന്റെ പൊതുസ്വത്താക്കി. കാലക്കറ്റ് സര്‍വകലാശാല രൂപീകരിച്ച് മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കവസ്ഥ അവസാനിപ്പിച്ചു. അറബി അധ്യാപകരോടുള്ള വിവേചനം അവസാനിപ്പിച്ചു. ഈ നടപടികള്‍ക്കെല്ലാം ബാഫഖി തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. നമ്മുടെ രാജ്യം അനുദിനം അപകടകരമായ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്ന ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ത്ത്‌പോകുന്നു. ‘ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍’ എന്ന്. (മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്)
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ