Video Stories
ഒരു നീതിമാൻ പടിയിറങ്ങുമ്പോൾ…

എം. അബ്ദുൾ റഷീദ്
“യഹോവ സാധുക്കൾക്കുവേണ്ടി വാദിക്കുമെന്നും ദരിദ്രനു നീതി നടത്തിക്കൊടുക്കുമെന്നും എനിക്ക് അറിയാം.” (സങ്കീർത്തനം 140:12)
ജസ്റ്റിസ് ജസ്തി ചെലമേശ്വർ എന്ന ‘നീതിയുടെ ഒറ്റപ്പെട്ട യഹോവ’ ഇന്ന് പടിയിറങ്ങുന്നു. സുപ്രീംകോടതി അഭിഭാഷക സംഘടനയുടെ പതിവ് യാത്രയയപ്പു മുഖസ്തുതിപോലും നിരസിച്ച്, അർഹതപ്പെട്ട പലതും നിഷേധിക്കപ്പെട്ട് ഒരു മടക്കം.
നീതിപീഠങ്ങളിൽ ചെകുത്താൻമാർ വർധിച്ചുവരുന്ന കാലത്തും ന്യായത്തിനൊപ്പം ഉറച്ചുനിന്ന കാവൽക്കാരന്റെ അത്ര സുഖകരമല്ലാത്ത വിടവാങ്ങൽ.
കരിയറിൽ അകാരണമായ ഒരു നിയമന വെച്ചുതാമസിപ്പിക്കലിന് ഇരയായിരുന്നില്ലെങ്കിൽ ഈ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ ഒന്നാമനായി ഇരിക്കേണ്ടിയിരുന്ന വ്യക്തിയാണ് ചെലമേശ്വർ.
മോദി സർക്കാരിനും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കുമൊക്കെ അനഭിമതനായി മടങ്ങുന്നതിനാൽ ഇനി പദവികളൊന്നും തേടി വരാനുമില്ല. അല്ലെങ്കിൽത്തന്നെ വിരമിച്ച ശേഷം സർക്കാർ വെച്ചുനീട്ടുന്ന പദവികളിൽ ന്യായാധിപന്മാർ ഇരിക്കരുതെന്നു തുറന്നുപറഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം.

എം. അബ്ദുള്‍ റഷീദ്
ഒരു വിലയ്ക്കെടുപ്പുകൾക്കും വഴങ്ങിക്കൊടുക്കുന്നതല്ല അദേഹമെന്നതിനു തെളിവ് ആ കൈകൾ എഴുതിയ വിധിന്യായങ്ങൾതന്നെ.
ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ആരെയും അറസ്റ്റുചെയ്യാനും ജയിലിൽ അടയ്ക്കാനും പൊലീസിന് അധികാരം നൽകുന്ന കരിനിയമം റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ ജസ്റ്റിസ് ചെലമേശ്വർ എഴുതി:
“പൗരന്റെ അഭിപ്രായപ്രകടനത്തെ ‘അപകടകരമായതെന്നോ അല്ലാത്തതെന്നോ’ എങ്ങനെയാണ് വേർതിരിക്കുക?
പൗരന്റെ സ്വകാര്യതയിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും ഭരണകൂടം അതിക്രമിച്ച് കയറുന്ന ഏതു രീതിയും ജനാധിപത്യത്തിന്റെ മരണമാണ്. രാജ്യത്തെ ഏതെങ്കിലും ഒരു വ്യക്തിയോട് ഏതെങ്കിലും സര്‍ക്കാര്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരുടെയൊക്കെ കൂടെ ചേരണം എന്നെല്ലാം നിർദേശിക്കുന്നത് രാഷ്ട്രത്തിന്റെ അടിത്തറതന്നെ ദുർബലമാക്കും.”
രാജ്യത്തെ ആയിരക്കണക്കിന് നിരപരാധികളായ ചെറുപ്പക്കാരെ ജയിലറകളിൽ എത്തുന്നതിൽനിന്ന് തടഞ്ഞ ചരിത്രപ്രധാന വിധിയായിരുന്നു ഇത്.
ചെലമേശ്വറിന്റെ മറ്റൊരു വിധി ആധാർ കേസിൽ ആയിരുന്നു, “ആധാർ ഇല്ല എന്ന പേരിൽ ഒരു പൗരനും അടിസ്ഥാന സേവനങ്ങൾ നിഷേധിക്കപ്പെടരുത്. അങ്ങനെ നിഷേധിക്കപ്പെട്ടാൽ സർക്കാർ എന്ന സംവിധാനം അർത്ഥശൂന്യമാകും.”
കസേരയിലിരുന്ന് നീതി നടപ്പാക്കുക മാത്രമല്ല നീതിക്കുവേണ്ടി കോടതി വിട്ട് ഇറങ്ങിവരാനും ചെലമേശ്വർ ധൈര്യം കാട്ടി. സുപ്രീംകോടതി വിട്ടിറങ്ങി നൂറുകോടി ജനങ്ങൾക്ക് മുന്നിൽ കരുത്തുറ്റ ഒരു മുന്നറിയിപ്പ്, “ഞങ്ങൾ നിശ്ശബ്ദരായിരുന്നുവെന്നു നാളെ നിങ്ങൾ പറയരുത്..”
ഡൽഹിയിൽനിന്ന് സെബിയുടെ പോസ്റ്റിൽ കണ്ടു, സുപ്രീംകോടതിയിലെ രണ്ടാം നമ്പര്‍ കോടതിമുറിയില്‍നിന്ന് ഇന്ന് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പായി, തന്നെ ധര്‍മിഷ്ഠനെന്നും നീതിമാനെന്നും പുകഴ്ത്തിയ മുതിര്‍ന്ന അഭിഭാഷകരായ ശാന്തി ഭൂഷനോടും ദുഷ്യന്ത് ദവേയോടും ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞുവത്രെ: “സുപ്രീംകോടതിയിലെ ആറു വർഷം നീണ്ട സേവനകാലത്തു ഞാൻ ക്ഷോഭിച്ചതൊന്നും വ്യക്തിവിദ്വേഷങ്ങളുടെ പേരിൽ ആയിരുന്നില്ല.”
അതു പൂർണ്ണമായും ശരിയാണ്. അവസാന നാളുകളിലും തന്നെ ആവോളം ചവിട്ടിതാഴ്ത്തിയ ചീഫ് ജസ്റ്റിസിന്റെ ഇംപീച്മെന്റ് വിഷയം മാധ്യമങ്ങൾ ചോദിച്ചപ്പോൾപ്പോലും ചെലമേശ്വർ പറഞ്ഞു:
“ജുഡീഷ്യറിയിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇംപീച്മെന്റല്ല. പൗരന് നീതി കിട്ടുംവിധം നമ്മുടെ രാജ്യത്തെ നിയമസംവിധാനം സുതാര്യമാവുകയാണ് വേണ്ടത്.”
ചെലമേശ്വർ എന്ന നീതിമാൻ തന്റെ സേവനത്തിന്റെ അവസാന നാളുകളിൽ വല്ലാതെ അപമാനിക്കപ്പെട്ടു. പരമോന്നത കോടതിയിലെ രണ്ടാമൻ ആയിട്ടും സുപ്രധാന കേസുകളിൽ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടു. സംഘപരിവാർ അദേഹത്തിനെതിരെ നാടെങ്ങും പ്രചാരണം നടത്തി. അർണബ് ഗോസ്വാമി അദേഹത്തെ ‘കമ്യുണിസ്റ്റ് ചാരനാ’ക്കി. ആ ചെളിയെറിയലുകൾക്കൊന്നും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ തൊടാൻപോലുമായില്ലെങ്കിലും.
വിരമിച്ച ശേഷം ജസ്റ്റിസ് ജസ്തി ചെലമേശ്വർ ഒരു ആത്മകഥ എഴുതുമോ? അറിയില്ല. എഴുതിയാൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ അഴിമതിയും സ്വജനപക്ഷപാതവും പടർന്ന ജുഡീഷ്യറിയുടെ ചിതലെടുത്തുകഴിഞ്ഞ അടിവാരത്തിന്റെ ചിത്രം അതിലുണ്ടാകും, തീർച്ച!
ജനാധിപത്യത്തിന്റെ മൂന്നാം തൂണിനു ചുവട്ടിലിരുന്നു ജസ്റ്റിസ് ജസ്തി ചെലമേശ്വർ എന്ന ഈ ന്യായാധിപൻ ജോലിയുടെ അവസാന ദിവസംവരെ നടത്തിയ നീതിയുദ്ധത്തിന്റെ പൊരുൾ എന്തായിരുന്നു?
നമ്മൾ ഇന്ത്യൻ ജനത, അത് മനസിലാക്കാൻ ഇരിക്കുന്നതേയുള്ളൂ. അധികം വൈകില്ല..!
ഹോണറബിൾ ജസ്റ്റിസ് ജസ്തി ചെലമേശ്വർ,
അങ്ങേയ്ക്കു വിട. നന്ദിയും…
ഏതു കെട്ടകാലത്തും നീതിയ്ക്കായി ശബ്ദിക്കാൻ ഒരാളെങ്കിലും ബാക്കിയുണ്ടാവുമെന്ന് കാട്ടിത്തന്നതിന്..!
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ