Video Stories
വഴിയിൽ കെട്ടിയ ചെണ്ടയാണോ ശരീഅത്ത്..!?
ബശീർ ഫൈസി ദേശമംഗലം
പല കാരണങ്ങളാൽ ഇനി ഒരിക്കലും യോജിച്ചു പോകില്ലന്നു ഉറപ്പായാൽ ദമ്പതികൾ എന്ത് ചെയ്യണം? ജീവിതാന്ത്യം വരെ പരസ്പരം വെറുത്തു ദുരിതം സഹിച്ചു ഒന്നിച്ചു ജീവിക്കണോ?
അതോ മതം അനുവദിക്കുന്ന വിവാഹ മോചനത്തിലൂടെ സ്വാതന്ത്രമാകണോ..?
യഥാർത്ഥത്തിൽ തോന്നുമ്പോൾ വലിച്ചെറിയാനുള്ള ഒരു വസ്ത്രമല്ല ത്വലാഖ്.
അന്ധൻ ആനയെ കണ്ട പോലെ ശരീഅത്തു നിയമങ്ങളെ വ്യാഖ്യാനിച്ചവർക്കാണ് പിഴച്ചത്.
യോജിച്ചു പോകാനാവില്ലന്നു കണ്ടാലും പെട്ടന്ന് ത്വലാഖ് ചൊല്ലാൻ മതം പറയുന്നില്ല. ഭാര്യയുടെ ഭാഗത്താണ് തെറ്റെങ്കിൽ അവളെ ആദ്യം ഉപദേശിക്കണം. അത് കൊണ്ടു ശരിയായില്ലെങ്കിൽ അവളൊത്തുള്ള സഹ ശയനം വെടിയണം. അത് തന്നെ ഒരേ റൂമിൽ കഴിഞ്ഞിട്ടാകണം അല്ലാതെ കിടപ്പറ വെടിയണം എന്നല്ല. സ്വാഭാവികമായും ഭാര്യയിൽ അത് വീണ്ടു വിചാരം ഉണ്ടാക്കും. അവിടെ സെക്സ് മാത്രമല്ല ഉദ്ദേശം. ബഹിഷ്കരണം ഒരു മാനസിക നീക്കമാണ്. ഒറ്റപ്പെടൽ തീർച്ചയായും മനുഷ്യനെ വേദനിപ്പിക്കും.
ആ പരീക്ഷണത്തിലും അവൾ നേരെയാകുന്നില്ലങ്കിൽ അവളെ വേദനിക്കാത്ത രൂപത്തിൽ പ്രഹരിക്കണം. അടി കൊണ്ടു ഉദ്ദേശിക്കുന്നത് മര്‍ദ്ദനമല്ല;അങ്ങിനെയായിരുന്നുവെങ്കിൽ വേദനിപ്പിക്കാത്ത രൂപത്തിൽ എന്ന് നിബന്ധന വെക്കുമായിരുന്നുല്ല. തന്റെ ഭർത്താവ് തന്നെ പ്രതീകാത്മകമാണെങ്കിലും തല്ലി എന്നത് ഒരു സ്നേഹമുള്ള ഭാര്യക്ക് സഹിക്കാനാവില്ല. അവൾ നേരെയാകാൻ അത് മതിയാകും.
എന്നിട്ടും അവൾ ശരിയാകുന്നില്ലെങ്കില്‍ പോലും വിവാഹ മോചനം ചെയ്യണമെന്നല്ല പറയുന്നത്.
രണ്ടു ഭാഗത്തു നിന്നും നീതിമാൻമാരായ രണ്ടു മധ്യസ്ഥരെ കൊണ്ടു വരണം. അവർ പക്ഷം പറയേണ്ടവരല്ല നീതിയുക്തം വിധിക്കേണ്ടവരാണ്. അവർ അല്ലാഹുവിനോട് പ്രാർത്ഥിക്കണം: “അല്ലാഹുവെ ഈ വിഷയത്തിൽ നീ രഞ്ജിപ്പു ഉണ്ടാക്കേണമേ” അവർ ഇറങ്ങുമ്പോൾ തന്നെ ‘ത്വലാഖ് ചൊല്ലിയാൽ സ്വത്തു കാര്യത്തിൽ പക്ഷം നിൽക്കണം’എന്ന ഉദ്ദേശത്തോടെയല്ല വരേണ്ടത്. ‘ഈ ദമ്പതികൾ ഒന്നിച്ചു പോകാൻ അള്ളാഹു സഹായിക്കണം’എന്ന സദ്‌വിചാരത്തോടെയാണ്.
ചർച്ചകൾ നടന്നു, ഒന്നിച്ചു പോകാൻ ഒരിക്കലും സാധ്യമല്ലെന്നു വ്യക്തമായി. എന്നാലും മുത്വലാഖ്
ചൊല്ലാനല്ല മതം പറയുന്നത്. മൂന്നും കൂടി ഒറ്റയടിക്ക് പറയുന്നതാണ് മുത്വലാഖ്. അവർ ഒരു ത്വലാഖ് മാത്രമേ ചൊല്ലാവൂ. അവിടെയും അവർ ഒന്നിച്ചു പോകാനുള്ള സാധ്യതകളെ തുറന്നിടുകയാണ് മതം. സ്ത്രീയുടെ പക്ഷത്തു കനിവോടെ നിലകൊള്ളുകയാണ് ശരീഅത്ത്.
ഒന്നും രണ്ടും ചൊല്ലിയാൽ അവർക്കിടയിൽ രഞ്ജിപ്പു ഉണ്ടാവുകയാണേൽ പെണ്ണിന്റെ ദീക്ഷ കാലത്തു തന്നെ അവനു അവളെ തിരിച്ചെടുക്കാൻ കഴിയും. രണ്ടു മൊഴി ചൊല്ലിയാൽ ദീക്ഷാ കാലത്തിനു ശേഷമാണെങ്കിൽ അവർക്കു യോജിച്ചു പോകാൻ തോന്നുകയാണേൽ നിക്കാഹ് ചെയ്തു ഭാര്യയെ തിരിച്ചെടുക്കാം. മൂന്നും ചൊല്ലിയാൽ പിന്നെ വളരെ ശക്തമായ ഒരു ശരീഅത്ത് നിയമ സംവിധാനം നടപ്പിലാക്കിയേ തിരിച്ചെടുക്കാനാവൂ. അവളെ മറ്റൊരാൾ വിവാഹം ചെയ്ത് അയാൾ വിവാഹം മോചനം ചെയ്താൽ മാത്രമേ ആദ്യ ഭർത്താവിന് തിരിച്ചെടുക്കാൻ കഴിയൂ. തത്വത്തിൽ മുത്തലാഖിനെ മതം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.
മുത്തലാഖ് ചൊല്ലിയവന് ഇനി ഭാര്യയെ തിരിച്ചെടുക്കാൻ കടുത്ത മാനസിക
വ്യഥ അനുഭവിക്കേണ്ടിവരും. ഇവിടെ സ്ത്രീയുടെ സംരക്ഷണമാണ് ശരീഅത്ത് കാണുന്നത്.
അനുവദനീയമായതിൽ അല്ലാഹുവിനു ഏറ്റവും കോപമുള്ളതു ത്വലാഖ് ആണ്. ഒരു പെണ്ണിനെ മൊഴി ചൊല്ലുമ്പോൾ അർശ് പോലും വിറ കൊള്ളും. ഈ വചനങ്ങൾ ദ്യോതിപ്പിക്കുന്നതു ത്വലാഖ് ഭയപ്പെടേണ്ടതാണ് എന്നാണ്.
പുരുഷന് മാത്രമല്ല ന്യായമായ കാര്യങ്ങൾ ഉണ്ടെങ്കിൽ സ്ത്രീക്ക് ഭർത്താവിൽ നിന്ന് ത്വലാഖ് ആവശ്യപ്പെടാം അല്ലങ്കിൽ സ്ത്രീക്ക് ഭർത്താവുമായി പിരിയാൻ ശരീഅത്ത് കാരണങ്ങൾ ഉണ്ടായാൽ അവൾക്കു നിയമ പ്രകാരം ഫസ്ഖ് ചൊല്ലി പിരിയാൻ അനുവാദമുണ്ട്.
മുത്തലാഖ് ചൊല്ലി വിവാഹം പേർപിരിച്ചയാൾക് 3 വർഷം തടവ് ശിക്ഷയാണ് പുതിയ ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുളത്. അതെ സമയം ജീവനാംശം കൊടുക്കണമെന്ന് പറയുന്നുമുണ്ട്. ജയിലിൽ കിടക്കുന്നയാൾ എങ്ങിനെ അത് കൊടുക്കുമെന്ന ചോദ്യത്തിന് ബില്ല് കൊണ്ടുവന്നവർക്ക് മറുപടിയില്ല. മാത്രമല്ല കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടു പെൺകുട്ടി വർഷങ്ങൾ അലയേണ്ടിയും വരും. ഒരു പുനർ വിവാഹം പോലും പെട്ടന്ന് സാധ്യമല്ലാത്ത വിധം ഇത് സ്ത്രീകളെ ദ്രോഹിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുക.
തീർച്ചയായും എല്ലാ സമൂഹത്തിലുമെന്ന പോലെ മുസ്ലിം സമൂഹത്തിലും ഒട്ടും അവധാനതയില്ലാതെ വിവാഹ മോചനം നടക്കുന്നുണ്ട്. അതി ശക്തമായ ബോധവത്കരണം മഹല്ല് തലങ്ങളിൽ സംഭവിക്കേണ്ടതുണ്ട്. ശത്രുക്കൾക്കു നാം വടി കൊടുക്കുന്നുണ്ട് എന്നർത്ഥം.
ഇവ്വിധമാണ് മത നിയമങ്ങൾ എന്നറിയാതെ മുത്തലക്കുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളും വിധികളും അന്ധൻ ആനയെ കണ്ടപോലെയാണ്. വഴിയിൽ കെട്ടിയ ചെണ്ടയാണോ ഇസ്ലാമിക ശരീഅത്ത്..!?
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ