crime
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബിജെപി എംഎല്‍എക്ക് എതിരെ കേസ്
ഒരേ സമുദായക്കാരായ തങ്ങള്‍ നാലു വര്‍ഷമായി പരിചയത്തിലാണെന്നും വിവാഹം കഴിക്കാമെന്ന ആവര്‍ത്തിച്ചു വാഗ്ദാനം നല്‍കിയിരുന്നെന്നും ഇതിന്റെ മറവില്‍ പീഡിപ്പിച്ചെന്നുമാണ് കേസ്
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ബിജെപി എംഎല്‍എക്ക് എതിരെ കേസ്. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലെ ഗോഗുന്ധ മണ്ഡലത്തിലെ എംഎല്‍എ പ്രതാപ് ലാല്‍ ഭീലിനെതിരെയാണ് കേസ്. മധ്യപ്രദേശിലെ നീമച്ചില്‍നിന്നുള്ള സ്ത്രീയാണ് 52കാരനായ എംഎല്‍എക്കെതിരെ പരാതി നല്‍കിയത്.
ഒരേ സമുദായക്കാരായ തങ്ങള്‍ നാലു വര്‍ഷമായി പരിചയത്തിലാണെന്നും വിവാഹം കഴിക്കാമെന്ന ആവര്‍ത്തിച്ചു വാഗ്ദാനം നല്‍കിയിരുന്നെന്നും ഇതിന്റെ മറവില്‍ പീഡിപ്പിച്ചെന്നുമാണ് കേസ്.
അതേ സമയം സംഭവത്തില്‍ എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല.
crime
പാലക്കാട് ജില്ലയില്‍ ഒരാഴ്ചക്കിടെ ആറ് കൊലകള്‍
പാലക്കാട്: ജില്ലയില്‍ ഒരാഴ്ചക്കിടെയുണ്ടായത് ആറ് കൊലപാതകങ്ങള്‍. കഴിഞ്ഞ 9നാണ് മോഷണക്കുറ്റം ആരോപിച്ച് ഒലവക്കോട് യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നത്. മലമ്പുഴ കടുക്കാംകുന്നം റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലങ്കോട് സ്വദേശികളായ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.
13നാണ് കാമുകനൊപ്പം ജീവിക്കാനായി മൂന്നു വയസ്സുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. അതേ ദിവസം തന്നെയാണ് വടക്കഞ്ചേരി ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഒടുകിന്‍ചോട് കൊച്ചുപറമ്പി എല്‍സി (60) ആണ് കൊല്ലപ്പെട്ടത്.
15ന് വെള്ളിയാഴ്ച മണ്ണാര്‍ക്കാട് കൊടക്കാട് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ചാലക്കുന്നത്ത് ആയിഷക്കുട്ടി (35) ആണ് മരിച്ചത് കുടുബവഴക്കാണ് കാരണം. ഇതുകൂടാതെയാണ് ആര്‍.എസ്.എസ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലപാതകം.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് ,ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന്‍ ആമ്സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.
crime
പാലക്കാട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് ബന്ധുവായ യുവാവ്
പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു.ഇന്ന് പുലര്‍ച്ചയോടയാണ് സംഭവം.പരിക്കേറ്റ മണി,സൂശീല,ഇന്ദ്രജിത്,രേഷ്മ എന്നിവരെ ത്യശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുകേഷ് എന്ന ബന്ധു തന്നെയാണ് ക്യതം നടത്തിയിട്ടുള്ളത്.ഇയാള്‍ ഒളിവിലാണ്.കുടംബവഴക്കാണ് കാരണമെന്നാണ് പ്രഥാമിക നിഗമനം.പ്രതിക്കായി കോട്ടായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
crime
കോട്ടയത്ത് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍
ബിനോയിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയം പൈക മല്ലികശ്ശേരിയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു.കണ്ണമുണ്ടയില്‍ സിനിയെ (42) ആണ് ഭര്‍ത്താവ് ബിനോയ് ജോസഫ് (48) ആക്രമിച്ചത്.
ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം.കിടപ്പുമുറിയില്‍ വെച്ച് സിനിയുടെ കഴുത്തില്‍ ബിനോയ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കവേയാണ് ആക്രമണം.ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ബിനോയിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ